നീതി ~ അവസാനഭാഗം

Written by Swaraj Raj

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

” അതിനു ശേഷം അവർ വീണ്ടും നിങ്ങളെ കാണാൻ വന്നിരുന്നോ “

” ഇല്ല സാർ പക്ഷേ അവൻ വന്നിരുന്നു”

“ആര്?” സക്കീർ സംശയത്തോടെ ചോദിച്ചു

” അജയ് ദാസ് “

ഇനി വായിക്കുക….

“അവൻ അവൻ എപ്പോളാണ് നിങ്ങളെ കാണാൻ വന്നത് “

“ജയിലിൽ നിന്നിറങ്ങിയ ദിവസം ജയിലിൽ നിന്നിറങ്ങാൻ സഹായിച്ചതിന് നന്ദി പറയാൻ ഒറ്റ അടിക്ക് എനിക്കവനെ കൊല്ലാനാണ് തോന്നിയത് തിരികെ പോകുന്നതുവരെ അവന്റെ നോട്ടം എന്റെ മകളിലായിരുന്നു ” മുഷ്ടി ചുരുട്ടി ടേബിളിലടിച്ചു കൊണ്ട് ഗോപാലൻ പറഞ്ഞു

” അപ്പോൾ അജയ് ദാസിനെ കൊന്നത് നിങ്ങളല്ലേ “

“അല്ല ഞാൻ ചെയ്തില്ലെങ്കിലും അത് വേറൊരാൾ ചെയ്യുമെന്ന് തോന്നി ” അത് കേട്ടതും സക്കീർ ഒരു സിഗരറ്റ് എടുത്ത് കത്തിച്ച് പുറത്തേക്കിറങ്ങി പുറകെ ശിവരാജും

“സാർ ഇനി “

” ശിവാ അയാളെ വിട്ടേക്ക് ” സക്കീർ സിഗരറ്റ് ആഞ്ഞു വലിച്ചു

ഗോപാലൻ പോയി കഴിഞ്ഞപ്പോളാണ് കോൺസ്റ്റബിൾ നാരായണൻ അങ്ങോട്ട് വന്നത് അയാൾ സക്കീറിന് സാല്യൂട്ട് അടിച്ചു

” നാരായണൻ എന്തായി പോയ കാര്യം ” സക്കീർ ചോദിച്ചു

“മൂന്ന് പേരെ കുറിച്ചും വിവരങ്ങൾ കിട്ടിയിട്ടുണ്ട്. അജയ് ദാസ് പതിനെട്ടാം വയസ്സിൽ വീടുവിട്ടിറങ്ങയതാണ് പ്രധാന പണി മയ ക്കുമരുന്ന് കടത്തൽ ഇന്ത്യയിലെ പല മ യക്കുമരുന്ന് മാ ഫിയകളുമായി അവന് ബന്ധമുണ്ട് മ യക്കുമരുന്ന് കടത്തലുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ അവന്റെ പേരിൽ പലയിടങ്ങളിലായിട്ടുണ്ട് പിന്നെ പെണ്ണുപിടി അടിപിടി കേസുകളും “

” അടുത്ത സുഹൃത്തുക്കൾ “

“അങ്ങനെ ആരുമില്ല എല്ലാവരിൽ നിന്നും അവൻ ഒരകലം പാലിച്ചിരുന്നു”

” ഉം അപ്പോൾ അപ്പോൾ ഗോപാലനെ ഭീഷണിപ്പെടുത്തിയത് മയക്കുമരുന്ന് മാഫിയക്കാരായിരിക്കും “

”ചിലപ്പോൾ അവർ തന്നെയായിരിക്കില്ലേ അജയ് ദാസി കൊന്നത്?” ശിവരാജ് സംശയത്തോടെ ചോദിച്ചു

“അജയ് ദാസ് വേറെ രീതിയിലാണ് കൊല്ലപ്പെട്ടതെങ്കിൽ പിന്നിൽ മയ ക്കുമരുന്ന് മാ ഫിയക്കാരാണെന്ന് ഊഹിക്കാം പക്ഷേ ഇവിടെ ദേവനും അജയ് ദാസും ഒരുപോലെയാണ് കൊല്ലപ്പെട്ടത് രണ്ട് പേരെയും കൊന്നത് ഒരാൾ തന്നെ അജയ് ദാസിനെ കൊന്നത് മയ ക്കുമരുന്ന് മാഫിയ ആണെങ്കിൽ ദേവനെ കൊന്നതും അവർ തന്നെ പക്ഷേ ദേവന് മ യക്കുമരുന്ന് മാ ഫിയയുമായി ബന്ധമില്ല അതിനർത്ഥം രണ്ട് പേരുടെയും കൊലപാതകത്തിന് പിന്നിൽ മ യക്കുമരുന്ന് മാ ഫിയയ്ക്ക് ബന്ധമില്ല”

”എങ്കിൽ ദേവന്റെയും അജയ് ദാസിന്റെയും കൊലയാളിയാകാൻ സാധ്യത കൂടുതൽ ഭാമയുടെ അച്ഛൻ ശങ്കനാണ് ” ശിവരാജ് പറഞ്ഞത് കേട്ട് സക്കീർ അതെ എന്നർത്ഥത്തിൽ തലയാട്ടി

” മറ്റുള്ള രണ്ട് പേർ ” സക്കീർ നാരായണനോടായി ചോദിച്ചു

” ദിവ്യയുടെ അച്ഛൻ ദിവാകരൻ കോടതി വിധി മുതൽ വീട്ടിൽ ഉണ്ടായിരുന്നു എന്നാണ് അയൽവാസികൾ പറയുന്നത് എന്നാൽ രാത്രി വീട്ടിൽ ഉണ്ടായിരുന്നോ എന്ന് അവർക്ക് അറിയില്ല “

“ഭാമയുടെ അച്ഛൻ ശങ്കരൻ “

” അയാൾ സ്വന്തമായി വർക്ക്ഷോപ്പ് നടത്തുന്നു എല്ലാ ദിവസവും രാവിലെ ഒമ്പത് മണി മുതൽ ആറ് മണി വരെ വർക്ക്ഷോപ്പിൽ ഉണ്ടാകും ആറ് മണിക്ക് ശേഷം ബാറിൽ പോകും നല്ലണം കുടിച്ച് ഫിസ്റ്റായി എവിടെയെങ്കിലും കിടക്കും സ്വന്തം വീട്ടിൽ പോകാറില്ല അവർക്ക് ആകെ ഉണ്ടായിരുന്നത് മകൾ ഭാമയാണ് അവൾ പോയ ശേഷം ശങ്കരൻ എപ്പോളും ഇങ്ങനെയാണ് അജയ് ദാസ് കൊല്ലപ്പെട്ട ദിവസവും അതിന്റെ തലേ ദിവസവും ഇങ്ങനെ തന്നെയായിരുന്നു ശങ്കരന്റെ ജീവിതം “

