നിന്നെ ഒരു പെണ്ണും സേന്ഹിക്കണ്ട.നിനക്ക് വേണ്ടി ഞാൻ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറേ ആയി.നിന്നെ ആര് സ്‌നേഹിച്ചാലും ആഗ്രഹിച്ചാലും ആ ജീവൻ ഞാനടുക്കും…….

പാർവ്വതി

Story written by Navas Amandoor

സ്വപ്നത്തിൽ എന്നും കാണാറുള്ള അഴകുള്ള മുഖം. അവൾ സ്‌നേഹത്തോടെ ചിരിക്കും. സംസാരിക്കും.കൗമാരം മുതൽ ഇവളെയല്ലാതെ വേറെ ആരെയും വിവേക് സ്വപ്നത്തിൽ കണ്ടിട്ടില്ല. മിക്ക ദിവസങ്ങളിലും പണ്ട് എങ്ങോ കഴിഞ്ഞുപോയത് പോലെ തോന്നുന്ന അവളോട്‌ ഒരുമിച്ചുള്ള നിമിഷങ്ങൾ സ്വപ്നത്തിൽ തുടർ കാഴ്ചകളായി.പലയിടങ്ങളിലും ആ മുഖം തിരഞ്ഞ കണ്ണുകൾ മടങ്ങി.സ്വപ്നത്തിൽ പതിവ് തെറ്റാതെ വിടർന്ന മിഴിയുള്ള അവൾ കഥ പറഞ്ഞു.

മാളവികയെ പെണ്ണുകാണാൻ പോയത് അമ്മയുടെ ഇഷ്ടം കൊണ്ടാണ്.കണ്ടപ്പോ അവളെ ഇഷ്ട്ടപ്പെട്ടു. സ്വപ്നത്തിലെ പെണ്ണ് സ്വപ്നത്തിൽ നിന്നും ഒരിക്കലും ഇറങ്ങി വരില്ലെന്ന് തൊന്നുന്നു. മാളുവിനും വിവേകിനെ ഇഷ്ടമായി. സന്തോഷത്തോടെ വീട്ടിൽ എത്തി.അന്ന് രാത്രി കണ്ട സ്വപ്നത്തിൽ അവളുടെ മുഖം വിഷാദമായിരുന്നു.കണ്ണുകളിൽ കത്തുന്ന പക.സ്വപ്‍ന സുന്ദരിയുടെ മുഖഭാവം മാറി.വിഷാദവും രൗദ്രവും.കാറ്റിൽ പറക്കുന്ന തലമുടി.

“നീ എന്റെയാണ് വിവേക്.നിന്നെ ഒരു പെണ്ണും സേന്ഹിക്കണ്ട.നിനക്ക് വേണ്ടി ഞാൻ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറേ ആയി.നിന്നെ ആര് സ്‌നേഹിച്ചാലും ആഗ്രഹിച്ചാലും ആ ജീവൻ ഞാനടുക്കും “..

ഇതുവരെ സ്വപ്നത്തിലെ കാഴ്ച്ചയിൽ കാണാത്ത വേറിട്ട സ്വരം.പ്രണയം പകയുടെ കാഴ്ച്ചയായി മാറി മറിയുന്നു.

മാളവിക ഫാനിൽ കെട്ടി തൂ ങ്ങി മരിച്ചെന്ന വാർത്തകേട്ട് ഉറക്കത്തിൽ നിന്നും ഉണർന്ന വിവേക് സ്വപ്‍ന സുന്ദരിയുടെ വാക്കുകൾ ഓർമിച്ചിടുത്തു.

“നിന്നെ ഇഷ്ടപ്പെടുന്നവരുടെ ജീവൻ ഞാൻ എടുക്കും”

അതിനു് ശേഷം വിവേക് ചിന്തിച്ചു തുടങ്ങി. സ്വപ്നത്തിലെ കാഴ്ചയുടെ കാണാപ്പുറങ്ങൾ. മാളവികയുടെ മരണത്തിനു ശേഷം വീണ്ടും സ്വപ്നത്തിൽ സുന്ദരി സ്‌നേഹത്തോടെ പുഞ്ചിരിച്ചു.

സ്വാമി യുടെ മുൻപിൽ ഇരുന്ന് വിവേക് സ്വപ്നത്തെ പറ്റി സംസാരിച്ചു. സ്വപ്നത്തിൽ കണ്ട കാഴ്ചകളുടെ കുരുക്കുകൾ അഴിക്കണം.ആ സ്വപ്ന സുന്ദരി ആരാണന്ന് അറിയണം.എന്തിനാണ് അവൾ ഇങ്ങിനെ അനുവാദമില്ലാതെ എന്റെ നിദ്രയിൽ കുളിരായി പെയ്തത്. മന്ത്ര തന്ത്രങ്ങളിൽ പാണ്ഡിത്യമുള്ള സ്വാമി യിൽ ഉള്ള വിശ്വാസം സ്വപ്‍ന സുന്ദരിയെ കുറിച്ച് അറിയാൻ സ്വാമിയുടെ സഹായം വേണം. സ്വാമിജിക്ക്‌ അതിന് കഴിയും.വിവേക് സ്വാമിയുടെ വാക്കുകൾക്കായി കാതോർത്തു.

