നിങ്ങളുടെ പ്രായത്തിനു തോന്നുന്ന കാര്യം ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കും…. അത് നിങ്ങളുടെ തെറ്റല്ല… നിങ്ങളിൽ പ്രവർത്തിക്കുന്ന ജീനുകളുടെ പ്രവർത്തനം കൊണ്ട് തോന്നിപ്പിക്കുന്നതാണ്……

പ്രിയപ്പെട്ട മക്കളോട്…

Story written by Jolly Shaji

ഈ ലോകം ഒരുപാട് വർണ്ണ മനോഹര കാഴ്ചകൾ നിറഞ്ഞതാണ്…. നിങ്ങളുടെ ഓരോ പ്രായത്തിനും അനുസരിച്ചു നിങ്ങളെ ആകർഷിക്കാൻ ഒരുപാട് കാര്യങ്ങൾ നിങ്ങൾക്ക് ചുറ്റിലും ഉണ്ടാവും…

നിങ്ങളുടെ പ്രായത്തിനു തോന്നുന്ന കാര്യം ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കും…. അത് നിങ്ങളുടെ തെറ്റല്ല… നിങ്ങളിൽ പ്രവർത്തിക്കുന്ന ജീനുകളുടെ പ്രവർത്തനം കൊണ്ട് തോന്നിപ്പിക്കുന്നതാണ്..

വെള്ളം കണ്ടാൽ ആർക്കും ആഗ്രഹം തോന്നും… ഏറ്റവും മനോഹരമായി മരണത്തിലേക്ക് കൂട്ടികൊണ്ട് പോകുന്ന വില്ലൻ ആണ് വെള്ളം.. നിങ്ങൾ ഒരുപക്ഷെ ഒന്ന് നനയാൻ ഉള്ള കൊതികൊണ്ടാവും വെള്ളത്തിലേക്കു ഇറങ്ങുക… അതിൽ പതിയിരിക്കുന്ന മരണം എന്ന വില്ലനെ കാണാൻ പറ്റിയെന്നും വരില്ല…

ടുവീലർ വാഹനങ്ങൾ പലർക്കും ഒരു ക്രെയിസ് ആണ്… വാഹനം നമ്മൾ ഉപയോഗിക്കുന്നത് യാത്രക്കാണ്… അതിൽ യാത്ര ചെയ്യുമ്പോൾ ചില റോഡ് നിയമങ്ങളുണ്ട് അത് തീർച്ചയായും പാലിക്കുക…. ഹെൽമെറ്റ്‌ നിർബന്ധമായും ഉപയോഗിക്കുക… റോഡിൽ അഭ്യാസം കാണിക്കാതിരിക്കുക…

അപകടം ഉണ്ടായാൽ നിങ്ങളെ രക്ഷിക്കാനാവില്ല ഇന്നു പലരും ശ്രമിക്കുക.. അതു ലൈവ് വീഡിയോ ആക്കി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കാൻ ആകും… നമ്മുടെ ജീവൻ ഒരു പരിധിവരെ നമ്മുടെ ശ്രദ്ധ കൊണ്ട് കാത്തു പരിപാലിക്കാം..

പ്രായമാവർ ഉപദേശിക്കുമ്പോൾ നിങ്ങള്ക്ക് തോന്നിയേക്കാം ഞാൻ ന്യൂ ജനറേഷൻ ആണ് നിങ്ങളെക്കാൾ ബുദ്ധി എനിക്കുണ്ട് എന്ന്…. സത്യമാണ്… ✌️ ബുദ്ധികൊണ്ട് നിങ്ങൾ തന്നെയാണ് മുന്നിൽ എന്നാൽ ജീവിത പരിചയം കൊണ്ട് പ്രായമായവർ പറയുന്ന വാക്കുകൾ പാടെ തള്ളിക്കളയാതെ ഇരിക്കുക…

മൊബൈൽ ഫോൺ ഇന്നു ഒരു മനുഷ്യന് ഏറ്റവും കൂടുതൽ ആവശ്യമുള്ള ഒന്ന് തന്നെയാണ്… അതിലും ഒരുപാട് വില്ലന്മാർ ഒളിച്ചിരിക്കുന്നുണ്ട്… അത് മനസ്സിലാക്കി ആവശ്യങ്ങൾക്ക് മാത്രം ഫോൺ ഉപയോഗിക്കുക…

അതുപോലെ സ്കൂളിലും കോളേജിലും പോകുമ്പോൾ പലപ്പോഴും മാതാപിതാക്കളോ ടീച്ചേഴ്‌സോ അറിയാതെ ക്ലാസ്സ്‌ കട്ട്‌ ചെയ്തു കറങ്ങാൻ പോകുന്ന കുട്ടികളോട്.. നിങ്ങൾ പോകും വഴിയിൽ ഒരു അപകടം ഉണ്ടായാൽ ആരു നിങ്ങളുടെ രക്ഷക്ക് എത്തും…. ആരെങ്കിലും പറഞ്ഞ് അറിഞ്ഞു വീട്ടുകാർ തന്നെ… അപ്പോൾ അവരെ അഭിമുഖീകരിക്കേണ്ട അവസ്ഥ ഒന്ന് ഓർത്തു നോക്കിയേ…

