ഒറ്റമുറി വീടിനുള്ളിൽ…. ബലമില്ലാത്ത വാതിലുകൾ ചേർത്തടച്ചു …. കുട്ടി യായിരുന്ന തന്നെ ചേർത്തുപിടിച്ച്കി ടക്കുമ്പോഴും അമ്മയുടെ പ്രാർത്ഥന…..

കാലത്തിൻ്റെ കയ്യൊപ്പ്

Story written by Sumi

തെന്നൂർ…..വില്ലേജ് ഓഫീസിന്റെ പടികൾ കയറുമ്പോൾ അനൂപിന്റെ മനസ്സിൽ വല്ലാത്തൊരു ആത്മബോധം ഉടലെടുത്തു…..ഒപ്പം നൊമ്പരവും….. പണ്ട് അമ്മയോടൊപ്പം പലതവണ താനിവിടെ വന്നിട്ടുണ്ട്. അപമാനവും പേറി മടങ്ങേണ്ടി വന്ന നാളുകൾ….. അപമാനഭാരത്താൽ കണ്ണുകൾ തുളുമ്പി തലകുനിച്ച് നടന്ന അമ്മയുടെ രൂപം……. ജീവിതത്തിൽ എവിടെയെങ്കിലും എത്തണമെന്ന്…….അവന്റെ മനസ്സിൽ വാശി നിറയ്ക്കുകയായിരുന്നു.

തെന്നൂർ ഗ്രാമപഞ്ചയത്തിലെ കരുവാറ്റ എന്ന ഉൾനാടൻ ഗ്രാമത്തിൽ …..താഴ്ന്ന ജാതിയിൽപ്പെട്ട സാവിത്രി എന്ന പാവപ്പെട്ട സ്ത്രീയുടെ മകനായി താൻ ജനിച്ചു. അച്ഛൻ ആരെന്നറിയതെയുള്ള ജനനം…..അതിന്റെ പേരിൽ സഹിക്കേണ്ടി വന്ന അപമാനങ്ങൾ….. വീട്ടുവേല ചെയ്തു തന്നെ പഠിപ്പിച്ച അമ്മ. യൗവ്വനത്തിന്റെ തീഷ്ണതയിൽ വടക്കു നിന്ന് വന്ന ഏതോ ഒരു ഫോറസ്റ്റ് ഗാർഡിന്റെ പ്രണയ കുരുക്കിൽ അകപ്പെട്ടുപോയ ഒരു പാവം സ്ത്രീയുടെ നിസ്സാഹായാവസ്ഥ ആരും മനസ്സിലാക്കിയില്ല. പകൽവെളിച്ചത്തിൽ പി ഴച്ചവൾ എന്ന് വിളിച്ചവരിൽ പല മാന്യന്മാരും രാത്രിയിൽ…… ഇരുട്ടിന്റെ മറപറ്റി വീടിന്റെ വാതിൽക്കൽ വന്ന് മുട്ടുന്നതും ….. തലയണക്കടിയിൽ ഒളിപ്പിച്ചു വച്ച മൂർച്ചയുള്ള വെ ട്ടുക ത്തിയുമായി അമ്മ അവരെ ആട്ടിപ്പായിക്കുന്നതും ….. ഉറക്കച്ചടവോടെയും ….. ഭയത്തോടെയും നോക്കി നിൽക്കുന്ന തന്നെ നോക്കി അമ്മ പറയാറുണ്ട്….. “പേപിടിച്ച……ഒരു നാ യ …. ഇതുവഴി വന്നതാ മോനെ….. അമ്മ അതിനെ ആട്ടിപായിച്ചു….. മോൻ കിടന്ന് ഉറങ്ങിക്കോളൂ…..” അമ്മ പറഞ്ഞതിന്റെ അർത്ഥം മനസ്സിലാകാതെ നോക്കി നിൽക്കുന്ന തന്നെ നെഞ്ചോടു ചേർത്തുപിടിച്ചു കരയുമായിരുന്നു അമ്മ….

ഒറ്റമുറി വീടിനുള്ളിൽ…. ബലമില്ലാത്ത വാതിലുകൾ ചേർത്തടച്ചു …. കുട്ടി യായിരുന്ന തന്നെ ചേർത്തുപിടിച്ച്കി ടക്കുമ്പോഴും അമ്മയുടെ പ്രാർത്ഥന യുടെയും നെഞ്ചിടിപ്പിന്റെയും ശബ്ദം തന്റെ കാതുകളിൽ മുഴങ്ങിയിട്ടുണ്ട്….. എത്രയൊക്കെ ദാരിദ്ര്യം ഉണ്ടെങ്കിലും തന്റെ പഠനം മുടക്കാതിരിക്കാൻ അമ്മ ശ്രദ്ധിച്ചിരുന്നു. സ്കൂളിൽ ചേർക്കാൻ കൊണ്ടുചെന്നപ്പോൾ അച്ഛന്റെ പേരിന്റെ കോളം പൂരിപ്പിക്കാൻ കഴിയാഞ്ഞതും….. ജാതിയുടെ കോളത്തിൽ അമ്മയുടെ ജാതി എഴുതാൻ കഴിയാത്തതും…..ആ കോളം ഒഴിഞ്ഞുകിടന്നതിന്റെയും അർത്ഥം മുതിർന്നപ്പോഴാണ് മനസ്സിലായത് എന്നും അവൻ ഓർത്തു….

പിന്നീട്‌ അങ്ങോട്ട്…….. അച്ഛനില്ലാത്തവനായും…. ജാതി ഇല്ലാത്തവനായും വളരേണ്ടി വന്നു….. അച്ഛന്റെ ജാതി ഏതെന്നു അറിയാതെ…. ജാതിയുടെ കോളം ഒഴിഞ്ഞു കിടന്നിട്ടും…… അമ്മയുടെ ജാതി പറഞ്ഞ് പല സ്ഥലങ്ങളിൽ നിന്നും മാറ്റിനിർത്തപ്പെട്ടതിന്റെ അർത്ഥം എന്തെന്ന്….. ഇന്നും അനൂപിന് ഉത്തരംകിട്ടാത്ത ചോദ്യം തന്നെയാണ്…..

അമ്മയുടെ ഗർഭപാത്രത്തിൽ ജനിച്ചിട്ടും അത് അംഗീകരിക്കാത്ത ലോകത്തോട് പുച്ഛമായിരുന്നു അവന്. പഠന ആനുകൂല്യങ്ങൾക്കായ് ജാതി സർട്ടിഫിക്കറ്റ് തേടി അമ്മയുടെ കൈയും പിടിച്ച്….. വില്ലേജ് ഓഫീസിന്റെ പടികൾ കയറിയിറങ്ങി….. അപമാനിക്കപ്പെട്ട നാളുകളിലൊന്നിൽ …. തനിക്കിനി ജാതി വേണ്ടാ എന്നവൻ തീരുമാനിച്ചു…. ഒരു ആനുകൂല്യത്തിന്റെയും സഹായം ഇല്ലാതെ…. പഠിച്ച് ഒരു ജോലി നേടണമെന്നും മനസ്സിലുറപ്പിച്ചു…… കഷ്ടപ്പാടുകൾക്കിടയിൽ…..അമ്മയെ നെഞ്ചോടു ചേർത്തുപിടിച്ച് അവൻ തന്റെ ലക്ഷ്യം നേടിയിരിക്കുന്നു….. ആദ്യമായി ജോലി കിട്ടി ദൂരെ സ്ഥലത്തേയ്ക്ക് പോകുമ്പോഴും അമ്മയെ ഒപ്പം കൂട്ടി അവൻ….. അന്നും തന്റെ നാട്ടുകാരിൽ ചിലർ പറഞ്ഞു….സാവിത്രിയുടെ മകന് ജോലി കിട്ടി….. താഴ്ന്ന ജാതിക്കാരല്ലേ……. അവർക്ക് ജോലികിട്ടാനാണോ പ്രയാസം…… ജാതിയുടെ കോളം ഇന്നും ശൂന്യമായി തന്നെ കിടക്കുന്നവന് ഏത് ജാതിയുടെ ആനുകൂല്യം ആണ് കിട്ടിയതെന്ന് അവർക്ക് അറിയേണ്ട കാര്യമില്ല…… ചില ആൾക്കാർ ഇങ്ങനെയാണ്…. കഴിവുകളെ വേർതിരിച്ചേ കാണൂ….. അംഗീക രിക്കാനുള്ള മടിയാണോ….. അതോ ….. അവരെക്കാൾ വലിയവനായതിലുള്ള അസൂയകൊണ്ടാണോ….. എന്ന് ആർക്കറിയാം…..

നാലു വർഷത്തിനു ശേഷം ഇന്ന് അനൂപ് തെന്നൂർ ഗ്രാമ പഞ്ചായത്തിലെ വില്ലേജ് ഓഫീസർ ആയി ചാർജെടുക്കാൻ വന്നിരിക്കുന്നു….. ഒരുപാട് അഭിമാന ബോധത്തോടെ അവൻ ആ കസേരയിൽ ഇരുന്നു…… അന്ന് അക്ഷേപിച്ചവരിൽ പലരും ഒരു ഒപ്പിനായി തന്റെ മുൻപിൽ പഞ്ചപുച്ഛമടക്കി നിൽക്കുന്നത് അവൻ കൗതുകത്തോടെ നോക്കി….

ഇന്ന് അവൻ ഒരു കാര്യം മനസ്സിലാക്കുന്നു….. സ്ഥാനമാനങ്ങളും പദവിയും ഉള്ളവരുടെ മുന്നിൽ ഒച്ഛാനിച്ചു നിൽക്കാൻ എത്ര വലിയവനും ഒരു മടിയും ഇല്ലെന്ന സത്യം. അവിടെ ജാതിയോ…..മതമോ….. കുടുംബപശ്ചാത്തലമോ… ഒന്നും…. ആരും നോക്കാറില്ലെന്ന സത്യം…… അതാണ് ….മനുഷ്യൻ…..അതാണ് ലോകമെന്ന സത്യം……

Related Posts

Leave a Reply

Your email address will not be published. Required fields are marked *