കാമുകന്റെ വിവാഹ ക്ഷണകത്ത് കണ്ട് പൊട്ടി കരഞ്ഞു ക്കൊണ്ട് ബെഡിൽ വീണ് തലയണയേ കെട്ടി പിടിച്ചു കരയുന്ന കാലമൊക്കെ എന്നോ…….

ഓർമകൾവീണുറങ്ങുന്ന ചിലന്തിവലകൾ

Story written by Noor Nas

എന്നെക്കാളും മികച്ച ഒരു ബന്ധം നിന്നക്ക് കിട്ടുമെടി എന്ന് എന്ന് പറഞ്ഞ്

കൈയൊഴിഞ്ഞു പോയ സേതുന് നൽകാൻ ദീപ്തിയുടെ കൈയിൽ ഉണ്ടായിരുന്നത് ഒരു പുച്ഛം കലർന്ന പുഞ്ചിരി മാത്രം…

രണ്ട് വർഷം കഴിഞ്ഞപ്പോൾ ദീപ്തിയുടെ

വീടിന്റെ വാതിലിന് അടിയിലൂടെ നുഴഞ്ഞു നരങ്ങി അകത്തേക്ക് വന്ന് വീണ.

ഒരു വിവാഹ ക്ഷണകത്ത്…അത് സേതുന്റെ വിവാഹ ക്ഷണകത്ത് ആയിരുന്നു….

അത് കുനിഞ്ഞു എടുത്ത ശേഷം. ദീപ്തി

ഇത് തുറന്ന് നോക്കണോ.? അതോ അയാളുടെ ഓർമകളെ അടക്കിയ തട്ടിൻ പുറത്ത്. ഇതിനും ഒരു കുഴിമാടം ഒരുക്കണോ..?

അവൾ ക്ഷണ കത്തിലേക്ക് ഒന്നു നോക്കിയ ശേഷം.. സേതുനോട് എന്നപോലെ.

കാമുകന്റെ വിവാഹ ക്ഷണകത്ത് കണ്ട് പൊട്ടി കരഞ്ഞു ക്കൊണ്ട് ബെഡിൽ വീണ് തലയണയേ കെട്ടി പിടിച്ചു കരയുന്ന കാലമൊക്കെ എന്നോ. പോയി മറഞ്ഞു സേതു…

നിങ്ങളുടെ ഈ ചതി ഉണ്ടല്ലോ.?

എന്റെ ഈ അനുഭവം എന്നിക്ക് പഠിപ്പിച്ച തന്ന പാഠമാണ്..

എന്നെയും എന്റെ മനസിനെയും. അല്ല നിങ്ങൾ സ്നേഹിച്ചത് എന്റെ ഈ വലിയ വീടിനെയാണ്…

അത് അറിയാൻ ഞാനും അൽപ്പം വൈകി പോയി.

സേതുവിൽ നിന്നും ഉണ്ടായ മാറ്റങ്ങളുടെ ആരംഭം.

ദീപ്തി ഒന്നു ഓർത്തു നോക്കി..

അന്നൊരു വൈകുനേരം ബീച്ചിലെ മണൽ തരികളെ തലോടി ക്കൊണ്ട് സേതുവിന് അരികിൽ ഇരിക്കുന്നദീപ്തി

കടൽ കാറ്റിന്റെ സ്പർശനമേറ്റ് പാറി കളിക്കുന്ന ദീപ്തിയുടെ തലമുടികൾ.

സേതുന്റെ മുഖത്ത് തട്ടിയപ്പോൾ സേതു ഒന്നു ഒതുക്കി വെക്കേടി..

സേതു…ദീപ്തി നിന്റെ ആ വലിയ തറവാട് ഉണ്ടല്ലോ.

അത് നഗരത്തിന്റെ കണ്ണായ ഭാഗത്ത്‌ ആയത് ക്കൊണ്ട്.

വിൽക്കാൻ നേരം നല്ല വില തന്നേ കിട്ടും..അതിന്

അത് മാത്രമല്ല നീ നിന്റെ അച്ഛന്റെ ഒറ്റ മോളും. അപ്പോ അതെല്ലാം നിന്നക്ക് ഉള്ളതല്ലേ അല്ലെ ?

പക്ഷെ എല്ലാം അച്ഛന്റെ കാല ശേഷം മാത്രമേ നടക്കുകയായിരിക്കും അല്ലെ..?

ദീപ്തി… സേതുവേട്ടാ അധികം മോഹമൊന്നും ഉള്ളിൽ ഇട്ട് നട്ട് വളർത്തരുത്.

അത് വിറ്റു കിട്ടുന്ന കാശ് അച്ഛന്റെ കടം തന്നേ വിട്ടാൻ തികയുമോ.

എന്ന ആശങ്കയിലാണ് എന്റെ അച്ഛൻ..

അതിന് മുൻപ്പ് എന്നെ ഒരു സുരക്ഷിതമായ കൈകളിൽ ഏൽപ്പിക്കണം..

അത് മാത്രമാണ് അച്ഛന്റെ ഇപ്പോളത്തെ ചിന്ത..?

സേതു. ചിരിച്ചു ക്കൊണ്ട് തമാശ എന്നപോലെ കാര്യത്തിൽ…

സുരക്ഷിതമായ കൈകൾ എന്ന് പറയുബോൾ. ആ കൈകളിലേക്കും വെച്ച് കൊടുക്കേണ്ടേ പൊന്നും പണവും…

ദീപ്തി.. അപ്പോ സേതുവേട്ടനും കൊതിക്കുന്നുണ്ടോ ആ പൊന്നും മുതലും.

സേതു പിന്നെ കൊതിക്കാതെ..?

ചോദിക്കാതിരിക്കാൻ മാത്രമൊന്നും സമ്പത്ത് എന്റെ കൈയിലും ഇല്ലാ.. എന്റെ കുടുബത്തും ഇല്ലാ..

നിന്നക്ക് അറിയാലോ എന്റെ അച്ഛൻ ഒരു സാധാരണ സർക്കാർ ജോലിക്കാരന്നാണ്.

തട്ടിയും മുട്ടിയും പോയി ക്കൊണ്ടിരിക്കുന്ന ഒരു കൊച്ചു കുടുബം.

അവിടേക്ക് ഒന്നും ഇല്ലാത്തവളെ കൊണ്ട് പോയാൽ ഉണ്ടല്ലോ.

ആ പോക്ക് അതോടെ തീരും..

പിന്നെ എന്തോ എന്നോട് ഒരു താല്പര്യവും ഇല്ലാത്ത മട്ടിൽ

മുണ്ടിലെ മണൽ തരികൾ തട്ടി മാറ്റിക്കൊണ്ട് സേതു എഴുനേറ്റ് ക്കൊണ്ട്..

എന്നിക്ക് കുറച്ച് ജോലി ഉണ്ട്‌ ദീപ്തി..

നീ പൊയ്ക്കോള്ളു…

ദീപ്തി…. നമ്മൾ ഇവിടെ വരുന്ന ദിവസം അങ്ങനെ അല്ലല്ലോ.??

നമ്മൾ ഒന്നിച്ച് അല്ലെ ഇവിടുന്ന് മടങ്ങാറ്

സേതു..ആ എന്നും അങ്ങനെ പറ്റില്ലല്ലോ..

ദീപ്തി.. ഇന്നി എന്നാ കാണുന്നെ.?

അതിന് മറുപടി ഒന്നും പറയാതെ അവളുടെ ജീവിതത്തിൽ നിന്നും നൈസായി ഊരി പോയ. സേതു..

തന്റെ അച്ഛൻ മരിച്ച വിവരം അറിയിച്ചിട്ട് പോലും

സേതു ഇത്രേടം വരെ ഒന്നു വരുക പോലും ചെയ്തില്ല…

കൂടുതൽ അയാളെ കുറിച്ച് ചിന്തിക്കാൻ ഇഷ്ട്ടമില്ലാത്തത് കൊണ്ടാവണം

ദീപ്തി. സേതുന്റെ വിവാഹ ക്ഷണ കാത്തുമായി.

തട്ടിൻ പുറത്തേക്കുള്ള ഗോവണി പടികൾ കയറുബോൾ..

വീടിന്റെ പുറത്തെ ചുമരിൽ ബാങ്ക് ക്കാർ ഒട്ടിച്ച ജപ്തി നോട്ടീസ്.

അത് പാതി ഇളകി ചുമരിൽ കിടന്ന്

നേർത്ത കാറ്റ് ഏറ്റ് പറന്നു കൊണ്ടേയിരുന്നു…

തട്ടിൻ പുറത്തെ വാതിൽ പതുക്കെ തള്ളി തുറന്ന ദീപ്തി..

ശേഷം അവൾ കൈയിൽ ഇരുന്ന ക്ഷണകത്ത് തുറന്ന് നോക്കി.

ഇന്നാണ് സേതുവിന്റെ കല്യാണം..

അവൾ തട്ടിന് പുറത്ത് ചിലന്തികൾ കൂട്ടിയ വലകൾ നശിപ്പിക്കാതെ നടന്നു ക്കൊണ്ട്

സേതു അവൾക്ക്വാ ങ്ങിച്ചു നൽകിയ സമ്മാനങ്ങൾ പെറുക്കി കൂട്ടി ഒരിടത്തു വെക്കുബോൾ…

ഏതോ ഒരു പെരുച്ചാഴി അവളുടെ കണ്ണിൽ നിന്നും ഒളിക്കാൻ ഒളി താവളം തേടി നെട്ടോട്ടം ഓടുകയായിരുന്നു…

പിന്നീട് എപ്പോളോ അതിന്ന് സുരക്ഷിതമായ ഒരിടം കണ്ടെത്തിയത് കൊണ്ടാവണം

ഇപ്പോൾ അതിനെ അവിടെയെങ്ങും കാണുന്നില്ല…നിശബ്‌ദത മാത്രം.

എല്ലാം അവിടെ കിടന്നിരുന്ന ഒരു സഞ്ചിക്കുളിൽ ഇട്ട്… അതുമെടുത്തു ഗോവണി പടികൾ ഇറങ്ങുന്ന ദീപ്തി..

അവളുടെ തലമുടിയിൽ പറ്റി പിടിച്ചു കിടക്കുന്ന തട്ടിൻ പുറത്തെ മാറാലകൾ…

വീടിന്റെ ഗേറ്റ് കടന്ന് റോഡിന്റെ ഇരു വശവും നോക്കി നിൽക്കുന്ന ദീപ്തി..

ദൂരെ നിന്നും വരുന്ന ഒരു ഓട്ടോ..

അവൾ കൈകാണിച്ചപ്പോൾ അത് അവൾക്ക് അരികെ വന്നു നിന്നു..ഒരു പയ്യൻ ആയിരുന്നു ഡ്രൈവർ..

അത് ചെന്ന് നിന്നത് ഒരു കല്യാണ മണ്ഡപത്തിന്റെ മുന്നിൽ ആയിരുന്നു…

അവൾ ഓട്ടോയിൽ നിന്നും ഇറങ്ങിയില്ല അതിൽ തന്നേ ഇരുന്നു…

കുറച്ച് കഴിഞ്ഞപ്പോൾ എല്ലാം കഴിഞ്ഞു കല്യാണ മണ്ഡപത്തിൽ നിന്നും ഇറങ്ങി വരുന്ന ആൾ കൂട്ടം.

അതിന് നടുവിൽ സേതുവും വധുവും…

അവർ അടുത്ത് എത്തിയതും ഓട്ടോയിൽ നിന്നും സഞ്ചിയും എടുത്ത് പുറത്ത് ഇറങ്ങിയ ദീപ്തി…

അവളെ പ്രതീക്ഷിക്കാതെ കണ്ടത് കൊണ്ടാവണം.

മുഖത്തെ വിയർപ്പുകൾ ഒപ്പിയെടുക്കുന്ന സേതു….

കല്യാണ ക്ഷണകത്ത് അത് ഒരിക്കലും അവൾ വരില്ല എന്ന ഉറപ്പിൽ ആയിരുന്നു അയച്ചത്..

ഒന്നും മനസിലാകാതെ വധുവും..

ദീപ്തി. പതുക്കെ സേതുവിന്റെ അരികിൽ വന്ന് നിന്ന് ക്കൊണ്ട്…

കൈയിൽ ഉള്ള സഞ്ചി സേതുന്റെ കാൽക്കൽ ഇട്ടു

ശേഷം ഇത് താൻ എന്നിക്ക് വാങ്ങിച്ച് തന്ന സമ്മാനങ്ങളാണ്… പഴയകാല ഓർമ്മകൾ ആണ്…

എന്റെ അച്ചോനോടപ്പമുള്ള ആ നല്ല നല്ല ഓർമകകൾ ഉറങ്ങുന്ന എന്റെ മനസിൽ.
നിന്നും ഞാൻ ഇതൊക്കെ വേരോടെ അങ്ങ് പിഴുതു എടുത്തു…

അവൾ തിരിഞ്ഞു ഓട്ടോ നിന്നിരുന്ന സ്ഥലത്തേക്ക് നടക്കുബോൾ..

വധു. എന്തൊക്ക്യാ ചേട്ടാ ഇത്…

സേതു .അപമാനിതന്നായ ദേഷ്യത്തിൽ. ഉച്ചത്തിൽ വിളിച്ചു ദീപ്തി..

ദീപ്തി ഒന്നു തിരിഞ്ഞു നിന്ന ശേഷം

അതെ ദേഷ്യത്തിൽ സേതുനോട് പോടാ മൈ*****

എല്ലാത്തിനും ഒരു കാഴ്ചക്കാരൻ മാത്രമായി അവളെയും കാത്തിരുന്ന ഓട്ടോക്കാരൻ പയ്യൻ

എല്ലാം മറന്നു കൈയടിച്ചു പോയി…

നിശബ്ദതമായ ആ ആൾക്കൂട്ടത്തിൽ ആ ഡ്രൈവർ പയ്യന്റെ കൈയടി ശബ്‌ദം വേറിട്ട്‌ നിന്നപ്പോൾ

ദീപ്തി ഓട്ടോയിൽ വന്നു കയറി…

ഓട്ടോക്കാരൻ പയ്യൻ…. അത് പൊളിച്ചു ചേച്ചി ഇന്നി എങ്ങോട്ടാ ചേച്ചി.?

ദീപിതി മനസിലെ വൃത്തികെട്ട ഓർമകളുടെ കറകളൊക്കെ ഇവിടെയിട്ടു തന്നേ കഴുകി കളഞ്ഞു അനിയാ ഇന്നി പുതിയ ജീവിതത്തിലേക്ക് ആവട്ടെ ഈ യാത്ര…. തോൽക്കാൻ അല്ല ജയിക്കാൻ വേണ്ടി മാത്രമുള്ള യാത്ര..

ദീപ്തി ആരെന്ന് ആ ഓട്ടോക്കാരൻ പയ്യന് അറിയില്ല

പക്ഷെ ദീപ്തിയെ ഓർത്തു ആവണം അവന്റെ മുഖത്ത് ഒരു അഭിമാനത്തിന്റെ വെട്ടം കാണാൻ പറ്റുന്നുണ്ട്…

Related Posts

Leave a Reply

Your email address will not be published. Required fields are marked *