മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ദക്ഷേട്ടന്റെ മനസ്സിൽ തനിപ്പോൾ ഇല്ല..തന്നെ മറന്നിരിക്കുന്നു..അവിടെ മറ്റൊരാൾ സ്ഥാനം പിടിച്ചിരിക്കുന്നു.. ഇനിയും വേദനിക്കാൻ വയ്യ മഹിയേട്ടനെ കാണണം…എല്ലാം പറയണം.. ഇനിയും എനിക്കിത് താങ്ങാൻ കഴിയില്ല. നെഞ്ച് പൊട്ടി ഞാൻ മരിച്ചു പോകും… എപ്പോഴെങ്കിലും ദക്ഷേട്ടനോട് പറയാൻ പറയാണം.. ഈ വാമി ഒരുപാട് സ്നേഹിച്ചിരുന്നെന്നു..
അടുത്ത ദിവസം രാവിലെ… ദക്ഷ് ഓഫീസിൽ പോകാൻ റെഡി ആയപ്പോഴാണ്…. ദേവൻഷിയുടെ കാൾ വന്നത്.. അവനത് സ്പീക്കറിൽ ഇട്ടുകൊണ്ട് ടൈ കെട്ടാൻ തുടങ്ങി..
ഹെലോ… ദക്ഷിത്.. താനിന്നു ഫ്രീ ആണോ?
ഓഫീസിൽ ചെന്നിട്ടെ അത് പറയാൻ പറ്റു…ഓഹ് … ഞാൻ ഓഫീസിൽ ചെന്നിട്ട് വിളിച്ചാൽ മതിയോ?
മ്മ്.. പിന്നെ.. താനെന്നാ ജോയിൻ ചെയ്യുന്നത്.. Next monday…
Ok.. ഞാൻ വിളിക്കാം.. ഇപ്പോൾ കുറച്ചു തിരക്കിലാണ്. ok
സോഫയിൽ ഇരുന്നു വാമി ഇതെല്ലാം കേൾക്കുന്നുണ്ടായിരുന്നു..
അവൻ ബാഗും എടുത്ത് ഹാളിലേക്ക് വന്നു.. വാമിയെ കണ്ടതും അവന്റെ നെറ്റി ചുളിഞ്ഞു..
നീ.. പോയില്ലേ ഹോസ്റ്റലിലേക്ക് ?
ഇല്ല… എന്നാൽ ഉടനെ പോകാൻ നോക്ക്…
എനിക്ക് ഇത്തിരി പ്രൈവസി വേണം..
പിന്നെ.. വാമി ഒന്നും മിണ്ടാൻ നിന്നില്ല… അവൾ വേഗം ബാഗിൽ തന്റെ ഡ്രസ്സ് അടുക്കാൻ തുടങ്ങി.. വേഗം വന്നാൽ ഞാൻ കൊണ്ടാകാം… അതിനു ബുദ്ധിമുട്ടണ്ട… എനിക്ക് പോകാൻ അറിയാം.. അവൾ ചടപ്പിൽ പറഞ്ഞു…
മ്മ്..അവൻ ഒന്ന് മൂളിക്കൊണ്ട് അവളെ നോക്കി…
ഞാൻ ഇച്ചിരി തിരക്കിലാണ്.. നീ ഇറങ്ങുമ്പോൾ വീട് പൂട്ടി കീ ഹാങ്ങിങ് പ്ലാന്റിന് താഴെ യുള്ള പ്ലോട്ടിൽ വെച്ചേക്ക്.. അതും പറഞ്ഞവൻ ഇറങ്ങി… വാമി ഒന്നും മിണ്ടാതെ കീ വാങ്ങി.
അവൻ പോയി കഴിഞ്ഞു അവൾ കുറെ നേരം കരഞ്ഞു.. പിന്നെ ലിയയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു..
എന്തായാലും നീ നിനക്ക് പറയാനുള്ളത് പറഞ്ഞിട്ട് വന്നാൽ മതി…നാളെ പറഞ്ഞില്ലെന്നു ആരും പറയില്ലല്ലോ..
മ്മ്.. വാമിക്കും ലിയ പറഞ്ഞത് ശരിയാണെന്നു തോന്നി..
