ദക്ഷാവാമി ഭാഗം 62~~ എഴുത്ത്:- മഴമിഴി

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പിന്നെ നടന്ന ഓരോ സംഭവങ്ങളും   ഒരു കണ്ണാടിയിൽ തെളിയുന്ന പോലെ അവന്റെ മുന്നിൽ നിരന്നു..

  ഒരു നിമിഷം അവളെ  താലി ചാർത്തിയത്    അവൻ ഓർത്തുപോയി…

ഓർമ്മകൾക്ക്  ഒരിക്കലും മരണം ഇല്ല…

അവളുടെ മാറിൽ നിന്നും തന്റെ കയ്യിൽ കൊരുത്തു കിടക്കുന്ന ചെയിനിലേക്കും താലിയിലേക്കും അവൻ ഒന്നുകൂടി നോക്കി.. ഇത്രയും നാളും ഇവളുടെ നെഞ്ചോരം  ഇത് ഉണ്ടായിരുന്നോ…..,.. ഞാൻ അതറിഞ്ഞില്ലല്ലോ … പെട്ടെന്ന് അവനിൽ അവൾ തന്റേത് മാത്രമാണെന്ന ചിന്ത ഉണർന്നു.. അവന്റെ ചുണ്ട് അവളുടെ കഴുത്തിടുക്കിലേക്ക് അമർന്നപ്പോൾ അവൾ ഒന്നുകൂടി വിറച്ചു പോയി.. നനഞ്ഞോട്ടിയ  അവളുടെ  ദേഹത്തേക്ക് ചെറു ചൂട്  തട്ടിയപ്പോൾ  അവളുടെ ശരീരം പതിയെ ചൂടുപിടിക്കാൻ തുടങ്ങി.. പതിയെ പതിയെ അവളുടെ ശ്വാസത്തിന്റെ ഗതി മാറി.. ഇരു ശ രീരങ്ങളും  പതിയെ ഒന്നാകാൻ വെമ്പൽ കൊണ്ടു.. അതോടൊപ്പം ആടകൾ  ഓരോന്നും അഴിഞ്ഞു വീഴാൻ തുടങ്ങി.. അവനിലേ പുരുഷൻ അ വളിലെ പെ ണ്ണിനെ പൂ ർണ്ണമായി അറിയാൻ കൊതിച്ചു.. അവളുടെ ക ,ഴുത്തിൽ അവന്റെ ചു ണ്ടുകൾ പതിയുമ്പോൾ അവളിലും വികാരങ്ങൾ നിറയുന്നത്  അവർ രണ്ടാളും അറിയുന്നുണ്ടായിരുന്നു.. തണുത്തു വിറങ്ങലിച്ചു നിൽക്കുന്ന കുളിരുള്ള പ്രകൃതിയെ സാക്ഷി ആക്കി  അവർ ഒന്നായി… ആ കുളിരു കോ രുന്ന തണുപ്പിൽ പോലും ഇ രുവരും   ഐസ് പോലെ ഉരുകി ഒലിച്ചു… അവന്റെ ചുണ്ടുകൾ അവളുടെ  നെറ്റിയിൽ അമർത്തി ചുംബിച്ചു.. അവളുടെ നീല കണ്ണുകളിൽ  പെയ്തു തീർന്നിട്ടും പെയ്യാൻ വെമ്പിക്കൊണ്ട് ഒരു തുള്ളി കണ്ണുനീർ അടർന്നു  വീണ്  അവളുടെ കവിളിനെ  നനയിച്ചു.. ഒരേ പുതപ്പിന്  കീഴിൽ  അവളെ നെഞ്ചോടു ചേർത്ത് പിടിച്ചവൻ കിടന്നു.. അപ്പോഴും പുറത്ത് ആകാശത്തെയും ഭൂമിയെയും പ്രണയിച്ചു തീരാത്തത് പോലെ  മഴയും കാറ്റും മത്സരിച്ചു അവരുടെ പ്രണയം പങ്കുവെച്ചുകൊണ്ടിരുന്നു…ആദ്യ  സം ഗമത്തിന്റെ  ആ ലസ്യത്തിൽ അവന്റെ നെഞ്ചോരം പറ്റിച്ചേർന്നു അവൾ സുഖനിദ്രയിൽ ആണ്ടു ..

