കെട്ട് കഴിഞ്ഞു മൂന്നാം ദിവസം പെണ്കുട്ടി പഴയ കാമുകനൊപ്പം ഒളിച്ചോടി എന്ന് എല്ലാവരും പറഞ്ഞു പക്ഷെ സത്യം അതൊന്നുമല്ലാട്ടോ…

എഴുത്ത്: സി.കെ

അവളുടെ കയ്യും പിടിച്ച് വീടിന്റെ ഉമ്മറപ്പടി വീണ്ടും കയറുമ്പോൾ മൂത്ത ചേച്ചീടെ മുഖം കശ്മീരി ആപ്പിൾ പോലെ ചുവന്നു തുടുത്തിരുന്നു…

അപ്പു നീ ഇതു എന്തിനുള്ള പുറപ്പാടാ… ഈ വീട്ടിലുള്ളോർക്കു നാളേം തലയുയർത്തി നാട്ടിലൂടെ നടക്കണ്ടെ… ഇവളെപ്പോലെ ഉള്ളോരെ ഈവീട്ടിൽ കയറ്റയാൽ നാട്ടാരൊക്കെ എന്താ പറയാ…പോട്ടോ ഞങ്ങളൊക്കെ ഒരു കുടുംബത്തിൽ ജീവിക്കുന്നോരല്ലേ… അവരോട് എന്താ പറയാ.. ഇനി ഇവിടെ കയറാൻ അമ്മ സമ്മതിച്ചാലും ഞാനൊ നിന്റെ ബാക്കിയുള്ളവരോ സമ്മതിക്കൂല…

ചേച്ചിക്കിതു എന്തിന്റെ കേടാണ്… അതിനുമാത്രം ന്താപ്പോ ഇവിടെ ണ്ടായെ….

ന്താ ണ്ടായെ ന്നോ… ഈ തറവാട്ടിൽ ആരാടാ രണ്ടാംകെട്ട് കെട്ടിയിട്ടുള്ളത്…

മറ്റൊരുത്തന്റെ കൂടെ കഴിഞ്ഞോളെ ഇയ്യന്തിനാ സ്വന്തം തലയിൽ വെച്ചുകെട്ടി ജീവിതം തൊലക്കണത് …ഇപ്പോഴും സമയണ്ട് തിരിച്ചു ഇവളുടെ വീട്ടിൽ കൊണ്ടാക്കി നിന്റെ ജീവിതം സൈഫാക്കാൻ..നിന്റെ നല്ലതിന് വേണ്ടിമാത്രം ഈ ചേച്ചി പറഞ്ഞുതരാണ്…

എടുത്തിടത്തു തന്നെ തിരികെ കൊണ്ടാക്കാൻ ഇവള് ഒരു കളിപ്പാട്ടമൊന്നും അല്ലല്ലോ… എന്റെ അമ്മയെപ്പോലെ ചേച്ചിയെപ്പോലെ ജീവിക്കാനർഹതയുള്ളൊരു പെണ്ണാണ്….ഒരു തെറ്റ് പറ്റിന്ന് വെച്ചിട്ട് അത് അംഗീകരിക്കണമെന്നു ഞാൻ പറയുന്നില്ല പക്ഷെ സംഭവിച്ചത് എന്താന്നുപോലും അന്വേഷിക്കാതെ എന്തും പറയാമെന്നാണോ…ഇനി ഇവള് ഇവിടെ നിക്കണത് നിങ്ങളുടെ അന്തസിന് കോട്ടം തട്ടുന്നതെങ്കിൽ കൂട്ടത്തിൽ ഞാനും ഇറങ്ങിക്കോളാം

ദിവ്യെ…. ഞാനാ ഡ്രെസ്സെല്ലാം എടുത്തു ഒരു ബാഗിലാക്കട്ടെ ഇനി ഇവിടെ നിന്നിട്ട് കാര്യല്ല്യാ…നിന്നെ വേണ്ടാത്തവർക്ക് എന്നെയും വേണ്ടിവരില്ല….