” ഉം ” സക്കീർ അമർത്തി മൂളി

അജയ് ദാസ് കൊല്ലപ്പെട്ടിട്ട് ഏഴാം ദിവസം

സക്കീറിന്റെ ഓഫീസ്

“സാർ അജയ് ദാസ് കൊല്ലപ്പെട്ടിട്ട് ഇന്നത്തേക്ക് ഒരാഴ്ച ആകുന്നു ഈ കേസിൽ നമ്മൾ സംശയിച്ചവർക്കെതിരെ ഒരു തെളിവും കിട്ടിയിട്ടില്ല എത്രയും പെട്ടന്ന് പ്രതികളെ പിടികൂടാനാണ് മുകളിൽ നിന്നുള്ള ഉത്തരവ് ” ശിവരാജ് നിരാശയോടെ പറഞ്ഞു

” ഈ കൊലപാതകങ്ങൾ തുടങ്ങുന്നത് ഭാമയുടെ കൊലയാളിയെ വെറുതെ വിട്ടതു മുതലാണ് അതിനർത്ഥം ഈ കൊലപാതകങ്ങളിൽ ദിവ്യയുടെ അച്ഛനോ അടുപ്പക്കാർക്കോ യാതൊരു ബന്ധവുമില്ല മറിച്ച് ഭാമയുടെ അച്ഛനോ അടുപ്പക്കാർക്കോ ആണ് “

“സാർ നമ്മളിതുവരെ ഭാമയുടെ അച്ഛനെ ചോദ്യം ചെയതിട്ടില്ല”

” അതിന് സമയമായില്ല അതിനു മുമ്പ് ഒരു കാര്യം അറിയാനുണ്ട് ” സക്കീർ നാരയണനു നേരെ തിരിഞ്ഞു

” നാരായണൻ നിങ്ങൾ ഉടനെ ഭാമയുടെ സുഹൃത്തുക്കളെ കണ്ട് അവളെ കുറിച്ച് വിവരങ്ങൾ ശേഖരിക്കണം പ്രത്യേകിച്ച് ഭാമയ്ക്ക് ആരോടെങ്കിലും പ്രണയം ഉണ്ടോ എന്നന്വേഷിക്കണം”

” ശരി സാർ” നാരായണൻ സാല്യൂട്ട് അടിച്ച് പുറത്തേക്കിറങ്ങി

നാരായണൻ പോയപ്പോൾ സക്കീർ ചിന്തയിലാണ്ടു അയാളുടെ മനസ്സിൽ സൽമ ലോഡജിൽ അജയ് ദാസ് കൊല്ലപ്പെട്ട മുറിയും ഹാളും അടുക്കളയും തെളിഞ്ഞു വന്നു

പെട്ടന്ന് എന്തോ ഓർത്ത പോലെ സക്കീർ ചാടിയെഴുന്നേറ്റു

” ശിവാ നമുക്കുടൻ സൽമ ലോഡ്ജിൽ എത്തണം അവിടെ പ്രധാനപ്പെട്ട ഒരു കാര്യം പരിശോധിക്കാൻ വിട്ടു ” സക്കീർ വേഗം ജീപ്പിൽ ചാടിക്കയറി പുറകെ ശിവരാജും

സൽമ ലോഡ്ജ്

സൽമ ലോഡ്ജിന് മുന്നിൽ ജീപ്പ് നിർത്തിയ സക്കീർ ഉടൻ തന്നെ ജീപ്പിൽ നിന്നിറങ്ങി പോലീസ് വരുന്നത് കണ്ട മുരുകൻ അവർക്കരികിലെക്കെത്തി

“സാർ എന്തെങ്കിലും സഹായം ” സക്കീറിന്റെ അരികിലെത്തി മുരുകൻ ചോദിച്ചു

” റൂം നമ്പർ പതിനാലിന്റെ താക്കോൽ വേണം ” നടക്കുന്നതിനിടയിൽ സക്കീർ പറഞ്ഞു

“സാർ ആ റൂം പോലീസ് പൂട്ടി സ്റ്റീല് വച്ച് പോയതാണെല്ലോ”

” ശിവാ ഒരു ഇരുമ്പ് കമ്പിയിങ്ങ് എടുത്തോ പൂട്ട് തല്ലി പൊളിക്കേണ്ടി വരും” സക്കീർ പറഞ്ഞത് കേട്ട് മുരുകൻ തന്റെ മുറിയിൽ പോയി ഒരു ഇരുമ്പ് കമ്പിയെടുത്ത് ശിവരാജിന്റെ കൈയിൽ കൊടുത്തു

അവർ മൂന്ന് പേരും റൂം നമ്പർ പതിനാലിനടുത്തേക്ക് നടന്നു

സക്കീർ ശിവരാജിന്റെ കൈയിൽ നിന്നും ഇരുമ്പ് കമ്പി വാങ്ങി പൂട്ടിന് ആഞ്ഞടിച്ചു മൂന്നാമത്തെ അടിയിൽ പൂട്ട് പൊളിഞ്ഞു. സക്കീർ വാതിൽ തള്ളി തുറന്ന് അകത്തേക്ക് കയറി പുറകെ ശിവരാജും മുരുകനും…

സക്കീർ നേരെ പോയത് അടുക്കളയിലേക്കായിരുന്നു അവിടെ അജയ് ദാസ് പാചകം ചെയ്ത പാത്രങ്ങൾ കഴുകാതെ കിടപ്പുണ്ടായിരുന്നു. സക്കീർ ചുറ്റും നോക്കി അപ്പോളാണ് അടുക്കളയിലെ ഒരു മൂലയ്ക്ക് സഞ്ചി കിടക്കന്നത് കണ്ടത് “കൈയിൽ ഒരു സഞ്ചിയുമുണ്ടായിരുന്നു ” മുരുകന്റെ വാക്കുകൾ സക്കീറിന്റെ കാതുകളിൽ മുഴകി. സക്കീർ ആ സഞ്ചിയിൽ നിന്നു പകുതിയായ ബ്രഡിന്റെ കവർ പുറത്തെടുത്തു അ കവറിൽ വിലയെഴുതിയ സ്റ്റിക്കർ സക്കീർ കണ്ടു

“സുപ്രിയ സൂപ്പർ മാർക്കറ്റ് ” സ്റ്റിക്കറിലെഴുതിയ ഷോപ്പിന്റെ പേര് സക്കീർ വായിച്ചു സഞ്ചി വീണ്ടും പരിശോധിച്ചപ്പോൾ അതിൽ നിന്നും സുപ്രിയ മാർക്കറ്റിലെ ബിൽ കിട്ടി സക്കീർ അതിൽ ബില്ലടച്ച സമയം നോക്കി 8.10 pm

