മിസ്റ്റർ സഹദേവൻ നിങ്ങൾ നിങ്ങളുടെ മോളെ… ഇത്ര അഹങ്കാരിയായിട്ടാണോ വളർത്തിയത്… മുതർന്നവരോട് എങ്ങനെ സംസാരിക്കണമെന്ന്…….

തിരിച്ചറിവ്…..

Story written by Bibin S Unni

” മോളെ അവർ പത്തുമണിക്കെത്തുമെന്നാ ബ്രോക്കർ പറഞ്ഞത്…. അപ്പോഴേക്കും മോള്… “

മാളവികയുടെ അച്ഛൻ അത്രയും പറഞ്ഞു മകളുടെ മുഖത്തെയ്ക്കു നോക്കിയതും…

” അപ്പോഴേക്കും ഞാൻ ഒരുങ്ങി നിൽക്കണമെന്നല്ലേ… ഞാൻ നിന്നോളാം… ഞാൻ കാരണം ഇവിടെ ആരും മനസമാധാനത്തോടെ മരിക്കാതിരിക്കേണ്ട…”

അത്രയും പറഞ്ഞവൾ ദേഷ്യത്തോടെ മുഖം വെട്ടിച്ചു തിരിഞ്ഞു നടന്നതും, ആ മകളെ നോക്കി നിന്ന അച്ഛന്റെയും അമ്മയുടെയും കണ്ണുകൾ ചെറുതായി നിറഞ്ഞു വന്നു….

” അച്ഛൻ വിഷമിക്കേണ്ട… മൂന്ന് മാസത്തോളം അവൾ ദേവന്റെ ഭാര്യയായിരുന്നു… അവൻ മരിച്ചെങ്കിലും അവന്റെ ഓർമ്മകളും അവൻ നൽകിയ സ്നേഹവും പെട്ടന്നൊന്നും മറക്കാൻ അവൾക്ക് കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല….

അവൻ മരിച്ചിട്ട് ഒരു വർഷമല്ലേ ആയുള്ളൂ… ഇത്ര പെട്ടന്നൊരു ആലോചന, അത് വേണ്ടായിരുന്നു അവൾക്കു കുറച്ചു കൂടി സമയം കൊടുക്കാമായിരുന്നു… “

മാളവികയുടെ ഏട്ടൻ മഹേഷ്‌ അച്ഛനോടായി പറഞ്ഞു നിർത്തി…

” അഹ്… ഇത്ര പെട്ടന്നൊന്ന് ഞാനും വിചാരിച്ചതല്ല… പിന്നെ ആ ബ്രോക്കർ പറഞ്ഞപ്പോൾ എന്തായാലും അവരോന്ന് വന്നു കണ്ടിട്ട് പോകട്ടെന്ന് ഞാനും കരുതി…

ബാക്കിയൊക്കെ പിന്നെ നോക്കാം…. “

അത്രയും പറഞ്ഞു നെഞ്ചോന്ന് തടവി അച്ഛൻ പുറത്തെക്കിറങ്ങി… ആ സമയം മാളവിക തന്റെ മുറിയിലിരുന്ന് ഫോണിൽ ദേവനോടൊപ്പമുള്ള സുന്ദര നിമിഷങ്ങളിൽ എടുത്ത ഫോട്ടോകൾ നോക്കി കണ്ണീർ വാർക്കുവായിരുന്നു….

” എന്റെ കൂടേ എപ്പഴുമുണ്ടാകുമെന്ന് പറഞ്ഞിട്ട്… എന്തിനാ ദേവേട്ടാ എന്നെയിവിടെ തനിച്ചാക്കി വിട്ടു പോയത്… “

ദേവന്റെ ചിരിയോടെയുള്ള ഫോട്ടോ നോക്കി മാളവിക കരച്ചിലോടെ പറഞ്ഞു… പിന്നെ കണ്ണുകൾ അമർത്തി തുടച്ചു വീണ്ടും അവന്റെ ഫോട്ടോകളിലൂടെ കണ്ണോടിച്ചു….