ഇതേ സമയം ഓഫീസിൽ മഹിയുമായി ഓരോ കാര്യങ്ങൾ പറയുന്നതിനിടയ്ക്ക് ദേവാൻഷിയുടെ കാര്യവും പറഞ്ഞു…
അതിനെന്താ അവളിവിടെ ജോയിൻ ചെയ്യട്ടെ… വാമി എന്ത് പറയുന്നു.. അവൾ എന്ത് പറയാൻ. ഇപ്പോൾ ഹോസ്റ്റലിലേക്ക് പോയ് കാണും… നീ അവളെ പറഞ്ഞു വിട്ടോ… പിന്നെ പറഞ്ഞു വിടാതെ…
ടാ.. നീ… വേണ്ട മഹി.. ഒരിക്കൽ നമ്മൾ ഇതിനെപ്പറ്റി സംസാരിച്ചതാണ്…. അവളുടെ കാര്യം പറഞ്ഞു നമ്മൾ മുഷിയണ്ട….
മഹി ഒന്നും മിണ്ടാതെ തന്റെ ക്യാബിനിലേക്ക് പോയി..
ഈവെനിംഗ് ദേവാൻഷിയെ കാണാൻ പോയി. പുറത്തു നിന്നും ഫുഡ് കഴിച്ചിട്ട് ദക്ഷ് ലേറ്റ് ആയിട്ടാണ് വന്നത്… അപ്പോഴാണ് ദേവാൻഷി വിളിച്ചത്… അവളോട് സംസാരിച്ചു കൊണ്ട് ഡോർ തുറക്കാൻ നോക്കിയതും കീ ഇല്ല അവൻ വീണ്ടും വീണ്ടും നോക്കി.. അപ്പോഴേക്കും വാമി വന്നു ഡോർ തുറന്നു… അവളെ കണ്ടതും അവനു ദേഷ്യം വന്നു…
ദേവാൻഷി.. ഞാൻ കുറച്ചു കഴിഞ്ഞു വിളിക്കാം അതും പറഞ്ഞവൻ കാൾ കട്ട് ചെയ്തിട്ട് വാമിയെ നോക്കി..
നീ.. പോയില്ലേ….. ഇല്ല…. നിന്നോട് ഞാൻ പറഞ്ഞതല്ലേ…
അത്പി ന്നെ…. എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു..
അപ്പോഴാണ് അവളുടെ കൈയിൽ ഇരുന്ന ഫോൺ റിങ് ചെയ്തത്… ജോയൽ എന്ന് കണ്ടതും… ദക്ഷിന്റെ മുഖം വലിഞ്ഞു മുറുകി.. കണ്ണുകൾ ചുവന്നു തിളങ്ങി. അവൾ വേഗം കാൾ എടുത്തുകൊണ്ട് കിച്ചണിലേക്ക് നടന്നു…
ഇല്ലടാ.. ഞാൻ.. പറഞ്ഞില്ല.. ഒരു പ്രോബ്ളവും ഇല്ല.. ഉണ്ടായാൽ ഞാൻ പറയാം.. അത്രയും പറഞ്ഞവൾ ഫോൺ വെച്ചു.. അപ്പോഴാണ് ദക്ഷ്… ഫ്രിഡ്ജിൽ നിന്നും വെള്ളം എടുത്തു കൊണ്ട് അവളെ നോക്കികൊണ്ട് സോഫയിൽ വന്നിരുന്നു…
അവൾ പതിയെ അവന്റെ അടുത്തേക്ക് ചെന്നു…
എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു.. ആ.. പറഞ്ഞോ.. അവൻ ഫോണിൽ തൊണ്ടിക്കൊണ്ട് പറഞ്ഞു…
ഞാനും ജോയലും…
അതിനി പറയണ്ട എനിക്കറിയാം.. നീയും അവനും തമ്മിൽ ഇഷ്ടത്തിൽ ആണെന്ന്.. അതു ഒരിക്കൽ നീയും അവനും എന്നോട് പറഞ്ഞതല്ലേ..
എനിക്ക് അതിൽ പ്രോബ്ലം ഒന്നും ഇല്ല…
ഞാൻ പറയാൻ വന്നത് അതല്ല… പിന്നെ…mഓഹ് .. ഞാൻ മറന്നു… നമ്മുടെ ഡിവോഴ്സ് ആയിരിക്കും അല്ലെ….
അതിന്റെ പേപ്പേഴ്സ് റെഡി ആയിട്ടുണ്ട്… രണ്ടു ദിവസത്തിനുള്ളിൽ കിട്ടും..
ദക്ഷേട്ടൻ എന്തൊക്കെയാ ഈ പറയുന്നത്.. ഞാൻ.. ഞാൻ അതൊന്നുമല്ല പറയാൻ വന്നത്… എന്നെ മറക്കാൻ ദക്ഷേട്ടന് പറ്റുമോ?
