പല ആളുകളും അവരുടെ അടുത്ത് സ്നേഹം നടിച്ചു അടുത്ത് കൂടി അവരെ…..

പുതുകിരണം

Story written by Treesa George

സുജാത ചേച്ചി,രാമൻ ചേട്ടന്റെ കടയുടെ അവിടെ എത്തുമ്പോ ഒന്ന് നിക്കണേ

അത് എന്താ വീണേ ഇന്നലെയും സുധകാരൻ കള്ള് കുടിക്കാൻ വേണ്ടി കഞ്ഞി വെക്കുന്ന കലം കൊണ്ട് പോയി വിറ്റോ.

മ്മ്. ചേച്ചി. വീണ ദുർബലമായി സുജാതയുടെ ചോദ്യത്തിന് ഒന്ന് മൂളി.

അവളുടെ ആ മൂളൽ അത്ര ഇഷ്ടപെടാതെ സുജാത അവളോട്‌ പറഞ്ഞു.

നീ ആയിട്ടാ ആ കള്ള് കുടിയനെ ഇങ്ങനെ സഹിക്കുന്നത്. നിന്റെ സ്ഥാനത്തു വേറെ വല്ല പെണ്ണുങ്ങളും ആയിരുന്നേൽ അവനെ കളഞ്ഞിട്ട് ഇപ്പോൾ വേറെ കെട്ടിയേനെ.

എന്റെ ചേച്ചി ഇത് പറഞ്ഞപ്പോൾ എത്ര പെട്ടെന്ന് കഴിഞ്ഞു. പക്ഷെ ജീവിതത്തിൽ ഇത് ഒന്നും അത്ര പെട്ടന്ന് നടപ്പിലാക്കാൻ അത്ര എളുപ്പം ഉള്ള കാര്യം ഒന്നും അല്ല.

ചേച്ചിക്ക് അറിയുമോ. എനിക്ക് 9 വയസ് ഉള്ളപ്പോഴാ എന്റെ അമ്മ മരിക്കുന്നത്. ഞാൻ അന്ന് നാലിൽ പഠിക്കുവാ. അപ്പോൾ എല്ലാവരും കൂടി അച്ഛനോട് പറഞ്ഞു പിതബരാ നിനക്ക് ഒരു പെണ്ണ് കൊച്ചു ആണ് വളർന്നു വരുന്നത്. നാളെ അവൾക്ക് അപ്പനെക്കാൾ അമ്മേനെ ആണ് ആവിശ്യം. അതോണ്ട് നീ ഒരു പെണ്ണ് കെട്ട്. അല്ലേൽ ഈ കൊച്ചു വളർന്നു വരുമ്പോൾ നിന്നെ മാത്രമേ കുറ്റപ്പെടുത്തു . ആദ്യം ഒന്നും അച്ഛന് വേറെ കല്യാണത്തിന് താല്പര്യം ഇല്ലായിരുന്നു എങ്കിലും പിന്നെ എല്ലാവരുടെയും നിർബന്ധം കുടിയപ്പോൾ ആണ് യേച്ചിയമ്മേനെ കെട്ടുന്നത്.

അവർക്ക് എന്തോ ആദ്യമേ എന്നെ വല്യ പിടുത്തം ഇല്ലായിരുന്നു. പിന്നെ അനിയൻ കുട്ടൻ കൂടി ഉണ്ടായപ്പോൾ അത്‌ എന്നോട് ഉള്ള വെറുപ്പ് ആയി . പിന്നീട് അച്ഛന്റെ അടുത്ത് എന്റെ ഇല്ലാത്ത കുറ്റങ്ങൾ പറഞ്ഞു കൊടുത്തു എനിക്കിട്ടു തല്ല് മേടിച്ച് തരാലായി പണി. ആരും അന്ന് ഒന്നും സത്യം ആനോക്ഷിച്ചിട്ടില്ല. അങ്ങനെ ജീവിതം വെറുത്ത് ഇരിക്കുമ്പോൾ ആണ് അപ്പുറത്ത വീട്ടിൽ പണിക്കു സുധാകരൻ ചേട്ടൻ വരുന്നത്. എപ്പോഴാ ഇഷ്‌ടം ആയത് എന്ന് അറിയില്ല. പക്ഷെ കൂടെ പോരുന്നോ, പൊന്നു പോലെ നോക്കാം എന്ന് പറഞ്ഞപ്പോൾ ഞാൻ വേറെ ഒന്നും ഓർത്തില്ല. സ്നേഹം കിട്ടുന്ന എങ്ങോട്ട് എലും ചായാൻ അന്ന് എന്റെ മനസ് ഒരുക്കം ആയിരുന്നു. ഞാൻ പോന്നിട്ടു അന്ന് തൊട്ട് ഇന്ന് വരെ ആരും ആനോക്ഷിച്ചിട്ടു വന്നിട്ടില്ല. ഇങ്ങനെ ഉള്ള ഞാൻ അങ്ങേരെ ഉപേക്ഷിച്ചിട്ട് എവിടെ പോകും എന്നാ ചേച്ചി പറയുന്നത് .