ഏകദേശം പത്തു മണിയോടെ ഒരു അമ്മയും മകനും ബ്രോക്കറും കൂടെ മാളവികയുടെ വീട്ടിലേയ്ക്കെത്തി… മാളവികയുടെ അച്ഛൻ അവരേ സ്വീകരിച്ചിരുത്തി…

” ഭാരതി മോളെ വിളിച്ചോളൂ… “

ചെറിയൊരു പരിചയപെടലിന് ശേഷം മാളവികയുടെ അച്ഛൻ വീടിനുള്ളിലേയ്ക്കു നീട്ടി വിളിച്ചു കൊണ്ട് പറഞ്ഞതും അമ്മ എടുത്തു നൽകിയ ചായ കപ്പുകൾ നിറച്ച ട്രെയുമായി മാളവിക പെണ്ണ്കാണാൻ വന്നവരുടെ മുന്നിലേയ്ക്കു വന്നു…

” മോളെ ഇതാട്ടോ പയ്യൻ… പേര് വിഷ്ണു… ഇവിടെ കാനറാ ബാങ്കിലെ അസിസ്റ്റന്റ് മാനേജരാണ്… ഉടനെ തന്നെ മാനേജരും ആകും… “

ബ്രോക്കർ പറഞ്ഞതും അത് കേട്ടു അവൾ മുഖത്തു അത്ര തെളിച്ചമില്ലാത്തൊരു ചിരി വരുത്തികൊണ്ട് വിഷ്ണുവിനെ നോക്കി… അവളുടെ നോട്ടം കണ്ട വിഷ്ണു അവളെയൊന്നു നോക്കിയ ശേഷം ചായ കപ്പ് കൈയിലെടുത്തു…

അത് കണ്ടവൾ ബാക്കിയുള്ളവർക്കും ചായ കൊടുത്ത ശേഷം മുറിയ്ക്കുള്ളി ലേയ്ക്കു പോകാൻ തുനിഞ്ഞു…

” അല്ല മോള് കൂടി ഇവിടെ നിൽക്കു… എല്ലാരും മോളെ കാണാനല്ലേ വന്നത്… “

ബ്രോക്കർ പറഞ്ഞതും അത് കേട്ട് ഉള്ളിലേയ്ക്കു പോകാൻ നിന്ന മാളവികയേ അമ്മ അവിടെ പിടിച്ചു നിർത്തി… അത് കണ്ടു അവൾ അമ്മയേ നോക്കിയെങ്കിലും അമ്മയുടെ മുഖത്തെ ദയനിയാവസ്ഥ കണ്ടു അവൾ ഒന്നും മിണ്ടാതെ അവിടെ തന്നെ നിന്നു…

” മോളുടെ പേര് മാളവിക അല്ലെ… എന്താ ചെയ്യുന്നേ ജോലി വല്ലതും… “

വിഷ്ണുവിന്റെ അമ്മ അവളോടൊരു ചിരിയോടെ ചോദിച്ചതും…

” ഞാനിവിടെ ക്രൈസ്റ്റ് ഹോസ്പിറ്റലിലേ നേഴ്‌സ് ആണ്… ഇന്ന് നിങ്ങൾ വരുമെന്ന് പറഞ്ഞത് കൊണ്ട് ലീവ് എടുത്തു… “

അവൾ പറഞ്ഞതും അത് കേട്ടു ആ അമ്മയൊന്നു ചിരിച്ചു..

” പിന്നെ… ഞാനൊത്തിരി ആഗ്രഹിച്ചു കഷ്ടപ്പെട്ടു പഠിച്ചു നേടിയ ജോലിയാണ്… ജോലിയ്ക്കു പുറമെ അതൊരു സേവനം കൂടിയാണന്ന് കരുതുന്ന വെക്തിയാണ് ഞാൻ.. അത് കൊണ്ട് വിവാഹം കഴിഞ്ഞാലും ഞാൻ ജോലിയ്ക്കു പോകും… പിന്നെ ഇപ്പോൾ എല്ലാം സമ്മതിച്ചിട്ട് വിവാഹം കഴിഞ്ഞ ശേഷം ജോലിയ്ക്കു പോകാൻ സമ്മതിച്ചില്ലേൽ അന്ന് ഞാൻ അമ്മയുടെ മോനോട് ഗുഡ് ബൈ പറയും… “

” മോളെ എന്തായിത്… “

മാളവിക പറഞ്ഞു നിർത്തിയതും… അത് കേട്ടു അവളുടെ കൈയിൽ കയറി പിടിച്ചു കൊണ്ട് മാളവികയുടെ അമ്മ അൽപ്പം ദേഷ്യത്തോടെ ചോദിച്ചതും…

” ഏയ്‌ മോള് പറഞ്ഞതിലൊരു തെറ്റുമില്ല പെൺകുട്ടികളായാൽ ഇങ്ങനെ വേണം…. “

ഒരു ചിരിയോടെ ബ്രോക്കർ അവരോട് അത്രയും പറഞ്ഞു കൈയിലിരുന്ന ചായ ഒന്നൂതി കുടിച്ചുകൊണ്ട് വിഷ്ണുവിന്റെ അമ്മയേ നോക്കിയതും അവരുടെ മുഖത്തെ ദേഷ്യം കണ്ട ബ്രോക്കരുടെ ചിരി താനെ മങ്ങി….

” അല്ല ചെറുക്കനും പെണ്ണിനും എന്തേലും സംസാരിക്കാനുണ്ടേൽ ആവാം അല്ലെ… അല്ല അവരാണല്ലോ ഒരുമിച്ചു ജീവിക്കേണ്ടവർ… “

ബ്രോക്കർ പെട്ടന്ന് തന്നെ വിഷയം മാറ്റനെന്നോണം പറഞ്ഞതും…

” ആ മോളെ… “

എന്ന് അച്ഛൻ പറഞ്ഞതും അവൾ വീടിന് പുറത്തേയ്ക്കിറങ്ങാൻ തുടങ്ങിയതും…

” അല്ല ആന്റി ഇവിടെ ചോദിക്കുന്നത് ശെരിയാണോന്നറിയില്ല… എന്നാലും ചോദിക്കുവാ…

വിഷ്ണു ഡിവോഴ്സ് ആണെന്നാ ബ്രോക്കർ പറഞ്ഞത്… ഡിവോഴ്സിന്റെ കാരണം എന്തായിരുന്നു… “

മാളവികയുടെ ഏട്ടൻ മഹി സംശയത്തോടെ ചോദിച്ചത് കേട്ട് മാളവികയും വിഷ്ണുവും അവിടെ തന്നെ നിന്നു….

” അല്ല മോനെ അതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലേ… എന്തിനാ ഇവിടെ അതൊക്കെ… “

ബ്രോക്കർ പെട്ടന്ന് പറഞ്ഞു തുടങ്ങിയതും…

” അല്ല കാരണം അറിയുന്നത് നല്ലതാണല്ലോ… പ്രിത്യേകിച്ചു രണ്ടാം വിവാഹമാകുമ്പോൾ…

ഇനി പുറത്തു പറയാൻ പറ്റാത്ത വല്ല കാര്യവും ആണോ? “

മഹി വീണ്ടും ചോദിച്ചതും…

” ഓഹ്… അങ്ങനെ പറയാൻ പറ്റാത്തതൊന്നുമല്ല മോനെ…. ഞാൻ തന്നെ പറയാം അല്ല അതാണല്ലോ അതിന്റെ ശെരി….

ഇവന് പറ്റിയൊരു അബദ്ധമായിരുന്നു ആ വിവഹം… കാര്യം എന്റെ മോൻ അശ്വതിയേ സ്നേഹിച്ചു കെട്ടിയതൊക്കെ തന്നെയാണ്… അവരുടെ വിവാഹ ശേഷം അവൾ എനിക്ക് മോളെ പോലെ തന്നെ… അല്ല എന്റെ മോള് തന്നെയായിരുന്നു…

എനിക്കൊറ്റ കാര്യത്തിലേ നിർബന്ധമുള്ളായിരുന്നു ഞങ്ങളുടെ കുടുംബം നില നിർത്താൻ ഒരു ആൺകുട്ടി… പക്ഷെ അവൾക്കുണ്ടായത് രണ്ടും പെൺകുട്ടികൾ… ഇനിയും ഒരു റിസ്ക് എടുക്കാൻ കഴിയാത്തത് കൊണ്ടാണ് അവളെ ഡിവോഴ്സ് ചെയ്തത്…

അല്ല നിങ്ങൾ തന്നെ പറ… ഒരു ആൺകൊച്ചിന് ജന്മം കൊടുക്കാൻ കഴിയാത്ത അവളൊക്കെയൊരു പെണ്ണാണോ…

പിന്നെ അവനു രണ്ടു കുട്ടികളുണ്ടന്ന് വച്ച് അവർ ഇവർക്കൊരു ബാധ്യത യൊന്നുമാകില്ലാട്ടോ.. അതെല്ലാം ഡിവോഴ്സ് നടന്ന അന്ന് തന്നെ സെറ്റിൽ ചെയ്തതാണ്… “

വിഷ്ണുവിന്റെ അമ്മ സ്വല്പം അഭിമാനത്തോടെ പറഞ്ഞതും അത് കേട്ടു നിന്ന മാളവികയും അച്ഛനും അമ്മയും ചേട്ടനും പരസ്പരം നോക്കി….

