നാശം എന്ന ഭാവം ആയിരുന്നു ജോർജിന്റെ മുഖത്ത്.. അത് കണ്ട് ചിരിച്ചോണ്ട് അകത്തേക്ക് പോയ ഭാനുമതി പെട്ടന് മോഹനേ മുന്നിൽ കണ്ടപ്പോൾ……..

Story written by Noor Nas

രാവിലെ കുളിച്ചു തല തുവർത്തിക്കൊണ്ട്മു റിയിലേക്ക് കയറി വരുന്ന മോഹൻ. മുറിയിലെ ജനലിൽ കൂടി അയൽ വീട്ടിലെ ഓരോ നിക്കങ്ങളും ഒപ്പിയെടുക്കുന്ന ഭാനുമതിയേ കണ്ടപ്പോൾ മോഹൻ..

ഹാ നീ രാവിലെ തന്നെ തുടങ്ങിയോ വാന നിരീക്ഷണം?

ഭാനുമതി. ദേ മോഹനേട്ടാ അവിടെ ഒരു സാരീ അയലിൽ അലക്കി ഇട്ടിരിക്കുന്നത് കണ്ടോ ? പുതിയത് ആണെന്ന് തോന്നുന്നു. ഇതിന് മുൻപ്പ് ഒന്നും അങ്ങനെ ഒരു സാരീ നാൻസി ഉടുത്തിട്ട് ഞാൻ കണ്ടിട്ട് പോലുമില്ല.

ഇന്നി ജോർജ് അദ്ദേഹം എങ്ങാനും ഗൾഫിൽ നിന്നും വന്നോ ?

ഇന്ന് പുലർച്ചെ എത്തുമെന്നാ നാൻസി പറഞ്ഞെ.

മോഹൻ. അയലത്തെ ജോർജിന്റെയും നാൻസിയുടെയും പിറകെ ഒരു നിഴൽ പോലെ നടക്കാതെ എന്റെ ജീവിതത്തിലേക്ക് കൂടി ഒന്നു വാ ഭാനുമതി നീ..

പക്ഷെ മോഹൻ പറഞ്ഞ ചോദ്യത്തിന് അല്ലായിരുന്നു ഭാനുമതിയുടെ ഉത്തരം.

മോഹൻനേട്ടാ നാൻസിയുടെ അദ്ദേഹം ഉണ്ടല്ലോ. അവള്ക്ക് വേണ്ടി കാശ് വാരി ക്കോരി ചിലവാക്കും..

മുറിയിലെ ഫാനിന്റെ ചോട്ടിൽ ഇരിക്കുന്ന കസേരയിൽ തോർത്ത്‌ വിടർത്തി ഇട്ട് ക്കൊണ്ട് മോഹൻ..

അവർക്കൊക്കെ ചിലവാക്കാ നാൻസിയുടെ അദ്ദേഹം ഗൾഫിലാണ് ഗൾഫിൽ.

ഞാനോ വെറും സർക്കാർ ജോലിക്കാരൻ..

എന്റെ ഇരട്ടി ശബളം കാണും അയാൾക്ക്‌ ഗൾഫിൽ..

ഭാനുമതി. മോഹന്റെ അടുത്ത് വന്ന് അയാളുടെ തൊളിൽ തല ചായിച്ചു ക്കൊണ്ട്.

മോഹനേട്ടൻ എന്താ ഗൾഫിലേക്ക് ഒന്നു ട്രൈ ചെയ്യാത്തത്..?

മോഹൻ.. ഭാനുമതിയെ നോക്കി അപ്പോ ഇവിടെയുള്ള ജോലിയോ?

ഭാനുമതി.അവധി എടുക്കാമല്ലോ..?

മോഹൻ ഭാനുമതിയെ തന്നിൽ നിന്നും തള്ളി മാറ്റിക്കൊണ്ട് നീ ഒന്നു മാറി നിന്നെ..

മോഹൻ. ഇവിടത്തെ സർക്കാർ ജോലിയും ഉപേക്ഷിച്ച് ഞാൻ ഗൾഫിൽ പോണം അവിടെന്ന് കുറേ സമ്പാദിച്ച്നി ന്നക്ക് അയച്ചു തരണം എന്നിട്ട് നിന്നക്ക് ആർഭാടമായി തോന്നിയ പോലെ ജീവിക്കണം..

ചുരുക്കി പറഞ്ഞാൽ അയലത്തെ അദ്ദേഹത്തിന്റെ ഭാര്യയെ നിന്നക്ക് ഓവർടെക്ക് ചെയ്തു തോല്പ്പിക്കണം. കൊള്ളാമേടി നീയാണ് പെണ്ണ് ?

ഭാനുമതി.. ഇപ്പോ നമ്മൾ രണ്ട് പേരും മാത്രമേയുള്ളു കുറച്ചു കഴിഞ്ഞാ അതൊക്കെ മാറും അപ്പോ ചിലവും കൂടും.

പിന്നെ ഈ വിട് വാടക വിട് ആണ് അത് ഓർമ വേണം.

നാട്ടിൽ പണ്ട് എങ്ങോ നിങ്ങൾ എടുത്തു വെച്ച ഇത്തിരി സ്ഥലത്ത് ഒരു വിട് പോലും നിങ്ങൾക്ക് പണിയാൻ ആയിട്ടില്ല.

എന്നെ പെണ്ണ് കാണാൻ വന്ന നേരത്ത് അച്ഛനോട് മോഹനേട്ടൻ പറയുന്നത് ഞാൻകേട്ടതാണ്.. നമ്മുടെ കല്യാണം കഴിഞ്ഞ ഉടനെ ആ സ്ഥലത്ത് വിട് പണി തുടങ്ങുമെന്ന്.