“യെസ് കൊല്ലപ്പെടുന്ന ദിവസം 8.10 ന് അജയ് ദാസ് സുപ്രിയ സൂപ്പർ മാർക്കറ്റിൽ ഉണ്ടായിരുന്നു അവിടുത്തെ സി സി ടി വി പരിശോധിച്ചാൽ ഒരു പക്ഷേ കൊലയാളിയും അവിടെ കണ്ടേക്കും” സക്കീർ പറഞ്ഞത് കേട്ട് ശിവരാജും മുരുകന്നും മുഖാമുഖം നോക്കി

സക്കീറും ശിവരാജും ഉടൻ തന്നെ സുപ്രിയ സുപ്പർ മാർക്കറ്റിൽ എത്തി

” ഞാൻ സക്കീർ ഹുസൈൻ DySP ഇത് ശിവരാജ് എസ് ഐ ആണ് ഞങ്ങൾക്ക് ഒരാഴ്ച മുമ്പുള്ള കൃത്യമായി പറഞ്ഞാൽ മാർച്ച് 8 ആം തിയ്യതിയിലെ ഇവിടുത്തെ മുഴുവൻ സി സി ടി വി ഫുട്ടേജും പരിശോധിക്കണം” സക്കീർ സുപ്രിയ സൂപ്പർ മാർക്കറ്റ് മാനേജറോടായി പറഞ്ഞു

“ഓകെ സാർ അവിടെയാണ് സി സി ടി വി കൺട്രോൾ റൂം വരൂ ” മാനേജൻ മുന്നിൽ നടന്നു പുറകെ സക്കീറും ശിവരാജും

സി സി ടി വി കൺട്രോൾ റൂമിലേക്ക് പോകുന്ന തങ്ങളെ രണ്ട് കണ്ണുകൾ നിരീക്ഷിക്കുന്നത് അവർ കണ്ടില്ല

“നിങ്ങൾക്ക് എത്ര മണിക്കുള്ള ഫുട്ടേജാണ് വേണ്ടത് ” സി സി ടി വി കൺട്രോൾ റൂമിലെ സെക്യുരിറ്റി അവരോടായി ചോദിച്ചു

” മാർച്ച് എട്ടാം തിയ്യതി രാത്രി 7.45 നും 8.15 ഉം ഇടയിലുള്ള ” സക്കീർ പറഞ്ഞത് കേട്ട് സെക്യൂരിറ്റി ആ സമയത്തുള്ള എല്ലാ സി സി ടി വി ഫൂട്ടേജും എടുത്തു

സക്കീറും ശിവരാജും ഒരോ സി സി ടി വി ഫുട്ടേജും നിരീക്ഷിച്ചിരുന്നു

“സാർ അതാ അവൻ “സാധനങ്ങൾ നോക്കുന്ന ഒരാളെ കാണിച്ചു കൊണ്ട് ശിവരാജ് പറഞ്ഞു സക്കീർ സ്ക്രീനിനടുത്തേക്ക് നീങ്ങി കൊണ്ട് അവനെ സൂക്ഷിച്ചു നോക്കി

” അജയ് ദാസ് “

അപ്പോളാണ് അജയ് ദാസിന്റെ പുറകിൽ അവനെ നോക്കി കൊണ്ട് ഒരാൾ നിൽക്കുന്നത് സക്കീർ കണ്ടത്

” പുറകിലുള്ള ആളെ സൂം ചെയ്” സക്കീർ പറഞ്ഞത് കേട്ട് സെക്യൂരിറ്റി അജയ് ദാസിന് പുറകിലുള്ള ആളെ സൂം ചെയ്തു. അയാളുടെ മുഖം സ്ക്രീനിൽ വ്യക്തമായി

” ശങ്കരൻ ഭാമയുടെ അച്ഛൻ ” ശിവരാജിന്റെ ചുണ്ടുകൾ മന്ത്രിച്ചു

” അപ്പോൾ നമ്മൾ ഊഹിച്ചതു പോലെ കൊലയാളി ശങ്കരൻ തന്നെ ” സക്കീർ മുഷ്ടി ചുരുട്ടി കൊണ്ട് പറഞ്ഞു. അപ്പോളാണ് ശിവരാജിന്റെ ഫോൺ റിംഗ് ചെയ്തത് നാരായണനായിരുന്നു ലൈനിൽ

“ഹലോ നാരായണൻ ” ശിവരാജ് കാളെടുത്തു

” ഫോട്ടോ വാട്ട്സാപ്പിൽ അയക്കു ആ ഓകെ ” നാരായണനുമായി കുറച്ചു സമയം ഫോൺ സംസാരിച്ച ശേഷം ശിവരാജ് ഫോൺ കട്ട് ചെയ്തു വാട്ട്സാപ്പ് തുറന്ന് നാരായണനയച്ച ഫോട്ടോ ഡൗൺലോഡ് ചെയ്തു

“നോ “ഫോണിൽ നോക്കിയ ശിവരാജ് ഞെട്ടി

“എന്ത് പറ്റി ശിവാ “ശിവരാജിന്റെ മുഖഭാവം കണ്ട് സക്കീർ ചോദിച്ചു

“സാർ ഭാമ ഒരാളുമായി പ്രണയത്തിലായിരുന്നു “

” ആരാണവൻ?” സക്കീറിന്റെ ചോദ്യത്തിന് മറുപടിയായി ശിവരാജ് ഫോണിലെ ഫോട്ടോ കാണിച്ചു കൊടുത്തു ഫോട്ടോയിലെ ആളെ കണ്ട് സക്കീർ ഞെട്ടി

” വരുൺ “

“സാർ” ശിവരാജ് സ്ക്രിനിലേക്ക് ചൂണ്ടി. സി സി ടി വി ഫൂട്ടേജിൽ വരുണും ശങ്കരനും അജയ് ദാസിനെ നോക്കി സംസാരിക്കുന്നത് കണ്ടു

സക്കീർ ശിവരാജിന്റെ മുഖത്തേക്ക് നോക്കി പെട്ടന്ന് രണ്ട് പേരും മുറിയിൽ നിന്ന് പുറത്തിറങ്ങി

” വരുൺ അവനെവിടെ “ഫോണിൽ വരുണിന്റെ ഫോട്ടോ കാണിച്ചു കൊണ്ട് സക്കീർ മാനേജറോടായി ചോദിച്ചു

” അവൻ കുറച്ചു നേരം മുമ്പ് പുറത്തേക്ക് പോകുന്നത് കണ്ടല്ലോ” അവിടെയുള്ള ജീവനക്കാരിൽ ഒരാൾ പറഞ്ഞത് കേട്ട് സക്കീറും ശിവരാജും പുറത്തേക്കോടി