കുറേ നേരത്തെ ആലോചനകൾക്കു ശേഷം സ്വാമി നിലവിളക്കിൽ എണ്ണ പകർന്നു തിരി കൊളുത്തി. മുൻപിൽ വെച്ചിരുന്ന സ്വർണ്ണ തളികയിൽ പൂക്കൾ അർപ്പിച്ചു അതിൽ കണ്ണ് നട്ട് നോക്കി ഇരുന്നു സംസാരിച്ചു തുടങ്ങി.

“അവൾ പാർവ്വതിയാണ്. വർഷങ്ങളായി നിന്നെ തേടി അലയുന്ന ആത്മാവ്.പ്രണയം സഫലമാകാതെ മരണപ്പെട്ട പാർവ്വതിയുടെ ആത്മാവിനു ശാന്തി കിട്ടിയില്ല. വർഷങ്ങൾക്കു ശേഷം കഴിഞ്ഞ ജന്മത്തിനു ശേഷമുള്ള പുനർജന്മമാണ് നിന്റേത്. നിനക്ക് വേണ്ടി അവൾ കാത്തിരുന്നു.അവൾക്ക് നീ സ്വന്തമാകാതെ ആ ആത്മാവ് ഉറങ്ങില്ല. ശാന്തി കിട്ടില്ല. നിന്നെ മറ്റൊരു പെണ്ണിന് തോന്നുന്ന ഇഷ്ടം പാർവ്വതിയിൽ പകയുണ്ടാക്കും. മാളവികയെ ഇല്ലാതാക്കിയതും ഇവൾ ആണ്”

പറഞ്ഞു കഴിഞ്ഞ സ്വാമി വിവേകിനെ നോക്കി. വിവേക് സ്വപ്നത്തിലെ പാർവ്വതിയുടെ മുഖത്തെ പ്രണയംതിരിച്ചറിഞ്ഞു. കണ്ട കാഴ്ച്ചകൾ ഓരോന്നായി വീണ്ടും ഓർത്തു എടുത്തു. ഇത്രയും കാലം വിവേകിന്റെ പുനർജന്മത്തിനായി കാത്തിരുന്ന ആത്മാവിന്റെ പ്രണയം.

“അവളുടെ ആത്മാവിനു ശാന്തി കിട്ടാതെ നിനക്കൊരു ജീവിതം ഉണ്ടാവില്ല ഈ ജന്മത്തിൽ. അവളെ പരിണയിക്കണം. അങ്ങിനെയേ ആ ആത്മാവ് നിന്നെ വിട്ടു പോകു “

സ്വാമി പറഞ്ഞ വാക്കുകൾ മനസ്സിൽ വെച്ച് വിവേക് യാത്ര പറഞ്ഞു. അന്ന് രാത്രി കുറേ ചിന്തിച്ചു. പർവ്വതി അവളെ താലി ചാർത്തിയാൽ അവളുടെ ആത്മാവിനു ശാന്തി ലഭിക്കും. അതിനു് വേണ്ടി ഒരുക്കങ്ങൾ നടത്തണം. കർമങ്ങൾ വേണം. സ്വാമി പറഞ്ഞപോലെ എല്ലാം നടക്കണം. വേറെ ഒരുപെണ്ണിന്റെ ഒപ്പം ജീവിക്കാൻ വേണ്ടിയല്ല. ആ ആത്മാവിനോട് കാണിക്കുന്ന ഇഷ്ടമാണ് ഈ പരിണയം. വർഷങ്ങളുടെ കണക്കറിയാതെ സഫലമാകാതെ പ്രണയം ആ ആത്മാവിന് അശാന്തി നെൽ്കുന്നുവെങ്കിൽ പ്രണയം സഫീലീകരിക്കപ്പെടണം.അതിനു് വേണ്ടി അവളെ പരിണിയിക്കണം.

കല്യാണ പന്തൽ പോലെ മുറ്റത്തു പന്തൽ ഒരുങ്ങി. സ്വാമിയും ശിഷ്യന്മാരും മണ്ഡപം തെയ്യാറാക്കി. പൂജ തുടങ്ങി. മന്ത്രങ്ങൾ ഉരുവിട്ട് താലി പൂജിച്ചു തളികയിൽ വെച്ച് സ്വാമി മണ്ഡപത്തിലേക്ക് വിവേകിനെ വിളിച്ചു. വിവേക് മണവാളനെ പോലെ ഒരുങ്ങി മണ്ഡപത്തിൽ കയറി ഇരുന്നു.

“പാർവ്വതിയെ മനസ്സിൽ കണ്ടുകൊണ്ടു ഈ താലി എടുത്തു ഈ കളിമണ്ണിൽ ഉണ്ടാക്കിയ രൂപത്തിൽ അണിയുക. കൊരവയിട്ടും പൂക്കൾ ആർപ്പിച്ചും ബാക്കിയുള്ളവർ ഈ വിവാഹത്തിന് സാക്ഷിയാകുക. അവളുടെ ആത്മാവ് ഇവിടെ ഉണ്ട്. “

സ്വാമി പറഞ്ഞപ്പോലേ വിവേക് താലി ചാർത്തി. പാർവ്വതി സുമംഗലി ആയി. കാത്തിരിപ്പിന്റെ അവസാനം അവളുടെ ആത്മാവിനു നിത്യ ശാന്തി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *