കാറിൽ നിന്നും ഇറങ്ങി തിരികെ വരുന്ന മകനെ നോക്കിക്കൊണ്ട് നിറഞ്ഞ കണ്ണുകളോടെ തന്റെ അടുത്ത് നിൽക്കുന്ന ഒരു സ്ത്രിയോട് ആ അമ്മ പറഞ്ഞു…..

Story written by Noor Nas

വൃദ്ധസദനത്തിൽ തന്റെ അമ്മയെ ഏൽപ്പിച്ച ശേഷം അയാൾ കാറിൽ വന്ന് കയറുബോൾ.

അയാളുടെ ഭാര്യ കാറിനകത്ത് ഇരുന്ന് റീൽസ് ചെയ്യുകയായിരുന്നു..

അയാളെ കണ്ടതും മൊബൈലിലെ തിരക്ക് മതിയാക്കി ഭാര്യ അയാളുടെ ചെവിയിൽ എന്തക്കയോ പറഞ്ഞു..

അയാൾ അത് വേണോ എന്ന മട്ടിൽ ഭാര്യേയെ നോക്കിയപ്പോൾ അവളുടെ കണ്ണുകളിൽ വേണം എന്ന ഒരു താക്കിത് ഉണ്ടായിരുന്നു.

വൃദ്ധ സദനത്തിന്റെ ഏതോ ഒരു തൂണും ചാരി നിൽക്കുന്ന അയാളുടെ അമ്മ.. അപ്പോളും ആ മുഖത്ത് ആരും ലാളിച്ചു പോകുന്ന ഒരു കുഞ്ഞിന്റെ പുഞ്ചിരി ഉണ്ടായിരുന്നു ആ മുഖത്ത്

കാറിൽ നിന്നും ഇറങ്ങി തിരികെ വരുന്ന മകനെ നോക്കിക്കൊണ്ട് നിറഞ്ഞ കണ്ണുകളോടെ തന്റെ അടുത്ത് നിൽക്കുന്ന ഒരു സ്ത്രിയോട് ആ അമ്മ പറഞ്ഞു.

കണ്ടോ എന്റെ മകൻ തിരികെ വരുന്നത്അ വന് ഒരിക്കലും എന്നെ ഉപേക്ഷിക്കാൻ പറ്റില്ല

പെറ്റ നോവിന്റെ കഥകൾ പറഞ്ഞ് ഞാൻ ഒരിക്കലും അവന്റെ സ്നേഹം പിടിച്ച് പറിക്കാൻ നോക്കിയിട്ടില്ല

പക്ഷെ ഞാൻ കൊടുത്ത സ്നേഹങ്ങളുടെ കണ്ണക്ക് ഇപ്പോളും അവൻ ആ നെഞ്ചിൽ സൂക്ഷിച്ചിട്ടുണ്ട് അത് എന്നിക്ക് നന്നായിട്ട് അറിയാ.

അതൊക്കെ പാതി വഴിയിൽ ഇട്ടേച്ചു അവന് പോകാൻ പറ്റുമോ. ഒരിക്കലും പറ്റില്ല
അവൻ പാവമാണ്..

അവരുടെ സന്തോഷവും മുഖത്തെ

പ്രതീക്ഷകളുടെ വെട്ടവും കണ്ടപ്പോൾ ആ സ്ത്രിയുടെ മുഖത്ത് സന്തോഷം..

വൃദ്ധ സദനത്തിന്റെ പടികൾ കയറി വന്ന.അയാൾ അമ്മയുടെ ചുളിഞ്ഞ വിരലുകളിലേക്ക് നോക്കി

ശേഷം അമ്മേ ആ സ്വർണ മോതിരം എന്നിക്ക് തരുമോ അമ്മയുടെ ഓർമ്മയ്ക്കായി..സൂക്ഷിക്കാൻ..

പഴയ പുഞ്ചിരി വീണ്ടും ആ മുഖത്ത് വരുത്തി അവർ തന്റെ ചുളിഞ്ഞ വിരലിൽ നിന്നും ആ മോതിരം ഊരി മകന് നേരെ നീട്ടി..

അയാള് അതും വാങ്ങിച്ചു തിരികെ വണ്ടിയുടെ അടുത്തേക്ക് നടന്നു പോകുബോൾ.

പിന്നിൽ നിന്നും കാർക്കിച്ചു തുപ്പുന്ന ആ സ്ത്രീ..

അത് അവരുടെ ഉള്ളിൽ നിന്നും അറിയാതെ പുറത്തേക്ക് വന്ന പ്രതിക്ഷേധമായിരുന്നു.

അതൊന്നും വക വെക്കാതെ കാറിൽ കയറി അയാൾ ഡോർ അടച്ചു.

ഗേറ്റ് കടന്ന് പോകുന്ന കാറിനെ നോക്കി നിൽക്കുന്ന അയാളുടെ അമ്മ.

ഒടുവിൽ ഒരു തളർച്ചയോടെ

ആ അമ്മ സ്ത്രിയുടെ തോളിലെക്ക് തല ചായിച്ചപ്പോൾ..

ഓടുന്ന കാറിനകത്തു ഇരുന്നു അയാളുടെ ഭാര്യ ആ മോതിരത്തിന്റെ തൂക്കം കൈയിൽ ഇട്ട് കുലുക്കി തിട്ടപ്പെടുത്തുകയായിരുന്നു… കൂടെ മുഖത്ത് സന്തോഷവും..

അപ്പോൾ ആ വൃദ്ധ സദനത്തിൽ അമ്മയുടെ പ്രതീക്ഷകളെ മായിച്ചു ക്കൊണ്ട് സൂര്യൻ ഇരുട്ടിനു വഴി മാറി കൊടുത്തപ്പോൾ

ആ അമ്മയുടെ ആയുസിന് മുകളിലേക്ക് മരണത്തിന്റെ ചുവപ്പ് വര..

അത് മരണം അവർക്ക് നൽകിയ ദയ വധം ആയിരുന്നു…

പക്ഷെ കുറച്ച് അകലെ മകന്റെ നെറിക്കേടിന് നേരെ മരണം ചിറി പാഞ്ഞു വന്നത്

ഏതോ ഒരു തമിഴൻ ലോറിയുടെ രൂപത്തിൽ ആയിരുന്നു..

എല്ലാത്തിനും സാക്ഷി എന്ന പോലെ ര ക്തത്തിൽ ചുവന്ന ആ മോതിരം ഇരുട്ടിൽ എവിടേയോ വീണു കിടപ്പുണ്ട് ഒരു ശാപം പോലെ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *