പൊൻകതിർ ~~ ഭാഗം 08 ~ എഴുത്ത്:- മിത്രവിന്ദ

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മടുത്തോ പെണ്ണേ….

ശിവന്റെ ശബ്ദം കേട്ടതും ലക്ഷ്മി ഞെട്ടി തിരിഞ്ഞു.

പെട്ടന്ന് അവൻ അവളുടെ കവിളിൽ ആയിട്ട് ഒന്നു തോണ്ടി.

ശിവേട്ട….. എനിക്ക് ഫോൺ ഒന്നു തരുമോ, അച്ഛനെയൊന്ന് വിളിച്ചു സംസാരിക്കാൻ ആണ്..

ഹ്മ്മ്.. തരാല്ലോ….

അവൻ തന്റെ പോക്കറ്റിൽ കിടന്ന ഫോണ് എടുത്തു അവൾക്ക് നേർക്ക് നീട്ടി.

ഇതാ….

ഫോൺ കൈ മാറിയ ശേഷം അവൻ അവിടെ കിടന്ന കസേരയിൽ ഇരുന്നു.

ഹെലോ അച്ഛാ..

ആഹ് മോളെ…

എന്തെടുക്കുകയാണ്…

ഞങ്ങൾ എല്ലാവരും കൂടി അങ്ങോട്ട് വരാൻ തുടങ്ങുവാ…

മ്മ്……. എപ്പോളാ എത്തുന്നേ..

ദേ എല്ലാവരും അവിടെവിടെ ആയി ഉണ്ട്… ഒന്നു കുളിച്ചു ഫ്രഷ് ആയിട്ട് ഞങ്ങളു അങ്ങോട്ട് ഇറങ്ങും.

ഹ്മ്മ്.. ശരി അച്ഛാ, വരുമ്പോൾ എന്റെ ഫോണും കൂടി എടുക്കുമോ..

ഓക്കേ മോളെ, കൊണ്ട് വരാം…എവിടെ ശിവനും അമ്മയും ഒക്കെ..

ഇവിടെ ഉണ്ട്…. ഏട്ടൻ അരികെ ഉണ്ട്, അമ്മയൊക്കെ അപ്പുറത്തും.

അപ്പോളേക്കും അവള് ശിവന്റെ നേർക്ക് ഫോൺ നീട്ടി.

അത് മേടിച്ച ശേഷം അവനും ലക്ഷ്മിയുടെ അച്ഛനോട് സംസാരിച്ചു ഫോൺ വെച്ചത്.

“ലക്ഷ്മി ഇത്രയൊക്കെ ആണ് ഇവിടെത്തേ അന്തരീക്ഷം…. ഞാൻ കാലത്തെ തന്നെ പറമ്പിലേക്ക് പോകും, പിന്നെ അമ്മ മാത്രം ഒള്ളു… “

“ഇവിടെ സെർവെൻറ്സ് ആരും ഇല്ലേ ഏട്ടാ, അമ്മയെ സഹായിക്കാൻ…”

“കുറച്ചു ചോറും കറികളും വെയ്ക്കുന്നതിനു എന്തിനാ പെണ്ണേ സെർവേന്റസ്… അതൊക്കെ അമ്മ ഒറ്റയ്ക്ക് ചെയ്യും.. പിന്നെ ഇയാളും ഉണ്ടല്ലോ… അത് മതി…”

അവൻ പറഞ്ഞു.

മറുപടി ആയിട്ട് അവൾ ഒന്നു തലയാട്ടി.

അന്ന് വൈകുന്നേരം ലക്ഷ്മിയുടെ വീട്ടിൽ നിന്നും കുറച്ചു ആളുകൾ ഒക്കെ എത്തി ചേർന്നു.

എല്ലാവർക്കും ചായ സൽക്കാരം ആയിരുന്നു നടത്തിയത്.

വീടും പരിസരവും ഒക്കെ ചുറ്റി കണ്ട ശേഷം, അവരു ഓരോരുത്തർ ആയി ലക്ഷ്മിയ്ക്ക് കിട്ടിയ സൗഭാഗ്യത്തെ കുറിച്ച് ഒക്കെ വർണിച്ചു..

അതൊന്നും അത്ര കേൾക്കാൻ ഇഷ്ടപെടാത്ത മട്ടിൽ ലക്ഷ്മി അതിലെ നടന്നു.

ഏഴു മണിയോളം ആയി അവളുടെ വീട്ടുകാർ ഒക്കെ പോയപ്പോൾ.

രാധമ്മയുടെ കൂടെ ലക്ഷ്മി കുറച്ചു നേരം ഒക്കെ അടുക്കളയിൽ ചുറ്റി പറ്റി നിന്നു.

മൂന്നാല് ദിവസം ആയിട്ട് ഉറക്കം വെടിഞ്ഞുള്ള ജോലികൾ ആയതിനാൽ അയൽ വീട്ടിലെ ആളുകൾ ഒക്കെ മെല്ലെ പിരിഞ്ഞു പോയിരിന്നു.

പിന്നീട് വീട്ടിൽ ഉള്ളവർ മാത്രം ആയി അവശേഷിച്ചു.

രാത്രിയിൽ കിടക്കാൻ ആയിട്ട് ശാലിനി ആയിരുന്നു ശിവന്റെ മുറിയുലേക്ക് ലക്ഷ്മിയേ അയച്ചത്.

അവൻ ആ നേരത്ത് വാഷ് റൂമിൽ ആയിരുന്നു.

ഇറങ്ങി വന്നപ്പോൾ കണ്ടു ഫോണിൽ ആർക്കോ വോയിസ്‌ മെസ്സേജ് അയക്കുന്ന ലക്ഷ്മിയേ.

അവനെ കണ്ടതും അല്പം പരുങ്ങലോടെ അവൾ അതെടുത്തു പിന്നിലേക്ക് ഒളിപ്പിച്ചു.

ആരോടാ ചാറ്റിങ്, ഫ്രണ്ട്‌സ് ആണോ..

മ്മ്… അതെ… എന്റെ ഒരു ബോയ് ഫ്രണ്ട് ആണ് ശിവേട്ട…

ആഹ… കല്യാണത്തിന് വന്നില്ലേ അയാള്…

തലമുടി തോർത്തിയ ശേഷം തോർത്തു എടുത്തു അഴയിൽ വിരിച്ചു ഇടുകയാണ് ശിവൻ..

കല്യാണത്തിന് വന്നില്ല…..പക്ഷെ നാളെ അവൻ ഇങ്ങോട്ട് വരും..

ഹ്മ്മ്… എന്നാൽ പിന്നെ ഇങ്ങോട്ട് വരാൻ പറയെടോ….ആട്ടെ ആള് എവിടെ ഉള്ളതാ, വർക്ക്‌ ചെയ്യുന്നുണ്ടോ..

ഉവ്വ്… ഇൻഫോ പാർക്കിൽ ആണ്, എനിക്കും അവിടെ ഒരു ജോലി സെറ്റ് ആക്കിയിട്ടുണ്ട്…

“ങ്ങെ…. താൻ ഇനി ഇവിടെ നിന്ന് ജോലിക്ക് പോകാനോ, അതെങ്ങനെ ശരിയാകും.”?

ശിവന്റെ നെറ്റി ചുളിഞ്ഞു.

“പോകാതെ പറ്റില്ല ഏട്ടാ, കാരണം ഇന്നത്തെ കാലത്തെ രണ്ടാൾക്കും ജോലി ഇല്ലാതെ പറ്റില്ലല്ലോ..”

“ഹേയ്… അതിന്റെ ആവശ്യം ഒന്നും ഇല്ലന്നേ… നമ്മൾക്ക് ഒക്കെ സാമാന്യം തരക്കറിടില്ലാതെ ജീവിക്കാൻ ഉള്ള വക ഇവിടെ ഈ കുടുംബത്തിൽ ഇണ്ട്… പിന്നെ നിർബന്ധം ആണെങ്കിൽ താൻ ഒരു കാര്യം ചെയ്യൂ, മുണ്ടക്കൽ ബാങ്കിൽ ജോലിക്ക് പൊയ്ക്കോളൂ….”

അവൻ പറഞ്ഞു നിറുത്തിയതും ലക്ഷ്മി ഓടി വന്നു അവന്റെ ഇരു കാലിലും പിടിച്ചു പൊട്ടി കരഞ്ഞു

പെട്ടന്ന് ശിവനു കാര്യം ഒന്നും മനസിലായില്ല..

. എടോ ലക്ഷ്മി..എന്താടോ, എന്താ പറ്റിയേ…

അവൻ അവളുടെ തോളിൽ പിടിച്ചു ബലമായി ഉയർത്തി.

സോറി ഏട്ടാ…. എനിക്ക്.. എനിക്ക് ഒരുക്കലും ഈ വീട്ടിൽ ശിവേട്ടന്റെ ഭാര്യ ആയി കഴിയാൻ സാധിക്കില്ല… മനസ് കൊണ്ടും ശiരീരം കൊണ്ടും മറ്റൊരുവന്റെ ആയവൾ ആണ് ഞാന്..

കരഞ്ഞു കൊണ്ട് പറയുന്ന ലക്ഷ്മിയെ നോക്കി ശിവൻ അന്തം വിട്ടു.

സത്യം ആണ് ഏട്ടാ,നീരജ് നെ ഞാൻ അറിയാൻ തുടങ്ങിയത് പ്ലസ് ടു വിന് പഠിക്കുമ്പോൾ ആണ്. അന്ന് മുതൽക്കേ ഞാനും അവനും ഇഷ്ടം ആയിരുന്നു. എന്റെ വീട്ടിലും ഇതൊക്കെ അറിയാം, പക്ഷെ ആരും സമ്മതിക്കുന്നില്ല… എനിക്ക്.. എനിക്ക് അവനെ കൂടാതെ പറ്റില്ല ചേട്ടാ… വേറൊരു വഴി യും ഇല്ലാഞ്ഞത് കൊണ്ട് ആണ് ഈ വിവാഹത്തിനു പോലും സമ്മതം മൂളിയത്.

തന്റെ മുന്നിൽ നിന്ന് കൊണ്ട് പൊട്ടിക്കരഞ്ഞു പറയുന്നവളെ കണ്ടതും ശിവനു തലയ്ക്കു ഭ്രാന്ത്‌ പിടിച്ചു.

വൈകാതെ തന്നെ ശിവന്റെ കുടുംബത്തിൽ എല്ലാവരും ഈ വിവരം അറിഞ്ഞു..

സന്തോഷത്തിന്റെ നെറുകയിൽ നിന്നിരുന്ന ആ തറവാട് അല്പം നേരം കൊണ്ട് മരണ വീട് പോലെ ആയി

ആരുമാരും ഒരക്ഷരം പോലും പരസ്പരം സംസാരിച്ചില്ല.

ലക്ഷ്മിയുടെ വീട്ടിൽ ചെന്നു ഈ വിവരം ധരിപ്പിച്ചത് ശിവന്റെ അളിയൻമാർ ആയിരുന്നു.

അവളുടെ അച്ഛനും സഹോദരനും ഒക്കെ കൂടി വന്നു.

മാപ്പൊക്കെ പറഞ്ഞു കൊണ്ട് അവളെ അവന്റെ കൂടെ നിർത്താൻ ശ്രെമിച്ചു എങ്കിലും ശിവൻ സ്മതിച്ചില്ല..

കൊണ്ട് പൊയ്ക്കോണം എവിടെ ആണെന്ന് വെച്ചാല്.. ഇല്ലെങ്കിൽ എല്ലാത്തിനേം പiച്ചയോടെ കiത്തിക്കും ഞാന്.

അവൻ അലറി.

തലേ ദിവസം ലക്ഷ്മിയിടെ കഴുത്തിൽ താലി ചാർത്തിയ നേരത്ത് പിറ്റേ ദിവസം ആ താലി ഊരി അവനു നൽകിയ ശേഷം ലക്ഷ്മി ആ വീടിന്റെ പടികൾ ഇറങ്ങി.

☆☆☆☆☆☆☆☆☆☆

ലക്ഷ്മിയെ തിരികെ അവളുടെ വീട്ടിൽ കൊണ്ട് ചെന്നു ആക്കി വന്നതും ശിവനും രാജേഷും നേരെ പോയത് സിറ്റി ഹോസ്പിറ്റലിൽ ആയിരുന്നു..

ദുഃഖം താങ്ങാനാവാതെ അവന്റെ അമ്മയ്ക്ക് ഒരു വശം തളർന്നുപോയിരുന്നു.

കുഴപ്പമില്ലന്നും രണ്ടു മൂന്നു മാസം കൊണ്ട് ആള് ഓക്കേ ആകും എന്നും ഡോക്ടർ തരകൻ അവരെ അറിയിച്ചത്..

എല്ലാം നഷ്ടപ്പെട്ടാവനെ പോലെ നടന്നു വരുന്ന ശിവനെ കണ്ടതും അവന്റെ സഹോദരിമാരുടെ നെഞ്ചു വിങ്ങി പൊട്ടി.

തുടരും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *