ഒരു മാസം മുൻപ് ഇവിടെ ഒരുവളുടെ ബോ ഡി സംസ്കരിച്ചിരുന്നു. അതിനെ പറ്റി അറിയാൻ ആണ്……..

ശ്മശാനങ്ങൾ പറയുന്നത്.

Story written by Sabitha Aavani

നഗരത്തിന്റെ തിരക്കുകളിൽ നിന്നൊക്കെ ഒഴിഞ്ഞുമാറി കാടുപിടിച്ചു കിടക്കുന്ന ഒരു പഴകിയ കെട്ടിടം. ഒരാൾപൊക്കം മതിലുണ്ടെങ്കിലും അതിനുമുകളിൽ വള്ളിപ്പടർപ്പുകൾ ചുറ്റിപ്പടർന്നു മതിലുകൾ പച്ചപ്പുനിറഞ്ഞതാകുന്നു.

മതിലിനു മുകളിലിലെ വലിയ ബോർഡിൽ പൊതുശ്‌മശാനം എന്നെഴുതിയിരിക്കുന്നു.

കടുത്ത ശാന്തത തോന്നുന്നൊരു കാഴ്ച.

എന്തായിരിക്കും ശ്മാശാനങ്ങൾ കാണുമ്പോൾ മനസ്സ് വല്ലാതെ അസ്വസ്ഥമാകുന്നത് ?

മുപ്പത് – മുപ്പത്തിയഞ്ച് വയസ്സ് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരന്‍ കവാടം കടന്നു ഉള്ളിലേയ്ക്ക് നടന്നു പോകുന്നു.

തോളിലെ സഞ്ചിയും ,ദീർഘ ദൂരം സഞ്ചരിച്ച് മുഷിഞ്ഞ വസ്ത്രവും, പാറിയ തലമുടിയും , കുഴിഞ്ഞ കണ്ണുകളും അദ്ദേഹത്തിന്റെ രൂപം പൂർത്തിയാക്കുന്നു. എന്നിട്ടും അയാളുടെ ചുണ്ടുകളിൽ ഒരു നേർത്ത പുഞ്ചിരി വിരിഞ്ഞിരുന്നോ എന്ന് സംശയം.

സമയം നാലു കഴിഞ്ഞിരിക്കുന്നു.

അകത്ത് ആരൊക്കെയോ കൂടി നിൽക്കുന്നുണ്ട്.

ആരുടെയോ ജഡം സംസ്കരിക്കുന്നുണ്ട്.

അദ്ദേഹം നടന്നു ചെന്ന് അവരിൽ നിന്നും കുറച്ച് ദൂരെയായി മാറി നിന്നു.

ആ കൂട്ടത്തിലൊരു സ്ത്രീയെ വളരെ ദുഖിതയായി കാണപ്പെട്ടു.

അവരുടെ വേണ്ടപ്പെട്ട ആരുടെയോ മരണമായിരിക്കണം.

ഇടയ്ക്കിടയ്ക്ക് അവർ എന്തോ ചിന്തയിൽ മുഴുകുന്നു.

എന്നിട്ട് ദീർഘമായി ശ്വാസമെടുത്ത് കരച്ചിലടക്കുന്നു.

മരിച്ച ആളിന്റെ ഓർമ്മകൾ തികട്ടി വരുന്നുണ്ടാവും.

അധിക നേരം അവർ അവിടെ നിന്നില്ല.

അവരെ കൂട്ടി ആളുകൾ മടങ്ങി.

മരിച്ചയാളുടെ ചിതാഭസ്മം അവരിൽ ഒരാളെ ഏൽപ്പിക്കുന്നത് കണ്ടു.

ശരീരം എ രിഞ്ഞ് ബാ ക്കിയായ ചാരം.

അതിലെവിടെയോ ആത്മാവിന്റെ ചൂടുണ്ടെന്ന് തോന്നിപോകും.

എല്ലാവരും പോയതിനു ശേഷം ശ്മാശാനത്തിലെ ജോലിക്കാരൻ പുറത്തേയ്ക്ക് വന്നു.

അദ്ദേഹത്തെ ഒന്ന് നോക്കി ശേഷം ഒന്നും സംഭവിക്കാത്ത പോലെ നടന്നു.

