എന്താ മോനെ നീയീ ചോദിക്കുന്നത്… അമ്മ എത്ര ഭാഗ്യവതി ആണെന്നോ…. നിങ്ങളെ പോലുള്ള രണ്ടു മക്കളെ കിട്ടിയില്ലേ…. പിന്നെയീ തങ്കകുടം പോലുള്ള എന്റെ കുഞ്ഞുവാവയെയും……..

Story written by Jolly Shaji

അമ്മേ…

എന്താ മോനെ…

അമ്മ ഹാപ്പി ആണോ..

എന്താ മോനെ ഇങ്ങനെ ഒരു ചോദ്യം….

രാവിലെ മുതൽ ഞാൻ കാണുവാ അമ്മ ഫോണും കയ്യിൽ പിടിച്ചു എന്തൊക്കെയോ നോക്കി നെടുവീർപ്പു വിടുന്നത്….

അതോ… അത് വെറുതെയ മോനെ…

അതൊന്നുമല്ല… അമ്മക്ക് എന്തേലും കുറവുണ്ടോ ഇവിടെ…

എന്താ മോനെ നീയീ ചോദിക്കുന്നത്… അമ്മ എത്ര ഭാഗ്യവതി ആണെന്നോ…. നിങ്ങളെ പോലുള്ള രണ്ടു മക്കളെ കിട്ടിയില്ലേ…. പിന്നെയീ തങ്കകുടം പോലുള്ള എന്റെ കുഞ്ഞുവാവയെയും..

ജാനി ഇടക്കൊക്കെ ദേഷ്യപെടുമ്പോൾ അമ്മക്ക് സങ്കടം വരാറുണ്ട് അല്ലെ… സാരല്ല്യ ട്ടോ അവൾ ഒരു പാവം ആണ്… ജോലിയുടെ ബുദ്ധിമുട്ടും അവളെ കാണുമ്പോൾ ഉള്ള കുഞ്ഞിന്റെ വഴക്കും ഒക്കെ ആകുമ്പോൾ അവൾ അല്പം ഡിസ്റ്റർബ് ആകുന്നതാണ്… അമ്മ അതൊന്നും മനസ്സിൽ വെക്കല്ലേ…

എനിക്കറിയാം മോളെ… ജാനിമോളും നീയും ആരുമില്ലാതെ വളർന്നു വന്ന കുട്ടികൾ അല്ലെ.. മാതാപിതാക്കൾ ഇല്ലാതെ വളർന്ന വിഷമം ആ കുട്ടിക്ക് ഉണ്ട്… അതൊക്ക അമ്മക്ക് മനസ്സിലാവും മോനെ…

ഈ അമ്മയെപ്പോലെ ഒരമ്മയെ കിട്ടിയത് ഞങ്ങടെ ഭാഗ്യമാണ്…

സ്വന്തം മക്കൾ ജീവിത സുഖത്തിനു പോയപ്പോൾ വലിച്ചെറിഞ്ഞ ഈ അമ്മക്ക് കിട്ടിയ ഏറ്റവും വലിയ നിധിയാണ് മക്കളെ നിങ്ങൾ….

എങ്കിൽ സത്യം പറയു… അമ്മ എന്താ രാവിലെ മുതൽ മൂഡ് ഓഫ് ആയി ഇരിക്കുന്നത്… ഒന്നുല്ല മോനെ എന്ന കള്ളം പറയേണ്ട…

ദേവുവമ്മയുടെ കണ്ണുകൾ പെട്ടന്ന് നിറഞ്ഞു….

അത് മോനെ…

സംസാരിക്കാൻ ആവാതെ അവർ വിങ്ങികരഞ്ഞു…

പറയു അമ്മേ ഈ മോനോട് തുറന്നു പറഞ്ഞോളൂ എന്തും…

ദേവുവമ്മ തന്റെ ഫോണിൽ കലേഷ് എടുത്തുകൊടുത്ത ഫേസ്ബുക് അക്കൗണ്ട് ഓപ്പൺ ചെയ്തു… അതിൽ വിദേശത്ത് ഭാര്യമാർക്കൊപ്പം താമസിക്കുന്ന രണ്ടു മക്കളുടെയും ടൈം ലൈൻ ഓപ്പൺ ചെയ്തു കലേഷിനെ കാണിച്ചു കൊടുത്തു…

രണ്ടാളും മദർസ് ഡേ പോസ്റ്റ്‌ ഇട്ടിട്ടുണ്ട്… പക്ഷേ കൊടുത്തിരിക്കുന്ന ഫോട്ടോ അവരുടെ അമ്മായി അമ്മമാരുടെ ആണെന്ന് മാത്രം…

കലേഷിന് പെട്ടന്ന് കാര്യം പിടികിട്ടി… അവനും വിഷമം വന്നു..

അയ്യേ അതിനാണോ എന്റെ ദേവൂട്ടി ഇങ്ങനെ സങ്കടപ്പെടുന്നത്…. അവർക്കു ഈ അമ്മയുടെ ഫോട്ടോ ഇടാൻ കയ്യിൽ ഫോട്ടോ ഉണ്ടാവില്ല… കുറെ ആയില്ലേ രണ്ടാളും പോയിട്ട്… ദേ ഇത് നോക്കിയേ…

അവൻ വേഗം തന്റെ ഫോണിൽ ഫേസ്ബുക്ക്‌ ഓപ്പൺ ചെയ്തു…

അതിൽ ഇട്ടിരിക്കുന്ന ഫോട്ടോ കാണിച്ചു കൊടുത്തു…

കലേഷിനും ജാനിമോൾക്കും ഒപ്പം കുഞ്ഞുവാവയെയും കൊണ്ട് താൻ ഇരിക്കുന്ന ഫോട്ടോ….

അതിലെ തലക്കെട്ട് അവർ വായിച്ചു…

“ജന്മം കൊണ്ട് ഈ അമ്മയുടെ വയറിൽ പിറക്കാൻ പറ്റിയില്ല… എങ്കിലും ഞങ്ങടെ പുണ്യം ഈ അമ്മയാണ്… ഇനിയൊരു ജന്മം ഉണ്ടെങ്കിൽ പിറക്കണം ഈ അമ്മയുടെ വയറിനുള്ളിൽ…”

മാതൃദിനാശംസകൾ…

ദേവുവമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…

കരയരുത് അമ്മ… ഞാനും ജാനിയും കുഞ്ഞും സന്തോഷത്തോടെ ഉള്ളിടത്തോളം അമ്മ ഞങ്ങൾക്കൊപ്പം ഉണ്ട്… വേണ്ടെന്നു വെച്ചു പോയവരെ ഓർത്തു ഇനി ഈ കണ്ണുകൾ നിറയരുത്…

കലേഷ് അമ്മയെ ചേർത്തുപിടിച്ചു… ആ മകന്റെ വാക്കുകൾ ആയിരുന്നു പിന്നീട് അങ്ങോടുള്ള അമ്മയുടെ സന്തോഷങ്ങൾ….

Related Posts

Leave a Reply

Your email address will not be published. Required fields are marked *