നിനക്കായ് ~ ഭാഗം 15, എഴുത്ത്: ഉല്ലാസ് OS

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

മാധവ് ഏട്ടനേയും കൂട്ടി വെളിയിലേക്ക് ഇറങ്ങി…

എല്ലാവരും തമ്മിൽ എന്തൊക്കെയോ ചർച്ച നടക്കുന്നു..

ഗൗരിക്ക് ഒന്നും മനസിലായില്ല..

പക്ഷെ അവൾ ഒന്ന് തീരുമാനിച്ചു ഉറപ്പിച്ചു..

ആരൊക്ക എന്തൊക്ക പറഞ്ഞാലും എതിർത്താലും താൻ തന്റെ അച്ഛനെ കാണുവാനായി തന്റെ വീട്ടിലേക്ക് പോകുന്നു..

അത് തല്ക്കാലം മാധവിനോട്‌ പറയുന്നില്ല..

അന്ന് രാത്രിയിൽ ആദ്യമായി അവർക്കിടയിൽ മൗനം നൃത്തമാടി….

ഗൗരിയ്ക്ക് എന്ത് പറയണം എന്ന് പോലും അറിയില്ലായിരുന്നു.

മാധവ് ആണെങ്കിൽ മുകളിലേക്ക് കണ്ണും നട്ടു കിടക്കുക ആണ്..

പല പല ഭാവങ്ങൾ ആ മുഖത്ത് മിന്നി മായുന്നുണ്ട്..

എന്നിരുന്നാലും അതൊന്നും മനസിലാക്കുവാൻ അവൾക്ക് കഴിഞ്ഞിരുന്നില്ല.

എല്ലാം അനിർവചനീയം ആണ് എന്ന് അവൾക്ക് തോന്നി.

എന്തായാലും അച്ചന്റെ ഇനിയുള്ള നീക്കത്തിന് കടിഞ്ഞാൺ ഇട്ടേ മതിയാവൂ..

ഇല്ലെങ്കിൽ തന്റെ ജീവിതം ആണ് ചതുപ്പ് നിലത്തേക്ക് കൂപ്പു കുത്തും.. താൻ പോലും അറിയാതെ..

കുഞ്ഞ് ചെറുതായ് ഒന്ന് അനങ്ങി..

എന്നും ഈ സമയത്തു മാധവ് അവന്റെ അധരം ചേർത്ത് വെയ്ക്കും… അവളുടെ നഗ്നമായ വയറിൽ…

“അച്ഛെടെ മുത്തുമണി…. “ആ ഒരൊറ്റ വിളിയിൽ ഗൗരി ഒന്ന് പുളഞ്ഞു പോകും..

പിന്നീട് അവർ അച്ഛനും വാവയും തമ്മിൽ ഉള്ള കൊഞ്ചലുകൾ ആണ്…

ഗൗരി ഇടയ്ക്ക് എന്തെങ്കിലും പറയുമ്പോൾ വാവ അനങ്ങാതെ കിടക്കും..

മാധവ് സംസാരിക്കുമ്പോൾ പിന്നെയും വാവ ആക്റ്റീവ് ആകും.

“മ്മ്.. ഇപ്പോൾ ഇങ്ങനെ ആയാൽ ഞാൻ പിന്നെ ഔട്ട്‌ ആകും… “

അവൾ മുഖം കൂർപ്പിക്കും.

അതുകണ്ടു മാധവ് പൊട്ടി ചിരിക്കും.

“എടി പൊട്ടിക്കാളി നീ ഇത്രയും സില്ലി ആകരുത്…. ഞങ്ങളുടെ സ്വകാര്യത നഷ്ടപെടുത്തിയിട്ട് അവളുടെ ഓരോ ഡയലോഗ്…. “

ഒരു വരണ്ട ചിരി അവളിൽ വിരിഞ്ഞു..

അപ്പോളേക്കും മാധവ് ഉറങ്ങിയിരുന്നു..

രണ്ട് നിർക്കന്നങ്ങൾ അവളുടെ മിഴിയിൽ ഉരുണ്ടു കയറി വന്നു..

*****************

അടുത്ത ദിവസം മാധവ് അല്പം താമസിച്ചു ആണ് ഉണർന്നത്.

അവൻ നോക്കിയപ്പോൾ ഗൗരി അടുത്തില്ല..

