നാ ശം പിടിച്ച ചെറുക്കൻ എന്തുകണ്ടാലും വേണം….. നിന്റെ അമ്മയോടുപറ വാങ്ങിത്തരാൻ….. ഇത് അപ്പൂപ്പന് ഉള്ളതാ…..” കണ്ണനോട് അത്യധികം ദേഷ്യത്തോടെ…….

Story written by Sumi

” അമ്മാമേ ആപ്പിളിന്റെ നല്ല മണം…..” കാലിന് പരിക്കുപറ്റി കിടക്കുന്ന ഭർത്താവിനെ കാണാൻ വന്ന ഒരാൾ കൊണ്ടുവന്ന പൊതിയുമായി അകത്തെ റൂമിലേയ്ക്ക് കയറുന്നതിനിടയിലാണ് കൊച്ചുമോൻ കണ്ണൻ പറയുന്നത് ഷീല കേട്ടത്. ആ സ്ത്രീയക്ക് വല്ലാതെ ദേഷ്യം വന്നു.

” നാ ശം പിടിച്ച ചെറുക്കൻ എന്തുകണ്ടാലും വേണം….. നിന്റെ അമ്മയോടുപറ വാങ്ങിത്തരാൻ….. ഇത് അപ്പൂപ്പന് ഉള്ളതാ…..” കണ്ണനോട് അത്യധികം ദേഷ്യത്തോടെ സംസാരിച്ചുകൊണ്ട് അവർ അകത്തേയ്ക്ക് കയറിപ്പോയി.

ആ പത്തുവയസ്സുകാരന്റെ മുഖം മങ്ങി. അവന്റെ കണ്ണുകൾ നിറഞ്ഞു. ഒന്നും മിണ്ടാതെ അവിടെനിന്നും തിരിഞ്ഞുനടക്കുന്ന അവനെ കണ്ടപ്പോൾ കുഞ്ഞാറ്റയുടെ മനസ്സ് വല്ലാതെ വേദനിച്ചു. അവൾ ഓടിവന്ന് അനുജനെ കെട്ടിപ്പിടിച്ചു. നിറഞ്ഞുവന്ന കണ്ണുകൾ തുടച്ചു……

” മോൻ….. കരയണ്ടാട്ടോ…… നമ്മുക്ക് അമ്മ വരുമ്പോൾ പറയാം. മോനൂട്ടന് എത്ര അപ്പിളാ വേണ്ടത്….. നാളെ അമ്മ വാങ്ങിക്കൊണ്ട് തരും.” ചേച്ചിയുടെ തലോടലും സ്നേഹവും അവന്റെ സങ്കടത്തെ അലിയിച്ചു. ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിടർന്നു. കണ്ണൻ എല്ലാം മറന്നു. അമ്മ ജോലിയ്ക്ക് പോയിക്കഴിഞ്ഞാൽ ചേച്ചിയാണ് അവനെല്ലാം. കുളിപ്പിക്കുന്നതും ആഹാരം കഴിപ്പിക്കുന്നതും പാട്ടുപാടിക്കൊടുക്കുന്നതും ഉറക്കുന്നതുമെല്ലാം. ഒരമ്മയുടെ സ്ഥാനമാണ് അവന്റെ മനസ്സിൽ ആ ചേച്ചിക്കുള്ളത്. അതുകൊണ്ടുതന്നെ അവളുടെ ഒരു തലോടലിൽ അവന്റെ സങ്കടങ്ങൾ അലിഞ്ഞില്ലാതാകും.

” ബാ…. ചേച്ചി നമ്മുക്ക് മുറ്റത്തുപോയി കളിക്കാം…..” കുഞ്ഞാറ്റയുടെ കയ്യുംപിടിച്ച് കണ്ണൻ മുറ്റത്തേയ്ക്ക് ഓടി.

അനുജനെ ആശ്വസിപ്പിക്കാൻ അങ്ങനെ പറഞ്ഞുവെങ്കിലും അവൾക്ക് അറിയാമായിരുന്നു അമ്മയെകൊണ്ട് ഇപ്പോൾ അവന്റെ ആഗ്രഹം സാധിപ്പിച്ചുകൊടുക്കാൻ കഴിയില്ലെന്ന്.

‘പാവം അമ്മ വീടിനടുത്തുള്ള ഒരു ബേക്കറിയിൽ നേരം വെളുക്കുമ്പോൾ ജോലിയ്ക്ക് പോകുന്നതാണ്. തിരികെ എത്തുമ്പോൾ ഒരുപാട് ഇരുട്ടും. മാസത്തിൽ ഒരു തവണ കിട്ടുന്ന തുച്ഛമായ ശമ്പളത്തിൽ നിന്നാണ് തങ്ങൾക്ക് വേണ്ട എല്ലാ കാര്യങ്ങളും നടത്തുന്നത്. ഈ മാസത്തെ ശമ്പളം വാങ്ങിയിട്ട് കുറച്ചു ദിവസങ്ങളെ ആയിട്ടുള്ളു. ഇനി അമ്മയുടെ കയ്യിൽ ഒരു രൂപപോലും മിച്ചമുണ്ടാകില്ല. ‘ അനുജന്റെ കൂടെ ഇരുന്ന് കളിക്കുന്നതിനിടയിലും ആ പതിന്നാലുകാരിയുടെ ചിന്തയിൽ അമ്മയുടെ കഷ്ടപ്പാടിന്റെയും കണ്ണുനീരിന്റെയും മുഖം തെളിഞ്ഞുനിന്നു. ഓരോന്ന് ഓർത്തപ്പോൾ അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.

” ചേച്ചി….. എന്തിനാ കരയുന്നത്…… എനിക്ക് ആപ്പിളൊന്നും വേണ്ട……. ചേച്ചി കരയണ്ട…… അമ്മയോട് ഒന്നും പറയല്ലേ…… അറിഞ്ഞാൽ അമ്മയ്ക്ക് സങ്കടമാകും…. നമ്മുടെ അമ്മ ….. പാവം അല്ലേ…… കയ്യിൽ പൈസയൊന്നും ഉണ്ടാവില്ല……” കുഞ്ഞാറ്റ അത്ഭുതത്തോടെ തന്റെ അനുജനെ നോക്കി. അവൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. അവന്റെ മനസ്സ് ഒരുപാട് വളർന്നിരിക്കുന്നു. സാഹചര്യങ്ങൾ മനസ്സിലാക്കാനുള്ള കഴിവ് അവനുണ്ടായിരിക്കുന്നു. വാശി പിടിച്ചു കരയേണ്ടുന്ന പ്രായത്തിൽ പക്വതയോടെ ചിന്തിക്കാൻ പഠിച്ചിരിക്കുന്നു. അവനെയോർത്ത് അഭിമാനം തോന്നിയ നിമിഷമായിരുന്നു അത്. ജീവിതത്തിലെ ഒറ്റപ്പെടലും അമ്മയുടെ സങ്കടങ്ങളും കുരുന്നുപ്രായത്തിൽ തന്നെ അവനെ ജീവിതമെന്തെന്ന് പഠിപ്പിച്ചിരിക്കുന്നു.

റീന ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോഴേയ്ക്കും മക്കൾ രണ്ടുപേരും പഠിക്കാനായി റൂമിൽ കയറിയിരുന്നു. അമ്മയുടെ ശബ്ദംകേട്ടതും രണ്ടുപേരും മുറിയ്ക്ക് പുറത്തേയ്ക്കിറങ്ങി വന്നു. ജോലി കഴിഞ്ഞ് അവശയായി വീട്ടിലേയ്ക്ക് വരുന്ന അമ്മയുടെ കൈകളിൽ പലഹാരപ്പൊതിയുണ്ടോ എന്ന് ആ മക്കൾ നോക്കാറില്ല. അവർക്കറിയാം ജീവിതത്തിലെ ബുദ്ധിമുട്ടുകൾ എന്താണെന്ന്. അത് അറിയുന്നതുകൊണ്ടാകാം ഒന്നിനുവേണ്ടിയും അവർ വാശിപ്പിടിക്കാറില്ല……. കിട്ടുന്നതുകൊണ്ടുമാത്രം തൃപ്തിപ്പെടാൻ പഠിച്ച മക്കൾ.

