നിനക്കായ് ~ ഭാഗം 13, എഴുത്ത്: ഉല്ലാസ് OS

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

“മോളെ.. നീ ഇങ്ങനെ

ഒന്നും കഴിയ്ക്കാതെ ഇരുന്നാൽ എങ്ങനെ ആണ്.. ഇത്തിരി ചോറ് ഞാൻ എടുക്കട്ടേ “

“വേണ്ട അമ്മേ… എനിക്ക് ഒന്നും വേണ്ട “

“നിനക്ക് ഇഷ്ടപെട്ട കറികൾ എല്ലാം ഞാൻ കൊണ്ട് വന്നിട്ടുണ്ട്..റീത്താമ്മ ഉണ്ടാക്കിയത് ആണ് .. നീ ഇത്തിരി ഭക്ഷണം കഴിയ്ക്ക് “

എനിക്ക് വിശപ്പ് തീരെ ഇല്ല…. അതാണ്.. “

അവൾ വീണ്ടും കണ്ണുകൾ അടച്ചു കിടന്നു.

ഡോക്ടർ രാംന്റെ കാൾ വന്നതും മാധവ് ഫോണും ആയിട്ട് മുറി വിട്ടു ഇറങ്ങി..

“ഹെലോ സാർ… “

“മാധവ് free ആണെങ്കിൽ എന്റെ കോട്ടേഴ്സിൽ വരൂ… !

“Ok… സാർ… “…

അമ്മയോട് ഇപ്പോൾ വരാം എന്ന് പറഞ്ഞു കൊണ്ട് അവൻ ഫോൺ എടുത്തു പോക്കറ്റിൽ തിരുകി.. എന്നിട്ട് പാർക്കിംഗ് ഏരിയയിലേക്ക് നടന്നു.

“മാധവ്…. കുഞ്ഞിനെ വേ ണ്ടന്ന് വെച്ചിട്ട് ട്രീറ്റ്മെന്റ് മുന്നോട്ട് കൊണ്ട് പോകാം… അതാണ് നല്ലത് എന്ന് ആണ് താരകന്റെയും അഭിപ്രായം….. “

“But sar…. ഗൗരി… “

“ആ കുട്ടി എഡ്യൂക്കേറ്റഡ് അല്ലെ… കാര്യങ്ങൾ പറഞ്ഞാൽ മനസിലാകണമല്ലോ….. “

“ഡോക്ടർ എനിക്കു അറിയാം… പക്ഷെ…. അവൾ….. “

“എന്താണ് എന്ന് വെച്ചാൽ നിങ്ങൾ തീരുമാനിക്കൂ…… “

“ഞാൻ ഒന്നുകൂടി അവളോട് കാര്യങ്ങൾ സംസാരിക്കാം… എന്നിട്ട് ആവട്ടെ…… എന്തായാലും തീരുമാനം ഞാൻ ഉടനെ അറിയിക്കാം… “

“Ok….. അങ്ങനെ ആവട്ടെ….. “

മാധവിന്റെ കൈയിൽ പിടിച്ചു കുലുക്കി കൊണ്ട് രാം എഴുനേറ്റു..

“സാറിന്റെ ഫാമിലി… “

ഡോറിന്റെ അടുത്ത് ചെന്നതും മാധവ് നിന്ന്

“അവരെല്ലാം പുറത്തു പോയത് ആണ്…. ഷോപ്പിംഗ്…… ഒരു മാര്യേജ് ഉണ്ട് അടുത്ത മാസം…എന്റെ രണ്ടാമത്തെ മകളുടെ “….

“Ok… അപ്പോൾ കാര്യങ്ങൾ എളുപ്പം ആയി….. “അവൻ ഡോർ ലോക്ക് ചെയ്തിട്ട് രാം ന്റെ നേരെ തിരിഞ്ഞു..

“വാട്ട്… വാട്ട് യു മീൻ…. “

“ഹേയ്… ഒച്ച വെയ്ക്കണ്ട….. നമ്മൾക്ക് ഒന്നുകൂടി ഇരുന്നു സംസാരിക്കാം… “

മാധവ് ആണെങ്കിൽ രാമിനെ ബലമായി പിടിച്ചു സെറ്റിയിൽ ഇരുത്തി.

“ഗൗരിക്ക് ഒരു കുഞ്ഞിന് ജന്മം നൽകാൻ സാധിക്കില്ല… അഥവാ കുഞ്ഞ് ജനിച്ചാൽ ആ കുഞ്ഞിന് അംഗവൈകല്യം വരും, അതുകൊണ്ട് യാതൊരു കാരണവശാലും ഈ കുഞ്ഞിനെ വേണ്ട…. ഗൗരിയുട ആരോഗ്യം അപകടം ആണ്… അവൾക്ക് ട്രീറ്റ്മെന്റ് continue ചെയ്യണം… ഇതൊക്ക അല്ലെ ഡോക്ടർ നമ്മൾ ശ്രെധിക്കേണ്ടത് “

“എന്താണ് മാധവ് ഒന്നും അറിയാത്തതു പോലെ.. ഞാൻ മുന്നേ പറഞ്ഞത് അല്ലെ… “

“ഇങ്ങനെ ഒക്കെ പറയാൻ തനിക്ക് സോമശേഖരൻ എത്ര രൂപ തന്നു…. “

അവനും അയാളുടെ അടുത്തേക്ക് വന്നു ഇരുന്നു.

“മാധവ്…. മൈൻഡ് യുവർ വേർഡ്‌സ്…. “

“സത്യം പറയുന്നത് ആണ് താങ്കൾക്ക് നല്ലത്… അല്ലെങ്കിൽ ഇപ്പോൾ ഇവിടെ പോലീസ് വരും,വഞ്ചന കുറ്റത്തിന് താങ്കളെ അറസ്റ്റ് ചെയ്യും, ഒരു രോഗിയെ ആണ് താൻ മനഃപൂർവം ചീറ്റ് ചെയ്തിരിക്കുന്നത്.. താങ്കളുടെ ജോലി പോകും, ആകെ നാണക്കേട് ആകും…. അങ്ങനെ ഒക്കെ വേണോ എന്ന് തീരുമാനിക്കുക… “

“എടൊ… ഞാൻ എന്ത് ചെയ്തു എന്ന് ആണ് ഇയാൾ പറയുന്നത്…..ബോധം ഇല്ലാത്ത ആളുകളെ പോലെ ഇയാൾ സംസാരിക്കുക ആണോ… “

“നല്ല ബോധത്തോടെ ആണ് സാർ ഞാൻ സംസാരിക്കുന്നത്.. ഇനി ബോധം ഇല്ലാത്തവൻ ആക്കരുത് എന്നെ… പിന്നെ ഞാൻ എന്താണ് ചെയുന്നത് എന്ന് എനിക്ക് പോലും അറിയില്ല… “അവൻ പല്ലിറുമ്മി..

“ഹേയ് മാധവ് താങ്കൾക്ക് എന്താണ് സംഭവിച്ചത്.. എനിക്ക് ഒന്നും…. “

“നിർത്തെടാ…. ഇത്രയും നേരം ഞാൻ മാന്യമായി സംസാരിച്ചു…. അപ്പോൾ താൻ അങ്ങ് കത്തി കയറുക ആണ് അല്ലെ….. അവന്റെ അമ്മേടെ ഒരു കുമ്പസാരം….. “

മാധവ് പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു…

റാമും സോമശേഖരനും കൂടി സംസാരിക്കുന്ന video ആണ്….. ഒരു ദിവസം തന്റെ ഒപിയിൽ അയാൾ കയറി വന്നിരുന്നു

അന്ന് അയാളോട് താൻ ഗൗരിയെ കുറിച്ച് ഡിസ്‌കസ് ചെയുന്ന video ആണ്..

ഇത് ആരാണ് ഷൂട്ട്‌ ചെയ്തത്.. സിസ്റ്റർ നാൻസി അപ്പോൾ അവിടെ ഉണ്ടായിരുന്നു.. അവരെ പക്ഷെ താൻ ഇറക്കി വിട്ടിരുന്നു..