എന്റെ വീണേ അനേകം അമ്മമാർ നമ്മുടെ സമൂഹത്തിൽ അന്തസ് ആയിട്ട് അപ്പന്മാരുടെ സഹായം ഇല്ലാതെ മക്കളെ വളർത്തുന്നുണ്ട്.

സ്വന്തം ആയി മക്കളേ വളർത്തുന്ന അമ്മമാരുടെ കഷ്ടപാട് ചേച്ചിക്ക് മനസിലാവിഞ്ഞിട്ടാ. പല ആളുകളും അവരുടെ അടുത്ത് സ്നേഹം നടിച്ചു അടുത്ത് കൂടി അവരെ ചതിക്കാൻ ആണ് നില്കുന്നത്. പെണ്ണ് മക്കളെയും വെച്ചോണ്ട് ഇങ്ങനെ ഉള്ള ആളുകളുടെ ഇടയിൽ എനിക്ക് ജീവിക്കാൻ പേടിയാ. ഒന്നും ഇല്ലേലും അതിയാൻ വേറെ പെണ്ണുങ്ങളുടെ പുറകെ ഒന്നും പോകു ന്നില്ലലോ. ഈ കുടി പോലും കൂട്ടുകെട്ടിന്റെ കുഴപ്പമാ.

ഞാൻ പറയാൻ ഉള്ളത് പറഞ്ഞു.നിന്റെ ശരിരത്തിൽ അവന്റെ തല്ല് കിട്ടാത്തത് ആയിട്ട് ഒരു ഭാഗം എലും ഉണ്ടോ. നീ ഒന്ന് ഓർത്തോ നിനക്ക് 2 പെണ്ണ് മക്കൾ മാത്രം അല്ല വളർന്നു വരുന്നത് ഒരു ആണ് കുട്ടി കൂടി ആ കൂടെ ഉണ്ട് . അവൻ നാളെ ഒരു ദിവസം അച്ഛന്റെ സ്വഭാവം കണ്ട് പഠിക്കാതെ ഇരുന്നാൽ നിന്റെ ഭാഗ്യം.

അപ്പോഴേക്കും വീണയുടെ വീട് എത്തിയിരുന്നു. അവളെയും കാത്തു ഉമ്മറത്തു അവളുടെ മുന്നിലും നാലിലും 2 യിലും പഠിക്കുന്ന കുട്ടികൾ നിൽപുണ്ടായിരുന്നു. അവൾ അവരോടു പറഞ്ഞു. അമ്മ പുത്തൻ കലം വാങ്ങിച്ചിട്ടുണ്ട്. മക്കൾക്കു കഞ്ഞി വെച്ച് തരാട്ടോ.

തലേന്ന് സുധാകരൻ കഞ്ഞി വെച്ചിരുന്ന കലം വിറ്റത് കൊണ്ട് അവൾ പിള്ളേർക്ക് അന്ന് സ്കൂളിൽ കൊണ്ട് പോകാനും രാവിലെ കഴിക്കാനും ഒക്കെ അവൽ ആണ് ഉണ്ടാക്കിയത്.