” അപ്പോൾ ഞങ്ങളുടെ വിവാഹം കഴിഞ്ഞു എനിക്കുണ്ടാകുന്നതും പെൺകുട്ടികൾ ആണെങ്കിൽ അമ്മയുടെ മകൻ എന്നെയും ഡിവോഴ്സ് ചെയ്തു വേറെ വിവാഹം കഴിക്കുവോ .. “

മാളവിക പെട്ടന്ന് അവരോട് അൽപ്പം ദേഷ്യത്തോടെ ചോദിച്ചതും അത് കേട്ട വിഷ്ണുവിന്റെ അമ്മ അവളെയൊന്നു നോക്കുകയല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല…

” എന്നിട്ടാ പെൺകുട്ടിയിലും പെൺകുട്ടികൾ മാത്രമാണുണ്ടാക്കുന്നേൽ അവളെയും ഡിവോഴ്സ് ചെയ്തു വീണ്ടും കെട്ടുവോ നിങ്ങളുടെ മോൻ… “

അവൾ അരിശത്തോടെ വീണ്ടും ചോദിച്ചതും….

” മിസ്റ്റർ സഹദേവൻ നിങ്ങൾ നിങ്ങളുടെ മോളെ… ഇത്ര അഹങ്കാരിയായിട്ടാണോ വളർത്തിയത്… മുതർന്നവരോട് എങ്ങനെ സംസാരിക്കണമെന്ന് പോലും നിങ്ങളുടെ മകൾക്കറിയില്ലേ…. “

മാളവിക ചോദിച്ചത് കേട്ടു വിഷ്ണുവിന്റെ അമ്മ മാളവികയുടെ അച്ഛനോട് അൽപ്പം നീരസത്തോടെ ചോദിച്ചതും…

” അതിന് അവൾ ചോദിച്ചതിലെന്താ ആന്റി ഇത്ര തെറ്റ്… “

അതിനു മറു ചോദ്യം ചോദിച്ചത് മഹിയായിരുന്നു ..

” അയ്യോ ഒരു തെറ്റുമില്ലാ…. വെറുതെയല്ല കെട്ടിയവൻ മൂന്ന് മാസം തികയും മുൻപ് വണ്ടി ആക്സിഡന്റിൽ കൊ ല്ലപ്പെട്ടത്… “

അവർ മുഖം കോട്ടി പുച്ഛത്തോടെ പിറുപിറത്തു….

” അല്ല എനിക്കറിയാൻ മേലാത്തത് കൊണ്ട് നിങ്ങളൊക്കെ ഇതേത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്…

നിങ്ങൾ ബാങ്ക് മാനേജർ ആണന്നല്ലേ പറഞ്ഞത്… “

മാളവിക അമ്മയോടായി പറഞ്ഞ ശേഷം വിഷ്ണുവിനോടു ചോദിച്ചതും…

” മോളേ മാനേജർ ആയില്ല അസിസ്റ്റന്റ്… “

ബ്രോക്കർ പെട്ടന്ന് പറഞ്ഞതും…

” പത്താം ക്ലാസ് പാസ്സായ ഏതൊരാൾക്കും മനസ്സിലാകുന്ന കാര്യമാണ്….. ഉണ്ടാകുന്ന കൊച്ച് ആണാണോ പെണ്ണാണോ എന്ന് തീരുമാനിക്കുന്നത് അച്ഛന്റെ ക്രോമസോം ആണെന്ന്… എന്നിട്ടും പെൺകുട്ടി പിറന്നാൽ പഴി അമ്മയ്ക്ക് തന്നെ….കഷ്ടം .!!

നിങ്ങളൊന്നൊർത്തോ നിങ്ങളുടെ മകന് പെൺകുട്ടികളെ ഉണ്ടാക്കാനുള്ള കഴിവേയുള്ളങ്കിൽ നിങ്ങളുടെ മകൻ എത്ര പെണ്ണ് കെട്ടിയാലും നിങ്ങൾക്ക് പേരക്കുട്ടികളായി പെൺകുഞ്ഞുങ്ങളെ ഉണ്ടാകു….

ഇനി നിങ്ങൾക്ക് ആൺകുട്ടിയുണ്ടായത് നിങ്ങളുടെ മിടുക്ക് കൊണ്ടാണന്ന് കരുതണ്ട … അത് നിങ്ങളുടെ കെട്ടിയോനു മിടുക്കുള്ളത് കൊണ്ടാണ്… “

” മോളെ.. “

മാളവിക വിഷ്ണുവിന്റെ അമ്മയേ നോക്കി ദേഷ്യത്തോടെ ഓരോന്നു പറയുന്നത് കേട്ട മാളവികയുടെ അമ്മ അവളെ താക്കിതോടെ വിളിച്ചതും…

” ആൺ കുട്ടിയുണ്ടാകാത്തതിന്റെ പേരിൽ താലി കെട്ടിയ സ്വന്തം ഭാര്യയും തന്റെ രക്തത്തിൽ പിറന്ന കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച താനൊക്കെ ഒരു ആണാണോ കഷ്ടം…

ഇറങ്ങി പോടോ തന്റെ അമ്മയെയും വിളിച്ചു കൊണ്ട്… ഇനിയും നിങ്ങളിവിടെ നിന്നാൽ ഞാൻ വേറെ വല്ലതുമൊക്കെ വിളിച്ചു പറയും… “

മാളവിക വിഷ്ണുവിനെ നോക്കി പുച്ഛത്തോടെ പറഞ്ഞതും അത് കേട്ടു ഒന്നും മിണ്ടാതെ വിഷ്ണുവും അവന്റെ അമ്മയും ബ്രോക്കറും മാളവികയുടെ വീട്ടിൽ നിന്നിറങ്ങി… അത് കണ്ടവൾ ദേഷ്യത്തോടെ വീടിനുള്ളിലേയ്ക്കു കയറാൻ തുടങ്ങിയതും വിഷ്ണുവിന്റെ മുഖത്തു തെളിഞ്ഞൊരു ചിരി എന്തിനാണന്ന് അവൾക്കു മനസിലായില്ല…

**********************

കുറച്ചു നാളുകൾക്ക് ശേഷം…

” മാളവിക… “

ഹോസ്പിറ്റലിൽ നിന്നും ധൃതിയിൽ ഇറങ്ങി വരുന്നതിനിടയിൽ ആരോ തന്റെ പേര് വിളി കേട്ട് അവൾ തിരിഞ്ഞു നോക്കിയതും രണ്ടു വയസ് പ്രായം തോന്നിക്കുന്ന ഒരു പെൺകുഞ്ഞിനെയും എടുത്തു മറ്റൊരു കൈയിൽ ഒരു പെൺകുട്ടിയെയും ചേർത്ത് പിടിച്ചു തനിക്കരികിലേയ്ക്കു ഒരു ചിരിയോടെ നടന്നു വരുന്ന ആ യുവാവിനെ കണ്ടതും അവളുടെ ചുണ്ടുകൾ പതിയെ മന്തിച്ചു…

” വിഷ്ണു… “

തന്റെ പേര് മാളവികയിൽ നിന്നും കേട്ടതും…

” ഓഹ്.. അപ്പോൾ എന്നെ മറന്നിട്ടില്ലാല്ലേ… “

അവനൊരു ചിരിയോടെ ചോദിച്ചു…

” അങ്ങനെ മറക്കാൻ പറ്റില്ലല്ലോ… “

മാളവിക അവനു നേരെ കൈ കെട്ടി നിന്ന് കൊണ്ട് പറഞ്ഞതും, അത് കേട്ടു അവനൊന്നു ചിരിച്ചു…

” അഹ്… അശ്വതി… ഇത് മാളവിക.. അന്ന് ഞാൻ പെണ്ണ് കാണാൻ പോയന്ന് പറഞ്ഞില്ലേ.. “

വിഷ്ണു, അശ്വതിയോട് പറഞ്ഞതും അത് കേട്ടവൾ മാളവികയെയൊന്നു നോക്കി മനസിലായന്ന പോലെ ചിരിച്ചു…

” മാളവിക… ഇതെന്റെ ഭാര്യ… അശ്വതി… ഇതു ഞങ്ങളുടെ ഇളയ മകൾ ശ്രീവിദ്യ… ഇവൾക്കൊരു ചേച്ചി കൂടിയുണ്ട് ശ്രീദിവ്യ… ഇപ്പോൾ അമ്മയുടെ വീട്ടിലുണ്ട്….

