അയൺലേഡി
Story written by Smitha Reghunath
പരികർമ്മി പറഞ്ഞതിൻ പ്രകാരം കർമ്മകൾ മുഴുവൻ ചെയ്തതിന് ശേഷം ബലിച്ചോറുമായ് ആമി ക്കടലിലേക്ക് ഇറങ്ങി..
മുങ്ങി നിവർന്ന് പുറകോട്ട് ഇലചീന്ത് എറിയൂമ്പൊൾ അവളുട മുഖം ദീനമായ് കരയിൽ നിൽക്കുന്ന അഭി റാം അനിയത്തിയെ നോക്കി ആ ഇലച്ചീന്തിന് ഒപ്പം പോകുന്ന കുഞ്ഞ് പെങ്ങളുടെ മനസ്സിനെ അയാൾക്ക് നോക്കി നിൽക്കാനെ കഴിഞ്ഞൂ ള്ളൂ…
ഒന്നുകൂടി മുങ്ങി നിവർന്ന് കരയിലേക്ക് വരൂമ്പൊൾ മിഴിനീരിന് ഒപ്പം ഒലിച്ച് ഇറങ്ങുന്ന ജലകണങ്ങളിൽ മിഴികൾ ഉടക്കി അയാൾ നിന്നൂ…
ഒരിക്കലും വിളിക്കാതെ കയറി വരുന്ന വിരുന്ന്കാരനായ മരണത്തിന്റെ ബാക്കിപത്രവും ഏറ്റ് വാങ്ങി പോകുന്ന ഇലച്ചിന്തിലെ തുളസിയും, തെച്ചിപ്പൂവും ഓളപരപ്പിൽ പടർന്നൂ…
തിരികെ വീട്ടിലേക്ക് മടങ്ങുമ്പൊൾ ഉടുത്തിരുന്ന സാരിയുടെ മൂന്താണി ചുമലിൽ കൂടി വലിച്ച് ഇട്ട് ഇരിക്കൂന്ന അനിയത്തിയുടെ മുഖത്തേക്ക് പാളി നോക്കി അഭിറാം … കണ്ണൂകൾ തോർന്നെങ്കിലും വിങ്ങുന്ന ഹൃദയത്തിന്റെ പിടച്ചിൽ പടർന്ന മുഖത്തോടെ ശാന്തമായിരിക്കുന്ന ആമിയെ കാണുതോറും അഭിയുടെ നെഞ്ച് വിങ്ങി…
ആകെ കൂടിയുള്ള കൂടപ്പിറപ്പാണ്.. കല്യാണത്തിന് മുമ്പ് വരെ എന്തിനും ഏതിനും ഏട്ടാന്ന് കൊഞ്ചി പുറകെ നടന്നൊര് തൊട്ടാവാടിയായിരുന്നു …
കാലത്തിന്റെ കയ്യൊഴുക്കിൽ നല്ലൊരു ജീവിതം അവൾക്ക് കിട്ടിയപ്പൊൾ ഒരുപാട് സന്തോഷിച്ചൂ… “”അനൂപ് “നല്ല മാച്ചായിരുന്നു രണ്ടാളും തമ്മിൽ എത്ര സന്തോഷകരമായ ജീവിതമായിരുന്നു…
തനിക്ക് പോലും അസൂയ തോന്നിയിരുന്നു …
എന്നാൽ എല്ലാം കീഴ്മേൽ മറിയാൻ ഒറ്റനിമിഷം മതിയെന്ന് ഓർമ്മിപ്പിച്ച് കൊണ്ടുള്ള ദുരന്തമായിരുന്നു ആ ആക്സിഡന്റ്:,,
ചെറിയൊര് ഷോപ്പൂണ്ടായിരന്നു അനൂപിന് അവിടെത്തേക്കൂള്ള ചരക്ക് എടുക്കാൻ പോയതായിരൂന്നൂ പിറ്റേന്ന് അവരുടെ മകൾ അവന്തിക ഞങ്ങളുടെ കുഞ്ഞിയുടെ പിറന്നാൾ ആയിരുന്നു …
വീടെല്ലാം അലങ്കരിച്ച് ആഘോഷ തിമിർപ്പിലായിരുന്നു അവൾക്കൂള്ള കേക്കൂമായ് ടൗണിൽ നിന്ന് വരുന്ന വഴിക്കാണ് ആ ഫോൺ കോൾ
അനൂപ് സഞ്ചരിച്ച കാറിലേക്ക് എതിരെ വന്ന ടിപ്പർ പാഞ്ഞ് കയറി..
