നിഗൂഢ സുന്ദരികൾ ഭാഗം 19 ~ എഴുത്ത്:- അബ്ദുൽ നാസർ.കെ

എപ്പോഴാണ് ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണത്.
എന്നെനിക്കോർമ്മയില്ല..

അസഹനീയമായ… ഒരു ഗന്ധം എന്റെ നാസ്വാദ്വാങ്ങളിലേക്ക്.. അനിയന്ത്രിതമായി കയറിയപ്പോൾ ഞാൻ പെട്ടെന്ന് ഞെട്ടി ഉണർന്നു…..

കട്ടപിടിച്ച ഉണങ്ങിയ ചോരയുടെ മണം….!!

മണം അസഹ്യമായപ്പോൾ ഞാൻ എഴുന്നേറ്റു…

എന്റെ കൊച്ചു മേശപ്പുറത്ത് ഉണ്ടായിരുന്ന ക്ലോക്കിലേക്ക് ഞാൻ നോക്കി…

സമയം 2 30 am..!!

എന്റെ മുറിയാകെ ഈ ദുർഗന്ധം… നിറഞ്ഞിരിക്കുന്നു…..!!!

ലൈറ്റിന്റെ സ്വിച്ചിൽ വിരലമർത്തിയപ്പോഴാണ് കരണ്ട് ഇല്ല എന്ന് മനസ്സിലായത്….

ഞാൻ ടാപ്പിങ്ങിന് ഉപയോഗിക്കുന്ന ഹെഡ് ലൈറ്റ് എടുത്തു…

കട്ടിലിന്റെ അടിയിലും പരിസരപ്രദേശങ്ങളിലും നോക്കി…

ഒന്നും കാണുന്നില്ല…

ലൈറ്റിന്റെ പ്രകാശം കൊണ്ട് ചുമരിലൂടെ ആകെ ഒന്ന് കണ്ണോടിച്ചു…!!

ഒന്നും കണ്ടെത്താൻ സാധിച്ചില്ല….

ഹെഡ് ലൈറ്റിന്റെ ആ ചെറിയവട്ടം ഭിത്തിയിലൂടെ സഞ്ചരിച്ച്… ആ ചെറിയ കിളിവാതിലീനടുത്ത് എത്തിയപ്പോൾ…

തുറന്നുവച്ച ആജാലകത്തിലേക്ക് ഞാൻ ലൈറ്റ് അടിച്ചു….

ഒരു നിമിഷം ഞാൻ ഞെട്ടി പിറകോട്ട് മാറി….!!!!

ലൈറ്റ് എന്റെ കയ്യിൽ നിന്നും തെറിച്ചു വീണു…”!!!

ഉമ്മാ….!!!!!!!

ഒരു അലർച്ചയോടെ ഞാൻ താഴേക്ക് പതിച്ചു….!!!

തറയിൽ വീണ എന്റെ ശരീരം കിടുകിടാ വിറക്കുന്നുണ്ടായിരുന്നു…!!

ശരീരം വിയർപ്പിൽ കുളിച്ചിരുന്നു…!!!

എന്റെ തൊണ്ട വറ്റി വരണ്ടു പോയിരുന്നു….!!

ജനലിന്റെ അപ്പുറം ഞാൻ കണ്ടത്….എന്റെ മുതലാളിയുടെ മുഖമായിരുന്നു…!!!

ചോരയിൽ കുളിച്ച ആ മുഖം എന്നെ തന്നെ നോക്കുകയായിരുന്നു..!!

ഒരു നിമിഷമേ ഞാൻ ആ മുഖം കണ്ടോള്ളൂ എങ്കിലും…!! ഈ ജന്മം എനിക്കാ.. കാഴ്ച.. മറക്കാൻ സാധിക്കില്ല…!!

എന്റെ നിലവിളി ശബ്ദം വീട്ടിൽ മറ്റാരും കേൾക്കാത്തതിൽ എനിക്ക് അത്ഭുതം തോന്നി….!!