” കിട്ടുണ്ണി ചേട്ടനല്ലേ ?”

അയാൾ ഒന്ന് നിന്നു.

” അതെ.”

” ഞാൻ കുറച്ച് ദൂരെനിന്നാണ്.”

” എന്താണ് ആവശ്യം?”

” ഒരു മാസം മുൻപ് ഇവിടെ ഒരുവളുടെ ബോ ഡി സംസ്കരിച്ചിരുന്നു. അതിനെ പറ്റി അറിയാൻ ആണ്.”

” ദിവസവും എത്ര ആളുകൾ വരുന്നു. ഒന്നും ഓർത്ത് വെക്കാറില്ല. ഞാനും ഈ വരുന്ന ശരീരങ്ങളൂം തമ്മിൽ യാതൊരു പരിചയവും ഉണ്ടാവാറില്ല. അല്ല ഞാൻ അത് തിരക്കാറും ഇല്ല.മരിച്ച് പോയവരൊക്കെ ഇവിടെ ശ വങ്ങളാണ്.വെറും ശ വങ്ങൾ.”

അയാൾ വേഗം നടന്നു.

“സാക്ഷി എന്നായിരുന്നു അവളുടെ പേര്.”

അയാളൊന്നു ഞെട്ടി.

അദ്ദേഹത്തെ തുറിച്ചു നോക്കി വേഗം നടന്നു.

” ഞാൻ സാക്ഷിയുടെ സുഹൃത്തതാണ്. എനിക്ക് ചിലത് അറിയാനുണ്ട്.”

” നിങ്ങൾ പോകൂ. എനിക്കൊന്നും പറയാനില്ല.”

അയാൾ വാക്കുകൾ അല്പം കടുപ്പിച്ചു.

” ഇല്ല എനിക്ക് അറിയണം അവളെന്തിനാണ് മരിച്ചതെന്നെങ്കിലും.”

” എനിക്കറിയില്ല.”

അയാൾ വേഗം അവിടെ ഉണ്ടായിരുന്ന ഷെഡിന്റെ ഉള്ളിലെ കുടുസ്സു മുറിയിലേക്ക് കയറി വാതിൽ വലിച്ചടച്ചു.

ആ ചെറുപ്പക്കാരൻ ആ നിൽപ്പ് തുടർന്നു.

പിന്നീട് പതിയെ നടന്ന് ശരീരം സംസ്കരിക്കുന്ന സ്ഥലത്ത് വന്നു അകത്തേയ്ക്ക് നോക്കി.

അവളും ഇവിടെ ആണ് എരിഞ്ഞ് തീർന്നത്.

പിന്നിൽ ഒരു കാലൊച്ച കേട്ട് അദ്ദേഹം തിരിഞ്ഞു നോക്കി.

” എന്താണ് നിങ്ങള്‍ക്ക് അറിയേണ്ടത് ? അവൾ മരിച്ചത് എങ്ങനെയാണെന്നോ ?എന്തിനാണെന്നോ ?”

” എനിക്ക് നിങ്ങളെപ്പറ്റി യാതൊന്നുമറിയില്ല. അറിയുകയും വേണ്ട. പക്ഷെ അവൾക്കെന്ത് പറ്റിയെന്ന് എനിക്കറിയണം..അത് അറിയുന്ന ഒരേ ഒരാൾ നിങ്ങള്‍ മാത്രമാണ്.അത് അറിഞ്ഞിട്ട് തന്നെയാണ് ഞാൻ ഇവിടെ വന്നതും.”

അല്പം ഭീഷണി നിറഞ്ഞ ആ ചെറുപ്പക്കാരന്റെ സംസാരത്തിനു മുന്നിൽ അയാൾ കൊച്ചുകുട്ടിയെപോലെ പൊട്ടിക്കരയുന്നുണ്ടായിരുന്നു.

അയാളെ ആശ്വസിപ്പിക്കാൻ ശ്രമിക്കവേ ആ ചെറുപ്പക്കാരൻ കൂടുതൽ ആശയകുഴപ്പത്തിലായപോലെ.

” അവൾ ആത്മഹ ത്യ ചെയ്തതാണ്.”

ഇടറിയ സ്വരത്തിൽ അയാളത് പറയുമ്പോൾ ആ ചെറുപ്പക്കാരനിൽ യാതൊരു ഭാവമാറ്റവും ഉണ്ടായി കണ്ടില്ല.