പിന്നെ തന്നോടൊരു നന്ദി പറയാനുണ്ട്… നമ്മുക്കെവിടെയേലും ഇരുന്നു സംസാരിച്ചാലോ… “

വിഷ്ണു അവളോട് ചോദിച്ചതും… എന്തോ അവന്റെ ഷണം നിരസിക്കാൻ കഴിയാത്തത് കൊണ്ട് മാളവിക അവരുടെ കൂടെ അടുത്ത് കണ്ടൊരു കോഫി ഷോപ്പിൽ കയറി….

” തന്റെ അന്നത്തെ പ്രകടനം കലക്കി കേട്ടോ… ഞാനെന്തു പ്രതിഷിച്ചാണോ തന്നെ കാണാൻ വന്നത് അത്‌ എനിക്ക് തന്നിൽ നിന്നും കിട്ടി… “

വിഷ്ണു പറഞ്ഞതും അത് കേട്ടു ഒന്നും മനസിലാകാതെ അവൾ വിഷ്ണുവിനെയും അശ്വതിയെയും മാറി മാറി നോക്കി…

” മാളവികയ്ക്കു ഒന്നും മനസിലായില്ലല്ലേ… വിഷ്ണുവേട്ടൻ എന്നെ ഡിവോഴ്സ് ചെയ്തിട്ടൊന്നുമില്ല… അന്നും ഇന്നും ഇനി എന്നും വിഷ്ണുവേട്ടൻ എന്റെ മാത്രമാണ്…

പിന്നെ അമ്മ ഞങ്ങൾ ഡിവോഴ്സ് ആയെന്ന് പറഞ്ഞത്… അത് അമ്മയുടെ മുന്നിൽ ഞങ്ങൾ ചെറിയൊരു നാടകം കളിച്ചതാ… “

അശ്വതി പറഞ്ഞത് കൂടി കേട്ട് മാളവികയ്ക്കു സംശയം കൂടിയ്തല്ലാതെ ഒന്നും തന്നെ മനസിലായില്ല….

” എടൊ ഉണ്ടാകുന്ന കൊച്ചു ആണാണോ പെണ്ണാണോന്ന് തീരുമാനിക്കുന്നത് ആ കുഞ്ഞിന്റെ അച്ഛന്റെ സ്പെമിൽ നിന്നാണന്ന് മനസിലാകാത്ത ഒരു പൊട്ടനൊന്നുമല്ല ഞാൻ…

പക്ഷെ അത് മനസിലാകാത്ത, അല്ലേൽ അതിനു ശ്രെമിക്കാത്ത ആൺകുട്ടികൾ ഉണ്ടാകുന്നത് പെണ്ണിന്റെ കഴിവും പെൺകുട്ടികൾ ഉണ്ടാവുന്നത് പെണ്ണിന്റെ കഴിവ് കേടും ആണെന്ന് വിശ്വസിക്കുന്ന ഒരു അമ്മയുടെ മകനായത് കൊണ്ടാണ് അന്ന് അങ്ങനെയൊക്കെ നടന്നത്…

അന്ന് താൻ പറഞ്ഞ എല്ലാ കാര്യങ്ങളും തന്നെ അമ്മയോട് പറഞ്ഞു മനസിലാക്കാൻ ഞാൻ പരമാവധി ശ്രെമിച്ചതാണ്… പക്ഷെ അന്നെല്ലാം അത് ഇവൾ തലയണ മന്ത്രം പോലെ ചൊല്ലി തന്ന്… അത് കേട്ട് ഞാൻ പറയുന്നതാണന്നാണ് അമ്മ വിശ്വസിച്ചത്… അങ്ങനെയൊരു പെങ്കോന്തൻ വരെയാക്കിയെന്നെ… ഞാനന്നല്ല ഞങ്ങൾക്ക് പരിചയമുള്ള ആരും പറഞ്ഞിട്ട് അമ്മ അതൊന്നും വിശ്വസിക്കാൻ നിന്നില്ല…

അമ്മയുടെ വിചാരം അതെല്ലാം ഇവൾ പറഞ്ഞു പറയിപ്പിക്കുന്നതാണന്നാണ്…

പിന്നെ ഇവളെയും ഇവളിൽ എനിക്കുണ്ടായാ എന്റെ കുഞ്ഞുങ്ങളെയും ഉപേക്ഷിച്ചു വേറെ പെണ്ണിനെ കെട്ടാൻ അമ്മയുടെ ഉപദേശം… അത് ഞാൻ മൈൻഡ് ചെയ്യാതിരിക്കുന്നത് കണ്ടു നിരാഹാരം… അതും മൈൻഡ് ചെയ്യുന്നില്ലാന്നായപ്പോൾ ആ ത്മഹത്യ ഭീഷണി… ഒരിക്കലതിന് ശ്രെമിക്കുകയും ചെയ്തു കൃത്യസമയത്ത് കണ്ടത് കൊണ്ട് ഒന്നും പറ്റിയില്ല….

എത്രയൊക്കെ കണ്ടില്ലന്ന് നടിക്കാൻ ശ്രമിച്ചാലും പെറ്റമ്മയുടെ കണ്ണീർ കാണാൻ ഒരു മകനും ആഗ്രഹിക്കില്ല… ചില അമ്മമാർ അത് മനസ്സിലാക്കി അവസാനം ആ അടവ് തന്നെയെടുക്കും… ഇവിടെയും സംഭവിച്ചത് അത് തന്നെയാണ്… അത് മനസിലായെങ്കിലും മനസിലായില്ലാന്ന് നടിക്കേണ്ടി വന്നു…

ഇവളെയും കുഞ്ഞുങ്ങളെയും ഇവളുടെ വീട്ടിൽ കൊണ്ട് പോയി ആക്കി… പക്ഷെ അവിടെ ആരോടും ഒന്നും പറഞ്ഞില്ല… ഡിവോഴ്സ് ആയെന്ന് അമ്മയെ പറഞ്ഞു വിശ്വസിപ്പിച്ചു… അതിനു വേണ്ടി ഒരു ഡിവോഴ്സ് പേപ്പറും ചുമ്മ അമ്മയെ കാണിച്ചു…

ആ പേപ്പർ കാണിച്ചതിന്റെ പിറ്റേന്ന് തൊട്ടു അമ്മ ഓരോ പെൺകുട്ടികളുടെ ഫോട്ടോ കാണിക്കാൻ തുടങ്ങി… ഓരോന്നും എന്തേലും കാരണം പറഞ്ഞു ഞാൻ ഒഴിവാക്കി വിടും… തന്നെയും അങ്ങനെ ഞാൻ ആദ്യം ഒഴിവാക്കിയതാ അപ്പോഴാ താനൊരു നേഴ്‌സ് ആണെന്ന് ബ്രോക്കർ പറഞ്ഞത്….

ഒരു നേഴ്‌സ് ആയത് കൊണ്ട് മാത്രമാണ് തന്നെ ഞാൻ കാണാൻ വന്നേ… അവിടെ വച്ചു അശ്വതിയുടെ കാര്യം എങ്ങനെയേലും അമ്മയെ കൊണ്ട് പറയിക്കാ നായിരുന്നു പിന്നെ എന്റെ ശ്രെമം അങ്ങനെ ഒരു കാര്യം പറയുമ്പോൾ സ്വഭാവികമായും താൻ അതിനെ എതിർത്ത് സംസാരിക്കുമെന്നും അതിലൂടെ അമ്മ എല്ലാം മനസിലാക്കുമെന്നും ഞാൻ കരുതി…

പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് തന്റെ ഏട്ടൻ തന്നെ ആ കാര്യം ചോദിച്ചതും അത് വരെയുണ്ടായിരുന്ന എന്റെ ടെൻഷൻ പകുതി മാറി.. പിന്നെ തന്റെയാ സംസാരം കൂടിയായപ്പോൾ ഞാനെന്തു പ്രതിഷിച്ചു തന്റെയടുത്തു വന്നോ അതെനിക്ക് പൂർണ്ണമായും കിട്ടി…

അന്ന് തന്റെ വീട്ടിൽ നിന്നും വന്ന ശേഷം അമ്മ ഭയങ്കര സൈലന്റ് ആയിരുന്നു… രണ്ടു ദിവസം കഴിഞ്ഞു എന്നോട് പോലും പറയാതെ അമ്മ അശ്വതിയുടെ വീട്ടിൽ ചെന്ന് ഇവളോട് മാപ്പും പറഞ്ഞു ഇവളെയും എന്റെ മക്കളെയും തിരിച്ചു വീട്ടിലേയ്ക്കു കൊണ്ട് വന്നു….