എന്റെ ഭാഗ്യത്തിന് പെട്ടെന്ന് കറണ്ട് വന്നു…!”

ലൈറ്റിന്റെ സ്വിച്ച് നേരത്തെ ഓൺ ആക്കിയതാണല്ലോ…

ശരീരം മുഴുവൻ വിറക്കുന്നുണ്ടെങ്കിലും പണിപ്പെട്ട് ഞാൻ എഴുന്നേറ്റു..

ഒരിക്കൽ കൂടി.. ആ.. ജനലിലേക്ക് നോക്കുമ്പോൾ അവിടെ ഒന്നും ഉണ്ടായിരുന്നില്ല…!!

മേശപ്പുറത്ത് ഉണ്ടായിരുന്ന ഒരു കുപ്പി വെള്ളം മുഴുവനായും കുടിച്ചു തീർത്തു… എന്നിട്ടും ദാഹം തീരുന്നില്ല…!!

താഴെക്കിടുന്ന ഹെഡ് ലൈറ്റ് എടുത്ത് ഒന്നുകൂടി ആ ജനലിലേക്ക് അടിച്ചു നോക്കി…!! അവിടം ശൂന്യമായിരുന്നു..!!

മാത്രവുമല്ല കട്ടപിടിച്ച ചോരയുടെ മണം ഇപ്പോൾ ഇല്ല…!!

ഞാൻ കട്ടിലിൽ ഇരുന്ന് ഒരു.. ദീർഘനിശ്വാസം എടുത്തു…!!

എല്ലാം എന്റെ തോന്നലായിരുന്നു എന്ന് വിശ്വസിക്കാൻ എനിക്ക് ബുദ്ധിമുട്ടാണ്…

കാരണം ഞാൻ വളരെ കൃത്യമായി കണ്ട കാര്യമാണ്…!

ശക്തമായി പേടിക്കുമ്പോൾ… പണ്ട് ചെറുപ്പത്തിൽ ഉമ്മ പറഞ്ഞ ചില മന്ത്രങ്ങൾ ഉണ്ട്….!

അത് ചൊല്ലിയിട്ട് കിടന്നാൽ പിന്നെ ഒന്നും കാണില്ല…..!

ഞാനാ അറബിയിലുള്ള മന്ത്രങ്ങൾ ഓരോന്നായി ചൊല്ലാൻ തുടങ്ങി….!”

ഇപ്പോൾ മനസ്സിന് ചെറിയ ഒരു ധൈര്യം വരുന്ന പോലെ… മന്ത്രത്തിന്റെ ശക്തി കൊണ്ടോ എന്തോ ഉറക്കം വീണ്ടും എന്റെ കണ്ണുകളെ തലോടാൻ തുടങ്ങി..

☆☆☆☆☆☆☆☆☆☆

അലാറം അടിക്കുന്നത് കേട്ടാണ് ഞാൻ ഉണർന്നത്..

സമയം5.30am..

ഇനിയിപ്പോൾ ഏനാത്ത് തോട്ടത്തിൽ എത്തുമ്പോഴേക്കും നേരം വെളുക്കും..!!

ഞാൻ പെട്ടെന്ന് തന്നെ പോകാൻ റെഡിയായി..

അടുക്കളയിൽ പതിവില്ലാത്ത ശബ്ദങ്ങൾ ഉണ്ട്..!!

ചേച്ചി നേരത്തെ എണീറ്റിട്ടുണ്ട്…

ഡോക്ടർ രാവിലെ പോകുന്നുണ്ടാവും അവർക്ക് ഭക്ഷണം ഉണ്ടാക്കാനുള്ള തിരക്കിലായിരിക്കും..

ഒരു ചായ പ്രതീക്ഷിച്ചിട്ട് കാര്യമില്ല…

പോകുന്ന വഴിക്ക് സ്ഥിരമായി കുടി ക്കാറുള്ള ആ കടയിൽ പോയി കുടിക്കാം..!!

പക്ഷേ അപ്രതീക്ഷിതമായി ചേച്ചി കട്ടൻ കാപ്പിയുമായി വന്നു..!