തൽക്ഷണം തന്നെ അവൻ …
വണ്ടി വെട്ടി പൊളിച്ചാണ് ബോഡി പുറത്തെടുത്തത്…
ആമി മരവിച്ച അവസ്ഥയിലേക്ക് മാറി.. ആരോടും മിണ്ടില്ല മുറിയിൽ തന്നെ ഒറ്റയിരിപ്പ് കുഞ്ഞിയെ പോലും അവൾ കണ്ടില്ല … മരണം മനുഷ്യന്റെ ജീവിതത്തിൽ അടിമുടി മാറ്റം വരുത്തുമെന്ന് കേട്ടിട്ടുണ്ട് പക്ഷേ ഇന്നത് നേരിൽ കാണൂമ്പോൾ പ്രാണൻ പിടയുന്ന നൊമ്പരത്തോടെ നോക്കി നിൽക്കാനെ കഴിഞ്ഞുള്ളൂ…
ഇന്ന് ആ ചടങ്ങൂകളും പുർത്തിയാക്കീ.. ഭൂമിയിൽ നിന്ന് ആ ആത്മാവിനെ സ്വതന്ത്രാനാക്കി യാത്രയാക്കൂമ്പൊൾ ഇനിയും ജീവിക്കുന്നവർ പ്രാണൻ വേർപ്പെട്ട് മോക്ഷം ഇല്ലാതെ അലഞ്ഞു
🔥🔥🔥🔥🔥🔥
കാർപോർച്ചിലേക്ക് കാർ നിർത്തി ഡോർ തുറന്ന് പതിയെ പുറത്തേക്ക് ഇറങ്ങുന്ന ആമിയുടെ മുഖത്തൊര് ശാന്തത കൈവന്നത് പോലെ തോന്നി…
ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങി അവൾക്കൊപ്പം പൂമുഖത്തേക്ക് കയറുമ്പൊൾ കുഞ്ഞി ഓടി വന്ന് കാൽമുട്ടുകളിൽ കെട്ടി പിടിച്ച് കൊണ്ട് മേൽപ്പോട്ട് നോക്കി…
അഭിമാമേ
അച്ഛേ എപ്പഴാണ് ഇനി വരിക…
പ്രതീക്ഷയോടെ ആ കുഞ്ഞ് മുഖം കണ്ടതും അതുവരെ അടക്കി നിർത്തിയ സങ്കടം അണപൊട്ടി ഒഴുകിയ പോലെ വാ.. പൊത്തി ആമി അകത്തേക്ക് ഓടി…
കുഞ്ഞിനെ വാരിയെടുത്ത് അകത്തേക്ക് ചെല്ലുമ്പൊൾ ഹാള് കഴിഞ്ഞുള്ള മുറിയിലേക്ക് മിഴികൾ ചെന്നു … ചുരുണ്ട് കിടക്കുന്ന ആ വൃദ്ധ തലപൊക്കി നോക്കി.. നരച്ച് കൺപീലികളിൽ ഈമ്പ്ള് പോലെ ഒട്ടിപിടിച്ച മിഴിനീരിൽ സ്വന്തം മകനെ അകാലത്തിൽ നഷ്ടമായ അമ്മയുടെ തീരാവേദനയുടെ അടയാളമായിരുന്നു …. പരിഭവവും പരാതിയും സ്വയം ചുവരിനോട് മാത്രം പറയാൻ വിധിപ്പെട്ട് കഴിയുന്ന ആ നിസഹായതയിലും വിധ ഏല്പ്പിക്കുന്ന കനത്ത പ്രഹരങ്ങൾ സ്വന്തം ചുമലിലേക്ക് ഏല്ക്കാൻ വിധിക്കപ്പെട്ട ജന്മങ്ങൾ…
അഭിമോനെ ചടങ്ങ് ഒക്കെ കഴിഞ്ഞോ ?..
