അതിന്റെ കാരണം അച്ഛന്റെ മരണശേഷം ആദ്യമായി ആഘോഷിക്കുന്ന പിറന്നാളയതു കൊണ്ടാണ്, കഴിഞ്ഞ പിറന്നാളിനു ഒരു മാസം മുന്നേയായിരുന്നു………

Story written by Pratheesh

എന്റെ പതിനെട്ടാം പിറന്നാളിന്റെ അന്ന് എനിക്ക് എന്താണ് സമ്മാനമായി വാങ്ങി തരുക എന്നോർത്ത് അമ്മ ആകെ ഒരു വേവലാധിയിലായിരുന്നു,

അതിന്റെ കാരണം അച്ഛന്റെ മരണശേഷം ആദ്യമായി ആഘോഷിക്കുന്ന പിറന്നാളയതു കൊണ്ടാണ്, കഴിഞ്ഞ പിറന്നാളിനു ഒരു മാസം മുന്നേയായിരുന്നു അച്ഛന്റെ ആകസ്മികമായ മരണം അതു കൊണ്ടു തന്നെ തുടർന്നു വന്ന ആ പിറന്നാൽ ഞങ്ങൾ ആഘോഷിച്ചില്ല,

അച്ഛനായിരുന്നു എന്റെ പിറന്നാളുകൾക്കെല്ലാം സമ്മാനം വാങ്ങി തന്നു കൊണ്ടിരുന്നത് അച്ഛനുണ്ടായിരുന്നതു കൊണ്ട് അന്നതൊന്നും അമ്മ അത്ര കാര്യമായി എടുത്തിട്ടില്ലായിരുന്നു,

അതു കൊണ്ടാണ് അച്ഛനില്ലാത്ത ഈ പിറന്നാൽ അച്ഛൻ എന്നെ സന്തോഷിപ്പിച്ചിരുന്ന വിധം സന്തോഷിപ്പിക്കണമെന്ന ചിന്ത അമ്മയേയും പിടികൂടിയിരിക്കുന്നത്, എന്നാൽ അമ്മക്ക് അതെങ്ങനെ എന്നു മാത്രം ഒരു പിടിയുമില്ലായിരുന്നു,

അച്ഛനുണ്ടായിരുന്നെങ്കിൽ ?! എന്നെനിക്കു തോന്നാത്ത വിധം എന്റെ മനസു സന്തോഷിക്കണമെന്ന ചിന്തയായിരുന്നു അമ്മക്ക് എന്നാലെനിക്ക് എന്തു വാങ്ങി തന്നാലാണ് ഞാൻ സന്തോഷിക്കുക എന്നു മാത്രം എത്ര ആലോചിച്ചിട്ടും അമ്മക്ക് കണ്ടെത്താനായില്ല,

കുറഞ്ഞു പോകരുത് എന്നമ്മക്കുണ്ട് എന്നാൽ അച്ഛനെ പോലെയല്ല അമ്മ അമ്മക്ക് അതിനായി ചിലവഴിക്കാൻ കഴിയുന്ന പണത്തിന് പരിധിയുണ്ട്, ആ പരിധിയിൽ നിന്നു കൊണ്ട് എന്തു തിരഞ്ഞെടുക്കും എന്നതാണ് അമ്മയേ വിഷമിപ്പിക്കുന്നത്,

രാവിലെ ഞങ്ങൾ ഒന്നിച്ചാണ് അമ്പലത്തിൽ പോയത്, പോകുമ്പോഴും തിരിച്ചു വരുമ്പോഴും ഒക്കെ അമ്മയുടെ മനസ്സ് അതോർത്ത് അസ്വസ്ഥമാകുന്നുണ്ട് എന്നു അമ്മയുടെ പെരുമാറ്റത്തിൽ നിന്നു എനിക്കും മനസിലായിരുന്നു,

സമ്മാനമായി ഒരു മിട്ടായി കിട്ടിയാലും നമ്മൾ സന്തോഷിക്കുമായിരിക്കാം എന്നാലതു തരുന്നവർക്കു അങ്ങിനല്ല മക്കൾക്കു വേണ്ടിയാകുമ്പോൾ എന്തെങ്കിലും കാര്യമായി തന്നെ വേണമെന്ന് അവരുടെ മനസാഗ്രഹിക്കും !

പതിനെട്ടു വയസായതു കൊണ്ട് ഒരു കളിപ്പാട്ടം പോലുള്ള എന്തെങ്കിലും വാങ്ങി തരാനും പറ്റില്ലല്ലോ ?