ചേച്ചിയുടെ മുഖത്ത് വിഷമമാണോ.. അതോ മറ്റെന്തെങ്കിലും എന്താണോ എന്നറിയില്ല…

ഇന്ന് അല്പം സമയം വൈകിപ്പോയി…

അതുകൊണ്ടുതന്നെ വരാനും അല്പം വൈകും..!!

ഡോക്ടർ ഉറങ്ങുകയാണോ..??

അവൾ ഡ്രസ്സ് മാറ്റിക്കൊണ്ടിരിക്കുകയാണ്… അവളുടെ കുഞ്ഞ് ഉണരുന്നതിന് മുമ്പ് തന്നെ അവൾക്ക് അവിടെ എത്തണം..!!

ഇന്നലെ രാത്രി ഞങ്ങൾ രണ്ടുപേരും തീരെ ഉറങ്ങിയിട്ടില്ല..!!

ഒരമ്പരപോടെയാണ് ചേച്ചി പറഞ്ഞത് ഞാൻ കേട്ടത്…..

അവർ ഇന്നലെ തീരെ ഉറങ്ങിയിട്ടില്ലെങ്കിൽ… ഞാൻ അലറി വിളിച്ചത് അവർ കേൾക്കേണ്ടതല്ലേ..??

നിങ്ങൾ ഇന്നലെ എപ്പോഴാണ് ഉറങ്ങിയത്…??

ശരിക്കും പറഞ്ഞാൽ ഞങ്ങൾക്ക് ഓർമ്മയില്ല….

എന്തായാലും ഒരു മൂന്നുമണി ഒക്കെ കഴിഞ്ഞുകാണും…

എന്നെ ആകെ കൺഫ്യൂഷനിലാക്കുന്ന.മറുപടിയാണ് ചേച്ചിയുടെത്…

കുട്ടികൾ പരീക്ഷയ്ക്ക് പോയാൽ കുറച്ചുസമയം ഉറങ്ങണം എന്നാണ് എന്റെ.. മനസ്സിൽ..!!

അവൾക്കാണെങ്കിൽ ഹോസ്പിറ്റലിൽ നിന്ന് പിടിപ്പത് പണിയുണ്ട്..!!

പാവമാണ് ജയന്തി..!!

എനിക്ക് വേണ്ടി അവൾ കഷ്ടപ്പെട്ടത് പോലെ.. ലോകത്ത് ഒരാൾക്കും വേണ്ടി ഒരാളും കഷ്ടപ്പെട്ടിട്ടുണ്ടാവില്ല..

രണ്ടുവർഷം എന്റെ നിഴലുപോലെ എന്റെ കൂടെ ഉണ്ടായിരുന്നു അവൾ…

പാർവതി ഇന്ന് ജീവിച്ചിരിക്കുന്നു ഉണ്ടെങ്കിൽ.. അതിന്റെ ഏക ഉത്തര വാദി അവൾ മാത്രമാണ്..!!

ഞാൻ മാസങ്ങളോളം ഹോസ്പിറ്റലിൽ കിടന്നപ്പോൾ…

അവൾക്ക് പഠിക്കാനുള്ള ഒരു കെട്ട് ബുക്കുമായി.. എന്റെ കൂടെ ഉണ്ടായിരുന്നു അവൾ..!!

അന്ന് അനക്കമില്ലാത്ത കുട്ടിയായിരുന്നു പാർവതി…!!

ശ്രദ്ധയോടെ കൃത്യമായഅവളുടെ പരിചരണം ആണ്.. പാർവതിയുടെ ജീവൻ രക്ഷപ്പെടുത്തിയത്..!!

എനിക്കുവേണ്ടി അവൾ എന്തും ചെയ്യും…

അവൾക്ക് വേണ്ടി ഞാനും..

ഇ പ്പോഴും പാർവതിയുടെ ട്രീറ്റ്മെന്റ്.. അവൾ തന്നെയാണ് നടത്തുന്നത്..!!