മക്കൾ നന്നായി പഠിച്ചു നല്ല ജോലിയൊക്കെ കിട്ടി തങ്ങളെ പൊന്നുപോലെ നോക്കുമെന്നു പ്രതീക്ഷിച്ചല്ലേ ഓരോ മാതാപിതാക്കളും അത്രമേൽ ബുദ്ധിമുട്ടി കുട്ടികളെ പഠിപ്പിക്കുന്നത്… അപ്പോൾ അവരോടു കുറച്ചെങ്കിലും നീതി കാണിക്കേണ്ട ഉത്തരവാദിത്തം മക്കൾക്കില്ലേ…

പ്രണയം തെറ്റാണെന്നു ഒരിക്കലും പറയില്ല… പക്ഷേ ഒന്നുണ്ട്… പ്രണയിച്ചു നടന്നു പഠിത്തവും ജീവിതവും കളയാതിരിക്കുക… പ്രണയം പകയിൽ ഒ ടുങ്ങരുത്… ലക്ഷ്യബോധം ഉള്ള കുട്ടികൾ ആവണം ഓരോ കുട്ടിയും…

മ ദ്യവും മയ ക്കുമ രുന്നും ഒരു മനുഷ്യനെപോലും നന്നാക്കി എന്ന് കേട്ടിട്ടുണ്ടോ നിങ്ങൾ… ഇല്ല…. സമൂഹത്തെ തകർക്കുന്ന ഏറ്റവും വലിയ വില്ലൻമാർ ആണ് ല ഹരി വസ്തു ക്കൾ… കൂട്ടുകാർ തമാശക്ക് ആവും ഒരു പു ക എടുക്കെടാ എന്ന് പറയുന്നത്… ഒരു പ്രോഗ്രാം നടക്കുമ്പോൾ ഒരു ബി യറിൽ ആവും പലപ്പോഴും തുടക്കം… അതൊക്ക പതിയെ അതിരുകൾ കടക്കും.. നിങ്ങൾ നശിപ്പിക്കുന്നത് നിങ്ങളുടെ ശരീരത്തെയും മനസ്സിനെയുമാണ്…

നിങ്ങളുടെ സുഹൃത്തുക്കൾ ല ഹരി വസ്തുക്കൾ ഉപയോഗിക്കുന്നു എങ്കിൽ അത് അവരിലേക്ക് എത്തുന്ന വഴി ഏതെന്നു നിങ്ങൾക്ക് അറിയാമെങ്കിൽ നിങ്ങളത് മറച്ചു വെക്കാതെ ടീച്ചേഴ്‌സിനെയോ മാതാപിതാക്കളെയോ അറിയിക്കുക… ഒരു കുട്ടിപോലും ല ഹരിക്ക് അടിമപ്പെട്ടു പോവാതിരിക്കട്ടെ…

വാഹനത്തിലോ വീട്ടിലോ പുറത്ത് എവിടെ നിന്നെങ്കിലുമോ നിങ്ങളോട് ഒരാൾ മോ ശമായി പെരുമാറിയാൽ തീർച്ചയായും പ്രതികരിക്കുക… മറ്റുള്ളവർ അറിഞ്ഞാൽ മോശമല്ലേ എന്ന ധാരണ തീർത്തും തെറ്റാണ്… നിങ്ങൾ നിശബ്‍ദരായി ഒഴിഞ്ഞു മാറിയാൽ ആ വ്യക്തി മറ്റൊരു ഇരയിലേക്ക് പോകും… അല്ലെങ്കിൽ ഉത്തരവാദിത്തപെട്ടവരെ അറിയിക്കുക..

മതം രാഷ്ട്രീയം ഒക്കെ നമുക്ക് വേണ്ടതാണ്… എങ്കിലോ അതൊന്നും പരിധിക്ക്‌ അപ്പുറത്തേക്ക് കടന്നു ചോരക്കളം തീർക്കാനുള്ളതല്ല എന്ന തിരിച്ചറിവ് നമുക്ക് ഉണ്ടാവണം…

മാതാപിതാക്കൾ അല്പം കൂടുതൽ ദേഷ്യപ്പെട്ടാൽ ഉടൻ വീട്ടിൽ നിന്നും ഒളിച്ചോടുക എന്ന പ്രവണതയും നന്നല്ല…

മാതാപിതാക്കൾ തെറ്റ് കണ്ട് ശാസിച്ചാൽ ഉടനെ ആത്മഹത്യയെ പരിഹാരമായി കാണാതിരിക്കുക…

ഏറ്റവും മനോഹരമായ ഈ ലോകത്തിലെ ഓരോ ദിവസവും നിങ്ങള്ക്ക് ഏറെ വിലപ്പെട്ടതാണ്… അത് നഷ്ടമാക്കാതിരിക്കുക..

നിങ്ങളുടെ ജീവിതം നിങ്ങളായി തകർക്കാതിരിക്കുക…

നിങ്ങളുടെ പ്രിയപ്പെട്ട മാതാപിതാക്കളുടെ കണ്ണുനീരിനു നിങ്ങൾ കാരണം ആവാതിരിക്കുക…

നിങ്ങളുടെ ഏറ്റവും നല്ല സുഹൃത്ത്‌ മാതാപിതാക്കൾ തന്നെയാവട്ടെ… ✌️✌️

Related Posts

Leave a Reply

Your email address will not be published. Required fields are marked *