നിനക്കായ് ~ ഭാഗം 14, എഴുത്ത്: ഉല്ലാസ് OS

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

“മ്മ്… ഇനി നീ കരയരുത്… വിഷമിക്കരുത്…. എല്ലാം നല്ലതിന് എന്ന് വിചാരിച്ചാൽ മതി… എന്തായാലും നമ്മൾ ഇനി തരകൻ ഡോക്ടറുടെ ട്രീറ്റ്മെന്റ് ആണ് തുടരുന്നത്…

“അത് മതി മോനെ… അതു മാത്രം മതി… മോളെ ഗൗരി.. നീ വിഷമിക്കേണ്ട… മോൻ പറഞ്ഞത് കേട്ടില്ലേ “

അംബികാമ്മ ഗൗരിയ്ക്ക് നേർക്ക് തിരിഞ്ഞു..

കുറച്ചു ദിവസങ്ങൾക്കു ശേഷം അവളുടെ ചുണ്ടിൽ ഒരു വരണ്ട ചിരി പടർന്നു..

******************

അടുത്ത ദിവസം കാലത്തെ തന്നെ മാധവ് തന്റെ ഒപിയിലേക്ക് പോയിരുന്നു…

ഉച്ചയ്ക്ക് ശേഷം ആണ് ഗൗരി ഡിസ്ചാർജ് ആകുന്നത്.. അപ്പോളേക്കും ഒരുമിച്ചു പോകാമല്ലോ എന്നാണ് അവൻ കരുതിയിരിക്കുന്നത്..

കുറച്ച് ദിവസങ്ങൾ കഴിഞ്ഞു ജോലിയിൽ പ്രവേശിച്ചത് കൊണ്ട് അല്പം തിരക്കുകൾ ഒക്കെ ആയിരുന്നു.

സോമശേഖരനും വിമലയും കൂടി മകളെ കാണുവാനായി എത്തിയിരിക്കുന്നു.

അംബികാമ്മയോട് അവൻ മുൻകൂട്ടി പറഞ്ഞിരുന്നു അവർ വരുമ്പോൾ ഇനി റൂമിൽ നിന്ന് പുറത്തേക്ക് പോകേണ്ടാ എന്ന്..

അതുകൊണ്ട് അവർ അവിടെ ഒതുങ്ങി കൂടി.

“ഡോക്ടർ എന്ത് പറഞ്ഞു മോളെ… “

“ഇന്ന് ഡിസ്ചാർജ് ആകും അമ്മേ…. ടു വീക്സ് കഴിഞ്ഞു ഒന്നുകൂടി വരണം എന്ന് പറഞ്ഞു… കുഴപ്പം ഒന്നും ഇല്ല “

“മ്മ്….. കുഞ്ഞിന്റെ കാര്യം… “

“ഇന്ന് അറിയിക്കാം എന്ന് ആണ് തരകൻ സാർ പറഞ്ഞത്….. “

“എപ്പോൾ… “സോമശേഖരന്റെ നെറ്റി ചുളിഞ്ഞു.

“അറിയില്ല അച്ഛാ… മാധവിനെ വിളിയ്ക്കും….. “

“മ്മ്…. “

“മോളെ.. നീ ഞങളുടെ കൂടെ വീട്ടിലേക്ക് പോരുന്നോ… അവിടെ കുറച്ചു ദിവസം നിന്നിട്ട് വന്നാലോ “

“അത് പിന്നെ അമ്മേ….. “

“വിമലേ…. ഇവരുടെ വിവാഹം ഇതേവരെ നടത്തിയിട്ടില്ല.. അതോണ്ട് അടുത്ത മുഹൂർത്തം നോക്കി മേലെകാവിൽ വെച്ച് ആ ചടങ്ങ് നടത്തണം…… “

“ഇനി എന്ത് ചടങ്ങ്… അതിന്റ ഒക്കെ ആവശ്യം ഉണ്ടോ… “വിമല അവരെ നോക്കി പരിഹസിച്ചു

“അത് മനസിലാക്കാൻ ഉള്ള ബുദ്ധി ഒക്കെ നിങ്ങൾക്ക് ഇല്ലേ ” അംബികാമ്മയും വിട്ടുകൊടുക്കാൻ ഉള്ള ഭാവം ഇല്ലായിരുന്നു.