ജീപ്പിൽ കയറുന്നതിനിടയിൽ സക്കീർ ഫോണെടുത്ത് മുരുകനെ വിളിച്ചു

” മുരുകൻ ഇപ്പോൾ വരുൺ അവിടെ വന്നിരുന്നോ?” ഫോണിലൂടെ സക്കീർ ചോദിച്ചു

” വന്നിരുന്നു സാർ അവന്റെമുഖഭാവം കണ്ടപ്പോൾ എന്തോ പന്തിക്കേട് തോന്നിയിരുന്നു “

” അവൻ ഇപ്പോൾ എവിടെയുണ്ട് “

” അവന്റെ മുറിയിലേക്കാണ് പോയത് “

” മുരുകൻ അവൻ രക്ഷപ്പെടാൻ ശ്രമിക്കുകയാണ് അവനെ ആ മുറിയിൽ തന്നെ പൂട്ടിയിട്ടേക്ക് “

” ശരി സാർ” ഫോൺ കട്ട് ചെയ്ത് മുരുകൻ വരുണിന്റെ മുറിയുടെ അടുത്തേക്ക് നടന്നു. ആ സമയം മുറിയിലുള്ള തന്റെ വസ്ത്രങ്ങൾ ബാഗിലേക്ക് കുത്തിക്കയറ്റുകയായിരുന്നു വരുൺ. അതു കണ്ട മുരുകൻ ശബ്ദമുണ്ടാക്കാതെ വാതിലിനരികിലെത്തി വാതിൽ വലിച്ചടച്ചു

കോഴിക്കോട് പോലീസ് ക്ലബ്ബ്

“മിസ്റ്റർ ശങ്കരൻ കൊല്ലപ്പെട്ട ഭാമയുടെ അച്ഛൻ ” സക്കീർ പറഞ്ഞത് കേട്ട് ശങ്കരൻ മുഖമുയർത്തി സക്കീറിനെ നോക്കി

” മിസ്റ്റർ ശങ്കരൻ ഈ ഫോട്ടോയിൽ കാണുന്ന ആളെ നിങ്ങൾക്ക് അറിയാമോ ” ദേവന്റെ ഫോട്ടോ ശങ്കരന്റെ മുന്നിൽ വച്ചു കൊണ്ട് സക്കീർ ചോദിച്ചു

” അറിയാം ” പുച്ഛ ചിരിയോടെ ശങ്കരൻ പറഞ്ഞു

“ഇവനെയോ ” അജയ് ദാസിന്റെ ഫോട്ടോ മുന്നിലേക്ക് നീക്കി കൊണ്ട് ചോദിച്ചു

“അറിയാം”

” ഇവർ രണ്ടു പേരെയും കൊന്നത് നിങ്ങളല്ലേ ” അത് കേട്ട് ശങ്കരൻ ചിരിച്ചു

“എനിക്ക് ഇവരെ കൊല്ലണമെന്നുണ്ടായിരുന്നു പക്ഷേ എന്റെ നിർഭാഗ്യം അവരെ രണ്ടു പേരെയും ആരോ കൊന്നു “

“നോ രണ്ടു പേരെയും കൊന്നത് നിങ്ങളാണ് “

“സാർ ഞാൻ പറഞ്ഞല്ലോ ഞാനല്ലെന്ന് പിന്നെ എന്തിനാണ് എന്നെ ചോദ്യം ചെയ്ത് സമയം നഷ്ടമാക്കുന്നത് ” അത് കേട്ട് സക്കീർ ശിവരാജിനെ നോക്കി അർത്ഥം മനസിലായ ശിവരാജ് പുറത്തേക്ക് പോയി വരുണുമായി തിരിച്ചെത്തി

“നിങ്ങൾക്ക് ഇവനെ അറിയാമോ ” വരുണിനെ കാണിച്ചു കൊണ്ട് സക്കീർ ചോദിച്ചു ശങ്കരൻ വരുണിനെയൊന്ന് നോക്കി

” അറിയാം”

” എങ്ങനെ”

“എന്റെ മകൾ വിവാഹം കഴിക്കാൻ ആഗ്രഹിച്ചത് ഇവനെയാണ് ” അത് കേട്ട് വരുൺ നിറകണ്ണുകളോടെ ശങ്കരനെ നോക്കി

സക്കീർ റൂമിൽ ഉണ്ടായിരുന്ന ടി വി ഓൺ ചെയ്തു അതിൽ വരുണും ശങ്കരനും അജയ് ദാസിനെ നോക്കി സംസാരിക്കുന്ന സുപ്രിയ സൂപ്പർ മാർക്കറ്റിലെ സി സി ടി വി ഫുട്ടേജ് തെളിഞ്ഞു വന്നു

” ഇത് അജയ് ദാസ് കൊല്ലപ്പെടുന്ന ദിവസം സുപ്രിയ മാർക്കറ്റിൽ നിന്നുള്ളതാണ് അജയ് ദാസിന്റെ പുറകിൽ നിൽക്കുന്ന രണ്ട് പേർ അത് നിങ്ങൾ രണ്ട് പേരുമാണ്” വരുണിനെയും ശങ്കരനെയും നോക്കി കൊണ്ട് സക്കീർ പറഞ്ഞു

“അതെ അത് ഞങ്ങൾ തന്നെയാണ് ” ശങ്കരൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു

“നിങ്ങൾ അജയ് ദാസിനെ കൊല്ലാൻ പ്ലാൻ ചെയ്യുകയായിരുന്നില്ലേ “

“അതെ അവൻ അവിടുന്ന് ഇറങ്ങുന്ന നിമിഷം കുത്തി കൊല്ലാനായിരുന്നു പ്ലാൻ പക്ഷേ അവൻ അവിടെ നിന്നിറങ്ങിയപ്പോൾ അവന്റെ മുന്നിൽ ഒരു കാർ വന്നു നിന്നു അതിലുള്ള ആരോടെ അവൻ സംസാരിച്ചു പിന്നെ അതിൽ കയറിപ്പോയി “

” ആരായിരുന്നു കാറിൽ “

” അറിയില്ല കാറിനുള്ളിലുള്ള ആളെ ഞങ്ങൾ കണ്ടില്ല അയാൾ ഡോറിന്റെ ഗ്ലാസ് പകുതിയെ താഴ്ത്തിയുള്ളു അതു കൊണ്ട് ഉള്ളിലുള്ളത് ആരാണെന്ന് മനസിലായില്ല “

” അന്ന് രാത്രി വരുൺ അജയ് ദാസിനെ കാണുകയും അവൻ താമസിക്കുന്നത് തന്റെ തൊട്ടടുത്ത മുറിയിലാണെന്ന് മനസിലാക്കുകയും ചെയ്തു പിന്നെ ശങ്കരനെ വിളിച്ചു വരുത്തി രണ്ട് പേർ കൂടി അജയ് ദാസിനെ കൊലപ്പെടുത്തി ശരിയല്ലേ ” വരുണിനെ നോക്കി കൊണ്ട് സക്കീർ ചോദിച്ചു

” അല്ല സാർ ഞാൻ അന്നു രാത്രിയിൽ അജയ് ദാസിനെ കണ്ടപ്പോൾ ശങ്കരനങ്കിളിനോട് അജയ് ദാസ് എന്റെ റൂമിനടുത്തുള്ള കാര്യം വിളിച്ചു പറഞ്ഞിരുന്നു അപ്പോൾ അങ്കിൾ പറഞ്ഞത് രാത്രിയിൽ ഭീരുക്കളെ പോലെ ആരും കാണാതെ കൊല്ലുന്നതിനെക്കാൾ നല്ലത് നാലാൾ കാൺകെ കൊല്ലുന്നതാണ് നല്ലതെന്ന് പിറ്റേ ദിവസം നോക്കുമ്പോൾ അജയ് ദാസ് കൊല്ലപ്പെട്ട നിലയിലായിരുന്നു ” വരുൺ പറഞ്ഞത് കേട്ട് സക്കീറും ശിവരാജും മുഖാമുഖം നോക്കി

” അപ്പോൾ ദേവനെ കൊന്നത് നിങ്ങളല്ലേ “

” ഞാൻ പറഞ്ഞില്ലേ സാറെ ഞങ്ങൾ അവരെ കൊല്ലാൻ പ്ലാനിട്ടിരുന്നു പക്ഷേ ഞങ്ങളെക്കാൾ മൂമ്പേ ആരോ അവരെ കൊലപ്പെടുത്തി ഞങ്ങളെ ചോദ്യം ചെയ്ത് സമയം നഷ്ടപ്പെടുത്താതെ അവരെ കണ്ടെത്താൻ നോക്ക് ” ശങ്കരൻ പറഞ്ഞത് കേട്ട് സക്കീർ ദേഷ്യത്തോടെ പുറത്തേക്കിറങ്ങി

“സാർ അവർ പറഞ്ഞത് വിശ്വാസത്തിലെടുക്കണമോ “

” നോ കൊലപാതകത്തിൽ അവർക്ക് പങ്കുണ്ട് അവർ പറഞ്ഞതിൽ കുറച്ച് കള്ളമുണ്ട് “

“സാർ അവരെ എന്ത് ചെയ്യണം”

” ഇന്ന് കസ്റ്റഡിയിൽ കിടക്കട്ടെ പിന്നെ ശിവാ നീ ഒരിക്കൽ കൂടി സുപ്രിയ സൂപ്പർ മാർക്കറ്റിലെ സി സി ടിവി ഫുട്ടേജ് പരിശോധിക്കണം ശങ്കരൻ പറഞ്ഞതുപോലെ അജയ് ദാസ് കാറിൽ കയറിപ്പോയിട്ടുണ്ടോ എന്ന് നോക്കണം”

” ശരി സാർ”

” ഞാനോന്ന് വീട്ടിൽ പോയി വിശ്രമിക്കട്ടെ “

“ശരി സാർ”

പിറ്റേ ദിവസം ഫോൺ റിംഗ് ചെയ്യുന്നത് കേട്ടുകൊണ്ടാണ് സക്കീർ കണ്ണു തുറന്നത് ശിവരാജായിരുന്നു ലൈനിൽ

“സാർ വീണ്ടും ഒരു കൊലപാതകം കൂടി “

“വാട്ട്” അത് കേട്ട് സക്കീർ ഞെട്ടി

“ശെൽവം എന്നൊരാൾ സ്വന്തം മകളെ പീ ഡിപ്പച്ച കേസിലെ പ്രതിയായിരുന്നു രണ്ട് ദിവസം മുമ്പാണ് കോടതി അയാൾക്ക് ജാമ്യം അനുവദിച്ചത് “

” മറ്റു കൊലപാതങ്ങൾ പോലെ തന്നെയാണോ ഈ കൊലപാതകവും “

“അതെ സാർ”

” എവിടെ വച്ചാണ് കൊലപാതകം നടന്നത് “

” അയാളുടെ വീട്ടിൽ വച്ച് “

” എന്തെങ്കലും തെളിവ് “

“ഇല്ല സാർ”

“സാക്ഷികൾ “

“ഇല്ല അയാൾ തനിച്ചായിരുന്നു വീട്ടിൽ “

“ഓകെ ബോഡി പോസ്റ്റ് മോർട്ടത്തിനയക്കു “

“ശരി സാർ”

” വരുണും ശങ്കരനും ?”

“അവർ ഇപ്പോഴും കസ്റ്റഡിയിലാണ് സാർ” സക്കീർ ഫോൺ കട്ട് ചെയ്ത് കിടക്കയിലിട്ടൂ വലതു കൈ കൊണ്ട് നെറ്റിയിൽ പിടിച്ചമർത്തി

കോഴിക്കോട് ജില്ല മോർച്ചറി

” ഈ കൊലപാതകം നടത്തിയത് ദേവന്റെയും അജയ് ദാസിന്റെയും കൊലയാളി തന്നെയാണ് “ശെൽവത്തിന്റെ ബോഡിയിൽ നോക്കി കൊണ്ട് ഡോക്ടർ പറഞ്ഞു

“ബോഡിയിൽ നിന്നും കൊലയാളിയുടെ വിരളടയാളമോ മറ്റോ “

” വിരളയാളമൊന്നുമില്ല പക്ഷേ ശെൽവത്തിന്റെ പല്ലുകൾക്കിടയിൽ നിന്നും രക്തത്തിന്റെ അംശം കിട്ടിയിട്ടുണ്ട് അത് ABപോസിറ്റിവ് രക്ത ഗ്രൂപ്പ് ആണ് ശെൽവത്തിന്റെത് Oപോസിറ്റീവ് രക്ത ഗ്രൂപ്പും ശെൽവത്തിന്റെ പല്ലുകൾക്കിയിൽ നിന്നും കിട്ടിയ രക്തം കൊലയാളിയുടെതാവാം കൊലയാളിയും ശെൽവവും തമ്മിൽ മൽപിടുത്തം നടന്നിട്ടുണ്ടാകാം ആ സമയം ശെൽവം കൊലയാളിയുടെ കൈത്തണ്ടയിലോ മറ്റോ കടിച്ചിട്ടുണ്ടാകും അങ്ങനെയായിരിക്കാം ശെൽവത്തിന്റെ പല്ലുകൾക്കിടയിൽ കൊലയാളിയുടെ രക്തം എത്തിയത് ” ഡോക്ടർ പറഞ്ഞത് ശരിയാണെന്ന് സക്കീറിനു തോന്നി. സക്കീർ ഡോക്ടറോട് നന്ദി പറഞ്ഞ് പുറത്തിറങ്ങി

സക്കീർ ഉടൻ തന്നെ തന്റെ ഓഫിസിലെത്തി അജയ് ദാസ് കേസ് ഫയൽ എടുത്ത് പരിശോധിച്ചു

വരുണിന്റെ രക്ത ഗ്രൂപ്പ് O പോസിറ്റിവ്, ശങ്കരന്റെ രക്ത ഗ്രൂപ്പ് O പോസിറ്റീവ്, ദിവാകരന്റെ രക്ത ഗ്രൂപ്പ് AB പോസിറ്റീവ്

ദിവാകരൻ അയാളാണ് അജയ് യെയും ശെൽവത്തെയും കൊന്നത് പക്ഷേ ദേവൻ? ദിവ്യ കൊല്ലപ്പെടുന്നതിനു മുന്നേ ദേവൻ കൊല്ലപ്പെട്ടിരുന്നു അപ്പോൾ ദേവനെ കൊന്നത് ദിവാകരനല്ല പിന്നെയാര് വരുണോ ശങ്കരനോ? സക്കീർ തല പുകഞ്ഞ് ചിന്തിച്ചു. അപ്പോളാണ് സക്കീറിന്റെ ഫോൺ റിംഗ് ചെയ്തത് ശിവരാജായിരുന്നു ലൈനിൽ

“ഹലോ ശിവാ ” സക്കീർ ഫോണെടുത്തു

“സാർ ഒരു കാര്യം പറയാൻ വീട്ടു ഇന്നലെ ഞാൻ വീണ്ടും സുപ്രിയ സൂപ്പർ മാർക്കറ്റിലെ സിസി ടിവി ചെക്ക് ചെയ്തിരുന്നു ശങ്കരൻ പറഞ്ഞത് ശരിയാണ് അജയ് ദാസ് ഒരു കാറിൽ കയറിപ്പോയിരുന്നു പക്ഷേ സാർ അവിടെ നമ്മൾ പ്രതീക്ഷിക്കാത്ത ഒരാൾ കൂടിയുണ്ടായിരുന്നു “

“ആര് “

” ദിവാകരൻ അവൻ അജയ് ദാസിനെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു “

“ശിവാ ദിവാകരൻ തന്നെയാണ് കൊലായാളി ശെൽവത്തിന്റെ പല്ലുകൾക്കിടയിൽ നിന്നു കൊലയാളിയുടെ രക്തം കിട്ടിയിരുന്നു അത് AB പോസിറ്റീവ് ആണ് ദിവാകരന്റെ രക്ത ഗ്രൂപ്പും AB പോസിറ്റീവ് ആണ് “

” അപ്പോൾ ” സക്കീർ പറഞ്ഞത് കേട്ട് ശിവരാജ് ഞെട്ടി

“അതെ അജയ് ദാസിന്റെയും ശെൽവത്തിന്റെയും കൊലയാളി ദിവാകരൻ ആണ് എത്രയും പെട്ടന്ന് അയാളെ അറസ്റ്റ് ചെയ്യണം”

“സോറി സാർ ഞാനിപ്പോൾ ഹോസ്പിറ്റലിലാണ്”

“എന്ത് പറ്റി ശിവാ “

” ജില്ലാ കോടതി ജഡ്ജി സോമനാഥിനെ ജനങ്ങൾ വളഞ്ഞിട്ട് ആക്രമിച്ചു അദ്ദേഹം ഇപ്പോൾ ആശുപത്രിയിലാണ് അദ്ദേഹത്തിന്റെ സുരക്ഷ ചുമതല എനിക്കാണ് “

“എന്തിനാണ് ജനങ്ങൾ അദ്ദേഹത്തെ ആക്രമിച്ചത് “

“വിവാദ പ്രസ്താവന നടത്തിയിട്ട് “

” എന്ത് “

” കോടതി വെറുതെ വിടുന്നവരെ കൊല്ലുന്നതിനെ കുറിച്ച്, കോടതി വെറുതെ വിടുന്നവരെ ജനങ്ങൾ കൊല്ലുകയാണ് കോടതിയിൽ വിശ്വാസമില്ലാത്ത ജനങ്ങൾ വെറും കഴുതകളാണ് ഇത് കേട്ടതും ജനങ്ങൾ ക്ഷോഭിച്ചു കൊലയാളികളെ വെറുതെ വിട്ടതും പോര ജനങ്ങളെ കഴുതകളെന്ന് വിളിക്കുന്നോ എന്നും ചോദിച്ച് ജനങ്ങൾ അദ്ദേഹത്തെ ആക്രമിച്ചു “

അപ്പോളാണ് പോലീസ് സ്റ്റേഷനിലെ ടി വി യിൽ ന്യൂസിൽ ജഡ്ജി സോമനാഥിനെ ജനങ്ങൾ കൈയേറ്റം ചെയ്യുന്നത് സക്കീർ കാണുന്നത് സക്കീർ ഫോൺ കട്ട് ചെയത് ന്യൂസ് വീക്ഷിച്ചു

പിറ്റേ ദിവസം

“സാർ കേട്ടത് സത്യമാണോ സാർ യഥാർത്ഥ കൊലായാളിയെ പിടികൂടിയോ ” ഫോണിലൂടെ ശിവരാജ് ചോദിച്ചു

” yes ശിവാ കൊലയാളിയെ ഇന്ന് പോലീസ് ക്ലബിൽ കൊണ്ടുവരും അവിടെ ഡി ജി പി ജില്ലാ കോടതി ജഡ്ജി മറ്റ് ഉദ്യോഗത്ഥരുടെ മുന്നിൽ കൊലയാളിയെ ഹാജറാക്കും”

“ഓകെ സാർ കൊലയാളി ആരെന്നറിയാൻ കാത്തിരിക്കുന്നു”

പോലീസ് ക്ലബ്

സക്കീർ പോലീസ് ക്ലബിലെത്തുമ്പോൾ അവിടെ ഡി ജി പി ജില്ലാ കോടതി ജഡ്ജി പിന്നെ കുറച്ച് പോലീസ് ഉദ്യോഗസ്ഥരുമുണ്ടായിരുന്നു

” കോഴിക്കോടിൽ കഴിഞ്ഞ ആറ് മാസത്തിനിടയിൽ നടന്ന മൂന്ന് കൊലപാതകങ്ങളുടെ കൊലയാളി ആരെന്നറിയാനാണ് എല്ലാവരും ഇവിടെ എത്തിയിരിക്കുന്നത് യഥാർത്ഥത്തിൽ കൊലയാളി കൊലയാളികളുടെ കൊലയാളിയാണ് എന്നു വച്ചാൽ ശരിക്കും ശിക്ഷ അർഹിക്കേണ്ടവരെയാണ് കൊലയാളി കൊല ചെയ്തത് “

“മിസ്റ്റർ സക്കീർ ഹുസൈൻ ഞങ്ങൾ കൊലയാളി ആരെന്നറിയാനാണ് ഇവിടെ എത്തിയിരിക്കുന്നത് നിങ്ങൾ ഇതുവരെ കൊലയാളി ആരെന്ന് പറഞ്ഞില്ല ” ഡി ജി പി പറഞ്ഞത് കേട്ട് സക്കീർ ഹുസൈൻ ശിവരാജിനെ നോക്കി അർത്ഥ മനസിലായ ശിവരാജ് പുറത്തേക്കിറങ്ങി. കുറച്ചു കഴിഞ്ഞ് ശിവരാജ് തിരികെ എത്തി കൂടെ രണ്ടു പേരും ഉണ്ടായിരുന്നു

” ഇത് കൊല്ലപ്പെട്ട ഭാമയുടെ അച്ഛൻ ശങ്കരൻ മറ്റേയാൾ കൊല്ലപ്പെട്ട ദിവ്യയുടെ അച്ഛൻ ദിവാകരൻ രണ്ട് പേരും സ്വന്തം മകളെ നഷ്ടപ്പെട്ട വേദനയിൽ കഴിയുന്നവർ സ്വന്തം മകളുടെ കൊലയാളി പുറത്തിറങ്ങി വിലസി നടക്കുമ്പോൾ ഒരച്ഛനും മനസമാധാനത്തോടെ ജീവിക്കാൻ കഴിയില്ല കോടതി നൽകാത്ത ശിക്ഷ അവർ തന്നെ മകളുടെ ഘാതകർക്ക് നൽകും ഭാമയെ കൊന്ന ദേവനെ കോടതി വെറുതെ വിട്ടപ്പോൾ ശങ്കരൻ ദേവനെ കൊല്ലാൻ പ്ലാൻ ചെയ്തിരുന്നു നിർഭാഗ്യവശാൽ ശങ്കരനെക്കാൾ മുന്നേ ആരോ ദേവനെ കൊന്നു സ്വന്തം മകൾക്ക് സംഭവിച്ചതു പോലെ വേറൊരു പെൺകുട്ടിക്കും സംഭവിച്ചു അവളുടെ കൊലയാളി പുറത്തിറങ്ങി വിലസുന്നു എന്നറിഞ്ഞപ്പോൾ ആ അച്ഛന്റെ രക്തം വീണ്ടു തെളിച്ചു ശങ്കരൻ അജയ് ദാസിനെ കൊല്ലാൻ പ്ലാനിട്ടു നിർഭാഗ്യവശാൽ ശങ്കരനു മുന്നേ ആരോ അജയ് ദാസിനെ കൊല ചെയ്തു , സ്വന്തം മകളുടെ ഘാതകനെ കോടതി വെറുതെ വിട്ടന്നറിഞ്ഞപ്പോൾ ദിവാകരൻ അജയ് ദാസിനെ കൊല്ലാൻ പ്ലാനിട്ടു പക്ഷേ അതിനു മുന്നേ അജയ് ദാസ് കൊല്ലപ്പെട്ടു”

” അപ്പോൾ ഇവർ രണ്ടു പേരും യഥാർത്ഥ കൊലയാളികൾ അല്ലെല്ലോ “

” അല്ല യഥാർത്ഥ കൊലയാളി ആരെന്ന് അറിയാൻ ആകെ ഒരു തെളിവെ ഉണ്ടായിരുന്നുള്ള മൂന്നാമത് കൊല്ലപ്പെട്ട ശെൽവത്തിന്റെ പല്ലുകൾക്കിടയിൽ നിന്നും കിട്ടിയ AB പോസിറ്റീവ് രക്തം ദിവാകരന്റെ രക്ത ഗ്രൂപ്പ് AB പോസിറ്റീവാണ് “

“മിസ്റ്റർ സക്കീർ നിങ്ങൾ ആദ്യം പറയുന്നു ദിവാകരൻ കൊലയാളി അല്ലെന്ന് ഇപ്പോൾ പറയുന്നു ശെൽവത്തെ കൊന്നത് ദിവാകരനാണെന്ന് നിങ്ങളെന്താ കളിപ്പിക്കുകയാണോ ” ജഡ്ജി സോമനാഥാൻ തെല്ലു ദേഷ്യത്തോടെ ചോദിച്ചു അത് കേട്ട് സക്കീർ ചിരിച്ചു

“മൂന്ന് കൊലപാതകങ്ങളും തമ്മിൽ ഒരു പാട് സാമ്യതകളുണ്ട് കൊല്ലപ്പെട്ടത് ഒരേ രീതിയിൻ മൂന്ന് പേരും കൊല്ലപ്പെടുന്നത് കോടതി വിട്ടതിന്റെ രണ്ടാം ദിവസം പ്രധാനപ്പെട്ട സാമ്യത ഇതാണ് മൂന്ന് പേരെയും പുറത്തു വിട്ടത് ജില്ലാ കോടതി ജഡ്ജി സോമനാഥ് സാർ ആണ് ” അത് കേട്ട് സോമനാഥ് ഞെട്ടി എല്ലാ കണ്ണുകളും സോമനാഥിലേക്കായി

” അനാവിശ്യം പറയുന്നോ ഞാനാരെയും കൊന്നിട്ടില്ല” സോമനാഥൻ ദേഷ്യത്തോടെ പറഞ്ഞു. അത് കേട്ട് സക്കീർ പോലീസ് ക്ലബിലെ സ്ക്രീനിൽ കുറച്ചു ഫോട്ടോ പ്രദർശിപ്പിച്ചു ആ ഫോട്ടോകൾ സോമനാഥൻ സുഹൃത്തുക്കൾക്കൊപ്പമുള്ളതായിരുന്നു

” ഫുൾ കൈ ഷർട്ട് ധരിച്ചാൽ കൈമുട്ട് വരെ വൃത്തിയായി മടക്കി വെയ്ക്കുന്ന നിങ്ങൾ ജനങ്ങൾ നിങ്ങളെ ആക്രമിച്ച ദിവസം മടക്കാതെ കൈ മുഴുവൻ മറച്ച് ബട്ടൺ ഇട്ടു കാരണം അതിന്റെ തലേ ദിവസം കൊല്ലപ്പെട്ട ശെൽവം കൊലയാളിയുടെ കൈത്തണ്ടയിൽ കടിച്ചു പരിക്കേൽപ്പിച്ചിരുന്നു” ഫോട്ടോയും ജനങ്ങൾ ആക്രമിക്കുന്ന വീഡിയോയും കാണിച്ചു കൊണ്ട് സക്കീർ പറഞ്ഞു

