Story Written By Saji Thaiparambu
നീയെന്തുവാടീ,,, കുറെ നേരമായല്ലോ?
ഫോണിൻ്റെ ഗ്യാലറിയിൽ കിടന്ന് തപ്പാൻ തുടങ്ങിയിട്ട്?
നീയെന്ത് നോക്കുവാ ?
അത് പിന്നേ, ചേട്ടാ ,,,
ഇന്ന് മദേഴ്‌സ് ഡേയല്ലേ ?
സോഷ്യൽ മീഡിയ തുറന്നിട്ട് ,ഇന്ന് മുഴുവൻ കണ്ടത്അ മ്മയും മക്കളും കൂടിയുള്ള സ്റ്റാറ്റസ്സുകളാണ് ,ഞാനും അത് പോലൊരു സ്റ്റാറ്റസ് ഇടാന്ന് വച്ച് നോക്കിയപ്പോൾ ,അമ്മയുടെ ഒരൊറ്റ ഫോട്ടോ കാണാനില്ല,,
ങ്ഹാ കൊള്ളാം ,സ്വന്തം ഫോണിൽ അമ്മയുടെ ഒരു ഫോട്ടോ പോലും സൂക്ഷിക്കാത്ത നീയാണോ, ഈ മാതൃദിനത്തിൽ സ്റ്റാറ്റസ് ഇടാൻ പോകുന്നത് ?,അതിനുള്ള യോഗ്യതയുണ്ടോ നിനക്ക്?
ഓഹ്, അപ്പോൾ ഈ ഫോട്ടോ പോസ്റ്റ് ചെയ്തവർക്കൊക്കെ അമ്മയോട് സ്നേഹമുണ്ടെന്നാണോ നിങ്ങള് പറയുന്നത് ?ഇതൊക്കെ വെറും അഭിനയമല്ലേ ചേട്ടാ ,,,
അല്ല, എന്നെ കളിയാക്കുന്ന നിങ്ങള് അമ്മയുടെ ഫോട്ടോ വല്ലതും പോസ്റ്റ് ചെയ്താരുന്നോ?
ഓഹ് ഇല്ലടീ,, ഞാൻ അതിന് വേണ്ടിയുള്ള ഒരുക്കത്തിലാണ്,,,
ങ്ഹേ, അതിനെന്തിനാ ഒരുങ്ങുന്നത്?
അല്ല ,വൃദ്ധസദനത്തിലേക്ക് ചെന്നാലേ അമ്മയുമൊന്നിച്ചുള്ള ഫോട്ടോ എടുക്കാൻ പറ്റു ,അമ്മയുടെ പഴയ ഫോട്ടോ ഒന്നും, എൻ്റെ കൈയ്യിലുമില്ല,,
അപ്പോഴേക്കും അവരുടെ പന്ത്രണ്ട് വയസ്സുള്ള മകൻ അകത്ത് നിന്നും ഇറങ്ങി വന്നു.
അച്ഛാ,, ഒന്ന് നിന്നേ, ഒരു സെൽഫി എടുക്കട്ടെ,,,
അവൻ അച്ഛനോടൊപ്പമുള്ള സെൽഫിയെടുത്തിട്ട്, അമ്മയുടെ നേരെ തിരിഞ്ഞു.
ഇനി അമ്മ എൻ്റെ കൂടെ വന്ന് നില്ക്ക്,,,
അല്ലടാ,, നീയെന്തിനാ ഞങ്ങളുടെ രണ്ട് പേരുടെയും വെവ്വേറെ സെൽഫി എടുത്ത് വയ്ക്കുന്നത് ?
അതമ്മേ ,, കുറെ നാള് കഴിയുമ്പോൾ അച്ഛനും അമ്മയും വൃദ്ധസദനത്തിലാകുമല്ലോ?
അന്നും ഇത് പോലെ മദേഴ്സ് ഡേയും ഫാദേഴ്സ് ഡേയുമൊക്കെ വരില്ലേ?
അപ്പോൾ അച്ഛനെ പോലെ, ഫോട്ടോ എടുക്കാൻ വൃദ്ധസദനത്തിലേക്ക് പോകാൻ എനിക്ക് സമയം കിട്ടിയെന്ന് വരില്ല, അത് കൊണ്ട്
ഒരു മുൻകരുതൽ,,😄😄😄