ഞാൻ കോളേജിലേക്ക് പോകാനായി ഇറങ്ങുന്ന സമയം വരെയും അമ്മക്ക് എന്തു വാങ്ങണം എന്നതിനൊരുത്തരം കണ്ടെത്താനായില്ല അങ്ങിനെ അവസാനം അമ്മ അതിനായി സ്വരൂപിച്ചു വെച്ചിരുന്ന ആയിരം രൂപ എന്റെ കൈയ്യിൽ തന്നു കൊണ്ട് പറഞ്ഞു,

നിനക്ക് ഒരു സമ്മാനം വാങ്ങാൻ അമ്മ കുറെ ആലോചിച്ചു പക്ഷേ ഒന്നും മനസിലേക്കു വന്നില്ല അതു കൊണ്ട് മോൻ കൂട്ടുകാരൊത്ത് പിറന്നാൾ ആഘോഷിച്ചു ഇഷ്ടമുള്ളത് വാങ്ങിച്ചോ എന്ന് !

അമ്മയുടെ വാക്കുകളിൽ എന്തോ വിഷമം നിറഞ്ഞിരിക്കുന്നതു പോലെ എനിക്കും തോന്നി ഞാനതിനു മറുപടി ഒന്നും പറയാതെ ഒന്നു ചിരിച്ചു തലയാട്ടി പോന്നു,

വൈകീട്ട് ഞാൻ തിരിച്ചു വരുമ്പോൾ അമ്മ എന്നെയും കത്തു ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു എന്റെ പിറന്നാൾ ആഘോഷം സന്തോഷകരമായിരുന്നോ എന്നറിയാനാണ് ആ കാത്തു നിൽപ്പ് അതെനിക്കു മനസിലായി !

എന്റെ കൈയ്യിൽ ഒരു പൊതി കണ്ടപ്പോൾ അമ്മക്ക് മനസിലായി ഞാൻ എന്തോ വാങ്ങിയിട്ടുണ്ടെന്ന് അതു അമ്മയേ കൂടുതൽ സന്തോഷവതിയാക്കി, അമ്മയുടെ അടുത്തെത്തിയ ഞാൻ ആ പൊതി അമ്മക്കു നൽകി കൊണ്ട് ഇതമ്മക്കുള്ള താണ് എന്നു പറഞ്ഞു അതമ്മയുടെ കൈയ്യിൽ കൊടുത്തു,

അമ്മക്കൊന്നും മനസിലായില്ല എന്താ അതെന്താണെന്നറിയാൻ എന്നെ നോക്കിയതും മുഖഭാവം കൊണ്ട് അതു തുറന്നു നോക്കാൻ ഞാൻ അമ്മയോടാവശ്യപ്പെട്ടു അമ്മ അതു തുറന്നതും ആ പൊതിയിലൊരു കേക്കായിരുന്നു !

മാത്രമല്ല ആ കേക്കിൽ ” ഹാപ്പി ബർത്ത്ഡേ അമ്മ ” എന്നും എഴുതിയിരുന്നു, അതു കണ്ട് ആശ്ചര്യം മാറാതെ അമ്മ ചോദിച്ചു നിന്റെ അല്ലെ പിറന്നാൾ എന്നിട്ടെന്താ ഇതിൽ ഇങ്ങനെ എഴുതിയിരിക്കുന്നത് എന്ന് ?

അതിനു അമ്മയോട് ഞാൻ മറുപടി പറഞ്ഞു, ഞാൻ ജനിച്ച ദിവസം പോലെ ഇന്ന് എന്റെ അമ്മ അമ്മയായ ദിവസം കൂടിയാണ് ! ഈ ദിവസം നമ്മൾ രണ്ടാൾക്കും ഒരേ പോലെ വിശേഷപ്പെട്ട ദിവസമാണ്,

മിക്ക അമ്മമാരും മക്കളുടെ പിറന്നാൾ ദിവസം മാത്രമായാണ് അതിനെ കാണുന്നത് പക്ഷേ അവർ അവരുടെ കുഞ്ഞിനു ജന്മം കൊടുത്തു കൊണ്ട് അമ്മയായി മാറിയ ദിവസം കൂടിയാണ് അന്ന് !

ഞാനതു പറഞ്ഞതും അമ്മയുടെ കണ്ണുകൾ നിറഞ്ഞു തുടർന്ന് ഈ കാര്യം എന്നെ ഒാർമ്മപ്പെടുത്തിയ സുഹൃത്തിനു ഹൃദയത്തിൽ നന്ദി പറഞ്ഞു കൊണ്ട്ഞാ നും അമ്മയും ഒന്നിച്ച് ആ കേക്കു മുറിച്ചു കഴിച്ചു കൊണ്ട് ആ ദിവസം ആഘോഷിച്ചു…!

Related Posts

Leave a Reply

Your email address will not be published. Required fields are marked *