എനിക്കറിയാം. അദ്ദേഹത്തിൻ്റെ പ്രണയം ഞാൻ മാത്രമാണെന്നും. ഈ കാര്യം അദ്ദേഹം ഓർക്കാൻ കൂടി ഇഷ്ടപ്പെടാത്തത് കൊണ്ടാണെന്നും….

Story written by Remya Satheesh

രാവിലെ റെഡി ആയി നിൽക്കുന്ന കെട്ടിയവനെ കണ്ട ഞെട്ടലിൽ ആണ് ഞാൻ.

അല്ലെങ്കിൽ എവിടെയെങ്കിലും പോവണമെങ്കിൽ അങ്ങേരുടെ കയ്യും കാലും പിടിക്കണം. എന്നാലും എൻ്റേ ഒരുങ്ങിയലും മൂടി പുതച്ചു കിടക്കുന്നത് കാണാം.

പിന്നെ അവിടെ നിന്നും എൻ്റെ സരസ്വതി ഉണർന്നലെ മൂപ്പരുണരു. ഇന്ന് എൻ്റെ എക്സിൻ്റെ കല്യാണമാണ്. അതാണ് എന്നുമില്ലാത്ത ഈ ഒരുക്കം.

ഇതിപ്പോ എൻ്റെ എക്സാണോ അങ്ങേരുടെതാണോ എന്ന് എനിക്ക് തന്നെ സംശയം.

എന്തായാലും ഞങൾ റെഡി ആയി ഇറങ്ങി.

കുറച്ച് ദൂരമുണ്ട് അവൻ്റെ പെണ്ണ് വീട്ടിലേക്ക്. അവിടെയാണ് കല്യാണം

ഞങ്ങളും ഒരു ഓരം ചേർന്ന് നിന്നു. അവനിനി എന്നെ കണ്ടിട്ട് പ്രശ്നം വേണ്ട. അതൊക്കെ ഞങ്ങൾ പണ്ടെ പറഞ്ഞു തീർത്തത് ആണെങ്കിലും…

അനിയത്തിപ്രാവ് പോലെ മാതാപിതാക്കൾക്ക് വേണ്ടി നമുക്ക് പിരിയാമെട എന്നു പറഞ്ഞ് പിരിഞ്ഞവരാണ്. അതിലെ അച്ഛനും അമ്മയും പോലെയല്ല ഞങ്ങളുടെ എന്നതിനാൽ പിന്നെയൊരു കണ്ട് മുട്ടലോ കൂടി ചേരലോ ഉണ്ടായില്ലെന്ന് മാത്രം.

പക്ഷേ അവർ വേറെ ഒരാളെ കണ്ട് പിടിച്ചു തന്നു. കുറ്റം പറയരുതല്ലോ. എന്നെ അത്ഭുതപ്പെടുത്തി എന്നെ പൊന്നു പോലെ നോക്കുന്ന ഒരു മനുഷ്യൻ.

അങ്ങേരുടെ ആ സ്നേഹത്തിന് ഇടക്ക് ഒരു ദുർബല നിമിഷത്തിൽ എൻ്റെ ഫ്ലാഷ് back പുറത്ത് വന്നു.

ഇതേ പറ്റി അങ്ങേരു പക്ഷേ പിന്നെ ക മ എന്നോരക്ഷരം ചോദിച്ചിട്ടില്ല..

എനിക്കറിയാം. അദ്ദേഹത്തിൻ്റെ പ്രണയം ഞാൻ മാത്രമാണെന്നും. ഈ കാര്യം അദ്ദേഹം ഓർക്കാൻ കൂടി ഇഷ്ടപ്പെടാത്തത് കൊണ്ടാണെന്നും.

ഇന്നിപ്പോ എന്നെക്കാൾ മുന്നേ റെഡി ആയി വന്നതെ ഇനി എൻ്റെ മനസ്സിൽ എന്തെങ്കിലും ഉണ്ടെങ്കിൽ ഈ കാഴ്ചയിൽ ഒഴുകി പോട്ടെ എന്നു കരുതി ആവണം. എന്താണെങ്കിലും ആദ്യത്തെ പ്രണയമല്ലെ ….

അങ്ങേരുടെ സ്നേഹത്തിൽ അതെല്ലാം മറന്നില്ലെങ്കിലും ഞാൻ ഓർക്കാറില്ല എന്നതാണ് സത്യം.

താലി കെട്ടിനുള്ള കുരവ ഇട്ടപ്പോൾ അങ്ങേരെന്നെ ഒന്ന് മുന്നോട്ട് ഉന്തി. അവൻ അവളുടെ കഴുത്തിൽ താലി ചാർത്തുന്നത് ഒരു നിർവൃതിയുടെ ആണ് കണ്ട് നിന്നത്.

എന്തു പറഞ്ഞാലും അവനേനിക്ക് ഒരു വേദന ആയിരുന്നു.

ഇനി അവനെ സ്നേഹിക്കുന്ന ഒരുവൾ ഉള്ളപ്പോൾ അതിൻ്റെ ആവശ്യം ഇല്ലല്ലോ.

പത്തിയ അവിടെ നിന്നും പുറത്തിറങ്ങി എന്നെ കാത്തു നിൽക്കുന്ന, എനിക്കായി പിറന്നവൻ്റെ നെഞ്ചിലെ ചൂടിൽ ഒതുങ്ങി.

കാലം കരുതി വെച്ച് എൻ്റെ നന്മ.

ഓരോരുത്തർക്കും ഓരോരുത്തർ എന്ന് ആദ്യമേ തീരുമാനിക്കപ്പെട്ടിട്ടുണ്ടാവുമല്ലോ…

Related Posts

Leave a Reply

Your email address will not be published. Required fields are marked *