ദീനമായ സ്വരത്തിൽ ആ അമ്മ ചോദിച്ചു
താൻ ജീവിച്ചിരിക്കെ തന്നെ സ്വന്തം മോന് ചിതയൊരുക്കുന്നത് കാണേണ്ടി വരുന്ന ദൗർഭാഗ്യം ഒരമ്മയ്ക്ക് കൊടുക്കരുത് കാരണം അത് വരെ പച്ചയ്ക്ക് കത്തിയ്ക്കുന്നതിന് തുല്യമാണ്…
എങ്ങനെയൊക്കെയൊ ആ അമ്മയെ ആശ്വാസിപ്പിച്ചിട്ട് ആമിയെ തിരിക്കി അഭി മുറിയിലേക്ക് ചെന്നൂ
അവിടെ അവൾ ഇല്ലായിരുന്നു … കുഞ്ഞിയെ താഴെ നിർത്തി അവൻ അടുക്കള ഭാഗത്തേക്ക് ചെന്നൂ അവിടെ ആമി ഗ്യാസ് അടുപ്പിലേക്ക് കലം വെച്ച് അരി കഴുകി ഇടൂവായിരുന്നു … ഒരു നിമിഷം അമ്പരപ്പോടെ അഭി ആ കാഴ്ച നോക്കി നിന്നൂ ശേഷം അവൻ അവൾക്കരുകിലേക്ക് ചെന്നൂ
ആമി…
അവൻ ശാസനയോടെ അവളെ വിളിച്ചു…
തിരിഞ്ഞ് അവൾ അവനെ നോക്കി..
ആ ഏട്ടാ… കഞ്ഞിയായിട്ട് വെയ്ക്കാമേ അമ്മയ്ക്ക് മരുന്ന് കഴിക്കാൻ ഉള്ളതല്ലേ..?.. ഏട്ടന് ചോറ് മതിയോ? അവൾ സ്വാഭാവികമായ് അവനോട് തിരക്കൂമ്പൊൾ “പാകതയില്ലാത്ത പക്വതയായ് അവന് തോന്നി… “
ആമി ഞാൻ ഹോട്ടലിൽ നിന്ന് വാങ്ങില്ലായിരുന്നോ കുറ്റപ്പെടുത്തലോടെ അവൻ മറ് ചോദ്യം എറിഞ്ഞ് കൊണ്ട് അവളെ നോക്കി…
എന്തിനാ ഏട്ടാ..
അമ്മയ്ക്ക് ഇഷ്ടല്ല:, ഇത്തിരി കഞ്ഞിയായാലും വീട്ടിൽ ഉണ്ടാക്കൂന്നത് മതി ..
അവൾ അതിനുള്ള ഉത്തരവൂ കൊടുത്ത് കൊണ്ട് ഫ്രിഡ്ജ് തുറന്ന് പകുതി ചിരണ്ടി മാറ്റി വെച്ചിരുന്ന തേങ്ങാമുറി എടുത്ത് ചിരണ്ടാൻ തുടങ്ങി
അവളുടെ പ്രവൃത്തി കണ്ട് നിന്ന് അഭിക്ക് വല്ലാണ്ട് വീർപ്പ്മൂട്ടി ഇത് വരെ കാണാത്തൊര് ഭാവമായിരുന്നു ആമിക്ക്
അവൻ അവൾക്കടുത്തേക്ക് ചെന്നൂ പതിയെ വിളിച്ചൂ..
