വാവ എന്റെ കണ്ണ് മുന്നിൽ വന്ന് പെട്ടാൽ ഞാൻ വാവേ എന്ന് വിളിച്ചു പോകും.. മാറ്റാൻ ശ്രമിക്കാം വാവേ ഉറപ്പൊന്നും ഇല്ലാ…..

വാവ

Story written by Noor Nas

വാവേ വൈകുനേരം ജോലി കഴിഞ്ഞു വരുബോൾ അമ്മയുടെ മരുന്ന് മറക്കാതെ വാങ്ങിക്കണെ..

സുധി..അമ്മയുടെ മരുന്നൊക്കെ ഞാൻ വാങ്ങിക്കാ. ദയവു ചെയ്തു അമ്മ ഈ വാവേ എന്ന വിളി ഒന്നു ഒഴിവാക്കാമോ.?

എന്നിക്ക് വയസു ഇരുപത്തി അഞ്ചായി

ഇന്നാളു കല്യാണ വിട്ടിൽ വെച്ച് അമ്മ എന്നെ വാവേ എന്ന് വിളിച്ചപ്പോ അവിടെയുണ്ടായിരുന്ന. പെണ്ണക്കുട്ടികൾ അടക്കി പിടിച്ച് ചിരിക്കുന്നത് കണ്ടപ്പോൾ എന്റെ തോലി ഉരിഞ്ഞു പോയി….

അമ്മ…സ്നേഹം കൊണ്ടല്ലേ മോനെ..

എന്താന്ന് അറിയില്ല എന്റെ മനസിലും കണ്ണുകളിലും ഇപ്പോളും നീ ആ പഴയ കുഞ്ഞ് തന്നെയാണ്…എന്റെ കൊച്ചു വാവ

നിന്നക്ക് പ്രായം എത്ര അയാലും

നിന്നോടുള്ള എന്റെ വത്സല്യത്തിന് ഇത് വരെ നര പോലും വീണിട്ടില്ല..

സുധി..വീട്ടി അമ്മ എന്ത് വേണേലും വിളിച്ചോ… പക്ഷെ പുറത്ത് ആൾക്കാരുടെ മുന്നിൽ വെച്ച്..

പ്ലീസ് അമ്മേ സുധി കൈകുപ്പി അമ്മയുടെ മുന്നിൽ നിന്ന് യാചിച്ചു..

അമ്മ…വാവ എന്റെ കണ്ണ് മുന്നിൽ വന്ന് പെട്ടാൽ ഞാൻ വാവേ എന്ന് വിളിച്ചു പോകും.. മാറ്റാൻ ശ്രമിക്കാം വാവേ ഉറപ്പൊന്നും ഇല്ലാ..

സുധി. ഈ അമ്മയുടെ ഒരു കാര്യം.. ശ്രമിച്ചാൽ പോരാ മാറ്റണം. എന്റെ ചക്കര അമ്മയല്ലേ..

അതും പറഞ്ഞ് സുധി അമ്മയുടെ താടിയിൽ പിടിച്ച് വത്സല്യത്തോടെ.. ഇന്നി വിളിക്കോ എന്ന് ചോദിച്ചു…

ഇല്ലാ എന്ന് അരമനസോടെ ഉള്ള അമ്മയുടെ തലയാട്ടൽ.

സുധി.. എവിടുന്ന് നാളെയും അമ്മ അങ്ങനെ തന്നേ വിളിക്കും…

ഞാൻ പോട്ടെ ഇപ്പോ തന്നേ ഒരുപാട് വൈകി ചുമരിലെ കൊളുത്തിൽ തുക്കിയ ബൈക്കിന്റ താക്കോൽ എടുത്ത്. തിടുക്കപ്പെട്ടു പോകുബോൾ

അമ്മ പിറകിന് വാവേ മരുന്ന് മറക്കല്ലേ.

സുധി ദേഷ്യത്തിൽ തിരിഞ്ഞ് അമ്മയെ നോക്കിക്കൊണ്ട് പറഞ്ഞു അമ്മേ അമ്മയോട് ഞാൻ പറഞ്ഞത് അല്ലെ..

എന്തോ അരുതാത്തത് പറഞ്ഞത് പോലെ അമ്മ രണ്ട് വിരൽ ക്കൊണ്ട് വായ് പൊത്തി പിടിച്ച്ഇ ന്നി വിളിക്കില്ല പൊക്കോ എന്ന് തല ക്കൊണ്ട് ആംഗ്യം കാണിച്ചു…

പുറത്ത് ബൈക്ക് സ്റ്റാർട്ട് ചെയ്യുന്ന ശബ്‌ദം. എന്തോ പറയാൻ മറന്നത് പോലെ വാവേ എന്ന് വിളിച്ചു പുറത്തേക്ക് ഓടുന്ന അമ്മ

അത് തടഞ്ഞു നിർത്താൻ എന്ന പോലെ വാതിൽക്കൽ..ഭർത്താവ് ശിവേട്ടൻ.. സുധിയുടെ അച്ഛൻ..

ശിവൻ..നിന്നക്ക് എന്താടി ഭ്രാന്താണോ? അത് പറയുബോൾ അയാളുടെ കണ്ണുകൾ കലങ്ങിയിരുന്നു…

കുറേ നാൾ ആയി ഞാൻ ഇത് കണ്ട് സഹിക്കുന്നു..

നിന്റെ ഈ അവസ്ഥ കണ്ട് ഉരുകി തീരും എന്റെ ഈ ആയുസ്.

പക്ഷെ അതൊന്നും കാര്യമാക്കാതെ കൊച്ചു കുഞ്ഞിനെ പോലെ കരയുന്ന സുധിയുടെ അമ്മ..