അപ്പു നീ ഈ അമ്മ പറയണത് കേൾക്കണുണ്ടോ…കഴിഞ്ഞതെല്ലാം കഴിഞ്ഞു നീ മോളേ വിളിച്ചു അകത്തേക്ക് കയറാൻ നോക്ക്…..

ഇല്ലമ്മേ… ഇനി അമ്മ ഒന്നും പറയണ്ട…ഞാൻ പോവാണ്… എല്ലാർക്കും എന്നെന്നെ മനസിലാവുന്നുവോ അന്ന് വിളിച്ചാൽ മതി അന്ന് തിരികേവരാം ഞാൻ…

കയ്യിൽകരുതിയ ബാഗും പിടിച്ചു മറുകയ്യിൽ അവളെയും കൈചേർത്തു ഞങ്ങൾ വീട്ടിൽനിന്നും തിരിച്ചിറങ്ങി.. കിട്ടിയ ഓട്ടോക്ക് ടൗണിലെ സ്റ്റാന്റിലേക്കു യാത്രയായി….ഓട്ടോയിൽ കയറിയവളെന്നോട് ചേർന്നിരുന്നു….

സത്യം പറഞ്ഞാൽ ഇതിനും മുമ്പ് ഇങ്ങനെ ചേർന്നിരുന്നിട്ടുണ്ടേൽ ഞങ്ങളുടെ വിവാഹനിശ്ചയസമയത്താണ് ..പെണ്ണുകാണലിൽ ആദ്യകാഴ്ചയിൽ തന്നെ മനസിലേക്ക് ഓലമേഞ്ഞവീടുണ്ടാക്കി കാഴ്ചക്കാരിയില്നിന്നും തമാസക്കാരിയിലേക്കു കടന്നുവന്നപ്പോൾ ദിവ്യയോടെന്തോ ഒരു പ്രതേക സ്നേഹം തോന്നിയിരുന്നു…

ജാതകപൊരുത്തവും വീട്ടുകാരുടെ മനസ്സുകൾ തമ്മിലുള്ള ചേർച്ചയും ആ ബന്ധം വിവാഹം വരെ കൊണ്ടെത്തിച്ചു….അങ്ങനെ വിവാഹനിശ്‌ചയം കഴിഞ്ഞു പരസ്പരം കണ്ടും ഇടപഴകിയും ബന്ധം ശക്തമുള്ളതാക്കി കല്യാണവും കഴിഞ്ഞു…

പക്ഷേ പെട്ടന്ന് ദിവ്യ ഈ കടുംകൈ ചെയ്തപ്പോൾ പച്ചയായ ഒരു മനുഷ്യന് നഷ്ടപ്പെട്ടത് ജീവിതം മാത്രമായിരുന്നില്ല അവന്റെ പ്രതീക്ഷകൾക്കൂടിയായിരുന്നു .

ഇന്നലെ വൈകുന്നേരം പോലീസ് സ്റ്റേഷനില്നിന്നും കാൾ വരുമ്പോഴാണ് ദിവ്യക്കു ഇങ്ങനെയൊരു ബന്ധമുണ്ടെന്നു ഞാൻപോലുമറിയുന്നത്…

സ്റ്റേഷനിൽ ചെന്നപ്പോൾ റയിൽവേ പോലീസ് സംശയാസ്പദമായ സാഹചര്യത്തിൽ സ്റ്റേഷൻ പരിസരത്തുനിന്ന് പിടിച്ചു പോലീസിൽ ഏല്പിച്ചതാണെന്നു പറഞ്ഞു…

അവിടെയുള്ള പോലീസുകാരൻ അവളിൽ നിന്നും വിവരങ്ങൾ അന്വേഷിക്കുന്നതിനിടെ ഭർത്താവാണെന്നു പറഞ്ഞു എന്റെ ഫോണ് നമ്പർ അവർക്ക് കൊടുക്കണമെങ്കിൽ മനസ്സുകൊണ്ട്എന്നെഅവളുടെ പുരുഷനായി കണ്ടത്‌കൊണ്ടല്ലേ.