ആമി ചടങ്ങെല്ലാം കഴിഞ്ഞല്ലോ..?.. ഇനി ഇവിടെ നിൽക്കണോ.. നമുക്ക് നമ്മുടെ വീട്ടിലേക്ക് പോകാം.. ഇനി നീയെങ്ങനെ ഇവിടെ.. അമ്മയെ അപർണ്ണ വന്ന് കൂട്ടാമെന്ന് പറഞ്ഞില്ലേ … പിന്നെ നീയെങ്ങനെ തനിയെ:,, നിനക്കൊരു മാറ്റം വേണം അത് അവിടെയാകൂമ്പൊൾ നിന്റെ മൈന്റ് ഒന്ന് ഫ്രഷാകും ഇവിടെ എവിടേക്ക് തിരിഞ്ഞാലും അനുപിന്റെ ഓർമ്മകൾ മാത്രമല്ലേയുള്ളൂ നിന്റെ ജീവിതം തുടങ്ങിയതല്ലേയുള്ളൂ… അഭി പ്രതീക്ഷയോടെ ആമിയെ നോക്കി…
ഒന്നും പറയാതെ അവൾ ചെയ്യുന്ന പ്രവൃത്തിയിൽ മാത്രം ശ്രദ്ധിച്ച് നിന്നൂ…
അവളുടെ മൗനം കണ്ടതും അഭി അവളെ നോക്കി…
ആമി മോളെ കാരുണ്യത്തോടെ അവൻ അവളുടെ ചുമലിൽ കൈവെച്ചൂ….ആമി പതിയെ ഏട്ടന് നേരെ തിരിഞ്ഞൂ
ഏട്ടാ..നെന്താ ഉദ്ദേശിക്കുന്നത് .. അവൾ അവനെ സാകൂതം നോക്കി..
പെട്ടെന്നൊര് ഉത്തരം നൽകാനാവത്തത് പോലെ അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി…
ഏട്ടാ.. ദാ.. ആ കിച്ചൺ സ്ലാബ് കണ്ടോ.?.. സൈഡിലേക്ക് വിരൽ ചൂണ്ടി കൊണ്ട് ആമി പറഞ്ഞതും അവൻ അങ്ങോട്ട് നോക്കി…
അവിടെയാ എന്നും അനുപേട്ടൻ ഇരിക്കാറാ:..
ദേ ഇതുപോലെ തേങ്ങാ ചിരണ്ടുമ്പൊൾ ഇത്തിരി വാരി വായിലിട്ടോണ്ട് ഇരിക്കും പഴയതും പുതിയതുമായ പല കാര്യങ്ങളും പറയും അടുപ്പിൽ ഇരിക്കുന്ന മെഴുക്ക് പുരട്ടിയോ? അല്ലെങ്കിൽ പൊള്ളിക്കാൻ വെച്ച മീനോ, തോരനോ ഇളക്കിയിട്ടും, സിങ്കിലെ പാത്രങ്ങൾ കഴുകി തന്നൂ കൂടെ നില്ക്കൂ അതൊര് ഓർമ്മയല്ല ഇപ്പൊഴും എന്റെ ചുറ്റും നടക്കുന്ന സത്യങ്ങളാ… മായിക്കാൻ നോക്കിയാലും മായാതെ മിഴിവോടെ നില്ക്കൂന്നത് … എപ്പൊഴും എന്റൊപ്പം ഉണ്ട്… അതൊര് താങ്ങാണ് ഏട്ടാ.. തണലും… അനുപേട്ടന്റെ സ്വപ്നമായിരുന്നു ആ ഷോപ്പ് അത് നന്നായി നോക്കി നടത്തണം … ഒരുപാട് വിയർപ്പൊഴുക്കിയത് ആ പാവം ആ ഷോപ്പിനായ്… വിളറിയ ചിരിയോടെ അവൾ പറഞ്ഞൂ