സാധാരണ ആയിട്ട് അവൻ ഉണർന്ന് കഴിഞ്ഞു ആണ് അവൾ മെല്ലെ എഴുന്നേൽക്കുന്നത്.

അവൻ വാഷ്‌റൂമിൽ പോയി…

കുറച്ച് കഴിഞ്ഞതും അവൻ റെഡി ആയി വന്നു..

അമ്മ അപ്പോളേക്കും ആവി പറക്കുന്ന പുട്ടും കടല കറിയും എടുത്തു വെച്ചിട്ടുണ്ടായിരുന്നു..

അവൻ വന്നു ഭക്ഷണം കഴിച്ചു.

അപ്പോൾ ആണ് ദ്രുവ് ഉണർന്നു വന്നത്..

“ചെറിയമ്മ എവിടെ “

“കിച്ചണിൽ കാണും… മോൻ ചെല്ല്.. “

“ഗൗരി ഇതുവരെ ഉണർന്നില്ലേ മോനെ.. എവിടെ…. “?

“അവൾ ഇങ്ങോട്ട് വന്നില്ലേ…. ഞാൻ ഉണരും മുൻപ് എണീറ്റാല്ലോ “

“ങേ… നീ എന്താ ഈ പറയുന്നത്…. ഞങൾ ആരും കണ്ടില്ലലോ ഗൗരിയെ… റീത്തമ്മേ… രാഗിണ

മാധവ് അപ്പോളേക്കും ചാടി എഴുന്നേറ്റു..

അവൻ മുകളിലേക്ക് ഓടി കയറി.

ഇടയ്ക്ക് അവൾ ബാൽക്കണിയിൽ പോയി ഇരിക്കാറുണ്ട്..

അതിൻപ്രകാരം ആണ് അവൻ ഓടി വന്നത്.

പക്ഷെ അവൾ അവിടെ എങ്ങും ഇല്ല..

തിരികെ അവൻ റൂമിൽ എത്തി.

അവനു എന്തോ അപകടം പോലെ തോന്നി..

അവൾ അയാളെ കാണുവാൻ പോയോ…

ഫോൺ നോക്കിയപ്പോൾ അത് അവിടെ ഇല്ല..

അവൻ അവളുടെ നമ്പറിൽ വിളിച്ചു.

കുറേ റിങ് ചെയ്തു കഴിഞ്ഞു ആണ് അവൾ ഫോൺ എടുത്തത്.

ഏതൊക്കെയോ വണ്ടിയുടെ ശബ്ദം കേൾക്കാം.

“ഹെലോ… ഗൗരി…. നീ എവിടെ ആണ്.. “

“അത്.. മാധവ്… ഞാൻ വന്നോളാം.. ഇത്തിരി late ആകും… “

“നീ.. നീ.. എവിടെ ആണ്.. അത് ആദ്യം പറ.. എന്നിട്ട് അല്ലെ ബാക്കി… “

“ഞാൻ എന്റെ വീട് വരെ പോയിട്ട് വരാം…… ഒന്നും കേൾക്കാൻ വയ്യ.. വെയ്ക്കുവാ… “

“ഗൗരി… നീ പോകരുത്…. ഞാൻ… “

അവൻ അത്രയും പറഞ്ഞപ്പോൾ ഫോൺ കട്ട്‌ ആയി..

പിന്നീട് ഒന്ന് രണ്ട് തവണ വിളിച്ചു എങ്കിലും അവൻ കാൾ അറ്റൻഡ് ചെയ്തില്ല.

“എന്റെ ഈശ്വരാ.. ഇനി എന്തൊക്ക സംഭവിയ്ക്കും…. “അവൻ വേഗം കാറിന്റെ ചാവിയും ആയി വെളിയിലേക്ക് ഓടി.

“മാധവ്….. എന്ത് പറ്റി.. ” ..സിദ്ധു അവന്റെ അരികിലേക്ക് വന്നപ്പോൾ അവൻ കാർ എടുത്തു തിരിച്ചു വേഗം ഓടിച്ചു പോയി.

“ദൈവമേ… ഇത് എന്തൊക്ക ആണ് സംഭവിയ്ക്കുന്നത്… എന്റെ മക്കളെ കൂടി അയാൾ എടുക്കുമോ… “അംബികാമ്മ തളർന്നു വീണു.