ഈ കാപ്പിയുടെ ഗ്ലാസ് ഞാൻ കഴുകണോ അതോ ചേച്ചി കഴുകുമോ..??

ബുദ്ധിമുട്ടണ്ട ഞാൻ കഴുകിക്കൊള്ളാം..!!

ഞാൻ പോട്ടെ സമയം കുറെയായി..!”

ഞാൻ സൈക്കിൾ എടുത്ത് നടന്നു തുടങ്ങി…

അദ്ദേഹം ഇന്ന് വരുമായിരിക്കും അല്ലേ നാസർ..??

ഞാൻ മറുപടിയൊന്നും പറയാതെ മുന്നോട്ട് നീ ങ്ങി..!!

ഗേറ്റ് തുറക്കുന്ന ശബ്ദം.. കേട്ടിട്ടായിരിക്കാം ഡോക്ടർ എന്റടുത്തേക്ക് വരുന്നു..!!

നല്ല ആളാ…

ഒരു വാക്കുപോലും പറയാതെ പോകുകയാണോ..

അത് ഡോക്ടറെ എനിക്ക് ഒരുപാട് നേരം വൈകി..!!

ഡോക്ടർ പോകാൻ തയ്യാറെടുപ്പിലാണ് എന്ന് ചേച്ചി പറഞ്ഞു..

അതെ ഞാൻ ഇപ്പോൾ പോകും…!!

മോൻ ഉണരുന്നതിനു മുമ്പ് അവിടെ എത്തണം..

ഒരു 10 മിനിറ്റ് കൂടെ വെയിറ്റ് ചെയ്യുകയാണെങ്കിൽ ദോശയും…ചട്ടിണിയും.. കഴിച്ചിട്ട് പോകാമായിരുന്നു നാസറിന്..

ഇല്ല എനിക്ക് ഒട്ടും സമയം.. ഇല്ല..!!

അവർ എന്റെ അടുത്തേക്ക് വന്നിട്ട്..

ഒരു കെട്ട് നോട്ടുകൾ ബലമായി എന്റെ പോക്കറ്റിലേക്ക് വെച്ചു..

ഞാൻ എന്തോ പറയാൻ ഭാവി ച്ചപ്പോഴേക്കും അവരുടെ കൈ കൊണ്ട് എന്റെ വായ അവർ പൊത്തി..

നാസറിനെ എനിക്ക് ശരിക്ക് അറിയാവുന്നതുകൊണ്ട് എന്താണ് പറയാൻ പോകുന്നത് എന്ന് എനിക്കറിയാം..??

അദ്ദേഹം വരുവോളം ഈ പണം നാസറിന് ഉപകരിക്കും…

ഒരു അപേക്ഷയെ ഉള്ളു…തിരിച്ച് തരരുത്..!!

ഡോക്ടർ എന്നെ വിലക്ക് വാങ്ങാൻ ശ്രമിക്കുകയാണോ..??

അതിനു മറുപടി എന്നോണം അവർ ചിരിച്ചു..

ഇതും ഇതിലപ്പുറവും നാസർ പറയും എന്നെനിക്കറിയാവുന്നത്.. കൊണ്ടാണ്.. ഞാനാ പണം ബലമായി പോക്കറ്റിലിട്ടതും നിന്റെ വായ പൊത്തിപ്പിടിച്ചതും..

ഞാൻ ഉടനെ പോകും..

ഇനി നമ്മൾ എന്ന് കാണും…??

മറുപടിയായി അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് സൈക്കിളെടുത്ത് ഞാൻ പുറത്തേക്ക് നടന്നു..

അവർ അവിടെത്തന്നെ ഞാൻ പോകുന്നതും നോക്കി നിൽക്കുന്നു ണ്ടാവും എന്ന് ഉറപ്പുള്ളതുകൊണ്ട് തന്നെ ഞാൻ തിരിഞ്ഞുനോക്കിയില്ല..

സൈക്കിളിൽ സഞ്ചരിച്ചുകൊണ്ടിരിക്കെ… എന്റെ തോട്ടത്തിലേക്ക് തിരിയേണ്ട സ്ഥലത്ത് എത്തിയപ്പോൾ എനിക്ക് അങ്ങോട്ട് പോകാൻ തോന്നിയില്ല..

ഞാൻ സൈക്കിൾ നേരെ തന്നെ ഓടിച്ചു പോയി.. സുധിയേട്ടന്റെ വീട്ടിന്റെ മുമ്പിലാണ് സൈക്കിളിൽ നിന്നത്..!!

അവരുടെ അടുക്കളയിൽ ചെറിയ പ്രകാശം ഉണ്ട്… നേരം വെളുത്ത് വരുന്നതേയുള്ളൂ..

ഞാൻ കോളിംഗ് ബില്ലിൽ വിരൽ അമർത്തി..

ഒരു ചെറുപ്പക്കാരിയായ സ്ത്രീയാണ് വാതിൽ തുറന്നത്..

സുധിയേട്ടന്റെ ഭാര്യയാണോ..??

അവർ അതെ എന്ന് തലയാട്ടി…

അദ്ദേഹം ഉറങ്ങുകയാണോ..??

അതിനും അവർ തലയാട്ടി..!!

ഒന്ന് വിളിക്കാൻ പറ്റുമോ.. കുറച്ചു അർജന്റാണ്..

പറക്കോട് ഉള്ള നാസർ ആണ് എന്ന് പറഞ്ഞാൽ മതി..!!

അവർ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി..

അല്പസമയത്തിനകം അല്പം പരിഭ്രാന്തിയോടെ സുധി വരുന്നത് ഞാൻ കണ്ടു..

അകത്തേക്ക് ക്ഷണിക്കുന്നതിന് പകരം എന്നെയും കൊണ്ട് പുറത്തേക്ക് പോവുകയായിരുന്നു.. സുധി..

അയാൾ പരിഭ്ര മിച്ചിട്ടുണ്ട്…

സുധിയേട്ടൻ ടെൻഷൻ അടിക്കേണ്ട…

നിങ്ങൾ പറഞ്ഞ മാതിരി ഞാൻ അവളുമായി അടുത്ത്.. എല്ലാ കാര്യങ്ങളും വിദഗ്ധമായി ചോദിച്ചറിഞ്ഞു..

നമ്മൾ ഉദ്ദേശിച്ച പോലെ തന്നെയാണ് ആ കത്ത്.. അവൾ എഴുതിയിട്ടുള്ളത്..!!

ഇപ്പോ ആ കത്ത് നിങ്ങളുടെ കയ്യിലുള്ളത്.. അവൾക്ക് വലിയ മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നു..!!

സമൂഹത്തിൽ അവൾ അപമാനിതയാകുമോ എന്ന് അവൾ ഭയപ്പെടുന്നു…

അത് അവളുടെ കണ്മുൻപിൽ വെച്ച് തന്നെ നശിപ്പിക്കണം.. ഇപ്പോൾ അവളുടെ ആവശ്യം..!!

അവളുടെ നിരന്തരമായ ശല്യം സഹിക്കവയ്യാതെയാണ് ഈ രാവിലെ ഞാൻ വന്നത്..!!

സുധിയേട്ടന് അത് തരാൻ ബുദ്ധിമുട്ടില്ലെങ്കിൽ…..

തീർച്ചയായും ഞാൻ അത് തരാം..!!

എനിക്കും ആ കത്ത് ഒരു ഭാരമാണ്…!!

അത് നശിപ്പിക്കുന്നതിലൂടെ ആ കുട്ടിക്ക്.. സന്തോഷം കിട്ടുന്നതെങ്കിൽ തീർച്ചയായും ഞാൻ അത് തരാം…

നാസർ അകത്തേക്ക് കയറിയാൽ.. ഒരു ചായകുടിച്ച് ആ കത്തും കൊണ്ടുപോവാം..

ചായ ഞാനിപ്പോൾ വീട്ടിൽ നിന്ന് കുടിച്ചിട്ടേ ഉള്ളൂ…

മാത്രവുമല്ല എന്റെ ജോലി മുഴുവനും ബാക്കിയാണ്..!!