“താൻ ഒന്നും ആലോചിക്കേണ്ട… തന്റെ സംസാരം മുഴുവൻ വ്യക്തമായി എനിക്കു അറിയാം… അതുകൊണ്ട് സത്യസന്തം ആയിട്ട് കാര്യങ്ങൾ പറയുക…. അതാണ് തനിക്ക് നല്ലത്.. !

“ഇതിൽ എന്താണ് ഇത്ര അസ്വാഭാവികത… എന്റെ childhood ഫ്രണ്ട് ആണ് അയാൾ.. അവൻ വന്നു മകളെ കുറിച്ച് സംസാരിച്ചു.. അത്രമാത്രം…. “

“Oh… അത്രയും ഒള്ളു…… ok…. അപ്പോൾ എനിക്ക് ഇനി തുടർനടപടിയും ആയിട്ട് മുന്നോട്ട് പോകാമല്ലോ…. “….

“എന്ത്…. എന്ത് നടപടി… മാധവ് എന്തൊക്ക ആണ് ഈ പറയുന്നത്.. “….

“ഞാൻ പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല സാർ…. സാർ നിരപരാധി ആയ സ്ഥിതിക്ക് വേവലാതിപ്പെടേണ്ട കാര്യം ഒട്ട് ഇല്ല താനും “

മാധവ് പിന്തിരിഞ്ഞു പോകാനായി എഴുനേറ്റു..

രാം ന്റെ മനസ്സിൽ കൂടി ഒരായിരം ചിന്തകൾ കടന്നു പോയി. ഇയാൾ എല്ലാ അറിഞ്ഞു കൊണ്ട് ഉള്ള വരവ് തന്നെ ആണ് എന്ന് റാമിന്റെ മനസ് മന്ത്രിച്ചു.

“മാധവ്…… ഒരു മിനിറ്റ് “

“എന്താണ് സാർ… “

“അത്.. അതു പിന്നെ….. ശരിക്കും മാധവ് കാര്യം മനസിലാക്കിയില്ല സംസാരിക്കുന്നത്…. സോമശേഖരനും ആയിട്ട് ഉള്ള തന്റെ വൈരാഗ്യത്തിന്റെ പുറത്തു……. “

അയാൾക്ക് അത്രയും പറയാനേ കഴിഞ്ഞൊള്ളു.. അപ്പോളേക്കും മാധവിന്റെ ഇരുകൈകളും അയാളുടെ ഇരു തോളിലും അമർന്നു..

നന്നായി അയാൾക്ക് വേദനിച്ചു എങ്കിലും ഒന്ന് അനങ്ങാൻ പോലും കഴിഞ്ഞില്ല..

“മാധവ്… വിട്.. ഇയാൾ എന്താണ് ഈ കാണിക്കുന്നത്.. “

“മിണ്ടരുത്.. ഒരക്ഷരം പോലും… എന്റെ കുഞ്ഞിനെ കളഞ്ഞിട്ട് സ്വന്തം മകളെ അയാൾക്ക് വേണം എന്ന് പറഞ്ഞപ്പോൾ താൻ അതിന് കൂട്ട് നിന്ന് അല്ലെ… എന്നിട്ട് ഒന്നും അറിയാത്തവനെ പോലെ പെരുമാറിയിട്ട്… എടാ തെണ്ടി.. നീ എന്താണ് എന്നെ കുറിച്ച് വിചാരിച്ചത്…ഒന്നും അറിയില്ല എന്ന് കരുതിയോ… “അപ്പോളേക്കും മാധവിന്റ കൈകൾ അയാളുടെ കഴുത്തിനെ വലയം ചെയ്തിരുന്നു.

“മാധവ്.. പ്ലീസ്… ഞാൻ കാലു പിടിയ്ക്കാം… പ്ലീസ്…. എന്നെ ഉപദ്രവിക്കരുത്….. പ്ലീസ്.. “

“ഇല്ലടാ… ഞാൻ നിന്നെ ഉപദ്രവിയ്ക്കില്ല… സ്നേഹിയ്ക്കാം നിന്നെ ഞാൻ…. “

അപ്പോളേക്കും അയാൾക്ക് ശ്വാസം നിലയ്ക്കുന്നത് പോലെ തോന്നി..

“മാധവ്… “അയാളുടെ കണ്ണുകൾ മിഴിഞ്ഞു വന്നു..

ഞാൻ ഒന്ന് പറയട്ടെ… പ്ലീസ്…

“മ്മ്… നീ പറ… നിനക്ക് എന്താണ് പറയാൻ ഉള്ളത്… “

“അത് പിന്നെ… സോമശേഖരൻ പറഞ്ഞത്……. “

അയാളെ വിക്കി..

മാധവ് തന്റെ കൈ വിടുവിച്ചിട്ട് അയാൾക്ക് കുടിയ്ക്കാനായി അല്പം വെള്ളം എടുത്തു…

“ഇത് കുടിയ്ക്ക്… എന്നിട്ട് പറഞ്ഞാൽ മതി… “

.”മാധവ്… അതു പിന്നെ… എനിക്കു… എനിക്ക്… എന്നോട്… “

“മ്മ്… താൻ പറയു… തന്നോട് എന്ത് ആണ് പറഞ്ഞത് അയാൾ.. എന്താണ് തനിക്കു വാഗ്ദാനം ചെയ്തത്.. പറയെടോ… പറയാൻ… “

“മാധവ്… എനിക്ക്.. ഒരു തെറ്റ് പറ്റി പോയി… എന്നോട് ക്ഷമിക്കണം… “

“മ്മ്… ക്ഷമിച്ചിരിക്കുന്നു.. ഇനി താൻ കാര്യം പറ… ഒരു ഡോക്ടർ ആയ ഇയാൾക്ക് എങ്ങനെ സാധിച്ചു ഇത്…തനിക്കും ഒരു കുടുംബം ഇല്ലേ…. എന്നിട്ട്.. “അവനെ കിതച്ചു.

“സോമശേഖരൻ എന്നോട് പറഞ്ഞത് നിങ്ങൾ legally വിവാഹം കഴിച്ചിട്ടില്ലന്നുo അയാളോട് ഉള്ള വൈരാഗ്യത്തിന്റെ പുറത്തു മകളെ ട്രാപ്പിലാക്കി പ്രെഗ്നന്റ് ആക്കിയെന്നും എന്ന് ആണ് അവൾക്ക് മാധവിന്റെ കുടുംബത്തിൽ സമാധാനം കിട്ടില്ല എന്നും കൂടി ഒക്കെ പറഞ്ഞപ്പോൾ…. “…

“Oh… അത്രയും ഒക്കെ പറഞ്ഞതെ ഒള്ളു….. വേറെ ഓഫർ ഒന്നും തന്നില്ലേ…..

“അത്.. പിന്നെ…. “

രാമിനെ വിയർത്തു..

“പറയെടോ… ഇത്ര ആയ സ്ഥിതിക്ക് അതും കൂടി പറഞ്ഞോ… “

“അത്…..അതു പിന്നെ…. ടൗണിൽ പുതിയത് ആയി ആരംഭിക്കുന്ന ഹൈപ്പർ മാർക്കറ്റ് എന്റെ പേരിലേക്ക്…. “

“നിർത്തെടാ……. നിന്റെ കരണം പൊട്ടിയ്ക്കാൻ എനിക്ക് അറിയാൻ വയ്യാഞ്ഞിട്ടല്ല… പക്ഷെ ഇപ്പോൾ ഞാൻ അതു ചെയ്യുന്നില്ല…. “

അവൻ തന്റെ പോക്കറ്റിൽ നിന്ന് മറ്റൊരു മൈബൈൽ ഫോൺ എടുത്തു…

“ദേ… ഇയാൾ പറഞ്ഞ കാര്യം മുഴുവൻ ഈ ഫോണിൽ ഞാൻ റെക്കോർഡ് ചെയ്തിട്ടുണ്ട്….. അതു മതി എനിക്ക് തെളിവ് ആയിട്ട്… തന്റെ ശേഷിച്ച കാലം തനിക്ക് ഇവിടെ തന്നെ നിൽക്കണോ അതോ അകത്തു കിടക്കണോ എന്ന് താൻ തീരുമാനിക്ക് “

“മാധവ്……. അയാളുടെ വാക്കുകൾക്ക് മുൻപിൽ ഒരു നിമിഷം ഞാൻ…. തെറ്റ് ആണ് ഞാൻ ചെയ്തത്.. മാപ്പ് അർഹിക്കാത്ത തെറ്റ്.. എന്നോട് പൊറുക്കുക.. എന്നെ വെറുതെ വിടണം…. ഇല്ലെങ്കിൽ എന്റെ കുടുംബം “

“എടൊ… എനിക്കും ഉണ്ടെടോ ഒരു കുടുംബം…. അത് താൻ മറന്നു പോയി അല്ലെ… എന്നിട്ട് താൻ സമർഥമായി അഭിനയിച്ചു അല്ലെ… എന്റെ ഗൗരി ഒരു ഭ്രാന്തിയെ പോലെ ആയി മാറി… തനിക്കു അറിയാമോ…. എന്നിട്ട് അയാളുടെ ഒരു

“മാധവ്… താൻ പറയുന്ന എന്ത് ശിക്ഷയും ഞാൻ ഏൽക്കാം…. ഉറപ്പ്… “

“വേണ്ട… ഇപ്പോൾ ഞാൻ തനിക്ക് ശിക്ഷ വിധിക്കുന്നില്ല.. ഞാൻ ഇപ്പോൾ തന്നെ വെറുതെ വിടുകയാണ്… എന്തിന് ആണെന്നോ സോമശേഖരനോട്ഉള്ള പക വീട്ടാൻ… ഞാൻ പറയുന്നത് പോലെ താൻ ചെയ്തില്ല എങ്കിൽ താൻ അകത്തു ആകും… പിന്നെ തന്റെ മകളുടെ വിവാഹം.. അതും മുടങ്ങും…. ഇത് പറയുന്നത് മാധവ് ആണ്…. “

അതു പറഞ്ഞു കൊണ്ട് അവൻ പുറത്തേക്ക് നടന്നു. റാമിന് അതു കേൾക്കാതെ വേറെ നിവർത്തി ഇല്ല എന്ന് അവനു അറിയാമായിരുന്നു….

സോമശേഖരന്റെ അന്ത്യം എന്റെ കൈ കൊണ്ട് തന്നെ….

മാധവ് തീർച്ച പെടുത്തി.

പുറത്തേക്ക് ഇറങ്ങിയതും അവൻ മിത്രയെ ഫോൺ എടുത്തു വിളിച്ചു.

“ഹെലോ.. ഡോക്ടർ… “

“Ah മാധവ്.. ഇയാൾ അവിടെ പോയിരുന്നോ.. “

“യെസ്.. ഞാൻ പോയി… ദേ ഇപ്പോൾ അവിടെ നിന്ന് ഇറങ്ങിയതേ ഒള്ളു… “

.”മ്മ്….. എന്ത് പറഞ്ഞു ഡോക്ടർ രാം.. “

സംഭവിച്ച കാര്യങ്ങൾ എല്ലാം മാധവ് വിശദീകരിച്ചു.

“മ്മ്… എന്റെ name പറഞ്ഞിട്ടില്ലലോ അല്ലെ… “

“ഹേയ് ഇല്ല….. ഒന്നും പറഞ്ഞിട്ടില്ല….. “

“സിസ്റ്റർ നാൻസി… അവർ ഒരു പാവം ആണ്…. അവരെ എങ്ങാനും പിടിയ്ക്കുമോ…. “

“ഇല്ല…… അങ്ങന ഒന്നും ഇനി രാം മുതിര്ത്തില്ല….. കാരണം അയാളുടെ മകളുടെ മാര്യേജ് ആണ് next month…. “

“എനിക്കു സിസ്റ്റർ നാൻസിയെ ഒന്ന് കാണണം എന്ന് ഉണ്ടായിരുന്നു.. പക്ഷെ… ആ അതു പിന്നെ ഒരിക്കൽ ആവാം അല്ലെ… “

“അത് മതി മാധവ്…. ഞാൻ അവരോട് കാര്യങ്ങൾ ഒക്കെ പറഞ്ഞിട്ടുണ്ട്.. “

“ഡോക്ടർ മിത്ര… എങ്ങനെ എനിക്ക് നന്ദി പറയണം നിങ്ങളോട് എന്ന് അറിയില്ല…. “

“ഹേയ്…. അതൊക്ക പിന്നീട് ആവാം.. ആദ്യം ഗൗരിയെ ഹാപ്പി ആയിട്ട് ഇരുത്തുക…. നാളെ ഡിസ്ചാർജ് അല്ലെ.. “

“യെസ്… നാളെ ആഫ്റ്റർ നൂൺ പോകാൻ സാധിക്കും…”

“Ok… നമ്മൾക്ക് പിന്നീട് കാണാം…”

“Ok ബൈ… “

അവൻ ഫോൺ കട്ട്‌ ചെയ്ത്..

**************

റൂമിൽ എത്തിയപ്പോൾ ഗൗരിയെ അമ്മ ദേഹം ഒക്കെ തുടപ്പിച്ചു ഡ്രസ്സ്‌ ഒക്കെ മാറ്റിച്ചിട്ടു ഉണ്ടായിരുന്നു..

ഇളം നീല നിറം ഉള്ള ഒരു സൽവാർ ആണ് അവൾ ധരിച്ചിരിക്കുന്നത്..

പഴയ പ്രസരിപ്പും കണ്ണുകളിലെ തിളക്കവും ഒക്കെ നഷ്ടമായിരിക്കുന്നു….

വിഷാദം നിഴലിച്ചിരുന്നു..

“ആഹാ മോൻ വന്നോ.. എത്ര നേരം ആയി നീ പോയിട്ട്…. “…

“ഞാൻ പുറത്തു പോയത് ആണ് അമ്മേ….. ഡോക്ടർ തരകന്റെ കാര്യം പറഞ്ഞില്ലേ.. ആളോട് സംസാരിക്കാൻ ആയിട്ട് രാം സാർ വിളിച്ചു.

“ഉവ്വോ.. എന്നിട്ട് എന്ത് പറഞ്ഞു.. “

“ഇന്ന് വൈകിട്ട് സാർ എന്നെ നേരിട്ട് വിളിക്കും… എന്തായാലും നമ്മൾക്ക് പ്രതീക്ഷ കൈവിടാതെ പ്രാർത്ഥിക്കാം… ഡോക്ടർ പറഞ്ഞത് കുഞ്ഞിന് ഒരു ആപത്തും പറ്റിലാ എന്ന ആണ്… “

“സത്യം ആണോ മാധവ്…… “ഗൗരി അവനെ നോക്കി.

നിറഞ്ഞമിഴികളിലും ഒരു പ്രഭ തിളങ്ങി..

“മ്മ്….. നമ്മൾ വിഷമിക്കുന്നത് പോലെ ഒന്നും സംഭവിക്കില്ല…. ഡോക്ടർ പറഞ്ഞത് വെച്ച് കുഞ്ഞിനെ വേണ്ടന്ന് വെയ്ക്കണ്ട കാര്യം ഇല്ല… “…

“എന്റെ ഈശ്വരാ… നീ എത്ര വലിയവൻ ആണ്….. “

അവളുടെ കണ്ണുകൾ നിറഞ്ഞു.

“മ്മ്… ഇനി നീ കരയരുത്… വിഷമിക്കരുത്…. എല്ലാം നല്ലതിന് എന്ന് വിചാരിച്ചാൽ മതി… എന്തായാലും നമ്മൾ ഇനി തരകൻ ഡോക്ടറുടെ ട്രീറ്റ്മെന്റ് ആണ് തുടരുന്നത്…

“അത് മതി മോനെ… അതു മാത്രം മതി… മോളെ ഗൗരി.. നീ വിഷമിക്കേണ്ട… മോൻ പറഞ്ഞത് കേട്ടില്ലേ “

അംബികാമ്മ ഗൗരിയ്ക്ക് നേർക്ക് തിരിഞ്ഞു..

കുറച്ചു ദിവസങ്ങൾക്കു ശേഷം അവളുടെ ചുണ്ടിൽ ഒരു വരണ്ട ചിരി പടർന്നു..

തുടരും..

Related Posts

Leave a Reply

Your email address will not be published. Required fields are marked *