” എന്തിന്? “

” അവളൊരു വിവാഹം കഴിച്ചിരുന്നു. ആരെയെന്നോ എവിടെനിന്നെന്നോ അറിയില്ല പക്ഷെ…”

” പക്ഷെ ?”

“പിന്നെ അവളെ ചിരിച്ചു കണ്ടിട്ടില്ല.അവൾക്ക് അപ്പനല്ലാതെ മറ്റാരുമുണ്ടായിരുന്നില്ല. എന്നിട്ടും അയാളിൽ നിന്നുപോലും അവൾ എല്ലാം മറച്ചു വെച്ചു.പ്രണയവിവാഹം. കഴിഞ്ഞ കുറച്ച് കാലങ്ങളായി അയാളുടെ വീട്ടിലായിരുന്നു അവൾ. ഇവിടെ അപ്പനെ കാണാൻ പോലും അവൾ വരാറില്ലായിരുന്നു.Nപക്ഷെ മരിക്കുന്നതിനു രണ്ടു ദിവസം മുന്‍പ് വന്നു..അപ്പനോട് ഒരുപാടു മാപ്പു പറഞ്ഞു..പക്ഷെ …”

” ഭർത്താവാണ് മരണത്തിനു കാരണമെന്ന് കരുതുന്നുണ്ടൊ ?”

” അതെ ആരായിരുന്നാലും അവന്‍ തന്നെ ആണ് …”

” സാക്ഷിയുടെ അച്ഛനെ ഒന്ന് കാണാൻ പറ്റുവോ ?”

അതിനു മറുപടി പറയാതെ അയാൾ ആ ചെറുപ്പക്കാരനെ നോക്കി.

” സാക്ഷിയുടെ ശവം സംസ്കരിച്ചത് ഒക്കെ ഇവിടെ തന്നെ അല്ലെ ? അപ്പൊ ഈ പറയുന്ന ഭർത്താവു വന്നിരുന്നോ ? ഓര്‍മ്മയുണ്ടോ അങ്ങനെ ഒരാളെ അന്ന് കണ്ടാതായിട്ട് ?”

“ഇല്ല ആരുമില്ലായിരുന്നു. അപ്പനല്ലാതെ ആരും ഉണ്ടായില്ല.”

” അന്ന് അതിനു വേണ്ടി എല്ലാം ചെയ്ത് കൊടുത്തത് ചേട്ടനായിരുന്നുവെന്ന് അറിഞ്ഞു. പോ സ്റ്റുമോര്‍ട്ടം പോലും ചെയ്യാന്‍ സമ്മതിക്കാത്ത കാരണം?”

” നേരം ഇരുട്ടുന്നു. പോകൂ എനിക്ക് പോകാൻ ധൃതിയുണ്ട്.”

അയാൾ വേഗം പുറത്തെ ഗേറ്റ് ലക്ഷ്യമാക്കി നടന്നു.

” സാക്ഷിയുടെ അച്ഛന്റെ ഒരു ഫോട്ടോ എന്റെ കൈയ്യിലുണ്ട്. നിങ്ങൾ പറഞ്ഞതൊക്കെ നുണയെന്ന് എനിക്കറിയാം. നിങ്ങളുടെ ഈ കണ്ണുനീരുപോലും.”

അയാള്‍ ഒന്നു നടുങ്ങി. എന്നിട്ട് ചെറുപ്പക്കാരന് നേരെ പാഞ്ഞു വന്നു.

“അതെ ടാ ….ഞാൻ ആണ് അവളുടെ അപ്പൻ..അവള് ച.ത്തതിൽ എനിക്കില്ലാത്ത നഷ്ടമൊന്നും മറ്റാർക്കും വേണ്ട.”

എത്ര പെട്ടന്നാണ് അയാൾ തന്റെ തനിനിറം പുറത്ത് കാണിച്ചത്.

” നിങ്ങൾ അവളെ കൊ ന്നു.”

ആ ചെറുപ്പക്കാരൻ ഉറക്കെ വിളിച്ച് പറഞ്ഞു.

” അല്ല അവൾ ആത്മഹ ത്യ ചെയ്തതാണ്. എന്റെ കൈകൾ കൊണ്ടാണ് എന്റെ കുഞ്ഞിനെ ഞാൻ ക ത്തിച്ച് ക ളഞ്ഞത്. അത്രയ്ക്ക് പാ.പി ആയിരുന്നു ഞാൻ.”

” നിങ്ങൾ നന്നായി അഭിനയിക്കുന്നു. സാക്ഷി അവസാനം എനിക്കയച്ച അയച്ച മെസ്സേജ് ഞാൻ വായിക്കട്ടെ?”

അയാൾ കണ്ണുകളുയർത്തി ആ ചെറുപ്പക്കാരനെ നോക്കി.

” മാലിക്. അപ്പനെന്നെ കൊbല്ലും. എനിക്ക് പേടിയാവുന്നു. നീ വേഗം ഇങ്ങോട്ടു വരൂ.”

ആ പേര് കേട്ടതും അയാൾ ഒന്ന് ഞെട്ടി.

“മാലിക്.”

” ഓർമ്മയുണ്ട് അല്ലെ? എന്നെ വിവാഹം ചെയ്തത് മാത്രമായിരുന്നു സാക്ഷി ചെയ്ത തെറ്റ്. ഒരു അന്യമതസ്ഥനെ കല്യാണം കഴിക്കുന്നതിലും ഭേദം നിങ്ങൾക്ക് മകൾ മbbരിക്കുന്നതായിരുന്നു. അത് തിരിച്ചറിയാൻ ഞാൻ അല്പം വൈകി. മാനസികാരോഗ്യ കേന്ദ്രത്തില് ബോധമില്ലാതെ കിടക്കുമ്പോ ഞാൻ തിരഞ്ഞത് മുഴുവനും അവളെയായിരുന്നു. എനിക്കെന്റെ ജീവനും ജീവിതവും ഇല്ലതാക്കിയിട്ട് നിങ്ങളെന്ത് നേടി ? കുറച്ച് മുൻപ് നിങ്ങൾ പറഞ്ഞില്ലേ അവൾ മ രിച്ചത് കൊണ്ട് മറ്റാർക്കും ഒരു നഷ്ടവും ഇല്ലന്ന്… ഉണ്ട് അങ്ങനെ എന്തെങ്കിലും നഷ്ടങ്ങളുണ്ടെല്‍ അത് എനിക്ക് മാത്രമാണ്.”

പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ട്ആ ചെറുപ്പക്കാരൻ ഇറങ്ങി നടന്നു.

കിട്ടുണ്ണിയുടെ കണ്ണുകളില്‍ പക ഇരട്ടിച്ചിരുന്നു.

ചുവന്നു തൂങ്ങിയ കണ്ണുകള്‍ പിന്നെയും പിന്നെയും അവന്‍ യാത്രയകുന്നതും നോക്കി നിന്നു.

ആ ചെറുപ്പക്കാരന്‍ മനസ്സില്‍ എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചിരുന്നു.

കവാടത്തിനരികില്‍ എത്തി ആ ചെറുപ്പക്കാരന ഒന്നു തിരിഞ്ഞു നോക്കി.

കിട്ടുണ്ണിയുടെ കണ്ണില്‍ പ്രതിഫലിക്കുന്ന പക അവനു കാണാമായിരുന്നു.

**************

പിറ്റെന്ന് കീട്ടുണ്ണിയെ ശ്മാശാനത്തിലെ മരത്തില് തൂ ങ്ങി ച ത്ത നിലയിൽ കണ്ടെത്തി.

മകൾ മരിച്ച മനസികാഘാതം താങ്ങാനാകാതെ അയാൾ ആത്മഹ ത്യ ചെയ്തുവെന്ന് നാട്ടുകാർ വിധിയെഴുതി.

സ്വന്തം മകളുടെ ചിത കൊളുത്തേണ്ടി വന്ന അപ്പനെ നാട്ടുകാര്‍ വേദനയോടെ ഓർത്തു.

ആ രാത്രിയില്‍ ഒരു കൊ ലപാ തകം കൂടി തെളിവില്ലാതെ ആത്മഹ ത്യയായി മാറിയിരുന്നു.

💙

Related Posts

Leave a Reply

Your email address will not be published. Required fields are marked *