കല്യാണം കഴിഞ്ഞു വർഷം രണ്ട് കഴിഞ്ഞു. എന്നിട്ടും ആ സ്ഥലം ഇപ്പോളും കാട് പിടിച്ചു തന്നെ കിടക്കുകയാണ്..

ഞാൻ എന്തെങ്കിലും ചോദിച്ചാലും പറഞ്ഞാലും എന്നെയങ്ങു ചാടി കടിക്കാൻ വരും… ഞാൻ ഇന്നി ഒന്നും പറയുന്നില്ലേ.

മോഹൻ. തീർന്നോ ഇന്നത്തെ നിന്റെ കൂറ്റം പറച്ചിലുകൾ തിർന്നെങ്കിൽ പോയി ചായ റെഡിയാക്കി വെക്ക് എന്നിക്ക് ഓഫിസിൽ പോകാൻ നേരമായി…

ഭാനുമതി ഹോ എന്ന് പറഞ്ഞു മുഖവും വീർപ്പിച്ചു ക്കൊണ്ട് അടുക്കളയിലേക്ക് പോകുബോൾ..

മോഹൻ. ഡ്രസ് മാറി റെഡിയാവാൻ തുടങ്ങി

അടുക്കളയിൽ എന്തക്കയോ പിറു പിറുത്തുക്കൊണ്ട് പാത്രങ്ങൾ കഴുകുന്ന ഭാനുമതി…

ഭാനുമതിക്ക് പിന്നിൽ ഉള്ള ജനൽ കൂടി അകത്തേക്ക് വന്ന ശ് ശ് എന്ന ശബ്‌ദം..

ഭാനുമതി ഒന്നു തിരിഞ്ഞു നോക്കി അവളുടെ കവിളുകളിൽ വന്ന ചുവന്ന തുടിപ്പുകൾ കണ്ണുകളിൽ വിടർന്ന നാണം.

അയലത്തെ മതിലിനു അരികെ പല്ല് തേച്ചു ക്കൊണ്ട് അയലത്ത അദ്ദേഹം. ജോർജ്

ഭാനുമതി മോഹൻ വരുന്നുണ്ടോ എന്ന് നിരീക്ഷിച്ച ശേഷം കൈകൾ കൊണ്ട് എപ്പോ എത്തി എന്ന് ആംഗ്യം കാണിച്ചു.

ജോർജ് പതുക്കെ ശബ്‌ദം താഴ്ത്തി ഇന്നലെ രാത്രി..

ശേഷം ജോർജ് പതുക്കെ വീണ്ടും. നിന്റെ സർക്കാർ ഉദ്യോഗസ്ഥൻ പോയോ.?

ഭാനുമതി ഇല്ലാ എന്ന അർത്ഥത്തിൽ തലയാട്ടിയപ്പോൾ.

നാശം എന്ന ഭാവം ആയിരുന്നു ജോർജിന്റെ മുഖത്ത്.. അത് കണ്ട് ചിരിച്ചോണ്ട് അകത്തേക്ക് പോയ ഭാനുമതി പെട്ടന് മോഹനേ മുന്നിൽ കണ്ടപ്പോൾ.

ചേട്ടൻ കൈ കഴുകി ഇരുന്നോ? ഞാൻ ഇപ്പൊ റെഡിയാക്കാം.

അടുക്കളയിൽ നിന്നും ചുടുള്ള പാത്രത്തിൽ ഇട്ടലിയുമായി വന്ന ഭാനുമതി..

പാത്രത്തിന്റെ മൂട് തുറന്ന് മോഹന്റെ പത്രത്തിലേക്ക് ഇട്ടലി ഇട്ട് കൊടുക്കോബോൾ മോഹന്റെ സ്ഥാനത്തു അവൾ കണ്ടത് അയൽത്തെ അദ്ദേഹം എന്ന ജോർജിനെ ആയിരുന്നു…

ഭാനുമതിക്ക് ചുറ്റും അവളെ മയക്കി ക്കൊണ്ട് ഫോറിൻ ഫെർഫ്യുമിന്റെ മനം മയക്കുന്ന സുഗന്ധം..

കട്ടിൽ വീണു കിടക്കുന്ന ഫോറിൻ സാരികൾ

സോപ്പുകൾ…ഭാനുമതിയുടെ കണ്ണുകൾ മഞ്ഞളിച്ചു പോയി..

ചായ കുടിയൊക്കെ കഴിഞ്ഞു മോഹൻ എഴുന്നേറ്റത് പോലും ഭാനുമതി. അറിഞ്ഞില്ല അവളുടെ മനസ് ഇപ്പോൾ അടുക്കളയിലെ ജനലിൽ തന്നെ കുടുങ്ങി കിടക്കുകയാണ്…

പുറത്ത് സ്കുട്ടറിന്റെ ശബ്‌ദം കേട്ടപ്പോൾ മാത്രമാണ് അവളുടെ പിഴ്ച മനസിന്റെ നിയന്ത്രണത്തിൽ നിന്നും ഭാനുമതി മോചിതയായത്..

അവൾ ജനലിൽ കൂടി പുറത്തേക്ക് നോക്കിയപ്പോൾ ഗേറ്റ് കടന്ന് പുറത്തേക്ക് പോകുന്ന മോഹന്റെ സ്കുട്ടർ..

ഭാനുമതി എന്തോ ഓർത്തു എടുത്തത് പോലെ മുൻപിലത്തെ വാതിൽ അടച്ച് അടുക്കളയിലേക്ക് ഓടുബോൾ..

ഭാനുമതിയുടെ മനസിൽ നിറയെ.. അയലത്തെ അദ്ദേഹം ജോർജ് മാത്രമായിരുന്നു…

Related Posts

Leave a Reply

Your email address will not be published. Required fields are marked *