“അമ്മേ…. ഇല്ലമ്മേ.. ഒന്നും ഉണ്ടാകില്ല…. അമ്മ ഇവിടെ ഇരിയ്ക്ക്… രാഗിണി.. നീ അമ്മയെ കൂടെ നോക്കണം.. “സിദ്ധുവും തന്റെ കാർ എടുത്തു കഴിഞ്ഞു.

പോയ വഴികളിൽ എല്ലാം മാധവ് ഗൗരിയെ വിളിയ്ക്കാൻ ശ്രമിച്ചു. എല്ലാം പക്ഷെ വിഫലം ആയി…..

അവളെ അവിടെ എത്തിക്കുവാൻ ആണ് അയാളുടെ ഈ നാ റിയ പണികൾ എല്ലാം എന്ന് അവനു മനസിലായി..

വീണ്ടും വീണ്ടും അവൻ ഗൗരിയെ വിളിയ്ക്കുക ആണ്

“ഹലോ… മാധവ്… “..”ഗൗരി.. നീ ഇത് എവിടെ ആണ്… ഒരു കാരണവശാലും നീ നിന്റെ വീട്ടിലേക്ക് പോകരുത്.. അതു ആപത്തു ആണ്.. പ്ലീസ്.. “

“ഇല്ല മാധവ്…. ഞാൻ പോകും.. എനിക്ക് പോയെ തീരു.. പക്ഷെ പെട്ടന്ന് ഞാൻ തിരിച്ചു വരും. ഉറപ്പ്… “

“നോ ഗൗരി… എല്ലാം നമ്മൾക്ക് നേരെ ആക്കാം.. നീ അവിടെ ചെന്നാൽ അയാൾ നമ്മുട കുഞ്ഞിനെ കൂടി ഇല്ലാതാക്കും….. നീ പോകരുത്.. ഞാൻ പറയുന്നത് ഒന്ന് കേൾക്കൂ… “

“മാധവ്.. ഞാൻ വീട്ടിൽ എത്തി.. വെക്കട്ടെ… മാധവ് അമ്പലത്തിന്റെ അടുത്ത് കാത്തു നിന്നാൽ മതി, ഞാൻ അങ്ങോട്ട് വന്നോളാം… “

അവളുടെ കാൾ മുറിഞ്ഞു.

എന്താ ചെയേണ്ടത് എന്ന് ഒരു ഊഹവും അവനു ഇല്ലായിരുന്നു.

*****************

കാലത്തെ മുത്തശ്ശനും മുത്തശ്ശിയും ഉമ്മറത്തു ഇരിപ്പുണ്ട്….

മുത്തശ്ശൻ പത്രം വായിക്കുക ആണ്… അതിലെ വാർത്തകൾ മുത്തശ്ശിയോട് പങ്ക് വെയ്ക്കുക ആണ്…

എന്നും അത് പതിവ് ആണ്.

അച്ഛന്റെ കാർ മുറ്റത്തു കിടപ്പുണ്ട്.

ഏട്ടനും പോയിട്ടില്ല..

മടിച്ചു മടിച്ചു ആണെങ്കിൽ പോലും ഗൗരി അകത്തേക്ക് കയറി.

“ആരാ… “മുത്തശ്ശി എഴുന്നേറ്റു.

“ഈശ്വരാ…. ഗൗരിമോൾ …”രണ്ടാളും വേഗം അവൾക്ക് അരികിലേക്ക് വന്നു.

അവളുടെ വീർത്ത വയറിൽ മുത്തശ്ശി തലോടി….

“എത്ര നാളായി എന്റെ കുട്ട്യേ കണ്ടിട്ട്… നീ ഞങ്ങളെ ഒക്കെ മറന്നോ “

“മറക്കേ… അങ്ങനെ ഒക്കെ കഴിയുമോ എനിക്കു… “

അവരെ കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു.

“മുത്തശ്ശാ…. “പ്രയാസപ്പെട്ട് അവൾ ആ പാദത്തിൽ നമസ്ക്കരിച്ചു.

“എന്റെ കുട്ടി എണീക്കൂ… വയ്യാണ്ടായി അല്ലെ…. മോളുടെ ക്ഷീണം ഒക്കെ കുറഞ്ഞോ “

“ഉവ്വ്… “അവൾ മിഴിനീർ ഒപ്പി..

“ആരാ അവിടെ…. അമ്മ ആരോടാ സംസാരിക്കുന്നത് “വിമല ആണ്.

“അയ്യോ… മോളെ ഗൗരി…. നീ എന്ത് ആണ് ഇത്രയും രാവിലെ… നീ തനിച്ചു ആണോ.. “

“അതേ അമ്മേ… ഞാൻ ഒറ്റയ്ക്ക് ആണ് “

“മാധവ് എവിടെ… “

“വന്നില്ല….”

“എന്താണ് മോളെ.. മുഖം വല്ലാണ്ട്… എന്താ പറ്റിയത്… “

വിമല അവളെ നോക്കി.

“അച്ഛൻ എവിടെ….”

“എഴുന്നേറ്റില്ല… നീ വാ… അകത്തു ഇരിക്കാം “

“ഹേയ്.. അതു ഒന്നും വേണ്ട “

“വേണ്ടന്നോ… നിനക്ക് എന്താണ് ഒരു വിഷമം… എന്താ മോളെ.. നിനക്ക് ആകെ ഒരു വല്ലാഴിക.. “

“എനിക്ക് ഇതുവരെ ഒരു പ്രശ്നവും ഇല്ലായിരുന്നു അമ്മേ…. ഇനി ഉണ്ടാവാതെ ഇരിയ്ക്കാൻ ആണ് ഞാൻ വന്നത്…. “

“നീ എങ്ങും തൊടാതെ പറയുക ആണോ.. മനുഷ്യന് മനസിലാവുന്ന രീതിയിൽ പറ.. “

“അച്ഛൻ വരട്ടെ.. എന്നിട്ട് ആവാം.. “

“നീ അകത്തേക്ക് വാ… “

“വിമലേ… ഇത്രയും ക്ഷണിക്കേണ്ട കാര്യം ഇണ്ടോ…. അവൾ ഇവിടെ വളർന്ന കുട്ടി അല്ലെ… “

സോമശേഖരൻ ആയിരുന്നു അത്..

“എന്താ മോളെ… എന്താ നീ കാലത്തെ വന്നത്.. “

“അച്ഛാ….. ഞാൻ വളരെ പ്രധാനപെട്ട ഒരു കാര്യം പറയാൻ വന്നത് ആണ്… “

“എന്താണ് മോളെ… “

അവൾ സംഭവിച്ച കാര്യങ്ങൾ എല്ലാം അയാളോട് വിവരിച്ചു.

‘അപ്പോൾ എന്റെ മോൾ പറഞ്ഞു വരുന്നത് ഈ അച്ഛൻ കാരണം ആണ് നിന്റെ കുടുംബത്തിന്റെ നാശം സംഭവിച്ചു കൊണ്ട് ഇരിയ്ക്കുന്നത് എന്ന് ആണോ.. “

“അങ്ങനെ അല്ല… പക്ഷെ അങ്ങനെ ആവരുത് അച്ഛാ… “

“എന്റെ മോളെ… അവനു ബിസിനസ് ചെയ്യാൻ അറിയില്ലെങ്കിൽ വീട്ടിൽ ഇരിയ്ക്കാൻ പറയണം…. അല്ലാതെ സമൂഹത്തിൽ ഉന്നതന്മാരോട് ഏറ്റു മുട്ടൻ വന്നാൽ ഉണ്ടല്ലോ.. അവൻ വിവരം അറിയും… “

“അച്ഛാ പ്ലീസ്…. സിദ്ധു ഏട്ടന് കിട്ടികൊണ്ട് ഇരുന്ന പല ഓർഡർ….. “

“നിർത്തു….. എന്നിട്ട് നീ അകത്തു പോകു…. “

അയാൾക്ക് ദേഷ്യം വന്നു.

“ഞാൻ ഇവിടെ സ്ഥിരം താമസിക്കാൻ വന്നത് അല്ല… കാര്യങ്ങൾ സംസാരിയ്ക്കാൻ വന്നത് ആണ്… “

“മോളെ… വക്കാലത്തു കൊണ്ട് നിൽക്കാതെ അകത്തു കയറി പോകു…എന്നിട്ട് എന്തെങ്കിലും കഴിയ്ക്ക് “

“ഇല്ല അച്ഛാ… ഞാൻ ഭക്ഷണം കഴിയ്ക്കാൻ വന്നത് അല്ല… പോയ്കോളാം… എന്റെ ജീവിതം കൂടി തകർക്കരുത്.. അത് പറയാൻ വന്നത് ആണ്…. “

“നിന്റെ ജീവിതം ഞാൻ അണോടി തകർത്തത്… ഏതോ ഒരുത്തൻ പല്ല് ഇളിച്ചു കാണിച്ചപ്പോൾ നീ പിന്നാലെ പോയി ഓരോന്ന് ഒക്കെ ഒപ്പിച്ചു വെച്ചിട്ട്….എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കല്ലേ.. “

“ആ മനുഷ്യൻ എന്നെ അന്തസ് ആയിട്ട് പോറ്റുന്നുണ്ട്… അതുകൊണ്ട് അതോർത്തു അച്ചൻ വിഷമിക്കേണ്ട..അച്ഛന്റ്റെ വാശി കാരണം ആണ് ഇങ്ങനെ ഒക്കെ സംഭവിച്ചത് .”അവളും വിട്ടു കൊടുക്കാൻ ഭാവം ഇല്ലായിരുന്നു.

“എന്നിട്ട് എന്തിനടി നീ ഇങ്ങോട്ട് വന്നത്… അവനോട് പറയു ചേട്ടനെയിം കുടുംബത്തെയും കൂടെ പോറ്റാൻ.. അപ്പോൾ കാര്യം തീരില്ലേ.. “

“അത് അവരുടെ കുടുംബകാര്യമ്… അച്ചൻ അതിൽ വിഷമിക്കേണ്ട… പിന്നെ അച്ഛന്റ്റെ സ്വഭാവം പണ്ട് മുതലേ എനിക്കു അറിയാം.. അതുകൊണ്ട് ഇവിടെ വരെ വന്നു എന്നെ ഒള്ളു… “

“നീ എന്താടി പറഞ്ഞത്.. അച്ഛന്റെ സ്വഭാവത്തിന് എന്താടി നീ കണ്ടുപിടിച്ച കുഴപ്പം… പറയെടി.. പറയാൻ…. “

അയാളുടെ ഭാവം മാറി..

“എന്റെ ഈശ്വരാ…. ഇത് എന്തൊക്ക ആണ് ഇവിടെ നടക്കുന്നത്.. ഒന്ന് നിർത്തു നിങ്ങൾ രണ്ടുപേരും.. “

വിമല ഇടയ്ക്ക് കയറി..

“അമ്മേ… ഞാൻ ആയിട്ട് ഒന്നിനും വന്നത് അല്ല… എല്ലാം ഈ അച്ഛൻ കാരണം…. “

അപ്പോളേക്കും കാർത്തിക് അവിടേക്ക് വന്നത്..

ഏട്ടനെ ഇവിടെ നിന്ന് പോയതിൽ പിന്നെ അവൾ കണ്ടിട്ടില്ല..

അവൻ അവളെ പുച്ഛത്തിൽ ഒന്ന് നോക്കി..

“നീ പറഞ്ഞു വരുന്നത്… നിന്റെ ഭർത്താവിന്റെ വീട്ടുകാരെ ഉപദ്രവിക്കരുത് എന്ന് പറയാൻ ആണ് അല്ലേടി… “

കാർത്തി കൈകൾ രണ്ടുo നെഞ്ചോട് പിണച്ചു കൊണ്ട് അവളുടെ അരികിലേക്ക് വന്നു.

“അതേ ഏട്ട…. അതു മാത്രം പറയാൻ ആണ് ഞാൻ ഇങ്ങോട്ട് വന്നത്.. “

“പറഞ്ഞു കഴിഞ്ഞില്ലേ… ഇനി പൊയ്ക്കോളൂ…. “

“പോകാൻ തന്നെ ആണ് വന്നത്..

“പിന്നെ എന്താണ് ഇത്രയും താമസം…. “അവൻ ചിറികോട്ടി

“താമസം ഒന്നും ഇല്ല… ഞാൻ പോയ്കോളാം… ഇനി മേലാൽ ഇത് ആവർത്തിക്കരുത്… അങ്ങനെ വന്നാൽ പിന്നെ എന്റെ ഭർത്താവ് എന്ത് ചെയ്യും എന്ന് എനിക്ക് ഒരു എത്തും പിടിത്തവും ഇല്ല “

അതും പറഞ്ഞു കൊണ്ട് അവൾ മുറ്റത്തേക്കു ഇറങ്ങി..

തുടരും..

Related Posts

Leave a Reply

Your email address will not be published. Required fields are marked *