.എന്നെ കണ്ടതും അയാളൊരു നോട്ടം നോക്കി പിന്നെയൊരൊറ്റ ആട്ടായിരുന്നു. എന്തിനാണെന്ന് പോലും മനസ്സിലായില്ല. ചിലപ്പോൾ വെള്ളത്തിന്റെ പുറത്തായിരിക്കും……

Story written by Adam John

രണ്ടു മൂന്ന് ദിവസായിട്ട് നല്ല മഴയായിരുന്നു..മഴയായത് കാരണം ഏറ്റവും വിഷമം ജെട്ടി ഉണങ്ങിക്കിട്ടാനാണ്. അനുഭവിച്ചവർക്ക് മനസ്സിലാവും. ഇന്നലെ നോക്കുമ്പോളുണ്ട് ഇത്തിരി വെയിൽ കാണുന്നു. അപ്പോൾ തന്നെ മുകൾ നിലയിൽ കെട്ടിയ അയയിൽ നനഞ്ഞു വിറങ്ങലിച്ചു നിൽക്കുന്ന ജെട്ടികളെ വാരിയെടുത്തോണ്ട് പുറത്തെക്കിറങ്ങി.Nഒരു മൂളിപ്പാട്ടും പാടിക്കൊണ്ടവ അയയിലേക്കിട്ടു. വിവിധ വർണ്ണങ്ങളിൽ അച്ചടക്കത്തോടെ അയയിലിരിക്കുന്ന ജെട്ടികളെ കാണാൻ തന്നെ നല്ല ഭംഗിയുണ്ട്. വേറെ കാര്യമായ പണിയൊന്നും ഇല്ലാത്തത് കൊണ്ട് കൊറച്ചു നേരം അതങ്ങനെ നോക്കി നിന്നു. ഒരു രസം.

ഒക്കെ കഴിഞ്ഞു അകത്തേക്ക് കയറാൻ നോക്കുമ്പോളാണ് പിറകിൽ നിന്ന് മോനെന്നൊരു വിളി കേട്ടത്. നോക്കുമ്പോൾ അപ്പുറത്തെ വീട്ടിലെ ചേച്ചിയാണ്. ഈശോയെ ഇവരെന്തിനാ ഇപ്പോ വന്നേ. എന്തെങ്കിലും സഹായത്തിനായിരിക്കോ. ഒരിക്കൽ സഹായിക്കാൻ ചെന്നതിന്റെ പുകിൽ ഇപ്പോളും തീർന്നിട്ടില്ല.

ആ സംഭവം നടന്നത് ഒന്ന് രണ്ടു ദിവസം മുന്നെയാണ്. അന്നും പതിവ് പോലെ മൊബൈലിൽ തോണ്ടിnക്കൊണ്ടിരിക്കുമ്പോൾ അമ്മച്ചി വന്ന് വിളിച്ചതാ. അപ്പുറത്തെ ചേച്ചിയുടെ വീട്ടിലെ ഗ്യാസ് സിലിണ്ടർ ഒന്ന് മാറ്റിയിട്ടു കൊടുക്കാൻ വേണ്ടിയായിരുന്നു അത്. അവർക്ക് അതൊന്നും അറിയില്ലത്രേ. അന്നാണ് ഞാനീ ചേച്ചിയെ ആദ്യമായി കാണുന്നത്.

പിന്നീട് അമ്മച്ചി പറഞ്ഞാണറിഞ്ഞത് അവരയല്പക്കത്ത് പുതുതായി താസിക്കാൻ വന്നവരാണെന്ന്. കൂട്ടു കുടുംബമായിരുന്നത്രെ അവരുടേത്. ഭർത്താവിന്റെ കു ടി കാരണം വീട്ടിൽ നിൽക്കക്കള്ളിയില്ലാതെ അവിടെ നിന്ന് മാറി താസിക്കുകയാണ്. ആളൊരു സംശയ രോഗിയാണെന്ന് ആദ്യ കൂടിക്കാഴ്ചയിൽ തന്നെ മനസ്സിലാവുകയും ചെയ്തു.

അങ്ങനെ പറയാൻ കാരണം സിലിണ്ടർ മാറ്റിക്കൊടുത്ത് തിരികെ വരുന്നേരം അയാളുണ്ട് അങ്ങോട്ടേക്ക് കയറി വരുന്നു..ആ നടത്തം കണ്ടാലറിയാം നന്നായി കു ടിച്ചിട്ടുള്ള വരവാണെന്ന്..എന്നെ കണ്ടതും അയാളൊരു നോട്ടം നോക്കി പിന്നെയൊരൊറ്റ ആട്ടായിരുന്നു. എന്തിനാണെന്ന് പോലും മനസ്സിലായില്ല. ചിലപ്പോൾ വെള്ളത്തിന്റെ പുറത്തായിരിക്കും എന്ന് സ്വയം ആശ്വസിച്ചു. പക്ഷെ കുറച്ചു കഴിഞ്ഞപ്പോളുണ്ട് അവിടെ നിന്ന് മുട്ടൻ വഴക്ക്. വഴക്ക് മാത്രല്ല മതിലിനരികിലേക്ക് വന്ന് എന്നെയും കൊറേ തെ റിവിളിച്ചു. ആ ചേച്ചി പിറകെ വന്ന് അയാളെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവർക്കുണ്ടോ അതിന് കഴിയുന്നു. ഭാഗ്യത്തിന് കുറച്ചു നേരം കഴിഞ്ഞപ്പോൾ അയാളൊന്നടങ്ങി വീട്ടിനകത്തേക്ക് കയറിപ്പോയി. ഒരു പെരുമഴ പെയ്തു തോർന്ന പോലാ തോന്നിപ്പോയി.

അമ്മച്ചിക്ക് ചേച്ചിയെ ഓർത്തായിരുന്നു സങ്കടം മുഴുവനും. ആർക്കായാലും സങ്കടം തോന്നും. ഓരോ ദിവസവും ഇങ്ങനെ തീ തിന്ന് കഴിയണ്ടേ. അതേപ്പിന്നെ ഞാൻ കഴിയുന്നതും ചേച്ചിയുടെയും അയാളുടെയും കണ്ണിൽ പെടാതെ നടപ്പായിരുന്നു..വെറുതെ എന്തിനാ വീണ്ടും വഴക്കിനൊരു കാരണമാവുന്നത് എന്നോർത്തു.

അവരാണ് പിന്നേം വന്നേക്കുന്നെ. ഇനിയെന്ത് കുരിശാണെന്ന് ആർക്കറിയാം. പക്ഷെ അവര് വന്നത് ക്ഷമ അന്നത്തെ സംഭവത്തിന് ക്ഷമ ചോദിക്കാൻ വേണ്ടിയായിരുന്നു..സാരമില്ല ചേച്ചി നിങ്ങളിങ്ങനെ താഴ്ന്നു കൊടുക്കുന്നത് കൊണ്ടാണ് അതിയാൻ തലേൽ കേറുന്നേ. ഇനി ആവർത്തിച്ചാൽ നന്നായി തന്നെ പ്രതികരിച്ചാൽ മതിയെന്നൊക്കെ മോട്ടിവേഷൻ കൊടുത്ത് ഞാൻ മുറിയിലേക്ക് നടക്കുമ്പോൾ ‘അമ്മ ചോദിക്കാ നീയെവിടുന്നാ ഇതൊക്കെ പഠിച്ചേ ന്ന്.

ഫേസ്ബുക്കിൽ ആരൊക്കെയോ എഴുതിയത് വായിച്ചതോർത്ത് പറഞ്ഞതല്ലെ. അല്ലാതെ ഒരു പണിയും ഇല്ലാതെ തെക്ക് വടക്ക് നടക്കുന്ന എനിക്കെന്തറിയാൻ മോട്ടിവെഷനെപ്പറ്റിയൊക്കെ.

വൈകുന്നേരം തോർത്തൊക്കെ ഉടുത്ത് കുളിക്കാനിറങ്ങാൻ നോക്കുമ്പോളാണ് മഴക്കോള് കണ്ടത്..അപ്പോഴാ അയയിലിട്ട ജെട്ടിയുടെ കാര്യമോർത്തതും.. ഈശോയെ ഒരാഴ്ചത്തേക്കുള്ള മുതലാണ്..നനഞ്ഞാൽ തീർന്നു.

കുഞ്ഞിനെപോലെ ഓരോന്നിനെയും വാരിയെടുത്തു നെഞ്ചോടു ചേർത്ത പ്പോളാണ് ഒരെണ്ണത്തിന്റെ കുറവുണ്ടെന്ന് മനസ്സിലായത്. അതെവിടെ പ്പോയി. കാണാതായ ഒരാടിന് വേണ്ടി മറ്റ്‌ തൊണ്ണൂറ്റി ഒമ്പത് ആടുകളെയും ഉപേക്ഷിക്കാത്തവർ ആരുണ്ടെന്നുള്ള ബൈബിൾ വചനമാണ് അപ്പോൾ ഓർമ്മ വന്നത്.

അപ്പോൾ തന്നെ കയ്യിലുള്ള ജെട്ടികൾ ഉപേക്ഷിച്ചു ഞാനാ ജെട്ടിക്കായുള്ള തിരച്ചിൽ തുടങ്ങി. കുറച്ചു നേരത്തെ തിരച്ചിലിനൊ ടുവിലത് കണ്ടെത്തുക തന്നെ ചെയ്തു. നമ്മുടെ ചേച്ചിയുടെ കിണറ്റിൻ കരയിൽ വിശ്രമിക്കുകയാണ് പാവം. കാറ്റിനൊപ്പം പാറിപ്പോയതാണെന്ന് തോന്നുന്നു.

കണ്ടുകിട്ടിയ ആവേശത്തിൽ മറ്റൊന്നും ഓർക്കാതെ ഓടിച്ചെന്ന് അവനെ വാരിപ്പുണർന്നു കൊണ്ട് തിരികെ മടങ്ങുമ്പോളാണ് വീണ്ടും നമ്മുടെ കഥാ നായകന്റെ എൻട്രി.കയ്യിലൊരു ജെട്ടിയും കുളിക്കാൻ നേരമുടുത്തിരുന്ന തോർത്തുമായി ഒരാൾ സ്വന്തം വീട്ടുമുറ്റത്ത് നിന്നിറങ്ങി വരുന്നത് ആർക്കായാലും സഹിക്കില്ലല്ലോ. അയാൾക്കും സഹിച്ചില്ല. അയാളൊരു കൊടുങ്കാറ്റ് പോലെ എന്റെ നേർക്ക് കുതിക്കുന്നതിനിടയിൽ ഞാനൊഴിഞ്ഞു മാറി ഒരൊറ്റ ഓട്ടം വെച്ച് കൊടുത്തു. ആ സാഹചര്യത്തിൽ അതെ നിവൃത്തി ഉണ്ടായിരുന്നുള്ളൂ. അയാളെങ്ങാനും ആളെ വിളിച്ചു കൂട്ടിയാൽ പിന്നേ ഉണ്ടാവുന്ന പുകില് പറയണോ.

അന്നേരം അകത്തേക്കു പോയ കൊടുങ്കാറ്റിനൊപ്പം എന്തൊക്കെയൊ വീണുടയുന്നതും നിലവിളിയും ഒക്കെ കേട്ടെങ്കിലും പതിവ് കാര്യമല്ലേ എന്നോർത്ത്‌ മൈൻഡ്‌ ചെയ്യാൻ പോയില്ല. പോയാലും തടി കേടാവുകയേ ഉളളൂ..ഇന്ന് രാവിലെ പൈപ്പിൻ ചോട്ടിലിരുന്നു പല്ല് തേക്കാൻ നേരമുണ്ട്‌ അവിടൊരു ആട്ടോ വന്നുനിക്കുന്നു. നോക്കുമ്പോളതാ നമ്മുടെ കഥാനായകനെയും താങ്ങിപ്പിടിച്ചോണ്ട് ചേച്ചി ആട്ടോയിൽ നിന്നിറങ്ങുന്നു. തലയിലൊരു കെട്ടുമുണ്ട്. മോട്ടിവേഷൻ ഏറ്റുവെന്നാണ് തോന്നുന്നെ.

എന്നെക്കണ്ടാൽ ചേട്ടൻ വീണ്ടും വയലന്റായാവുകയും മോട്ടിവേഷന്റെ ബലത്തിൽ ചേച്ചി ചേട്ടനെ എടുത്തിട്ടു പെരുമാറുകയും ചെയ്താലോ എന്നോർത്ത്‌ ഞാനപ്പോൾ തന്നെ അകത്തേക്കു നടന്നു. അവരായി അവരുടെ പാടായി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *