കഴിഞ്ഞ വിഷുവിനും അച്ഛൻ ഇത് തന്നെയാ പറഞ്ഞെ എന്നിട്ട്. ഞാൻ അതിന് മുൻപത്തെ കൊല്ലത്തെ ഉടുപ്പ് എടുത്തിട്ടാ വിഷു ആഘോഷിച്ചേ…….

കടലോളം

Story written by Noor Nas

മീനു മോളുടെ മനസ് ഇപ്പോൾ ഒരു കടൽ പോലെയാണ്. ഒരിക്കലും അടങ്ങാത്ത തിരകൾ പോലെയാണ് അവളുടെ മനസ് ഇപ്പോൾ…

എന്നും പുലർച്ചെ മീൻ പിടിക്കാൻ ബോട്ടുക്കാരുടെ കൂടെ പോകുന്ന അവളുടെ അച്ഛൻ..

അവൾക്ക് കിടക്ക പായയിൽ വെച്ച്എ ന്നും നൽകാറുള്ള സ്നേഹ ചുംബനത്തിനായി.. അച്ഛന്റെ ചൂട്‌ നിശ്വാസം അവളുടെ കവിളിൽ തട്ടിയപ്പോൾ.

പാതി ഉറക്കത്തിൽ അവളുടെ ഓർമ്മ പെടുത്തലുകൾ അച്ഛാ നാളെയാണ് വിഷു.

എന്നിക്ക് ഇതുവരെ ഉടുപ്പ് പോലും വാങ്ങിച്ചിട്ടില്ല..

അച്ഛൻ.. ന്റെ മോൾക്ക് ഉടുപ്പും രാത്രി പൊട്ടിക്കാനുള്ള പടക്കവും കമ്പിത്തിരിയുമൊക്കെയായി

അച്ഛൻ വരും. തീർച്ച.

മീനു മോൾ..കഴിഞ്ഞ വിഷുവിനും അച്ഛൻ ഇത് തന്നെയാ പറഞ്ഞെ എന്നിട്ട്. ഞാൻ അതിന് മുൻപത്തെ കൊല്ലത്തെ ഉടുപ്പ് എടുത്തിട്ടാ വിഷു ആഘോഷിച്ചേ.

ഇന്നി അത് ഇടാൻ പറ്റില്ല ഒക്കെ കിറിപോയി.

മീനു മോളുടെ ആ വാക്കുകൾ അയാളുടെ ഹൃദയത്തിൽ കൊണ്ടു…

അവളെ കിടക്ക പായയിൽ നിന്നും പൊക്കി മടിയിൽ ഇരുത്തി അവളുടെ ചെമ്പ്ന്റെ നിറമുള്ള മുടികളിൽ തഴുകി ക്കൊണ്ട് വേദനയോടെ അയാൾ പറഞ്ഞു.

അത് ഗതികേട് കൊണ്ടല്ലേ മക്കളേ..

ഇന്ന് കടലമ്മ വലതും തരാതിരിക്കില്ല..കടലമ്മക്ക് അറിയാ നമ്മുടെ നെഞ്ചിലെ തീയുടെ ചൂട്‌…

ഇറങ്ങാൻ നേരത്ത് അയാളുടെ കൈയിലേക്ക് ചോറിന്റെ തൂക്ക് പാത്രം കൊടുക്കുന്നതിനിടയിൽ മീനുന്റെ അമ്മ ശാരദ.

എന്തിനാ അതിനെ വെറുതെ മോഹിപ്പിക്കുന്നെ..???

ഇന്നി നിങ്ങൾ വരുവോളം ഈ കാടാപുറത്ത് അവൾ സന്തോഷംക്കൊണ്ട് തുള്ളി ചാടി നടക്കും ഒടുവിൽ അതൊക്കെ വെറുതെ ആയിന് തോന്നുബോൾ.

ആ തോണിയുടെ പിറകിൽ പോയിരുന്നു കരയും..ഞാൻ പോയി വിളിച്ചാൽ ഒന്നും അവൾ വരില്ല. അവിടെ കിടന്നു ഉറങ്ങും.

പിന്നെ അതിനെ എടുത്തോണ്ട് വന്ന് ഇവിടെ കിടത്താൻ ആയി ജോലി..

അയാൾ കടപ്പുറത്തു അനാഥമായി കിടക്കുന്ന ആ പഴഞ്ചൻ തോണിയിലേക്ക്നോ ക്കി നിന്നപ്പോൾ കണ്ടു…

കാലപ്പഴക്കം തീർത്ത അതിന്റെ ദ്വാരങ്ങളിലൂടെ ഒരു പകലിന്റെ പിറവിയുടെ വെട്ടം….

അത് അയാളുടെ മുഖത്തേക്ക് പതിച്ചപ്പോൾ. ഒന്നും പറയാതെ അവിടെന്ന് ഇറങ്ങി പോയ

അയാളെയും നോക്കി ശാരദാ അവിടെ അങ്ങനെ നിന്നു..

ഉയർന്നു പൊങ്ങുന്ന തിരകളെ വെല്ലുവിളിച്ചു ക്കൊണ്ട് ഉയർന്നും താഴുനും ക്കൊണ്ട് പോകുന്ന ബോട്ട്..

വീടിന്റെ അകത്തും നിന്നും കിടക്ക പായലിൽ നിന്നും ചാടി എഴുന്നേറ്റ മീനു

കണ്ണുകൾ തിരുമി ക്കൊണ്ട് ഓടി വന്ന് മുറ്റത്തു നിന്ന് കൊണ്ട്.

കടലിലേക്ക് നോക്കി ദൂരെ പൊട്ട് പോലെ തന്റെ അച്ഛൻ പോയ ബോട്ട്…

ഉയർന്നു പൊങ്ങുന്ന തിരമാലകളെ ചുംബിച്ചു ക്കൊണ്ട് പറക്കുന്ന പരുന്ത്..

ഇന്ന് എന്തോ അച്ഛൻ കൊടുത്ത ഉറപ്പ് സത്യമാകും എന്ന ഒരു തോന്നൽ മീനുന്റെ ഉള്ളിൽ ഉള്ളത് കൊണ്ടാവണം..

അവൾ കടപ്പുറത്തു ഓടിയും ചാടിയും ഡാൻസ് കളിച്ചും മണ്ണിക്കൂറുകൾ തള്ളി നിക്കി…

ദൂരെ നിന്നും അമ്മയുടെ വിളി മോളെ മീനു മതി കളിച്ചത്നി ന്നക്ക് ചോറ് വേണ്ടേ…?

മീനു.. എന്നിക്ക് ഇപ്പോ വേണ്ടാ.. പിന്നെ മതി. അമ്മ കഴിച്ചോ..

മണിക്കൂറുകളെ കടലിലെ അസ്തമയ സൂര്യന്റെ സ്വർണ നിറങ്ങൾ കവർന്ന് എടുത്തപ്പോൾ..

മീനുന്റെ മുഖത്തെ പ്രതീക്ഷകളെയും കവർനെടുത്തു കഴിഞ്ഞിരുന്നു…

ഒടുവിൽ കടലോളം സങ്കടങ്ങൾ മനസിൽ അടക്കി പിടിച്ച് കരച്ചിൽ ഒതുക്കി വെക്കാൻ പാട് പെട്ട്. ആ തോണിയുടെ മറവിലേക്ക് അവൾ ഓടി പോകുബോൾ..

അമ്മ ശാരദ കരച്ചിൽ അടക്കി പിടിച്ച് അവൾക്ക് അരികിലേക്ക് ഓടി പോകുബോൾ..

ദൂരെ കാണാ അലറി അട്ടഹസിക്കുന്ന കടലിലെ തിരകൾക്ക് മുകളിൽ ചാഞ്ചടി ക്കൊണ്ടിരിക്കുന്ന ശുന്യമായ ബോട്ടിനു അകത്തിരുന്ന്..

മീനുന്ന് രാവിലെ കൊടുത്ത ഉറപ്പിന് മേൽ

ഒരു ഇരയും.കിട്ടാതെ കടലിനു മുകളിലൂടെ അലഞ്ഞു തിരിഞ്ഞു പറക്കുന്ന ഒരു പരുന്ത്‌ പോലെ മീനുന്റെ അച്ഛന്റെ മനസ്…

മീനുനെ തൊളിൽ ഇട്ട് കൊണ്ട് വീട്ടിലേക്ക്ന ടന്നു പോകുന്ന ശാരദ.

തൊളിൽ കിടന്നു ക്കൊണ്ട് കരഞ്ഞു ക്ഷിണിച്ച പാതി ഉറക്കത്തിൽ മീനു പതുക്കെ കണ്ണുകൾ തുറന്നു നോക്കി..

അപ്പോ കാണാ അവളുടെ കണ്ണുകളിൽ

കടലിലേക്ക് താഴുന്ന അസ്തമയ സൂര്യന്റെ കണ്ണീരിൽ കലർന്ന ചുവപ്പ് നിറം..

Related Posts

Leave a Reply

Your email address will not be published. Required fields are marked *