മകളോട് എന്നും വിളിയ്ക്കാം എന്ന് പറഞ്ഞിട്ട് അവർ യാത്ര പറഞ്ഞു പോയി…

മാധവിന്റ ഓപി കഴിഞ്ഞു അവൻ റൂമിലേക്ക് വന്നു..

“മാധവ്… തരകൻസാറിനെ വിളിച്ചോ… “

“മ്മ്…… പക്ഷെ സാർ തിരിച്ചു വിളിക്കാം എന്ന് പറഞ്ഞു കട്ട്‌ ചെയ്തു… “

“മ്മ്….. രാം സാർ ഇന്ന് ലീവ് ആണ് അല്ലെ…. ഡോക്ടർ മിത്ര ആണ് ഡിസ്ചാർജ് എഴുതിയത്… “

“ആണോ… സാറിന് എന്ത് പറ്റി…. ഞാൻ അറിഞ്ഞില്ലാലോ… “

“സുഖം ഇല്ലാണ്ട് ഇരിക്കുക ആണ് എന്ന്…… മാധവിനെ വിളിച്ചോളാം എന്ന് ഡോക്ടർ മിത്രയോട് അറിയിച്ചു.. “.

“ഞാൻ പിന്നെ കണ്ടോളാം… “

മാധവും അമ്മയും ഗൗരിയും കൂടി പോകുവാനായി എഴുനേറ്റു.

ദ്രുവ് ആണെങ്കിൽ ഉച്ച ആയപ്പോൾ മുതൽ നോക്കി ഇരിയ്ക്കുക ആണ്..

രാഗിണി എത്ര പറഞ്ഞിട്ടും അവൻ എഴുനേറ്റ് പോയില്ല..

ചെറിയമ്മയെ കാണാനായി ഇരിക്കുക ആണ് അവൻ..

ഏകദേശം മൂന്ന് മണി ആയി അവർ എത്തിയപ്പോൾ.

ദ്രുവ് ഓടി വന്നു ഗൗരിയുട അരികിലേക്ക്.

“ചെറിയമ്മേ…. വാവ എന്ത് പറയുന്ന….”

“വാവ സുഖം ആയി ഇരിക്കുന്നു….. മോന് സുഖം ആണോ “

“ആം.. എനിക്കു സുഖം.. കുഞ്ഞാവ എപ്പോൾ ആണ് എന്നോട് കളിയ്ക്കാൻ വരുന്നത്.. “…

“ഉടനെ വരും kto…മോനോട് എന്നും കളിയ്ക്കും…. “

റീത്താമ്മയും രാഗിണിയും കൂടി ഭക്ഷണം എല്ലാ എടുത്തു ടേബിളിൽ നിരത്തി..

വിശപ്പ് ഇല്ല എന്ന് പറഞ്ഞു ഗൗരി ഒഴിഞ്ഞു മാറാൻ ശ്രെമിച്ചു എങ്കിലും രാഗിണിയും അംബികാമ്മയും അവളെ സ്നേഹപൂർവ്വം ശാസിച്ചു..

അന്ന് ആ വീട്ടിൽ ഉത്സവം തന്നെ ആയിരുന്നു..

കാരണം വൈകിട്ട് അഞ്ചുമണിയോടെ തരകൻ സാർ ഫോൺ വിളിച്ചു..

ഗൗരിയോട് കുഞ്ഞിന് ഒരാപത്തും സംഭവിക്കില്ല എന്ന് പറഞ്ഞു അവൾക്ക് ധൈര്യം നൽകി..

എല്ലാവർക്കും അതു അരിഞ്ഞതും സന്തോഷം ആയിരുന്നു.

എല്ലാ മുഖങ്ങളിലും സന്തോഷം തിരതല്ലി എങ്കിലും ഒരു മുഖം മാത്രം തിളങ്ങിയില്ല..

അത് മറ്റാരും ആയിരുന്നില്ല..

നമ്മുട മാധവ് ആയിരുന്നു.

അതു മനസിലായത് അവന്റെ നല്ലപാതിയ്ക്കും..

“എന്ത് പറ്റി മാധവ്… ഞാൻ രണ്ട് ദിവസം ആയി ശ്രെദ്ധിക്കുന്നു… മാധവിന് മാത്രം ഒരു സന്തോഷം ഇല്ലാത്തത് പോലെ.. സത്യം പറയു.. എന്നോട് എന്തെങ്കിലും ഒളിയ്ക്കുന്നുണ്ടോ.. “

“എന്ത് ഒളിയ്ക്കാൻ… നീ എന്താണ് ഇങ്ങനെ ഒക്കെ സംസാരിയ്ക്കുന്നത്.. ഹോസ്പിറ്റലിൽ ഓരോരോ ടെൻഷൻ.. പിന്നെ നിന്റെ കാര്യം ഒക്കെ ഓർക്കുമ്പോൾ “

അവൻ തന്റെ നെഞ്ചോട് ചേർത്തു കൊണ്ട് അവളെ വിശ്വസിപ്പിക്കാൻ ശ്രെമിച്ചു.

ഇപ്പോൾ ഒന്നും ഇവൾ അറിയേണ്ട എന്ന് അവൻ തീരുമാനിച്ചിരുന്നു.

അന്ന് രാത്രിയിലും അടുത്ത ദിവസവും ഒക്കെ ഒരുപാട് തവണ മാധവിനെ ഡോക്ടർ രാം വിളിച്ചു..

ക്ഷമിക്കണം എന്ന ഒരേ ഒരു പല്ലവി മാത്രമേ അയാൾക്ക് പറയാനൊള്ളൂ..

അയാൾക്ക് ഒരുപാട് പറയാൻ ഉണ്ടായിരുന്നു…

പക്ഷെ ഒന്നും കേൾക്കുവാൻ ഉള്ള മാനസികാവസ്ഥ അവനു ഇല്ലായിരുന്നു.. എന്നിരുന്നാലും അടുത്ത ദിവസം താൻ വന്നു കാണണം എന്ന് ഡോക്ടർ അവനോട് അപേക്ഷിച്ചു.

അതിൻപ്രകാരം അടുത്ത ദിവസം അവൻ രാം മോഹന്റെ ഒപിയിൽ ചെന്നു..

അപ്പോൾ അവിടെ നിന്ന് ഒരാൾ ഇറങ്ങി വരുന്നുണ്ടായിരുന്നു..

സോമശേഖരൻ.

“നീ ജയിച്ചു എന്ന് കരുതണ്ട… എന്റെ മകളെ ഞാൻ നിന്നിൽ നിന്ന് വീണ്ടെടുക്കും.. അത് ഉറപ്പ് ആണ്…. “

“ഈ വെല്ലുവിളി ഞാൻ സന്തോഷത്തോടെ ഏറ്റെടുക്കുന്നു… “അവൻ പുഞ്ചിരിച്ചു

“എന്റെ മകളെ ഞാൻ നിന്നോട് ഒപ്പം ജീവിയ്ക്കാൻ ഞാൻ അനുവദിക്കൂല്ല.. അതിന് ഞാൻ ഏതറ്റം വരെയും പോകും..നിന്റെ കുടുംബത്തിന്റെ അടിത്തറ എടുക്കും ഞാൻ “

“താൻ ഏത് അറ്റം വരെ വേണമെങ്കിലും പൊയ്ക്കോളൂ.. പക്ഷെ ഒരു കാര്യം….. താൻ ഒരു ദിവസം എങ്കിലും തന്റെ മകളെ എന്നിൽ നിന്ന് ഒന്ന് അടർത്തി മാറ്റാൻ ശ്രെമിക്കൂ…. എന്നിട്ട് നമ്മൾക്ക് വീണ്ടും കാണാം… “

അവൻ സോമശേഖരനെ ഒന്ന് പുച്ഛത്തിൽ നോക്കിയിട്ട് റാമിന്റെ അടുത്തേക്ക് പോയി.