അത് കേട്ടതും സോമനാഥ് നിന്ന് വിയർത്തു

“നിങ്ങളുടെ കൈത്തണ്ടയിലായിരുന്നു ശെൽവം കടിച്ചു പരിക്കേൽപ്പിച്ചത് നിങ്ങൾ വിവാദ പ്രസ്താന നടത്തിയത് മനപൂർവ്വമാണ് ആരും നിങ്ങളെ സംശയിക്കാതിരിക്കാൽ വിവാദ പ്രസ്താവന നടത്തിയാൽ ജനങ്ങൾ നിങ്ങൾക്കെതിരെ തിരിയുമെന്നറിയാമായിരുന്നു നിങ്ങൾ മന:പൂർവ്വം ജനങ്ങൾക്കിടയിൽ ഇറങ്ങി ആക്രമണം ഏറ്റു വാങ്ങി ശെൽവം കടിച്ചുണ്ടാക്കിയ മുറിവ് ജനങ്ങളുടെ ആക്രമണത്തിനിടയിൽ ഉണ്ടായതാണെന്ന് എല്ലാവരെയും ബോധ്യപ്പെടുത്താം ഞാൻ നിങ്ങളെ ചികിത്സിച്ച ഡോക്ടറെ കണ്ടിരുന്നു നിങ്ങൾ ഹോസ്പിറ്റലിലെത്തുമ്പോൾ വലതു കൈത്തണ്ടയിൽ ഒരു കെട്ടുണ്ടായിരുന്നു ജനങ്ങൾക്കിടയിൽ നിന്നും ആരോ കടിച്ചതാണെന്നാണ് നിങ്ങൾ ഡോക്ടറോണ്ട് പറഞ്ഞത് മാത്രമല്ല നിങ്ങളുടെ രക്ത ഗ്രൂപ്പ് AB പോസിറ്റീവാണ് അതോടെ ഉറപ്പിച്ചു നിങ്ങളാണ് യാഥാർത്ഥ കൊലയാളി ” സക്കീർ പറഞ്ഞത് കേട്ട് അവിടെയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ പരസ്പരം ശബ്ദം താഴ്ത്തി സംസാരിച്ചു

“അതെ ഞാൻ തന്നെയാണ് മൂന്ന് പേരെയും കൊന്നത് ” സോമനാഥൻ അലറി അത് കേട്ട് എല്ലാവരും ഞെട്ടി

” നിയമം ബിസിനസാകുമ്പോൾ നീതി നിഷേധിക്കപ്പെടുന്നു കുറ്റവാളികൾ സുഹൃത്തിന്റെ വീടെന്ന പോലെ ജയിൽ കയറി ഇറങ്ങുന്നു കുറ്റകൃതങ്ങൾ കൂടുന്നു മാതാപിതാക്കളുടെ കണ്ണുനീർ നിലയ്ക്കുന്നില്ല ആയിരം രൂപ കിട്ടിയാൽ പോലും മൊഴി മാറ്റി പറയുന്ന സാക്ഷികൾ അതെ കോടതി പോലും ബിസിനസ് കേന്ദ്രങ്ങളായി മാറിയിരിക്കുന്നു എനിക്കുമുണ്ടൊരു മകൾ അവളുടെ പ്രായത്തിലുള്ള പെൺകുട്ടികളെ പീ ഡിപ്പിച്ചു കൊന്നവർ എന്റെ മുന്നിൽ വന്ന് ചിരിച്ചു പോകുന്നു അത് കാണുമ്പോൾ എന്നുള്ളിന്റെ അച്ഛന്റെ ഹൃദയം പിടയ്ക്കും ഒരു കുറ്റവാളിയെ കുറ്റവിമുക്തനായി വിധിക്കുമ്പോൾ എന്റെ കൈകൾ വിറയ്ക്കും അന്നു രാത്രി മുഴുവൻ ഞാൻ തനിച്ചിരുന്നു കരയും ഞാൻ പഠിച്ച നിയമങ്ങൾ നോക്കുമ്പോൾ തെളിവുള്ളവനെ കുറ്റവാളിയാകൂ പക്ഷേ ഞാൻ എന്റെ മനസിലുണ്ടാക്കിയ നിയമങ്ങൾക്ക് മുന്നിൽ അവർ കുറ്റവാളികളാണ് അവർക്കുള്ള ശിക്ഷ ഞാൻ തന്റെ വിധിച്ചു എന്റെ മക്കൾക്ക് നീതി വേണം കുറ്റവാളിയെ കുറ്റവിമുക്തനാക്കി വിധിയെഴുതിയ ആ പേന കൊണ്ട് തന്നെ ഞാൻ ആ കുറ്റവാളിയുടെ വിധി ഞാൻ മാറ്റിയെഴുതി ” ഉറച്ച സ്വരത്തോടെ സോമനാഥൻ പറഞ്ഞപ്പോൾ ആർക്കും അത് വിശ്വസിക്കാൻ കഴിഞ്ഞില്ല എല്ലാവരും അയാളെ തന്നെ നോക്കി നിന്നു

“സോമനാഥ് സാർ നിങ്ങൾക്ക് കുറ്റബോധം തോനുന്നുണ്ടോ ” തെല്ലു നേരത്തെ നിശബ്ദതയ്ക്ക് ശേഷം സക്കീർ ചോദിച്ചു അത് കേട്ട് സോമനാഥ് ചിരിച്ചു

” ഞാൻ ഈ കാര്യങ്ങൾ എന്റെ മകളോട് പറഞ്ഞിരുന്നു ഞാൻ അവളോട് ചോദിച്ചു അച്ഛൻ ചെയ്യുന്നത് ശരിയാണോ അപ്പോൾ അവൾ പറഞ്ഞത് അച്ഛനാണ് ശരി അച്ഛനാണ് യഥാർത്ഥ നീതിമാൻ “സോമനാഥ് അഭിമാനത്തോടെ തലയുയർത്തി

സക്കീർ സോമനാഥിനരികിലേക്ക് നടന്നു സാല്യൂട്ട് അടിച്ചു കൊണ്ട് പറഞ്ഞു

“സാർ നിങ്ങളാണ് ശരി നിങ്ങളാണ് നീതിമാൻ “

അവസാനിച്ചു

Related Posts

Leave a Reply

Your email address will not be published. Required fields are marked *