അതിനു നീയും ഞാനുമായി എന്താണ് ബന്ധം.. നമുക്കിടയിൽ വെറുമൊരു ചരടിന്റെ ബന്ധം മാത്രമേ ഉള്ളു… ഡിവോഴ്സോടെ അതും തീരും.
വാമി വിശ്വാസം വരാതെ അവനെ നോക്കി… അവളുടെ കണ്ണുകൾ നിറഞ്ഞു..
വെറുതെ കണ്ണീരു പൊഴിക്കണ്ട… ഇനി ഒരു തുള്ളി കണ്ണുനീര് കൊണ്ടുപോലും നിനക്കെന്നെ മോഹിപ്പിക്കാൻ ആവില്ല..നീ തന്ന തീക്കനൽ കത്തുകയോ അണയുകയോ ചെയ്യാതെ എന്നിൽ നീറി പുകഞ്ഞു കൊണ്ടിരിക്കുകയാണ്… ഇനി നിന്നിലേക്ക് ഒരു മടങ്ങി വരവ് എനിക്കില്ല..
ആ പഴയ ദക്ഷ് മരിച്ചു…. നീ എന്നെ കൊ ന്നു.. നീ.. എന്നെ സംശയിച്ചതിൽ ഞാൻ തെറ്റ് പറയുന്നില്ല… അതിനൊരു കാരണം ഉണ്ട്…വാമി…പക്ഷെ.. നിനക്ക് എന്നോട് ചോദിക്കാമായിരുന്നു… നിനക്ക് എന്നെ വിശ്വാസം ഇല്ലായിരുന്നു അല്ലെ … വിശ്വാസവ ഞ്ചന എന്നെങ്കിലും നിന്നോട് ഞാൻ കാണിച്ചോ വാമി ? പക്ഷെ എന്നിട്ടും നീ….
അവസാനം നമ്മൾ കണ്ട അന്ന് നീ പറഞ്ഞത് ഓർമ്മയുണ്ടോ?
നീ എന്നെ വെറുക്കുന്നു…എന്ന് പറഞ്ഞതും പോട്ടെന്നു വെക്കാം…അത് അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞതാണെന്ന് വിചാരിക്കാം.. പക്ഷെ.. നീ മറ്റൊരാളെ സ്നേഹിക്കുന്നെന്നു പറഞ്ഞത് നിനക്ക് ഓർമ്മയുണ്ടോ അവനെ എന്റെ മുന്നിൽ കൊണ്ട് നിർത്തിയത് നിനക്ക് ഓർമ്മയുണ്ടോ?
അന്ന് ഞാൻ അനുഭവിച്ച വേദനയുണ്ടല്ലോ? അത് നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല…
അത് അനുഭവിച്ചാലേ മനസ്സിലാകു… ജീവനുതുല്ല്യം സ്നേഹിച്ചവർ തള്ളിപ്പറയുമ്പോഴുള്ള വേദന അത് നിനക്ക് മനസ്സിലാവില്ല… അന്ന് അവിടെ വെച്ചു ദക്ഷ് മരിച്ചു.. ഇന്ന് നിന്റെ മുന്നിൽ നിൽക്കുന്നത് പുതിയ ദക്ഷ് ആണ്…
അന്നത്തെ ദിവസത്തിലേക്ക് വാമിയുടെ ചിന്തകൾ നീണ്ടു (ഫ്ലാഷ്ബാക്ക് )
ക്ലാസ്സിൽ ഇരുന്നപ്പോഴാണ്. ആരോ വന്ന് പറഞ്ഞത് തന്നെ കാണാൻ ആരോ വന്നിട്ടുണ്ടെന്ന്.. അപ്പോഴേ അറിയാമായിരുന്നു അത് ദക്ഷേട്ടൻ ആയിരിക്കും എന്ന്.. കഴിഞ്ഞ കുറെ ദിവസമായി കാണാൻ വരുന്നുണ്ട്.. ഇനിയും ഇങ്ങനെ ആയാൽ ശരിയാകില്ലെന്നു തോന്നി..