മാറ് എന്റെ വാവായോട്ഒ രു കാര്യം ഞാൻ പറഞ്ഞോട്ടെ…

ശിവേട്ടൻ.. അവരുടെ കൈയിൽ പിടിച്ച് വലിച്ചോണ്ട് പോയി ചുമരിൽ.ഉള്ള സുധിയുടെ മാല ചാർത്തിയ ഫോട്ടോ ചുണ്ടി കാണിച്ചു അലറി നോക്ക് കണ്ണും മനസും തുറന്നു നോക്ക് …

അവൻ ഇപ്പോൾ ഈ ഭൂമിയിൽ ഇല്ലാ അവൻ മരിച്ചെടി…

എന്തിനാടി ഇങ്ങനെ എന്നെയും കൂടെ നീ വേദനിപ്പിക്കുന്നെ..??

നിന്റെ ഈ മറക്കാത്ത ഓർമ്മകൾ ഉണ്ടല്ലോ അത് എല്ലാം മറക്കാൻ ശ്രമിക്കുന്ന

എന്നിക്ക് നീ നൽകുന്ന വേദനയുടെ ഓർമ്മകൾ ആണ് ആ അഗ്നിയിൽ നീ എന്നെ വീണ്ടും വീണ്ടും ദഹിപ്പിക്കല്ലെടി..

ശിവേട്ടൻ അവിടെന്ന് നേരെ അവരെ വലിച്ചു കൊണ്ട് പോയത് മുറ്റത്തെ ഷെഡിലേക്ക്..

ശേഷം മണ്ണും പൊടിയും നിറഞ്ഞ വലിയ

പ്ലാസ്റ്റിക് അയാൾ വലിച്ചു മുകളിലേക്ക് എറിഞ്ഞു..

അതിനകത്തു പൊടി പിടിച്ചു കിടക്കുന്ന പാതി തകർന്ന ബൈക്ക്..

അതിനെ ചുണ്ടി ശിവേട്ടൻ പറഞ്ഞു

കാണ്‌ കണ്ണ് തുറന്ന് കാണ്‌…

മരിക്കാത്ത നിന്റെ ഈ ഓർമ്മകൾ നിന്നെ ഒരു ഭ്രാന്തിലേക്ക് ആണെടി കൊണ്ട് പോകുന്നത്…

അയാൾക്ക്‌ പിറകിൽ .കൊച്ചു കുഞ്ഞിനെ പോലെ പതുങ്ങി നിൽക്കുന്ന സുധിയുടെ അമ്മ.. ആ നൊമ്പര കാഴ്ച്ചയിൽ നിന്നും ഉള്ള ഒരു ഒളിച്ചോട്ട ത്തിനായി..അവരുടെ കണ്ണുകൾ നാലുപാടും ഓടി നടന്നു..

പെട്ടന്ന് ശിവേട്ടന്റെ കൈകളിൽ നിന്നും തന്റെ കൈകൾ പറിച്ചെടുത്തു..

അടുക്കള വഴി ഓടുബോൾ..അവരുടെ കണ്ണുകളിൽ മുഴുവനും കിണറ്റിന് കരയിൽ

ഒരു കൊച്ചു തോർത്തും ഉടുത്തു നിൽക്കുന്ന സുധി ആയിരുന്നു…

താൻ കുളിപ്പിച്ച് കൊടുക്കാനുള്ള വാവയുടെ കാത്തിരിപ്പ്‌..

പാതി തകർന്ന ബൈക്കിന് അരികിൽ നിന്ന്ക ണ്ണുകൾ തുടയ്ക്കുന്ന.ശിവേട്ടന്റെ

കാതിൽ വന്ന് വീണ.ശബ്‌ദം.

ശിവേട്ടാ ഞാൻ വാവയെ കുളിപ്പിച്ച് ഇപ്പൊ വാരവേ..

അതിന് പിറകെ ഉമ്മറത്തും നിന്നും സുധിയുടെ ശബ്‌ദം അമ്മേ ദേ മരുന്നു കൊണ്ട് വന്നിട്ടുണ്ടെ…

ശിവേട്ടൻ.. ചെവികൾ രണ്ടും പൊത്തി പിടിച്ച് ക്കൊണ്ട് ഷെഡിൽ അങ്ങനെ തന്നേ ഇരുന്നു

മറക്കാൻ ശ്രമിക്കുന്ന നൊമ്പരം ഉണർത്തുന്ന ആ ഭ്രാന്തമായ ഓർമ്മളുടെ ആഴങ്ങളിലേക്ക്….

തന്നെയും ആരോ പിടിച്ച് വലിക്കും പോലെ..

ശിവേട്ടന് തോന്നി….

വാവയുടെ ഓർമകളുടെ സ്മാരകം പോലെ ഷെഡിൽ പൊടി പിടിച്ച് കിടക്കുന്ന ആ പാതി തകർന്ന

ബൈക്കിന്റെ സൈലസറിൽ ഉള്ള. മറക്കാത്ത ഓർമ്മകളുടെ ആ നേർത്ത ചൂട്‌ ഇപ്പോളും ബാക്കിയുള്ളത്…

ആ അമ്മയുടെ നെഞ്ചിനുള്ളിൽ മാത്രമാണ്.

ആ ഓർമകളെ അണയ്ക്കാൻ..

തന്റെ ഭാര്യയെ പുതിയ ഒരു ജീവിതത്തിലേക്ക് കൊണ്ട് വരാൻ പറ്റാതെ

ആ ഓർമ്മകൾക്ക് നടുവിൽ സ്വസ്ഥത നഷ്ട്ടപെട്ടു ശിവേട്ടനും….

Related Posts

Leave a Reply

Your email address will not be published. Required fields are marked *