എന്റെ ആദ്യ ഭാര്യ ആ ഷോപ്പാണന്ന് ത്രയ്ക്ക് പ്രിയമാണ് അനുപേട്ടന് ആ ഷോപ്പ് അതിന്റെ മുക്കും മൂലയിലും എല്ലാം ഏട്ടന്റെ ശ്വാസമാണ്, വിയർപ്പാണ്.. അതിപ്പൊൾ എന്റെ പ്രാണനായ് മാറി ഏട്ടാ.. മറ്റൊര് തരത്തിൽ പറഞ്ഞാൽ ന്റെ ജീവശ്വാസം …
പിന്നെ അമ്മ അത് ഏട്ടന് അറിയാഞ്ഞിട്ടാ… ഇടയ്ക്ക് ഒന്ന് രണ്ട് വട്ടം അപർണ്ണേച്ചി അമ്മയെ അങ്ങോട്ടെക്ക് കൂട്ടിയതും തികച്ചൂ ഒരു രാത്രി അമ്മ അവിടെ കഴിച്ച് കുട്ടില്ല … അവിടെ നിക്കൂമ്പൊഴും അമ്മയുടെ മനസ്സ് ഇവിടെയാ…ചേച്ചി തന്നെ പറഞ്ഞതാ.. അവിടെ നിക്കൂമ്പൊൾ അമ്മയുടെ ചിന്ത മൊത്തം ഇവിടെയാന്ന്…. പാവം.. അവൾ ആത്മഗതം പോലെ പറഞ്ഞൂ…
ഈ ജീവിതം എനിക്ക് സന്തോഷമാണ് ഏട്ടാ.. ഏട്ടൻ സങ്കടപ്പെടരുത് അവൾ പറഞ്ഞ് അവസാനിപ്പിച്ച പോലെ അവനെ നോക്കി…
ആമി മോളെ നീ എനിക്ക് നിന്നെ മനസ്സിലാവണില്ല: എങ്ങനെ നിനക്ക് ങ്ങനെ മാറാൻ കഴിഞ്ഞൂ….
എന്റെ മുന്നിൽ വലിയൊര് ഉദാഹരണം ഉണ്ടൊല്ലോം ഏട്ടാ…
അവൻ മനസ്സിലാവത്തത് പോലെ അവള നോക്കി…
നമ്മൂടെ “”..അമ്മ””
അവൻ അമ്പരപ്പോടെ അവളെ നോക്കി
അതേ ഏട്ടാ… എന്റെ കുഞ്ഞിലെയല്ലേ നമ്മളെ തനിച്ചാക്കി നമ്മുടെ അച്ഛൻ പോയത് പിന്നെ എല്ലാം നമുക്ക് അമ്മയായിരുന്നു…
സ്വന്തമെന്ന് പറയാൻ ആരൂ ഇല്ലായിരുന്നു ഇത്തിരി പോന്ന നമ്മളല്ലാതെ ഈ ഭൂമിയിൽ ആരു ഇല്ലായിരുന്നു:,, സ്വന്തമായ് ഒരു ജോലി ഇല്ല അല്പം ഭൂമി മാത്രം പിന്നെ വരുമാന മാർഗ്ഗമായ് ഒരു തയ്യൽ മെഷിനും ആ ചക്രം ഉരുട്ടി ഇത്രത്തോളം നമ്മളെ എത്തിച്ച ആ അമ്മയാണ് എന്റെ മാതൃക ..
പുണ്യം പോലെ എന്റെ ഏട്ടനും അതു മതിയല്ലോ ഏട്ടാ.. ഏത് സങ്കടത്തിലും ഒരു താങ്ങായ് ..
അഭി തന്റെ കുഞ്ഞിപെങ്ങളെ അഭിമാനത്തോടെ നോക്കി…
ഇപ്പൊൾ അവന് മനസ്സിലായ് അവളിലെ പാകതയുള്ള പക്വതയെ
ശുഭം..
വെറുതെ എഴുതിയതാണ് ഇഷ്ടമായെങ്കിൽ എനിക്കായ് ഒരു വരി ..