എന്റെ രണ്ടു മക്കൾക്കും അവരുടെ അച്ഛമ്മയുടെ സ്‌നേഹം അന്ന് വരെ കിട്ടിയിട്ടില്ലായിരുന്നു എപ്പോഴും അടിയും വഴക്കും മാത്രം…

ഇപ്പോൾ എന്തേലും കാര്യത്തിന് അവരെ ഞങ്ങൾക്കൊന്നു വഴക്ക് പറയാൻ പറ്റാത്ത അവസ്ഥയായി… എന്തേലും പറഞ്ഞു തുടങ്ങിയാൽ അപ്പോൾ അമ്മ അവരുടെ രെക്ഷയ്ക്കായി എത്തും…. ഇത്രയും നാളും കൊടുക്കാതിരുന്ന സ്നേഹം ഇപ്പോൾ അമ്മ ആവിശ്യത്തിൽ കൂടുതൽ കൊടുക്കുന്നുണ്ട്…

ഇപ്പോൾ ഞങ്ങളുടെ വീട്ടിൽ സന്തോഷം മാത്രമേയുള്ളൂ… ഞങ്ങളുടെ ഈ സന്തോഷത്തിന് താനോരാൾ മാത്രമാണ് കാരണം…. അതിനെങ്ങനെ തന്നോട് നന്ദി പറഞ്ഞാലും മതിയാകില്ലാ… “

വിഷ്ണു പറഞ്ഞു നിർത്തിയതും… അന്ന് വീട്ടിൽ നിന്നുമിറങ്ങിയപ്പോൾ വിഷ്ണുവിന്റെ മുഖത്തു കണ്ട ആ ചിരിയുടെ അർത്ഥമിപ്പോൾ മാളവികയ്ക്കു മനസിലായി… അപ്പോൾ അവളുടെ മുഖത്തും ഒരു കുഞ്ഞു ചിരി വിരിഞ്ഞു….

” i am സോറി വിഷ്ണു… അന്ന് ഞാൻ ഒന്നും മനസിലാകാതെ തന്നോട് എന്തൊക്കെയോ… “

മാളവിക പെട്ടന്ന് പറഞ്ഞതും…

” ഏയ്‌… സോറിയുടെ ആവിശ്യമൊന്നുമില്ല മാളവിക… ഞാൻ പറഞ്ഞല്ലോ… അന്ന് താൻ അങ്ങനെയൊക്കെ പറഞ്ഞത് കൊണ്ട് എനിക്ക് നേട്ടമേ ഉണ്ടായിട്ടുള്ളൂ…

ഇടയ്ക്ക് ഞാൻ തന്നെ വന്നു കാണണമെന്ന് കരുതിയതാണ്… പക്ഷെ തന്നെ കാണുമ്പോൾ എന്റെ അച്ചു കൂടി എന്നോടൊപ്പം വേണമെന്ന് തോന്നി… അതാ ഇത്രയും താമസിച്ചത്…

ഒരിക്കൽ കൂടി നന്ദി… എനിക്ക് എന്റെ കുടുംബവും ഞങ്ങളുടെ സന്തോഷവും തിരിച്ചു കിട്ടാൻ താനൊരു കാരണമയതിൽ….

എങ്കിൽ ശെരി ഞങ്ങളിറങ്ങട്ടേ. ഇനിയും കാണാം… “

അത്രയും പറഞ്ഞു മാളവികയ്ക്കു കൈ കൊടുത്ത ശേഷം സന്തോഷത്തോടെ പോകുന്ന വിഷ്ണുവിനേയും അശ്വതിയെയും കുഞ്ഞിനെയും നോക്കി മാളവിക നിന്നു….

ശുഭം….

Related Posts

Leave a Reply

Your email address will not be published. Required fields are marked *