അപ്പോഴാണ് ലിയയും ജോയലും കൂടി വന്നത്…എന്റെ വിഷമം കണ്ടിട്ട് അവൾ കാര്യം തിരക്കി.. അപ്പോഴത്തെ ദേഷ്യത്തിൽ ജോയൽ നിൽക്കുന്നതോർക്കാതെ എന്തൊക്കെയോ പറഞ്ഞു… നിനക്ക് ഇപ്പോൾ എന്താ അയാളുടെ ശല്യം ഉണ്ടാവരുത് അത്രയല്ലേ വേണ്ടു… ലിയ അത് പറഞ്ഞപ്പോൾ എന്ത് കൊണ്ടോ ഞാനും സമ്മതിച്ചു… അവൾ ജോയലിനോട് എന്തൊക്കെയോ സംസാരിച്ചു.. അവൻ അത് എതിർക്കുന്നുണ്ടായിരുന്നു. അവസാനം എന്റെ കഥകൾ പറഞ്ഞപ്പോൾ അവൻ സഹായിക്കാമെന്നു.. ഏറ്റു.. അപ്പോഴും അവൾ കാര്യം എന്നോട് പറഞ്ഞില്ല… എന്നോട് അവിടെ നിൽക്കാൻ പറഞ്ഞിട്ട് ജോയലിനെ ദക്ഷേട്ടന്റെ അടുത്തേക്ക് പറഞ്ഞു വിട്ടു..
അവൻ എന്റെ ലവർ ആണെന്ന് പറഞ്ഞത് ദക്ഷേട്ടൻ വിശ്വസിച്ചില്ല.. അവനെ തല്ലി… അവസാനം ലിയ വന്നു കാര്യങ്ങൾ പറഞ്ഞപ്പോഴാണ്.. എല്ലാം കൈ വിട്ടു പോയെന്നു മനസ്സിലായത്.. ഞാനും അവനുമായി ഇഷ്ടത്തിൽ അല്ലെന്നു ഞാൻ പറഞ്ഞാൽ ദക്ഷേട്ടൻ അവനെ കൊ ല്ലും..
. ഒരു നിവർത്തിയും ഇല്ലാതെ ആണ് അന്ന് അങ്ങനെ ഒരു കള്ളം പറഞ്ഞത്.. ഒരക്ഷരം മിണ്ടാതെ കാറിൽ കയറി പോകുന്ന ദക്ഷേട്ടന്റെ മുഖം ഇന്നും മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല… പിന്നെ ഇതുവരെ എന്നെ ബുദ്ധി മുട്ടിച്ചിട്ടില്ല.. ഒരിക്കൽ പോലും കാണാൻ വന്നില്ല… ലിയയോട് ഇതിന്റെ പേരിൽ എത്ര ദിവസം താൻ മിണ്ടാതെ നടന്നു..
ദാ… ഇതാണ് നമ്മുടെ മാര്യേജ് കോൺട്രാക്ട്… ഇനി ഇതിന്റെ ആവശ്യവും എനിക്കില്ല…?അവൻ അത് അവളുടെ നേരെ എറിഞ്ഞു.
കണ്ണ് തുറന്നു നോക്ക് ഞാൻ അതിൽ എന്താണ് എഴുതിയിരിക്കുന്നത് എന്ന്..
അവളത് മറിച്ചു നോക്കി…എല്ലാ പേജിലും ഒരേ വരികൾ…
“ഈ ജന്മത്തിലും വരും ജന്മത്തിലും എനിക്ക് ഒരു പാതി ഉണ്ടെകിൽ അത് നീ മാത്രം ആയിരിക്കും ഈ നീല മിഴികൾക്ക് ഒരു അവകാശി ഉണ്ടെകിൽ അത് ഞാൻ മാത്രമാകും “
നിന്നെ ഞാൻ കണ്ടതു എന്റെ സ്വപ്നത്തിൽ ആയിരുന്നു… നിന്റെ ഈ നീല കണ്ണും ചുണ്ടിനു താഴെയുള്ള ഈ കുഞ്ഞു മറുകും തേടി ഒരുപാട് അലഞ്ഞിട്ടുണ്ട്… നിന്നെ സ്നേഹിച്ചിട്ട് തന്നെയാ കല്യാണം കഴിച്ചത്..അല്ലാതെ പകയ്ക്ക് വേണ്ടി മാത്രം അല്ല…
പക്ഷെ,.. ഞാൻ തോറ്റുപോയി… എനിക്കതിൽ സങ്കടം ഇല്ല…
പക്ഷെ ഒരു അപേക്ഷ ഉണ്ട്.. ഇനി എന്നെ ബുദ്ധിമുട്ടിക്കരുത്.. ഞാൻ നിന്നെ സ്നേഹിക്കുന്നില്ല.. നമ്മൾ രണ്ടു വ്യക്തികൾ മാത്രമാണ്…എന്നിലെ ഒരു ചങ്ങല കെട്ടുകളും നിന്നെ പിടിച്ചു വെക്കില്ല.. ഞാൻ എന്ന ചങ്ങലയിൽ നിന്നും നീ മോചിക്കപ്പെട്ടിരിക്കുന്നു..
അതും പറഞ്ഞവൻ റൂമിലേക്ക് പോയി..
വാമി വേഗം മുഖം തുടച്ചു ..
ബാഗും എടുത്തു പുറത്തേക്കിറങ്ങി…. പുറത്തു മഴപെയ്യാൻ തുടങ്ങിയിരുന്നു…. എങ്ങോട്ട് പോകണമെന്ന് ഒരു കണക്ക് കൂട്ടലും ഇല്ല… പക്ഷെ എവിടേക്ക്എ ങ്കിലും പോണം.. ഇനിയും വയ്യ… ദക്ഷേട്ടൻ പറഞ്ഞത് പോലെ ബുദ്ധിമുട്ടിക്കരുത്…ആരെയും…. അവൾ ആ ചാറ്റൽ മഴയിൽ എങ്ങോട്ടെന്നില്ലാതെ നടന്നു…
കുറച്ചു കഴിഞ്ഞാണ് ദക്ഷ് റൂമിൽ നിന്നിറങ്ങിയത്.. അവൻ അവിടൊക്കെ വാമിയെ നോക്കി.. അവളുടെ ബാഗും കണ്ടില്ല.. പെട്ടന്ന് മനസ്സിൽ വല്ലാത്ത ഒരു ഭയം… അതുകൊണ്ട് ആണ് അവളെ തിരഞ്ഞു വന്നത്… പക്ഷെ അവിടെ കണ്ട കാഴ്ച ജോയലിനൊപ്പം കാറിലേക്ക് കയറുന്ന അവളെ ആണ്…
പിന്നെ അവിടെ നിൽക്കാൻ അവനു തോന്നിയില്ല… റൂമിലേക്ക് വന്നു ഡോർ അടച്ചുകൊണ്ട് കുറെ കരഞ്ഞു… അത്രമേൽ ഹൃദയത്തിൽ ചേർത്ത് വെച്ചത് കൊണ്ടാവാം.. കണ്മുൻപിൽ നഷ്ടമാകുന്നത്… ഇനിയൊരിക്കലും തിരിച്ചു കിട്ടില്ലെന്ന് ഓർക്കും തോറും വേദന ഏറി…പിന്നെ അതൊരു വാശിയായി.. ഇനി അവളെ പറ്റി ചിന്തിക്കില്ലെന്ന് ഉറപ്പിച്ചു.. പക്ഷെ അവിടെയും എന്നെ തോൽപിച്ചു കൊണ്ട് മറവിക്കു മീതെ ഓർമ്മകൾ ഒരു പൂന്തോട്ടം തന്നെ പണിതു …
ജോയൽ.. വാമിയെ നേരെ ഹോസ്റ്റലിലേക്ക് ആണ് കൊണ്ടുപോയത്..?എടൊ.. തനിങ്ങനെ കരയാതെ ഞാൻ ലിയയെ വിളിച്ചിട്ടുണ്ട്.. അവൾ ഇപ്പോൾ വരും… എന്നോട് ലിയ വിളിച്ചു പറഞ്ഞിരുന്നു കുറച്ചു നേരം തന്റെ ഫ്ലാറ്റിനു താഴെ നിൽക്കണമെന്ന്… കാരണം നിങ്ങൾ തമ്മിൽ സംസാരിക്കുന്നത് അവൾ കേട്ടു.. തന്റെ ഫോൺ അവളുടെ ഫോണിലേക്ക് കണക്ട് ആയിട്ടുണ്ടായിരുന്നു. അവൾക്ക് ഇങ്ങനെ ഒക്കെ സംഭവിക്കുമെന്ന് തോന്നി ഇരിക്കും…ഞാൻ തന്നെ കണ്ടില്ലായിരുന്നു എങ്കിൽ താൻ എന്ത് ചെയ്യുമായിരുന്നു..എനിക്ക് ഉറപ്പായിരുന്നു താൻ സ്വയം ഇല്ലാതാവുമോ എന്ന്… ഞാൻ വേണമെകിൽ അയാളോട് സംസാരിക്കാം.. വേണ്ട….
ഞാൻ ഇനിയും ദക്ഷേട്ടനെ ബുദ്ധിമുട്ടിക്കാൻ ആഗ്രഹിക്കുന്നില്ല..ജോയൽ….. ഇപ്പോൾ ദക്ഷേട്ടൻ മനസ്സിൽ ഞാൻ ഇല്ല പകരം അവിടെ മറ്റൊരാളുണ്ട്…
തുടരും