ആ വലിയ വീട്ടിലെ ചെറിയൊരു മുറിയിൽ അനാഥരെപ്പോലെ കഴിയുന്ന അമ്മയും മക്കളും, അച്ഛനും അമ്മയും സഹോദരനും ഒക്കെയുള്ള റീനയെന്ന അനാഥയും അവളുടെ വയറ്റിൽ പിറന്നതുകൊണ്ടുമാത്രം ആരുമില്ലാതായിപ്പോയ രണ്ടു കുട്ടികളും. കണ്ണന് രണ്ടു വയസ്സുള്ളപ്പോൾ ഭർത്താവ് അവരെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയോടൊപ്പം പോയിരുന്നു. പിന്നീടുള്ള അവരുടെ ജീവിതം ദുരിതം നിറഞ്ഞതായിരുന്നു. വാടക വീട്ടിലെ താമസം മതിയാക്കി സ്വന്തം വീട്ടിലേയ്ക്ക് മടങ്ങിയ ആദ്യ ദിനങ്ങളിൽ ജീവിതത്തിൽ പ്രശ്നങ്ങൾ ഇല്ലായിരുന്നു. പക്ഷെ പിന്നീടങ്ങോട്ട് റീനയും മക്കളുമെന്ന ബാധ്യത ഏറ്റെടുക്കാൻ ആരും തയ്യാറായില്ല. സ്വന്തം വീട്ടിലെ പീ fഡനങ്ങളും uകു ത്തുവാക്കുകളും അവളുടെ ഹൃദയത്തെ വല്ലാതെ വേദനിപ്പിച്ചു. തിന്നുന്നതിന്റെയും കുടിക്കുന്നതിന്റെയും കണക്കുകൾ വിളിച്ചുപറഞ്ഞ് അധിക്ഷേപിച്ചു തുടങ്ങിയ അമ്മ……. പിന്നീട്‌ ആഹാര സാധനങ്ങൾ ഒളിപ്പിച്ചു വയ്ക്കാൻ കൂടി തുടങ്ങിയതോടെ അവൾ ആകേ തളർന്നു.

ഒരു ജോലിയ്ക്കായി പലരുടെ മുന്നിലും കൈക്കൂപ്പി നടന്നു. അവസാനം ബേക്കറിയിൽ ചെറിയൊരു ജോലി കിട്ടി. അങ്ങനെ ജീവിതം വലിയ കുഴപ്പങ്ങളില്ലാതെ മുന്നോട്ടുപോയി. അതിനിടയിലുള്ള അനുജന്റെ വിവാഹം വീണ്ടും പ്രശ്നങ്ങൾക്ക് തുടക്കമിടുകയായിരുന്നു. അമ്മയുടെയും അച്ഛന്റെയും സ്വഭാവം മാറി. സർക്കാർ ജോലിയുള്ള മകന്റെയും മരുമകളുടെയും പണത്തിനു മുന്നിൽ സ്വന്തം മകളും പേരക്കുട്ടികളും വലിയ ശല്യങ്ങളായി. അവരെ വീട്ടിൽ നിന്നും ഒഴിവാക്കാൻ പല വഴികളും നോക്കി. പക്ഷെ പറക്കമുറ്റാത്ത കുട്ടികളെയുംകൊണ്ട് പോകാനൊരിടമില്ലാതെ എല്ലാം സഹിച്ച് ആ വീടിന്റെ ഒരു മൂലയിൽ റീനയെന്ന പെണ്ണിരുന്നു.

രാത്രി ഉറങ്ങാൻ കിടന്നപ്പോൾ അന്നു നടന്ന കാര്യങ്ങൾ അമ്മയോട് പറയാതിരിക്കാൻ കുഞ്ഞാറ്റയ്ക്ക് കഴിഞ്ഞില്ല. കേട്ടപ്പോൾ റീനയുടെ ഹൃദയം വല്ലാതെ പിടഞ്ഞു. രണ്ടു മക്കളെയും ചേർത്തുപിടിച്ച് കിടന്ന അവളുടെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങിയ കണ്ണുനീർത്തുള്ളികൾ ആ ഇരുളിൽ വീണുചിതറി.

‘ബാധ്യത തീർത്തുവിടുമ്പോലെ …… ഒന്നും അന്വോഷിക്കാതെ നടത്തിയ വിവാഹം. കുbടിയനായ ഭർത്താവിന്റെ പീ nഡനവും ക്രൂk രതകളും സഹിച്ച് വാടക വീട്ടിൽ കഴിഞ്ഞ നാളുകളിൽ ഒരിക്കൽപോലും തന്നെയൊ മക്കളെയോ കാണായി ആരും വന്നില്ല. ഇടയ്ക്ക് എപ്പോഴെങ്കിലും സ്വന്തം വീട്ടിലേയ്ക്ക് വരുമ്പോൾ മാത്രം കാണിക്കുന്ന സ്നേഹം…… ഭർത്താവിന്റെ സ്വഭാവം മോശമായതുകൊണ്ടാണു വീട്ടിലേയ്ക്ക് വരാത്തതെന്നുള്ള ബന്ധുക്കളുടെ ആശ്വാസവാക്കുകൾ…… ആരൊക്കെ ഉപേക്ഷിച്ചാലും ജന്മം തന്നവർ ഉപേക്ഷിക്കില്ല എന്ന വിശ്വാസം…… ഭർത്താവ് ഉപേക്ഷിച്ചു പോയപ്പോൾ സ്വന്തം വീട്ടിലേയ്ക്ക് മടങ്ങി വരാൻ തോന്നിയതും ഇതൊക്കെകൊണ്ട് മാത്രമായിരുന്നു. പക്ഷെ വിവാഹം കഴിഞ്ഞ ഒരു പെണ്ണ് ഒരിക്കലും ഭർത്താവില്ലാതെ വീട്ടിലേയ്ക്ക് മടങ്ങി വരരുത് എന്ന് പിന്നീടങ്ങോട്ടുള്ള ജീവിതം പഠിപ്പിക്കുകയായിരുന്നു.

ചെയ്യുന്ന ഏത് പ്രവർത്തിയിലും കുറ്റം മാത്രം കണ്ടുപിടിക്കുകയും ശകാരിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്ന അമ്മയെ കാണുമ്പോൾ പലപ്പോഴും മനസ്സിൽ തോന്നിയൊരു സംശയമുണ്ടായിരുന്നു ആ സ്ത്രീ നൊന്തു പ്രസവിച്ച മകൾ തന്നെയാണോ താനെന്ന്. അല്പമെങ്കിലും സ്നേഹവും കരുണയും തന്നോടും മക്കളോടും ഉണ്ടായിരുന്ന അച്ഛനെപ്പോലും അവർ ഓരോന്ന് പറഞ്ഞ് തിരിപ്പിച്ച് തന്റെ ശത്രുവാക്കിയപ്പോഴും നിശബ്ദയായി നിന്നിട്ടേയുള്ളൂ. ഈ ഭൂമിയിൽ തനിക്കും മക്കൾക്കും ബന്ധുവെന്ന് പറയാൻ ആരുമില്ലെന്ന സത്യം അപ്പോഴൊക്കെ മനസ്സിൽ ഉറപ്പിക്കുകയായിരുന്നു.

സഹോദരന്റെ കുഞ്ഞിനെ നെഞ്ചോട്‌ ചേർത്ത് കൊഞ്ചിക്കുന്ന അമ്മമ്മയെ നോക്കിനില്ക്കുന്ന കണ്ണന്റെ മുഖത്തെ വേദന നിറഞ്ഞ ഭാവം പലപ്പോഴും തന്റെ കരളിൽ മുള്ളുകളായി കുത്തി ഇറങ്ങിയപ്പോഴും മൗനമായി തിരിഞ്ഞു നടക്കേണ്ടി വന്നു.

താനും ഇന്നൊരമ്മയാണ്…… രണ്ടു മക്കളുടെ അമ്മ….. ഒരു പെൺകുട്ടിയും ഒരു ആൺകുട്ടിയും തനിയ്ക്കുമുണ്ട്. രണ്ടുപേരിൽ ആരാണ് വലുതെന്ന് ചിന്തിക്കാൻ തനിയ്ക്കിതുവരെ കഴിഞ്ഞിട്ടില്ല. രണ്ടു മക്കളും തുല്യരാണ്…….. ഒരമ്മയുടെ ഗർഭപാത്രത്തിൽ സൃഷ്ടിക്കപ്പെടുന്ന കുഞ്ഞ് ആണോ പെണ്ണോ എന്ന് നോക്കി സ്നേഹത്തിൽ വ്യത്യാസം വരുത്തേണ്ട കാര്യമില്ല. അമ്മയാകാൻ കഴിയുക എന്നത് തന്നെ ഒരു പെണ്ണിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്. അതിനുപോലും കഴിയാതെ പ്രാർത്ഥനയും ചികിത്സയുമായി കഴിയുന്ന എത്രയോ പേരുണ്ടാകും ഈ ഭൂമിയിൽ.

രാവിലെ ജോലിയ്ക്ക് പോകാനിറങ്ങുന്ന മകന്റെയും മരുമകളുടെയും അടുക്കലേയ്ക്ക് ചോറു പത്രങ്ങളുമായി എത്തുന്ന അമ്മയെ കാണുമ്പോൾ പലപ്പോഴും പൂച്ഛം തോന്നിയിട്ടുണ്ട്. ഉദ്യോഗസ്ഥരായ മക്കളെ പ്രീതിപ്പെടുത്താൻ അതിരാവിലെ ഉറക്കമുണർന്ന് അവർക്ക് വേണ്ടതൊക്കെ ഉണ്ടാക്കി കൊടുക്കുന്ന ആ സ്ത്രീയോട് ഉള്ളിൽ തോന്നിയ വെറുപ്പും ദേഷ്യവും പുറത്ത്കാട്ടാതിരിക്കാൻ പലപ്പോഴും പാടുപെടുകയായിരുന്നു. എപ്പോഴെങ്കിലും അവർ വിളമ്പി ക്കൊടുക്കുന്ന ആഹാരത്തിനായി കാത്തിരിക്കേണ്ടി വരുന്ന തന്റെ മക്കളെ ഓർത്ത് മനസ്സ് വല്ലാതെ പിടഞ്ഞിട്ടുണ്ട്. ഒരു അമ്മായിയമ്മ കാട്ടുന്ന വേർതിരിവ് സഹിക്കാം……. പക്ഷെ സ്വന്തം അമ്മ …… എന്തെങ്കിലും സങ്കടം ഉണ്ടായാൽ ഓടിവന്ന് പറയേണ്ടത് അമ്മമാരോടാണ്…….. അവരുടെ ആശ്വാസവാക്കിലാണ് ജീവിതം മുന്നോട്ട് പോകേണ്ടത്……. തനിയ്ക്ക് അതും ഇല്ല.

പണമുള്ളവന്റെയും ഇല്ലാത്തവന്റെയും വ്യത്യാസം തിരിച്ചറിയുകയായിരുന്നു. ആരും തന്റെ മക്കളോട് സ്നേഹം കാണിച്ചിട്ടില്ല. എല്ലാത്തിനും കാരണം തന്റെ ഭർത്താവാണ്. ജീവിതകാലം മുഴുവൻ നോക്കേണ്ട ഒരു പെണ്ണിൽ തന്റെ കുട്ടികളെ സൃഷ്ടിക്കുന്നത് മാത്രമാണ് ആ ണത്വം എന്ന് ചിന്തിക്കുന്ന ചില പുരുഷന്മാരുണ്ട്. ഒന്ന് കഴിഞ്ഞ് മറ്റൊന്നിലെയ്ക്ക് ഒരു ഉ ളുപ്പുമില്ലാതെ ചെക്കേറുന്നവർ. ജനിപ്പിച്ച മക്കളെയും താലി കെട്ടിയ ഭാര്യയെയും പോറ്റുക എന്ന ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറുന്ന വൃ ത്തികെട്ട ജന്മങ്ങൾ. അങ്ങനെയുള്ളവരാണ് ഈ നാടിന്റെ ശാപം. അവർക്ക് മുന്നിൽ തോറ്റുകൊടുക്കാതെ അന്തസ്സോടെ ജീവിക്കണം. റീനയുടെ മനസ്സിൽ ഭർത്താവിനോടുള്ള വാശിയുടെ ജ്വാല ആളിക്കത്തി. ഇനിയങ്ങോട്ട് അന്തസ്സോടെ ജീവിക്കണം. ആരുടെ മുന്നിലും തലകുനിച്ചു നിൽക്കാതെ മക്കളെ വളർത്തണം. ബാധ്യത തീർത്തുവിട്ട അച്ഛനും അമ്മയ്ക്കും അനുജനും ഭാരമാകാതെ ഈ വീട്ടിൽ നിന്നും വേറെ എവിടേ യ്ക്കെങ്കിലും പോകണം. ആ ഇരുണ്ട രാത്രിയിൽ റീനയെടുത്ത തീരുമാനം ശക്തമായിരുന്നു.

ഇനിയുള്ള ജീവിതത്തിൽ തനിക്ക് കൂട്ടായി മക്കൾ മാത്രം മതിയെന്ന് തീരുമാനിച്ച് എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ച് ജനിച്ച വീട്ടിൽ നിന്നും പടിയിറങ്ങുമ്പോൾ റീനയെന്ന പെണ്ണിന്റെ മനസ്സിന് വല്ലാത്തൊരു ധൈര്യമുണ്ടായിരുന്നു. ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്ക് കുടുംബം പുലർത്താമെന്നുള്ള വിശ്വാസ മുണ്ടായിരുന്നു. ജോലി കഴിഞ്ഞ് കിട്ടുന്ന സമയങ്ങളിൽ ഉറക്കമൊഴിഞ്ഞിരുന്ന് പഠിച്ച് പരീക്ഷയെഴുതി സർക്കാർ ഓഫീസിൽ ക്ലർക്ക് ആയി ജോലി നേടാൻ അവളെ സഹായിച്ചതും ആ മനസ്സിലെ ധൈര്യമായിരുന്നു. കുത്തുവാക്കുകളും കുറ്റപ്പെടുത്തലുകലു മില്ലാതെ മക്കളോടൊപ്പം സുഖമായും സന്തോഷമായും ഇന്നവൾ ജീവിക്കുന്നു.

*************

Related Posts

Leave a Reply

Your email address will not be published. Required fields are marked *