അവൾ വേഗം അടുപ്പത്തു തീ കത്തിച്ചു അതിലോട്ടു കലം കഴുകി അതിൽ വെള്ളം വെച്ച് അടുപ്പത്തു വെച്ചു. അത്‌ തിളച്ചപ്പോഴേക്കും അവൾ അതിൽ കഴുകിയ അരി ഇട്ടു. മുറ്റത്തെ കോണിൽ നിന്ന് ചിര പറിച്ചു ചെറുതായി അരിഞ്ഞു അതിൽ ഉള്ളിയും മുളകും ഉപ്പും തേങ്ങയും ഇട്ട് കടുക് പൊട്ടിച്ചു അതിലോട്ടു ഇളക്കി അത്‌ വെന്തപ്പോൾ വാങ്ങി വെച്ചു. എന്നിട്ട് അവൾ മക്കളെ വിളിച്ചു. സന്ധ്യ ആവണതെ ഉണ്ടായിരുന്നുള്ളു.

അവൾ അവരോടു പറഞ്ഞു. വേഗം കഞ്ഞി കുടിച്ചോ. ആ പറച്ചിലിന്റെ അർത്ഥം അറിയാവുന്ന കൊണ്ട് അവർ വേഗം കഞ്ഞി കുടിക്കാൻ തുടങ്ങി. അപ്പോഴേക്കും ദൂരെ നിന്ന് പാട്ട് കേട്ട് തുടങ്ങിയിരുന്നു. ആ പാട്ട് കേട്ടതോടെ അവർ കഞ്ഞി കുടി വേഗത്തിൽ ആക്കി. കാരണം അവർക്ക് അറിയാം ആ പാട്ട് അടുത്ത് വന്നാൽ അവരുടെ ഇന്നത്തേയും കഞ്ഞി കുടി നടക്കില്ല എന്ന്. അവർ പെട്ടന്ന് കഞ്ഞി കുടിച്ചു അകത്തു പോയി ഒളിച്ചു.

അയാൾ അതായത് അവരുടെ കെട്ടിയവൻ എന്നത്തേയും പോലെ ഇന്നും അവളെ ചീത്ത വിളിച്ചു കൊണ്ട് ആയിരുന്നു വന്നത്. അയാൾ വന്ന ഉടനെ തന്നെ പതിവ് കലാപരിപാടി ആരംഭിച്ചു. ഇന്ന് അവളെ തല്ലാൻ അയാൾ കണ്ടു പിടിച്ച കാരണം അയാളോട് പറയാതെ പുതിയ കലം മേടിച്ച എന്നത് ആയിരുന്നു. അയാൾ മുറ്റത്ത്‌ കിടന്നമടക്കല എടുത്തു അവളെ പൊതിരെ തല്ലുമ്പോൾ ആദ്യമേ തന്നെ അയാളുടെ തല്ല് കൊണ്ട് മുറിഞ്ഞിരുന്ന അവളുടെ മുറിവുകളിൽ നിന്നും ചോര പൊടിഞ്ഞു അവളുടെ ദേഹം അവൾക്ക് വല്ലാണ്ട് വേദനീ ച്ചിരുന്നെങ്കിലും അവളുടെ മനസ്സിന് പ്രത്യകിച്ചു കുലുക്കം ഒന്നും ഇല്ലായിരുന്നു. കാരണം കല്യാണത്തിന് മുമ്പ് രണ്ടാനമ്മയും അവരുടെ വാക്ക് കേട്ട് അച്ഛനും തന്നെ വെറുതെ തല്ലിയിരുന്നു. ഇപ്പോൾ ആളും തല്ലുന്ന സ്ഥലവും മാത്രം മാറി.

അവളെ തല്ലി ക്ഷീണിച്ച അയാൾ എപ്പോഴോ കിടന്നു ഉറങ്ങി. പിന്നീട് അവളും.

അവളുടെ ദിവസങ്ങൾ പിന്നെയും മാറ്റങ്ങൾ ഇല്ലാതെ കടന്ന് പോയി കൊണ്ടിരുന്നു.

ഒരു ദിവസം ഒരുമിച്ചു പണിക്കു പോകുമ്പോൾ സുജാത അവളോട്‌ പറഞ്ഞു.

എടി നീ നമ്മുടെ ഗൾഫിൽ നിന്നും വന്ന പിറ്റർ സാറിനെയും അങ്ങേരുടെ ആ വെളുമ്പി കെട്ടിയോൾ സാറനെയും ഓർക്കുന്നുണ്ടോ.

എന്താ ചേച്ചി.