ചേട്ടാ സ്റ്റാന്റിനുള്ളിലേക്ക് ഓട്ടോ കയറ്റണോ….

പെട്ടന്നുള്ള ഓട്ടോക്കാരന്റെചോദ്യംകേട്ട് ചിന്ത അല്പസമയത്തേക്കു ഞാനൊന്നു മാറ്റിവെച്ചു..

വേണ്ടാ..ഇവിടെ നിർത്തിയാൽ മതി…

ഓട്ടോയിൽനിന്നിറങ്ങി വാടകേം കൊടുത്തു സ്റ്റാന്റിലേക്കു റോഡ് മുറിച്ചുകടക്കുമ്പോൾ ഞാനവളുടെ മുഖത്തേക്ക് ഒന്നുകൂടി നോക്കി…

ദിവ്യ എന്താ ഒന്നും മിണ്ടാത്തെ…എന്നോട് ഇപ്പോഴും മടുപ്പ് തോന്നുന്നുണ്ടോ…

ഏയ്‌ എന്തിനാമടുപ്പൊക്കെ തോന്നുന്നെ…വന്നുകയറിയ ഉടനെ ഞാൻകാരണം ചേച്ചിയോട് പോലും വഴക്കിട്ടു ഇറങ്ങിപ്പോന്നില്ലേ….ഒന്നും വേണ്ടായിരുന്നു..എന്നെ ചേച്ചിപറഞ്ഞതുപോലെ വീട്ടിൽ കൊണ്ടാക്കി അപ്പുവേട്ടന്റെ ജീവിതം സൈഫാക്കിയാൽ മതിയാർന്നു..

ഞാനൊന്നു ചോദിക്കട്ടെ.. ദിവ്യ ശരിക്കും എന്നെ മടുത്തിട്ടല്ലേ അവനൊപ്പം പോകാൻ തീരുമാനിച്ചത്….

ഏയ്‌ അങ്ങനെയൊരു ചിന്ത ഈ നിമിഷം വരെ എനിക്ക് ഉണ്ടായിട്ടില്ല അപ്പുവേട്ടാ…..എനിക്ക് എന്റേതായാ ഇഷ്ടങ്ങളുണ്ടായിട്ടും വീട്ടുകാർക്ക് വേണ്ടിതന്നെയാണ് ഈ കല്യണത്തിനു ഞാൻ സമ്മതിച്ചത്…പക്ഷേ പരസ്പരം അറിഞ്ഞു തുടങ്ങിയപ്പോൾ നിങ്ങളെ ചതിക്കാനോ മാറ്റിനിർത്താനോ എനിക്ക് കഴിഞ്ഞില്ല…കെട്ട് കഴിഞ്ഞു മൂന്നാം ദിവസം പെണ്കുട്ടി പഴയ കാമുകനൊപ്പം ഒളിച്ചോടി എന്ന് എല്ലാവരും പറഞ്ഞു പക്ഷെ സത്യം അതൊന്നുമല്ലാട്ടോ…പറഞ്ഞ സമയത്തു ഞാൻ ചെന്നില്ലങ്കിൽ അടുത്ത ട്രെയിന് മുന്നിൽചാടി ജീവനൊടുക്കുമെന്നു പറഞ്ഞു ടോർച്ചർ ചെയ്തപ്പോൾ അതല്ലാതെ നിവർത്തിയില്ലായിരുന്നു… ചെന്നു നാലു വർത്താനാം പറയാനും കൂട്ടത്തിൽ അവന്റെ കവിളത്തും ഒന്നു പൊട്ടിച്ചു തിരികെ പോരാനുമായിരുന്നു കരുതിയത്…
അല്ലേലും ഉടുത്ത ഡ്രെസ്സു മാത്രം കയ്യിൽവെച്ചു ആരും ഒളിച്ചോടില്ലല്ലോ…

അപ്പുവേട്ടനോട് ഞാനൊരു കാര്യം പറഞ്ഞാൽ അതു നിഷേധിക്കോ.

ന്താ ത് പറ…കേൾക്കട്ടെ

ഒരു ദേഷ്യത്തിന് വീട്ടീന്നിറങ്ങിപ്പോന്നതല്ലേ ..നമുക്ക് അങ്ങോട്ടുതന്നെ തിരിച്ചുപോവല്ലേ…അമ്മക്കു വിഷമായിക്കാണില്ലേ…

അതിനു നമ്മള് വീട്ടിന്നിറങ്ങിപ്പോന്നതൊന്നുമല്ല…

സ്റ്റേഷനിൽ നിന്നും വിളിച്ച ഉടനെ അമ്മയോട് കാര്യങ്ങൾ പറഞ്ഞിട്ടായിരുന്നു നിന്നെ കൂട്ടിക്കൊണ്ടുവരാൻ പോന്നത്…അവിടെന്നു പോരുമ്പോഴും വിളിച്ചു…വീട്ടിൽ ചേച്ചിയും കുടുംബക്കാരുമൊക്കെ വിവരമറിഞ്ഞു കലിതുള്ളി നിക്കാണ്…ഏതായാലും ഒരുപെങ്കുട്ടീടെ ജീവിതം തകരണ്ടാ അതോണ്ട് നീ അവളേംകൂട്ടി നേരെ വീട്ടിലോട്ടു വാ ന്നും പറഞ്ഞതു അമ്മതന്ന….അവിടെ എത്തിയപ്പോ കണ്ടില്ലേ ഇയ്യു പുകില്…. പിന്നെ ചേച്ചീടെ കാര്യം അവൾക്കു ഭയങ്കര ദേഷ്യാണ്…അതിനിടക്ക് എന്റെ നല്ലതിന് വേണ്ടി പറഞ്ഞതാവും ഇതൊക്കെ..

ഏതായാലും ചേച്ചിപറഞ്ഞപോലെ രണ്ടാമതുംകല്യാണം കഴിഞ്ഞു…ഹണിമൂണൊന്നും ഇതുവരെപോയിട്ടില്ല ല്ലോ അതാ നിന്നേംകൂട്ടി ഒരു യാത്ര പോകാന്ന് കരുതിയത്…

രണ്ടൂസം കഴിയുമ്പോഴേക്കും ആ കോലാഹലം ഒന്നടങ്ങിയിട്ടു വീട്ടിലേക്കുവിളിച്ചു ചേച്ചിയോട് കാര്യം പറയാൻ നമ്മക്ക് അമ്മയോട്പറയാ…

പിന്നെ പരസ്പരം ജീവിക്കണ്ട നമൾക്കിടയിൽ ഇല്ലാത്ത സംശയവും കാര്യങ്ങളും മറ്റുള്ളവർക്കുണ്ടോ ന്ന് നമ്മള് ചിന്തിച്ചാൽ ജീവിതം നടക്കില്ല..എന്തിലും ഒരു രണ്ടുവശമുണ്ടെന്നു ചിന്തിച്ചാൽ തീരുന്ന പ്രശ്നമേ പലതിനും ഉള്ളൂ…

അയ്യോ ഒന്നു മാറ്റിയുടുക്കാൻപോലും ഡ്രെസ്സ് കയ്യിൽ കരുതിയിട്ടില്ല..

അതിനെന്താ നമ്മക്ക് നേരെ നിന്റെ വീട്ടിലോട്ടുപോണം അവിടന്ന് ചില്ലറ ഡ്രെസ്സൊക്കെ പാക് ചെയ്തു ഒരു യാത്ര…

അപ്പൊ മനസ്സും സന്തോഷാവും നിന്റെ ശരീരത്തിന്റെ വേദനയും മാറും…അതൊക്കെത്തന്നെ ഞാൻ നോക്കിയിട്ട് ഇതിനൊരു പ്രതിവിധിയുള്ളൂ…ബാക്കിയൊക്കെ വീട്ടില് അമ്മ നോക്കിക്കോളും..അല്ലപിന്നെ….

Related Posts

Leave a Reply

Your email address will not be published. Required fields are marked *