അവൻ അവളുടെ മുഖത്തേക്ക് നോക്കി… തന്റെ ഷർട്ടിന്റെ കോളേറിൽ  ഒരു കൈ  കൊണ്ട് ചുറ്റിപിടിച്ചാണ് അവൾ കിടക്കുന്നത്…കവിളിൽ കണ്ണു നീരുണങ്ങിയ  പാടുകൾ മായാതെ അവശേഷിച്ചിരുന്നു.. അവൻ പതിയെ എഴുനേറ്റു.. തന്റെ വസ്ത്രം ധരിച്ചുകൊണ്ട്  ചരിഞ്ഞു കിടക്കുന്ന അവളെ നോക്കി.. കാലിന്റെ പകുതി  വരെയേ  ഷർട്ട്‌ ഉള്ളു.. അവൻ ചെറു ചിരിയോടെ   തെന്നി മാറി കിടന്ന ബ്ലാങ്കെറ്റ് എടുത്തു അവളെ പുതപ്പിച്ചപ്പോഴാണ്. അവന്റെ കണ്ണുകൾ ബെഡ്ഷീറ്റിൽ പറ്റിപ്പിടിച്ചിരുന്ന ചുവന്ന   അടയാളത്തിലേക്ക് എത്തി നിന്നത്. അവൻ ഒരിക്കൽ കൂടി  അവളുടെ മുഖത്തേക്ക് നോക്കി.. നിഷ്കളങ്കമായ  ഉറക്കത്തിൽ ആണ് അവൾ..  അവളിലെ  വിശുദ്ധിയുടെ അടയാളം  കൺകെ ഒരേ സമയം അവനു സന്തോഷവും സങ്കടവും തോന്നി…

പെട്ടന്ന് അവന്റെ ഫോൺ റിങ് ചെയ്തത്.. മഹി  കാളിങ്..

ഹോ.. ഇവൻ രാവിലേ  തന്നെ.. എന്റെ മൂഡ് കളയാനായിട്ട്… മനുഷ്യന് ഒരു സമാധാനവും തരാത്ത കോ ന്തൻ…

ഹലോ…

ഹലോ.. എന്താടാ.. കോ പ്പേ മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ..

ഓ.. നിനക്ക് ഉറങ്ങിയാൽ മതിയല്ലോ.. ബാക്കി ഉള്ളവന്റെ ഉറക്കം കളഞ്ഞിട്ട്..

..എന്റെ പെങ്ങളുകൊച്ചു ജീവനോടെ ഉണ്ടോടാ…

അവൻ വാമിയെ നോക്കി കൊണ്ട് പതിയെ ഡോർ ചരികൊണ്ട് ഹാളിലേക്ക് വന്നു..

ആ.. ഒണ്ട്..

ഇപ്പോഴാ എനിക്ക് ആശ്വാസം ആയത്…അവൾ ജീവനോടെ ഉണ്ടല്ലോ…

എന്നാലും നീ എങ്ങനെ അവളെ  രക്ഷിച്ചു..

അതിപ്പോ നീ അറിയണ്ട.. വേണ്ട….ഞാൻ അവളോട് ചോദിച്ചോളം

തെണ്ടി……

എന്തോന്നാടാ നീ പറഞ്ഞെ… ഒന്നും ഇല്ല അളിയാ..

  അളിയനോ? നിന്നെ പോലെ ഒരാളിയനെ  എനിക്ക് വേണ്ട…

ഇവിടെ കാറ്റു കുറഞ്ഞു പക്ഷെ മഴ കുറഞ്ഞിട്ടില്ല.. റോഡിലെ ബ്ലോക് മാറുകയാണെങ്കിൽ ഞാൻ ഈവെനിംഗ് വന്നു അവളെ കൂട്ടിക്കോളം..നിനക്ക്  അവളിനി അടുത്ത ഒരു ബുദ്ധിമുട്ട് ആവണ്ട  ..

നീ വരണം എന്നില്ല..

അവളെ നീ കൊണ്ടു വിടുമോ?

ഇല്ല
 
അവളെ ഒറ്റയ്ക്ക് വിടണ്ട…. ഞാൻ വന്നോളാം…

നീ വരണ്ട.. നിനക്ക് പറഞ്ഞാലും മനസിലാകില്ലേ

നീ നിത്യേം നമ്മുടെ കുഞ്ഞി പെണ്ണിനേം നോക്കി അവിടെ റസ്റ്റ്‌ എടുക്കു..

എന്റെ പെങ്ങളും കൂടി വന്നിട്ട് ഞങ്ങൾ ഒന്നിച്ചു റസ്റ്റ്‌ എടുത്തോളാം

അതെന്തായാലും ഇനി നടക്കുമെന്ന് തോന്നുന്നില്ല..