ശരി ഞാൻ നിർബന്തി ക്കുന്നില്ല ഒരു മിനിറ്റ് ഞാൻ അത് ഇപ്പോൾ എടുത്തു വരാം..

തിരിച്ച് എന്റെ തോട്ടത്തിലേക്ക് സഞ്ചരിക്കുമ്പോൾ..

ആ 12 കത്തുകൾ എന്റെ സഞ്ചിയിൽ വിശ്രമിക്കുകയായിരുന്നു..

ആ വീട്ടിലെ ആരെങ്കിലും എനിക്ക് എതിരെ തിരിഞ്ഞാൽ…

ഈ കത്തുകൾ എനിക്കൊരു ആയുധമാണ്..

തൽക്കാലം പിടിച്ചു നിൽക്കാൻ പറ്റുന്ന ഒരായുധം…!!

ഞാൻ പോകുന്ന വഴിക്കാണ് വാസുവേട്ടന്റെ ചായക്കട..

ഒന്നിടവിട്ട ദിവസങ്ങളിൽ അവിടെ നിന്നാണ് ഞാൻ.. രാവിലെയുടെ കട്ടൻ കാപ്പി കുടിക്കുന്നത്..

ഇന്ന് കട്ടൻ കാപ്പിക്ക് എനിക്ക് ആവശ്യമില്ലെങ്കിലും ഞാൻ അവിടെ കയറി..

ഒരു പനാമ സിഗരറ്റ് തരൂ… വാസുവേട്ടാ..!!

നീ സിiഗരറ്റ് വലിയും തുടങ്ങിയോ..??

ഞാനൊന്ന് ചിരിച്ചു…

അദ്ദേഹം സിiഗരറ്റ് തന്നു..

സിiഗരറ്റ് ചുണ്ടിൽ വെച്ച് തൊട്ടടുത്ത് ഇ രുന്ന തീപ്പെട്ടി എടുത്ത് ഞാൻ കത്തിച്ചു..

ചേട്ടന് യുവധാര ക്ലബ്ബ് അറിയുമോ..??

പിന്നെ അറിയാതെ..!! നല്ലൊരു സാമൂഹിക സ്ഥാപനം അല്ലേ അത്..

അതിന്റെ സെക്രട്ടറിയായിരുന്ന ബാബുവാണ്.. ഇന്നാള് ആക്സിഡന്റ് ആയി മരിച്ചത്..!!

ഇപ്പോ ആരാ ആ ക്ലബ്ബിന്റെ സെക്രട്ടറി..??

ഇപ്പോ ഇവിടെ നമ്മുടെ അയൽപക്കത്തുള്ള ശ്യാം.!! ബാബുവിന്റെ ഉറ്റ ചങ്ങാതി..!!

അയാളുടെ വീട് എവിടെയാണ്..??

ഈ കയറ്റം കഴിഞ്ഞിട്ട് ഇടത്തോട്ട് ഒരു റോഡില്ലേ..

അവിടുന്ന് വലതുവശത്ത് കാണുന്ന രണ്ടാമത്തെ വീട്..

എന്താ ചോദിക്കാൻ കാരണം..??

നീ ഒന്നുമില്ല കുറച്ച് പുസ്തകങ്ങൾ എടുക്കാൻ ഉണ്ടായിരുന്നു..!!

അതിന് അവന്റെ വീട്ടിൽ പോകേണ്ട ആവശ്യമൊന്നുമില്ല..

ക്ലബ്ബിൽ പോയാൽ പോരെ..??

മതി അല്ലേ… എന്നാൽ അങ്ങനെ ചെയ്യാം..!!

ഇന്ന് തീരെ സമയമില്ല അതുകൊണ്ട് കാപ്പി വേണ്ട..!!

അത്രയും പറഞ്ഞു ഞാൻ അവിടെ നിന്നുംഇറങ്ങി

ചെറിയൊരു വീടാണ് ശ്യാമിന്റെത്…

വലിയ സാമ്പത്തികം ഒന്നും ഇല്ലാത്ത ആളാണ് ശ്യാം എന്ന് എനിക്ക് മനസ്സിലായി..!!

കോളിംഗ് ബെൽ പോലും ഇല്ലാത്ത വീടാണ്..!!

ഞാൻ കതകിൽ മുട്ടി..

ശ്യാം തന്നെയായിരുന്നു വാതിൽ തുറന്നത്..!!

എന്നെക്കണ്ട് പരിഭ്രമിച്ച്.. നിൽക്കുകയാണ്.. അവൻ..!!

അവൻ പെട്ടെന്ന് അകത്തേക്ക് നോക്കിയിട്ട് വാതിൽ ചാരി എന്റെ അടുത്തേക്ക് വന്നു…

നാസർ എന്താ ഈ അതിരാവിലെ എന്റെ വീട്ടിൽ..!!

നിങ്ങൾക്ക് സന്തോഷമുള്ള ഒരു കാര്യം പറയാൻ വന്നതാണ്…!!

എന്റെ മുതലാളി ഇന്നലെ വന്നില്ല…!!

അദ്ദേഹം ഇനി വരാൻ ചാൻസ് ഉണ്ടോ എന്ന് ശ്യാമിനോട് ചോദിക്കാൻ വന്നതാണ്..!!

ഇതൊക്കെ എനിക്ക് അങ്ങനെ അറിയാം അദ്ദേഹം വരുന്നതും വരാത്തതും അയാളുടെ ഇഷ്ടമല്ലേ..??

നിങ്ങൾ നിങ്ങളുടെ നിയമം നടപ്പാക്കിയോ എന്നറിയാൻ വന്നതാണ് ഞാൻ..!!

നിയമം നടപ്പാക്കില്ല എന്നൊന്നും ഞാൻ പറയുന്നില്ല..!!

ഇന്നലെ ഏതായാലും ഞങ്ങൾ ആ നിയമം നടപ്പാക്കിയിട്ടില്ല..!!

നെഞ്ചൽ കൈവച്ച് സത്യം ചെയ്യാമോ ശ്യാമിന്..??

ഈ ഇടത്തെ നെഞ്ചിൽ കൈവച്ച് സത്യം ചെയ്യാമോ..??

ആ ഇടത്തെ നെഞ്ചിനുള്ളിൽ പയറു കുരുവിന്റെ ആകൃതി പോലെ ഒരു ഒരു മാംസ കഷ്ണം ഉണ്ട്.. അവിടെ കൈവച്ച് സത്യം ചെയ്യാമോ…??

ആ മാംസ കഷ്ണം നിനക്ക് സമ്മാനിച്ചവനെ ഇല്ലാതാക്കിയവനെ നിങ്ങൾ ഇല്ലാതാക്കിയോ….ഇല്ലയോ…??

നാസർ നിങ്ങൾ ഒരു സമർത്ഥനാണ് എന്ന് എനിക്ക് ആദ്യത്തെ പരിചയപ്പെടൽ തന്നെ മനസ്സിലായി..

നിങ്ങൾക്ക് വിശ്വസിച്ചാലും ഇല്ലെങ്കിലും…

ഞങ്ങൾ ആയിട്ട് അദ്ദേഹത്തെ ഒന്നും ചെയ്തിട്ടില്ല..!!

അതിരാവിലെ വെറും വയറ്റിലുള്ള ഈ വാക്കുകൾ ഞാൻ വിശ്വസിക്കുന്നു….

Ok.. ശ്യാം.. ഞാൻ പോകുന്നു…

തോട്ടത്തിലേക്ക് സഞ്ചരിക്കുമ്പോൾ എന്റെ മനസ്സിൽ സാറിന്റെ മുഖമായിരുന്നു…..

ചോരയൊലിപ്പിച്ചുള്ള ആ മുഖം….

അത് എന്നോട് എന്തെങ്കിലും പറയാതെ പറയുന്നുണ്ടോ…??

തുടരും……

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *