അയാള്‍ ചിലപ്പോഴൊക്കെ ചവറുപറക്കി ചവയ്ച്ചു നോക്കി നടന്നു പോകുന്നത് കാണാം.പട്ടിണി കൊണ്ട് രുചിയും മണവും മറന്നു പോയ മനുഷ്യന്‍……

ഒറ്റകൈയ്യന്‍

Story written by Sabitha Aavani

ചന്തയുടെ ഓരത്ത് ഒരിടിഞ്ഞു പൊളിഞ്ഞ പഴയ കെട്ടിടമുണ്ട്.

സകല ചപ്പുചവറുകളും ഇടാൻ നാട്ടുകാര് കണ്ടത്തിയേക്കുന്ന ഇടം.

അവിടെ ഒരു ഒറ്റക്കയ്യൻ ഭ്രാന്തനുണ്ട്.

അയാൾക്കു ഭ്രാന്തുണ്ടെന്ന് പറഞ്ഞത് ആരാണ്? അറിയില്ല.

കൂനിപ്പിടിച്ച് നടന്നു പോകുന്ന എല്ലുന്തിയ മാംസമില്ലാത്ത മനുഷ്യൻ.

കുഴിവീണ കണ്ണും ഉന്തിയ പല്ലും…

അയാളെ കാണുമ്പോൾ നെഞ്ചിലൊരു ആളലാണ്.

അയാള്‍ ആഹാരം കണ്ടിട്ട് വര്‍ഷങ്ങളായെന്ന് തോന്നും.

അയാള്‍ ചിലപ്പോഴൊക്കെ ചവറുപറക്കി ചവയ്ച്ചു നോക്കി നടന്നു പോകുന്നത് കാണാം.

പട്ടിണി കൊണ്ട് രുചിയും മണവും മറന്നു പോയ മനുഷ്യന്‍.

വറ്റി വരണ്ടു പോയ തൊണ്ടയില ചോരച്ചുവയുണ്ടാവും, എന്നിട്ടും അയാള്‍ ആ ചോരച്ചുവ ആസ്വദിക്കുന്നുണ്ടാവും.

അയാള്‍ അടുത്തെത്തുമ്പോള പഴകിയ മ ലത്തിന്റെ ഗന്ധമെന്ന് ആളുകൾ
പറയും.

അയാളെ ആട്ടി ഓടിക്കും കല്ലെറിയും.

കാക്കള്‍ ചിറകടിച്ച് പറക്കും.

ആ ഒറ്റകൈയ്യന്‍ പതിയെ പിന്നീട് പുറത്തിറങ്ങാതെയായി.

ഭ്രാന്തിന്റെ ഒരു ലക്ഷണവും അയ്യാളില്‍ കണ്ടിട്ടില്ല.

വേച്ചു വെച്ച് നടന്നു പോകുമ്പോൾ കാലുകളിലെ മുറിവിൽ നിന്നും ചോ ര യൊഴുകുന്നത് കാണാം.

അയാൾക്ക് വേദന ഉണ്ടായിരുന്നില്ലേ?

വിശപ്പിനേക്കാൾ വലിയ വേദന ദേഹത്തുണ്ടായത് അയാൾ അറിഞ്ഞിട്ടുണ്ടാവില്ല.

ഇന്നലെ അയാളുടെ ജഡം ആളൊഴിഞ്ഞ കെട്ടിടത്തിലെ ചവറുകൂനയിൽ അഴുകി ചീ ഞ്ഞു കിടന്നു.

കാക്കയും പരുന്തും കൊത്തിവലിച്ച് വികൃതമാക്കി ഈച്ചയും പുഴുവും അരിച്ച്…

പട്ടിണി കിടന്നു മരിച്ചവന്റെ ജഡം അവയ്ക്ക് ആഹാരമായി.

ഒറ്റകൈയ്യന്‍ ച ത്തു! അതില് കൂടുതലൊന്നും അയാളെ പറ്റി ആര്‍ക്കും ഒന്നും പറയാനുണ്ടായിരുന്നില്ല.

കണ്ണുനീരുപ്പ് കലരാത്ത മരണങ്ങളും ഭൂമിയിലുണ്ടെന്ന് അയാള്‍ തെളിയിച്ചു.

അതെ, അത്തറിന്റെയും ചന്ദനത്തിരിയുടെയും ഗന്ധം പേറാത്ത മരണം.

ഉറ്റവർ യാത്രയാക്കാതെ… അവസാന ചുംബനങ്ങളില്ലാതെ… ജീവിച്ചെന്നുപോലും തോന്നാത്ത… മരണം പോലും മര്യാദ കാട്ടാത്ത ഒറ്റകൈയ്യന്റെ മരണം!

Related Posts

Leave a Reply

Your email address will not be published. Required fields are marked *