എടാ.. മഹാപാപി.. നീ അവളെ കൊന്നോ?

എന്റെ പൊന്നു മഹി. അവൾ ഇവിടെ ഉണ്ട്.. പക്ഷെ…

എന്തോന്ന് പക്ഷെ…

കോ പ്പ്.. ഈ മണ്ടനോട് ഞാൻ ഇതെങ്ങനെ  പറഞ്ഞു  മനസ്സിലാക്കും ..

. മണ്ടൻ നിന്റെ അപ്പുപ്പൻ…

ഞാൻ രണ്ടു ദിവസം കഴിഞ്ഞു എന്തായാലും അവളെ വിളിക്കാൻ വരും. അല്ലെങ്കിൽ നീ അവളെ ഇന്ന് ഹോസ്റ്റലിൽ ആക്കിയേക്ക്…

രണ്ടു ദിവസം കഴിഞ്ഞു നീ വരണ്ട.. അവൾ ഇനി ജീവിതകാലം മുഴുവൻ  എന്റെ കൂടെ കാണും..

  എടാ.. നീ…

ഇപ്പോഴെങ്കിലും നിനക്ക് കത്തിയല്ലോ..

ഇതൊക്കെ എപ്പോൾ നടന്നു…

അതൊക്ക ഇന്നലെ……ച്ചീ.. പോ  എനിക്ക് നാണം ആകുന്നു….

നീ ഒന്ന് വെച്ചിട്ട് പോകാമോ…

മഹിക്ക് ശരിക്കും ചിരി വന്നു അവൻ അത് നിയന്ത്രിച്ചു കൊണ്ട് പറഞ്ഞു.. നിന്നോട് അവൾക്കു  ചൂട് കൊടുക്കാനെ പറഞ്ഞുള്ളു അല്ലാതെ അവളെ  ….

അല്ലടാ ദക്ഷേ എനിക്ക് ഒരു ഡൌട്ട്.. നീ അവളെ  ഡിവോഴ്സ് ചെയ്യാൻ പോവല്ലെ…

ആര് പറഞ്ഞു… നീ തന്നെയല്ലേ   സൈൻ ചെയ്യിപ്പിച്ചത്..

അതൊക്കെ വെറുതെ… അവളെ വിട്ടുകളയാൻ മാത്രം മണ്ടൻ അല്ല ഞാൻ…

കോപ്പ്.. നിനക്ക് ഭ്രാന്താണ്.. നിന്നെപ്പോലെ ഒരു മെന്റലിന്റെ കൂടെ എന്റെ കൊച്ചു എങ്ങനെ ജീവിക്കും

പോ ടാ പ ട്ടി…എന്നെ പോലെ ഒരാളുടെ കൂടെ അവൾക്ക് ജീവിക്കാൻ പറ്റു…

ഞാൻ വെക്കുവാ അളിയാ.. എന്റെ കുഞ്ഞി പെണ്ണ് കരയുന്നു…എന്റെ പെങ്ങളെ നോക്കിക്കോണം അല്ലെങ്കിൽ പ ന്നി നിന്റെ നെ,ഞ്ചിൽ ഞാൻ പ ടക്കം പൊട്ടിക്കും..

ദക്ഷ് ചിരിയോടെ ഫോൺ  വെച്ചു.. അപ്പോഴും പുറത്തു ചെറിയ കാറ്റും  വീശികൊണ്ട് മഴ ചിണുങ്ങി ചിണുങ്ങി  പെയ്തു കൊണ്ടിരുന്നു..

വാമി  ഉണർന്നു പതിയെ  ബ്ലാങ്കെറ്റ് ഒന്നുകൂടി വലിച്ചു പൊതിഞ്ഞു കൊണ്ട്  ചുറ്റും നോക്കി… പെട്ടന്ന് എന്തോ ഓർത്തത്‌ പോലെ അവൾ ചാടി എണീറ്റിരുന്നു.. താനിട്ടിരിക്കുന്ന വസ്ത്രത്തിലേക്ക് നോക്കി… ഷർട്ട്‌ കണ്ടതും  അവളൊന്നു ഞെട്ടി… ദക്ഷേട്ടന്റെ  ഷർട്ട്‌…ഇതെങ്ങനെ…..

ഇന്നലെ ചേഞ്ച്‌ ചെയ്യാൻ തന്നത്  ബ്ലാക്ക് ഷർട്ട്‌ ആയിരുന്നല്ലോ… പക്ഷെ ഇത് വൈറ്റ് ആണല്ലോ..

അവളുടെ ചിന്തകൾ പിന്നിലേക്ക് പോയ്…

താൻ ഷർട്ടും പാന്റും വാങ്ങി… ബാത്‌റൂമിൽ പോയി .. ചേഞ്ച്‌ ചെയ്തു കഴിഞ്ഞു തിരിഞ്ഞപ്പോഴാണ്  കാല് വഴുതി ബാത്ടബ്ബിലേക്ക്  വീണത്… അതിനിടയിൽ പിടി കിട്ടിയത്   ബാത്ത് ടബ്ബിന്റെ സൈഡിലെ  ടാപ്പിൽ ആയിരുന്നു.. ടാപ്പ് തുറന്നു തണുത്ത വെള്ളം ദേഹത്തേക്ക് വീണു…ആ തണുപ്പും  കൂടി ആയപ്പോൾ പിടിച്ചു നിൽക്കാൻ പറ്റിയില്ല.. താൻ വിറച്ചു പോയി. എഴുനേൽക്കാൻ പറ്റാതെ  താൻ അവിടെ പെട്ടുപോയി…

അതിനു ശേഷം നടന്ന കാര്യങ്ങൾ ഓർക്കും തോറും   നാണത്തെക്കാളും വികാരത്തേക്കാളും വിഷാദം അവളിൽ നിറഞ്ഞു നിന്നു…

അവൾ ബ്ലാങ്കേറ്റുകൾ കൂട്ടിപിടിച്ചു കൽമുട്ടുകൾക്കിടയിൽ  മുഖം  പൂഴ്ത്തി  തേങ്ങി കരയാൻ തുടങ്ങി …

അവൻ കോഫിയുമായി    വരുമ്പോൾ  കാൽമുട്ടുകൾക്കിടയിൽ  മുഖം ഒളിപ്പിച്ചു കരയുന്നവളെ ആണ് കണ്ടത്… അവൻ എന്ത് ചെയ്യണമെന്നറിയാതെ നിന്നു…

പതിയെ കോഫി അവിടെ വെച്ചിട്ട് അവൾക്കടുത്തേക്ക് വന്നിരുന്നു…അവൻ പതിയെ മടിച്ചു മടിച്ചു വിളിച്ചു… വാമി….

അവൾ പെട്ടന്ന് കരച്ചിൽ  പതിയെ നിർത്തികൊണ്ട് ഒന്നും മിണ്ടാതെ അങ്ങനെ തന്നെ ഇരുന്നു…?അവൻ പതിയെ അവളുടെ   തോളിൽ പിടിച്ചുകൊണ്ടു വീണ്ടും വിളിച്ചു വാമി…. അവൾ അവനോട് എതിർപ്പ് പ്രകടിപ്പിച്ചു…

ഡീ… നീ  ഒന്ന് എഴുന്നേറ്റെ.. എന്ത് ഇരിപ്പായിതു…. വാ… വന്നു  കുളിക്ക്….

അവൾ മുഖം ഉയർത്തി…. അവനെ നോക്കി…?ആ നീല  കണ്ണുകൾ  നിറഞ്ഞൊഴുകി   കൊണ്ടിരുന്നു…

എന്റെ പെണ്ണെ… നീ എന്തിനാ കരയുന്നത്…. അവൻ  അവളെ ചേർത്ത് പിടിച്ചതും  അവൾ എതിർപ്പ് പ്രകടിപ്പിച്ചു കൊണ്ടു കുതറി മാറി ….

എടി ഇന്നലെ നിന്നെ രക്ഷിക്കാൻ വേണ്ടി  ചെയ്തതാ.. സംഭവിച്ചതൊന്നും മനഃപൂർവം അല്ല… പക്ഷെ പറ്റി പോയി….

മൗനം ഭേദിച്ചു കൊണ്ട് അവൾ പറഞ്ഞു.. എന്തിനാ.. എന്നെ രക്ഷിച്ചേ… ഞാൻ മ രിച്ചോട്ടെന്ന് കരുതി കൂടായിരുന്നോ..

എനിക്ക്  അങ്ങനെ നിന്നെ മരണത്തിനു  വിട്ടുകൊടുക്കാൻ പറ്റുമോ ഓ.. എന്നെ ഇങ്ങനെ ഇഞ്ചിൻചായി  കൊ ല്ലാൻ ആയിരിക്കും…

എനിക്ക് പോണം….

എവിടേക്ക്….

അത്…. അത്… ദക്ഷേട്ടൻ അറിയണ്ട…..

എനിക്ക് പോണം….

അതും പറഞ്ഞവൾ  പോകാനായി എഴുന്നേറ്റതും  അവൻ  കയ്യിൽ പിടിച്ചു വലിച്ചു  അവളെ  ബെഡിലേക്ക് ഇട്ടൂ….

എന്നെ…. വിട്ടിട്ടു പോവാൻ നിനക്ക് പറ്റുമോടി….

അവൾ അവന്റെ ക്രിസ്റ്റൽ കണ്ണുകളിലേക്കു  നോക്കി..

വിട്ടേ… എന്നെ.. വീണ്ടും  എന്നെ പറ്റിക്കാതെ…. ഇന്നലെ സംഭവിച്ചത് വെച്ചാണ് പറയുന്നതെങ്കിൽ   വേണ്ട…ഒരു അവകാശവും പറഞ്ഞു ഞാൻ വരില്ല… ഞാൻ ദക്ഷേട്ടന്റെ ആരും അല്ല…. നമ്മൾ തമ്മിൽ ഒരു ബന്ധവും ഇല്ല..ദക്ഷേട്ടനേ കാത്തു ഇപ്പോൾ    മറ്റൊരാളുണ്ട്… അവൾക്കാണ്   ദക്ഷേട്ടനിൽ അവകാശം ഉള്ളത്
അപ്പോൾ പിന്നെ ഞാൻ എന്തിനാ….

എന്റെ പെണ്ണെ…. അവൾ എന്റെ ഫ്രണ്ട് മാത്രമാണ്…. വാമി അവന്റെ മുഖത്തേക്ക് കൂർപ്പിച്ചു നോക്കി….

അപ്പോൾ ഇന്നലെ   പറഞ്ഞതോ…. അത് ഞാൻ നിന്നെ  വെറുതെ ഒന്ന് ചൂടാക്കാനായിട്ട് പറഞ്ഞതല്ലെ…

ഓ.. അപ്പോൾ ഡിവോഴ്സ് പേപ്പറിൽ എന്നെകൊണ്ട് സൈൻ ചെയ്യിപ്പിച്ചതോ….
അത് വെറും ഒരു പേപ്പർ അല്ലെ.. നീ പോയപ്പോഴേ  ഞാൻ അത് കീറി  കളഞ്ഞു ..

ഈ ജന്മത്തിലും ഇനി വരുന്ന എല്ലാ ജന്മത്തിലും എനിക്ക് നിന്നെ മാത്രം മതി…എന്റെ ഈ നീല കണ്ണിയെ….

എനിക്കറിയാം ഇതെല്ലാം വെറുതെ ആണെന്ന്… കുറച്ചു കഴിയുമ്പോൾ വീണ്ടും ഇതെല്ലാം ദക്ഷേട്ടൻ  മാറ്റി പറയും…

അതുകൊണ്ട് എന്നെ വിട്ടേക്ക്… ഞാൻ… ഞാൻ… എന്റെ അമ്മയുടെയും അച്ഛന്റെ അടുത്തേക്ക് പോവാണ്…

അപ്പോൾ നിനക്ക് എന്നെ വിശ്വാസം ഇല്ല അല്ലെ…

വിശ്വാസം ഇല്ലെങ്കിൽ പൊയ്ക്കോ….

പക്ഷെ…. ഞാൻ  നിനക്ക് വേണ്ടി കാത്തിരിക്കും…

ഞാൻ നിന്നെ സ്നേഹിക്കുന്നത്  സത്യം ആണ്…

അതും പറഞ്ഞവൻ    ഹാളിലേക്ക് പോയി…

എന്റെ കണ്ണാ…ഇതൊക്കെ സത്യം ആണോ?ഇന്നലെ ഒരു ദിവസം കൊണ്ട് എല്ലാം മാറി മറിയുമോ? അതോ ഇതൊക്കെ വെറും സ്വപ്നം ആണോ?

ഞാൻ എന്താണ് ചെയ്യേണ്ടതെന്നു എനിക്കൊന്നു പറഞ്ഞു താ.. കണ്ണാ….

എനിക്ക്.. അറിയില്ല.. ഞാൻ എന്താ ചെയ്യേണ്ടത്.. ഇനിയും വേദനിക്കാൻ എനിക്ക് വയ്യ.. വീണ്ടും എന്നെ കളിപ്പിക്കുവാണോ കണ്ണാ….

 തുടരും

Leave a Reply

Your email address will not be published. Required fields are marked *