എടി അവർ ഇനി തിരിച്ചു പോകുന്നില്ല എന്ന്. നാട്ടിൽ തന്നെ എന്തേലും ബിസിനസും ആയിട്ട് കൂടാൻ ആണ് പ്ലാൻ എന്ന്.

ചേച്ചി അവർ പോയാലും പോയില്ലേലും അത്‌ നമ്മളെ ബാധിക്കുന്ന വിഷയം അല്ലല്ലോ. നമ്മൾ ജോലിക്ക് പോയാൽ നമ്മുടെ അടുപ്പിൽ തീ പുകയും.

എടി പെണ്ണേ ഞാൻ പറഞ്ഞു കഴിയുന്നതിനു മുമ്പ് നീ ഇടയിൽ കേറല്ലേ. എടി അവർ ഈ വരുന്ന ഞാറാഴ്ച ഒരു ക്ലാസ്സ്‌ നമ്മൾ സ്രീകൾക്ക് വേണ്ടി സംഘടിപ്പിക്കുന്നുണ്ട് നമ്മുടെ വായന ശാലയിൽ വെച്ച്. സ്രീ ശക്തികരണം എന്നോ മറ്റോ ആണ് അതിന്റെ വിഷയം എന്ന് തോന്നുന്നു. ഞാൻ അത്‌ ഓർക്കുന്നില്ല. നീ വാടി നമ്മുക്ക് അതിന് പോകാം.രമണിയും സുമയും ഒക്കെ ഉണ്ടെന്നാ പറഞ്ഞത്.

ഞാൻ ഒന്നും ഇല്ല ചേച്ചി. ഈ പറഞ്ഞ ശക്തികരണം ഒക്കെ കാശ് ഉള്ള വീട്ടിലെ കൊച്ചമ്മമാർക്ക് നടക്കും. ആകെകൂടി ഒന്ന് ഇരിക്കാൻ കിട്ടുന്നത് ഒരു ഞാറാഴ്ചയാ. ഞാൻ എങ്ങും ഇല്ല.

എടി ചുമ്മാതെ കേറി വരുന്നില്ല എന്ന് പറയാതെ. ആ ക്ലാസ്സ്‌ കൂടിയാൽ പിറ്റർ സാർ 250 രൂപാ വെച്ച് തരും. പിന്നെ ക്ലാസ്സ്‌ കഴിയുമ്പോൾ ഊണും.

ചേച്ചി ചുമ്മാ ആളെ കളിപ്പിക്കാതെ.

ഞാൻ പറഞ്ഞത് സത്യമാടി. അങ്ങേര് ഗൾഫിൽ നിന്ന് വന്നിട്ട് നടത്തുന്ന ആദ്യത്തെ പരുപാടി അല്ലേ. അത്‌ പൊളിഞ്ഞാൽ ആർക്കാ നാണക്കേട് . അങ്ങേർക്കു തന്നെ. അതാ ഇങ്ങനെ ചെയുന്നത്. നീ വരുന്നുണ്ടേൽ പറ. രമണിയുടെ കൈയിൽ ഇന്ന് എലും പേര് കൊടുക്കണം.

ഞാൻ വരുന്നുണ്ട് ചേച്ചി.

അങ്ങനെ ഞാറാഴ്ച അവളും സുജാതയും കൂടി ക്ലാസിനു പോയി. വല്യ താല്പര്യം ഒന്നും ഇല്ലേലും അവൾ ചുമ്മാ കേട്ടിരുന്നു. ഇപ്പോൾ ഈ ക്ലാസ്സിന്റെ മെയിൻ ഉദ്ദേശം അവർ തുടങ്ങാൻ ഉദ്ദേശിക്കുന്ന കരാട്ടെ സ്കൂളിലോട്ട് ആളെ പിടിക്കണം.

നമ്മൾ സ്രീകൾ സുരക്ഷിതർ ആണോ , നമ്മുടെ കുഞ്ഞുങ്ങൾ സുരക്ഷിതർ ആണോ. ഇന്ന് എവിടെ നോക്കിയാലും പീഡനം. അമ്മമാർ മക്കളെ പുറത്ത് വിട്ടാൽ എ പിന്നെ അവരുടെ മനസ്സിൽ തീ ആണ്. ഇതിനു ഇന്ന് ഒരു പ്രതിവിധി മാത്രമേ ഉള്ളു. നമ്മുടെ പെണ്ണ് കുട്ടികളെ തീരിച്ചടിക്കാൻ കഴിവ് ഉള്ളവർ ആക്കി വളർത്തുക. അതിന് നിങ്ങളുടെ മുന്നിൽ ഉള്ള വഴി ആണ് കരാട്ടെ. എന്ന് ഒക്കെ ക്ലാസ്സ്‌ എടുക്കാൻ വന്ന പെണ്ണ് കൊച്ച് പ്രസംഗിക്കുന്നുണ്ടായിരുന്നു. ക്ലാസ്സ്‌ കേട്ട് കഴിഞ്ഞപ്പോൾ അവൾക്കും തോന്നി ഇത് കൊള്ളാല്ലോ എന്ന്. ജോലി കഴിഞ്ഞു വരുമ്പോൾ സുജാത ചേച്ചി കൂടെ ഇല്ലെങ്കിൽ ചില വായി നോക്കികളുടെ നോട്ടം അവൾക്ക് ബുദ്ധിമുട്ട് ആയിരുന്നു.

അങ്ങനെ അവൾ ക്ലാസിനു ചേർന്നു. വൈകിട്ട് ജോലി കഴിഞ്ഞു വരുമ്പോൾ ഒരു അര മണിക്കൂർ. അങ്ങനെ ദിവസങ്ങൾ മുന്നോട്ട് പോയി.

പതിവുപോലെ അയാൾ അന്നും കുടി കഴിഞ്ഞു വന്നു അവളുടെ മുതുകത്തു അടിക്കാൻ ആയി തുടങ്ങി. പെട്ടെന്ന് വീണ അറിയാതെ തന്നെ അവൾ പഠിച്ച അടവുകൾ പുറത്ത് വരാൻ തുടങ്ങി. അന്ന് ആദ്യം ആയി അവൾ തിരിച്ചടിച്ചു. എടി നീ എന്നെ തല്ലാർ അയോ. അയാൾ വർദ്ധിച്ച ദേഷ്യത്തോടെ അവൾക്കു നേരെ തല്ലാൻ ആയി ചാടി. അയാളുടെ കയ്യിൽ കുട്ടിപിടിച്ചു കൊണ്ട് അവൾ പറഞ്ഞു. ഇനി എന്റെ മേത്തു ഒരു അടി എലും വീണാൽ നിങ്ങളെ ഞാൻ ചവിട്ടി കൂട്ടി ആ മൂലക്ക് ഇടും. അടങ്ങി ഒതുങ്ങി ഞാൻ വെച്ച് തരുന്നത് കഴിച്ചു ജീവിച്ചാൽ നിങ്ങള്ക്ക് കൊള്ളാം. അവളുടെ പറച്ചിൽ കേട്ട് അയാൾ കുടിച്ച കെട്ട് വിട്ടിരുന്നു. അയാൾ തിരിച്ചു അറിയുക ആയിരുന്നു കൊടുക്കുന്ന അത്രെയും സുഖം ഉള്ള ഏർപ്പാട് അല്ല തിരിച്ചു മേടിക്കുന്നത് എന്ന്.

അവൾ ആലോചിക്കുക ആയിരുന്നു തനിക്ക് ഇതിനും മാത്രം ഉള്ള തന്റേടം എവിടുന്നു വന്ന്.

പതിയെ അവളുടെ തിരിച്ചടി പേടിച്ച് ആരും പറയാതെ തന്നെ ഒരു റീഹാബിലേഷൻ സെന്ററിയിലും പോകാതെ തന്നെ അയാൾ കുടി നിർത്തി.

ഇപ്പോൾ അയാൾ ജോലിക്ക് പോയി അന്തസ് കുടുംബം നോക്കുന്നുണ്ട്. ജോലി കഴിഞ്ഞാൽ കൂട്ടുകാരുടെ കൂടെ കുടിച്ചു നടക്കാതെ അയാൾ നേരെ വീട്ടിൽ വരുന്നു. അവളുടെ അടി പേടിച്ചു പിന്നീട് ഒരിക്കലും അയാൾ പഴയ സ്വഭാവ ത്തിലോട്ട് തിരിച്ചു പോയില്ല……….

Related Posts

Leave a Reply

Your email address will not be published. Required fields are marked *