“തിരക്ക് ആണോ സാർ… “

“ഹേയ് അല്ല….. താൻ ഇരിക്കൂ… “

“എന്താണ് അയാളുടെ ദുരുദ്ദേശം…. “

“അത്…. മാധവിനെയും ഗൗരിയേയും ഒരുമിച്ചു ജീവിയ്ക്കാൻ അയാൾ സമ്മതിക്കില്ല… “

“മ്മ്……”

“മാധവ്…. തന്നോട് ഉള്ള എല്ലാ സ്‌നേഹവും വെച്ച് ഞാൻ പറയട്ടെ… താൻ ഈ നാട് വിട്ട് പോകുക.. എന്നിട്ട് എവിടെ എങ്കിലും പോയി സമാധാനത്തോടെ ജീവിയ്ക്ക് “

“സാർ ഉദ്ദേശിച്ചത് ഒളിച്ചോട്ടം അല്ലെ…. “

“അങ്ങനെയും ഒരു കണക്കിന് പറയാം… “

“ഞാൻ ഒരു ഭീരുവല്ല സാർ….. ഞാൻ ഇവിടെ തന്നെ ജീവിയ്ക്കും.. അയാളുടെ മകളും എന്റെ കൂടെ കാണും….. അതിനു വേണ്ടി അയാൾ എന്തൊക്ക ദുഷ്ടത്തരം കാണിച്ചാലും ഞാൻ അതു ഒക്കെ അതിജീവിയ്ക്കും…”

“ഞാൻ ഒരാഴ്ച ലീവാണ്….. ബാംഗ്ലൂർ വരെ ഒന്ന് പോകണം…എന്റെ മകൾ അവിടെ ആണ് പഠിക്കുന്നത്. അതുകൊണ്ട് എന്താവശ്യം ഉണ്ടെങ്കിൽ പോലും ഡോക്ടർ മിത്രയെ കണ്ടാൽ മതി..അതു പറയാൻ ആണ് ഞാൻ മാധവിനെ വിളിച്ചത് “…

“Sure സാർ…. “

തിരികെ വരും വഴി അവൻ മിത്രയെ കണ്ടു..

ഡോക്ടർ രാം ന്റെ യാത്രയെ കുറിച്ച് അയാൾ അവളോട് പറഞ്ഞു.

“എന്താവശ്യം ഉണ്ടെങ്കിലും എന്നെ വിളിച്ചാൽ മതി “എന്ന് അവൾ പറയുകയും ചെയ്തു.

ദിവസങ്ങൾ പിന്നിട്ടു കൊണ്ട് ഇരുന്നു..

ചെറിയ ക്ഷീണം ഒക്കെ ഇടയ്ക്ക് ഉണ്ടങ്കിൽ പോലും ഗൗരി ഹാപ്പി ആയിരുന്നു..

അച്ഛനും അമ്മയും അവളെ ആവുന്നത്ര വീട്ടിലേക്ക് കൂട്ടി കൊണ്ട് വരാൻ നിർബന്ധിച്ചു എങ്കിലും അവൾ പോയില്ല..

കാരണം മാധവ് ആയിരുന്നു..

അവനോട് അവൾ വാക്ക് കൊടുത്തിരുന്നു, ഇനി വാവ വന്നതിന് ശേഷം മാത്രമേ താൻ തന്റെ വീട്ടിൽ കാലു കുത്തുക ഒള്ളു എന്ന്..

അംബികാമ്മയും രാഗിണിയും ഒക്കെ അവളെ സ്നേഹം കൊണ്ട് വീർപ്പു മുട്ടിച്ചു.

അവൾക്ക് ഇഷ്ടം ഉള്ള ഉണ്ണിയപ്പവും നെയ്പായസവും പാലടപ്രഥമനും ഒക്കെ ഉണ്ടാക്കി റീത്താമ്മയും അവൾക്ക് ഒരു അമ്മയുടെ സ്നേഹം പകർന്നു നൽകി.

എല്ലാ മാസവും ചെക്ക്‌ അപ്പ്‌നു പോകുമ്പോൾ വിമലയും സോമശേഖരനും വരും… മകളെ കാണുവാനായി..

അവൾക്ക് നിറയെ പലഹാരം ഒക്കെ ആയിട്ട് ആണ് വിമല വരുന്നത്..

പക്ഷെ അതു ഒന്നും ഗൗരിയെ കഴിപ്പിക്കാൻ അവൻ സമ്മതിക്കില്ല..

അതിനായി ഒന്ന് രണ്ട് തവണ അവൾ അവനോട് വഴക്കിട്ടു.

“നിന്റെ അച്ചനെ എനിക്ക് തീരെ വിശ്വാസം ഇല്ല.. അതുകൊണ്ട് ആണ്” എന്ന് അവൻ അപ്പോൾ മറുപടി കൊടുക്കുയും ചെയ്തു.

ഇതിനോടിയയിൽ രാം സാറിന്റെ മകളുടെ വിവാഹം വന്നു..

അയാൾ മാധവിനെ ക്ഷണിച്ചു.

അവൻ പക്ഷെ ഓരോ കാരണം പറഞ്ഞു ഒഴിഞ്ഞു മാറുക ആണ് ചെയ്തത്..

എന്തായാലും അയാളെ വിശ്വസിച്ചു കൂടാ എന്ന് അവൻ തന്റെ മനസിനെ പറഞ്ഞു പഠിപ്പിച്ചു.

കുഞ്ഞിന്റെ അനക്കം ഒക്കെ ഗൗരിക്ക് അനുഭവപെട്ടു തുടങ്ങി..

ഇടയ്ക്ക് ഒക്കെ ഉറക്കത്തിൽ നിന്ന് അവൾ ഞെട്ടി ഉണരും.

“എന്റെ ഗൗരി.. നീ ഇങ്ങനെ തുടങ്ങിയാലോ….. എന്താ ഇത്രയും പേടിയ്ക്കാൻ… ” .അവൻ സ്നേഹപൂർവ്വം ശാസിക്കും..

“ഒരു ഡോക്ടർക്ക് ഇത് ഒന്നും പറഞ്ഞാൽ മനസിലാവൂല…. “അവൾ ചുണ്ട് കൂർപ്പിക്കും

കടിഞ്ഞൂലിന്റെ എല്ലാ ആകുലതയും അവൾക്ക് ഉണ്ടായിരുന്നു എങ്കിലും അംബികാമ്മയും രാഗിണിനിയും ഒക്കെ അവൾക്ക് ആത്മവിശ്വാസം നൽകി.

അങ്ങനെ തരക്കേടില്ലാത്ത ജീവിതം ആയി അവർ മുന്നോട്ട് പോയി.

പക്ഷെ ഇതിനോടിയക്ക് ആ വീട്ടിൽ പല സംഭവങ്ങളും അരങ്ങേറി..

അത് ആരും അറിഞ്ഞില്ല എന്ന് മാത്രം.

മാധവിന്റെ ചേട്ടന്റെ ബിസിനസ്‌ ഇടയ്ക്ക് നഷ്ടത്തിലേക്ക് കൂപ്പു കുത്തി..

അയാൾക്ക് കിട്ടികൊണ്ട് ഇരുന്ന ഓർഡറുകൾ എല്ലാം മറ്റൊരു കമ്പനി നേടി എടുത്തു ..

അന്വഷിച്ചപ്പോൾ ആണ് അറിഞ്ഞത് അത് എല്ലാം സോമശേഖരന്റ് പണി ആണ് എന്ന്

എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാലോ എന്ന് ഭയന്നു ജ്യേഷ്ടൻ ഒരു കാര്യവും മാധവിനെ അറിയിച്ചില്ല..

പക്ഷെ ഒരു ദിവസം രാഗിണിക്ക് നിയന്ത്രണം വിട്ടു.

ഡ്യൂട്ടി കഴിഞ്ഞു മടങ്ങി എത്തിയത് ആയിരുന്നു മാധവ്.

ഗൗരി വെറുതെ മുറ്റത്തു കൂടി ഉലാത്തുക ആണ്.

സിദ്ധാർഥും രാഗിണിയും തമ്മിൽ എന്തോ വാക്ക് തർക്കം ആണ്.

പെട്ടെന്ന് അവർ പുറത്തേക്ക് പാഞ്ഞു വന്നു.

“മാധവ് “അവൾ അലറി.

എല്ലാവരും ഞെട്ടി പോയി.. ഇങ്ങനെ ഒരു രാഗിണിയെ അവർ ആദ്യം ആയി കാണുക ആണ്.

“എന്ത് പറ്റി ഏട്ടത്തി “

“നിന്റെ ഭാര്യയുടെ അച്ഛൻ കാരണം ഇവിടെ ജീവിയ്ക്കാൻ വയ്യാതെ ആയി. ഞങൾ ഇനി എന്ത് ചെയ്യണം,, ഏട്ടൻ ആ ത്മഹത്യാ ചെയ്താലോ എന്ന് ആണ് ചിന്തിച്ചു ഇരിക്കുന്നത് “

“ഏട്ടത്തി… എന്താ ഇങ്ങനെ ഒക്കെ പറയുന്നത്, എന്താ…. എന്ത് പറ്റി… “

“ഇനി എന്ത് പറ്റാൻ.. എല്ലാം കൈ വിട്ടു പോയി… ഏട്ടന് ഇപ്പോൾ എടുത്താൽ പൊങ്ങാത്ത കടം ആയി.. ഓർഡറുകൾ എല്ലാം കുറഞ്ഞു… sale എല്ലാം നഷ്ടപ്പെട്ടു.. “

“എന്തൊക്ക ആണ് ഏട്ടത്തി ഈ പറയുന്നത്… “

“അതേ മാധവ്… നിങ്ങളെ ആരെയും ഒന്നും അറിയിക്കേണ്ട എന്ന് പറഞ്ഞു ഏട്ടൻ കുറേ ഡെപ്പോസിറ്റും ഗോൾഡും ഒക്കെ എടുത്തു കടം വീട്ടുവാനായി…. പക്ഷെ….. ഇത് ഇപ്പോൾ എല്ലാം അവസാനിച്ച മട്ട് ആണ്… “

രാഗിണി കരഞ്ഞു.

അംബികാമ്മയും മാധവും ഗൗരിയും എല്ലാവരും പകച്ചു നില്കുആ ആണ്…. ഇത് എന്തൊക്ക ആണ് ഇവിടെ നടക്കുന്നത്..

“ഈശ്വരാ.. ഒരു തരത്തിലും ജീവിയ്ക്കാൻ അനുവദിക്കുക ഇല്ല അയാൾ….. “

“അമ്മേ…. ഇതൊക്ക ആരെയും അറിയിക്കണം എന്നോർത്ത് അല്ല…. നിങ്ങളെ വിഷമിപ്പിക്കാനും അല്ല… നിവർത്തികേട്‌ കൊണ്ട് ആണ്…. “

“എനിക്ക് അറിയാം രാഗിണി… ഇതൊക്ക ഇത്തിരി കടന്ന കൈ ആണ്…… “

സിദ്ധാർഥ്……….

ആരോടും ഒന്നും സംസാരിക്കതെ മുഖം കുനിച്ചു നിൽക്കുക ആണ് അയാൾ…

എല്ലാം നഷ്ടപ്പട്ടവനെ പോലെ മാധവിന് തോന്നി..

തന്റെ ഏട്ടൻ പടിപടിയായി മുന്നേറി വന്നത് ആണ്..

പക്ഷെ.. അയാൾ…. അയാൾ അന്ന് പറഞ്ഞത് പോലെ പ്രവർത്തിക്കുക ആണ്..

“മോനെ…. “

അംബികാമ്മ അവനെ വിളിച്ചു….

“എന്താണ് അമ്മേ… “

“നി ഗൗരിയെ വിളിച്ചു കൊണ്ട് അകത്തേക്ക് പോകു… “

അവർക്ക് മനസിലായി ഗൗരി ആകെ വിഷമത്തിൽ ആണ് എന്ന്..

“മോളെ ഗൗരി…. നീ അകത്തു പോകു കുട്ട്യേ….. രാഗിണി… മോളെ നീയും കേറി പോകു… … “

അംബികാമ്മ പറഞ്ഞതും എല്ലാവരും അവരവരുടെ മുറിയിലേക്ക് പോയി.

കുറച്ച് കഴിഞ്ഞതും മാധവ് ആണെങ്കിൽ സിദ്ധുവിനെ പോയി വിളിച്ചു.

മാധവ് ഏട്ടനേയും കൂട്ടി വെളിയിലേക്ക് ഇറങ്ങി…

എല്ലാവരും തമ്മിൽ എന്തൊക്കെയോ ചർച്ച നടക്കുന്നു..

ഗൗരിക്ക് ഒന്നും മനസിലായില്ല..

പക്ഷെ അവൾ ഒന്ന് തീരുമാനിച്ചു ഉറപ്പിച്ചു..

ആരൊക്ക എന്തൊക്ക പറഞ്ഞാലും എതിർത്താലും താൻ തന്റെ അച്ഛനെ കാണുവാനായി തന്റെ വീട്ടിലേക്ക് പോകുന്നു..

തുടരും..

Related Posts

Leave a Reply

Your email address will not be published. Required fields are marked *