മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പതിവുപോലെ കാലത്തെ തന്നെ സ്റ്റെല്ല ഉറക്കം തെളിഞ്ഞു.
തലേദിവസം രാത്രിയിൽ നല്ല ശക്തമായ മഴ ആയിരുന്നതിനാൽ, കിടന്ന് ഉറങ്ങാൻ നല്ല സുഖം ആയിരുന്നു.
അവൾ നോക്കിയപ്പോൾ രാധമ്മ നല്ല ഉറക്കത്തിൽ ആണ്.
ഒപ്പം ശാലിനിചേച്ചിയും കിടപ്പുണ്ട്.
ശ്രീദേവിചേച്ചിയും കുഞ്ഞും അപ്പുറത്തെ മുറിയിൽ ആയിരുന്നു.
സ്റ്റെല്ല എഴുന്നേറ്റ് അടുക്കളയിൽ ചെന്നു.
കട്ടൻചായക്ക് ഉള്ള വെള്ളം വെച്ച ശേഷം, ഇഡലിയ്ക്ക് ഉള്ള മാവ് പുളിച്ചു പൊന്തിയോ എന്നൊക്കെ നോക്കി പരിശോധിച്ച്.
ഫ്രിഡ്ജ് തുറന്ന ശേഷം ആവശ്യത്തിന് ഉള്ള പച്ചക്കറികൾ ഒക്കെ എടുത്ത് വെള്ളത്തിലേക്ക് ഇട്ടു.
ഇഡലിക്ക് സാമ്പാർ ഉണ്ടാക്കണം. ഒപ്പം കുറച്ചു ചമ്മന്തിയും അരയ്ക്കണം..ശിവൻ ചേട്ടന് രണ്ടും നിർബന്ധം ആണെന്ന് ശാലിനി ചേച്ചി തലേദിവസം പറഞ്ഞിരുന്നു.
കട്ടൻ ചായക്ക് ആവശ്യത്തിന് മധുരം ചേർത്തുകൊണ്ട് കപ്പിലേക്ക് ഒഴിച്ചതും ശാലിനിയുടെ ഉറക്കെയുള്ള നിലവിളി ആ വീട് ആകെ മുഴങ്ങി.
സ്റ്റെല്ലയുടെ കയ്യിലിരുന്ന് ചായ കപ്പ് താഴേക്ക് പതിച്ചു…
ഗോവണി ഇറങ്ങി മുകളിൽ നിന്നും താഴേക്ക് വരികയായിരുന്ന ശിവൻ ശാലിനിയുടെ കരച്ചില് കേട്ടുകൊണ്ട് മുറിയിലേക്ക് ഓടിച്ചെന്നു..
പിന്നാലെ സ്റ്റൈല്ലയും ശ്രീദേവിയും ഒക്കെ..
ശിവേട്ടാ നമ്മുടെ അമ്മ… അമ്മ നമ്മളെ വിട്ടു പോയി ശിവേട്ടാ..
അവൾ അലമുറയിട്ട് കരഞ്ഞു.
ശ്രീദേവിയും ശിവനും ഓടിച്ചെന്ന് അമ്മയുടെ അടുത്തേക്ക് വീണു.
കൂട്ട കരച്ചിൽ കേട്ടതുകൊണ്ട് അടുത്തുള്ള ആളുകളൊക്കെ എത്തി.
വൈകാതെ തന്നെ രാധമ്മ മരിച്ചു എന്നുള്ള വാർത്ത അവിടെ ആകെ പരന്നു..
കുറച്ച് ആളുകൾ ചേർന്ന് ഒരു ആംബുലൻസ് വരുത്തി അതിലേക്ക് രാധമ്മയുടെ ബോഡി കയറ്റി.
ശ്രീദേവിയും ശിവനും, ഒക്കെ അലമുറയിട്ട് കരയുകയാണ്.
ശാലിനിക്ക് ബോധക്കേട് ഉണ്ടായി അകത്തെ മുറിയിൽ കിടത്തിയിരിക്കുകയാണ്.
അവളുടെ അരികിലായി ഇരിക്കുന്നുണ്ട് സ്റ്റെല്ല.
ആരൊക്കെയോ ചേർന്ന് കുറച്ച് വെള്ളം കൊണ്ടുവന്ന് അവളുടെ മുഖത്തേക്ക് തളിച്ചതും ശാലിനി കണ്ണു തുറന്നു.
പെട്ടെന്ന് ആയിരുന്നു അവൾക്ക് അമ്മ നഷ്ടപ്പെട്ടു എന്നുള്ള കാര്യംഓർമ്മ വന്നത്.
കിടക്കയിൽ നിന്നും, ചാടി പെരണ്ട് എഴുന്നേറ്റ് അവൾ വെളിയിലേക്ക് ഓടി.
ശ്രീദേവിയെ കെട്ടിപ്പിടിച്ച് അവൾ പൊട്ടിക്കരഞ്ഞു.
ചേച്ചി… നമ്മുടെ അമ്മ, ഇന്നലെ എല്ലാവരോടും സംസാരിച്ചതല്ലേ ചേച്ചി, ഇന്നിങ്ങനെ നമ്മളെ എല്ലാവരെയും വിട്ടു പോകുവാൻ ആണോ, അമ്മ ഇന്നലെ വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നത്..
ശാലിനി പൊട്ടിക്കരയുകയാണ്. കണ്ടു നിന്നവരിൽ എല്ലാം അത് കണ്ണീർ പെയ്യിച്ചു.
“ഞങ്ങടെ അമ്മ പോയല്ലോ സരസമ്മ ചേച്ചി…. ഞങ്ങൾക്ക് ഇനി ആരും ഇല്ല…. ഞാനും എന്റെ ശാലിനിയും വരുന്നത് നോക്കി ഈ ഉമ്മറത്ത് കാത്തു ഇരിക്കാൻ ഇനി ഞങ്ങടെ രാധമ്മ ഇല്ല…… ഞങ്ങടെ അമ്മ പോയല്ലോ..ഞങ്ങടെ ശിവനു ഇനി ആരാ ഉള്ളത്…അവന്റെ കല്യാണം കാണാന് കാത്തു കാത്തു ഇരുന്നിട്ട് ഒടുക്കം അമ്മ പോയി……”
രാധമ്മയുടെ ഏറ്റവും അടുത്ത കൂട്ടുകാരി ആയിരുന്നു സരസമ്മ ചേച്ചി..
അവരെ കണ്ടതും കരഞ്ഞു കൊണ്ട് ഓടി ചെന്നു ശ്രീദേവി ആ നെഞ്ചിലേക്ക് വീണു.
സ്റ്റെല്ല ആണെകിൽ മരവിച്ച മനസോടെ ശാലിനിയുടെ അടുത്ത് ഇരിപ്പുണ്ട്.
ഇത്ര പെട്ടന്ന് അമ്മ ഇവരെയൊക്കെ പിരിഞ്ഞു പോകും എന്നുള്ളത് അവള് സ്വപ്നത്തിൽ പോലും കരുതിയില്ല.
കാലത്ത് താൻ നോക്കുമ്പോൾ ഉറങ്ങി കിടക്കുകയായിരുന്നു. അപ്പോളേക്കുംജീവൻ പോയിരുന്നോ മാതാവേ…..
പല ചിന്തകൾ അവളിലൂടെ കടന്നുപോയി.
ആശുപത്രിയിൽ നിന്നുംവൈകാതെ തന്നെ ബോഡി തിരിച്ചു കൊണ്ട് വന്നിരുന്നു.
ശ്രീദേവിയുടെയും ശാലിനിയുടെയും ഒക്കെ വീടുകളിൽ നിന്നും എല്ലാവരും എത്തി ചേർന്ന്.
അവരൊക്കെ ചേർന്നു പെൺകുട്ടികളെ അശ്വസിപ്പിക്കുവാൻ ശ്രമിക്കുന്നുണ്ട്.
രാധമ്മ യുടെ മരണം… അത് എല്ലാ ആളുകളിലും വേദന നിറച്ചു.ആ ഗ്രാമo ആകെ കരഞ്ഞു പോയിരിന്നു.
അത്രമാത്രം ആളുകളും ആയി നല്ല ബന്ധം പുലർത്തിയത് ആയിരുന്നു അവര്.
ശിവന്റെ കാര്യം ഓർത്തു ആയിരുന്നു എല്ലാവർക്കും ഏറെ സങ്കടം..
അവൻ ഒറ്റയ്ക്ക് ആയിപോയല്ലോ എന്നതാണ് പലരും കൂടി നിന്നു പറയുന്നത്..
ആ കല്യാണം… അത് ആയിരുന്നു ഇപ്പൊ രാധമ്മയുടെ മരണം എടുക്കുവാൻ കാരണം.. ആ പെണ്ണ് ആണ് ഇവരുടെ ജീവിതം തുലച്ചത്…അവള് ഒടുക്കം പൊടീം തട്ടി പോയി.. ചെന്നു അവളുടെ തന്തയോട് നാല് വർത്താനം പറയണം..
ശിവന്റെ കൂട്ടുകാരൊക്കെ ചേർന്ന് നിന്നു പറയുന്നത് അതാണ്.
അകലെ നിന്നും ആരും വരുവാൻ ഇല്ലഞ്ഞത് കൊണ്ട് മരണനന്തര ചടങ്ങുകൾ തീരുമാനിച്ചത് വൈകുന്നേരം നാലു മണിക്ക് ആയിരുന്നു..
സംനൂപും ശിവന്റെകൂട്ടുകാരും പിന്നെ അവന്റെ രണ്ടു അമ്മാവന്മാരും ഒക്കെ ചേർന്ന് കാര്യങ്ങൾ ഒക്കെ നടത്തി.
പുരോഹിതൻ വന്നു കർമങ്ങൾ ഒക്കെ ചെയ്യുവാൻ തുടങ്ങിയതും ആ വീട്ടിൽ കൂട്ട കരച്ചില് ഉയർന്നു.
അമ്മയേ കെട്ടിപിടിച്ചു മക്കൾ എല്ലാവരും പൊട്ടിക്കരഞ്ഞു..
ഒരുപാട് പാട് പെട്ടാണ് അവരെ ഒക്കെ ഒന്ന് പിടിച്ചു മാറ്റിയത്.
ഒടുവിൽ നാലരയോട് കൂടി രാധമ്മയും തെക്കേ തൊടിയിൽ എരിഞ്ഞു അടങ്ങി.
എല്ലാം നഷ്ട്ടപ്പെട്ടവനെ പോലെ ശിവൻ ഉമ്മറത്തു അരഭിതിയിൽ ഇരിക്കുകയാണ്..
പലരും യാത്ര പറഞ്ഞു മടങ്ങി.
തുടരും