നൈറ്റ്‌ ഡ്രൈവ് ഭാഗം 23 (അവസാന ഭാഗം) ~~ എഴുത്ത്:- മഹാ ദേവൻ

മുൻ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.

അപ്പൊ നിന്റ കൂടെ ഉണ്ടായിരുന്ന മറ്റവൻ ആരാടാ?”

ആ ചോദ്യം കേട്ട് കാർത്തിക് പുഞ്ചിരിച്ചു. പിന്നേ ഹരിയുടെ കണ്ണിലേക്ക് സൂക്ഷിച്ചു നോക്കി….

” രണ്ടാൾ ഉണ്ടായിരുന്നെന്ന് സുബിൻ പറഞ്ഞ അറിവല്ലേ നിനക്ക് ഉള്ളൂ… അവൻ അങ്ങനെ എത്ര കള്ളം പറഞ്ഞിട്ടുണ്ട് ഹരി നിന്നോട് എന്റെ മുന്നിൽ വെച്ച് തന്നെ…. അല്ലെങ്കിലും ആരും തൊടാതെ ഒരു പെണ്ണിനെ കാണാൻ എന്തിനാടാ രണ്ടാമതൊരാൾ കൂട്ട്? “

അതും പറഞ്ഞവൻ പൊട്ടിച്ചിരിച്ചു.ഇരയെ കണ്ട ചെന്നായയുടെ നോട്ടത്തോടെ……!!”

” നിന്റ നാശം എന്റെ മാത്രം ആവശ്യമല്ലായിരുന്നു. പക്ഷേ, നിന്റ ജീവിതത്തിൽ ഒരു പെണ്ണുണ്ടാകില്ല എന്നത് എന്റെ മാത്രം വാശി ആയിരുന്നു ഹരി. അതുകൊണ്ട് തന്നെ റൂം സെറ്റ് ആയ ശേഷം ദേവനോട് ഹോട്ടലിൽ വരണ്ട എന്ന് പറഞ്ഞത് ഞാൻ തന്നെയാ. അതിനു എന്തെങ്കിലും കാരണം കണ്ടെത്താനും.

അന്ന് നീ ഒരു വട്ടം തിരികെ വന്ന് പോകുമ്പോൾ എനിക്കറിയാമായിരുന്നു അത് കാശിനു വേണ്ടിയുള്ള നെട്ടോട്ടം ആണെന്ന്. കാശ് കിട്ടാതെ മുന്നോട്ട് പോക്ക് അസാധ്യമായാത് കൊണ്ട് നീയതും സങ്കടിപ്പിച്ചേ വരൂ എന്നും. എനിക്ക് ആ സമയം മതിയായിരുന്നു. പക്ഷേ, നേരിട്ട് ചെന്നാൽ അവൾക്ക് എന്നെ തിരിച്ചറിയും എന്നത് ആയിരുന്നു മുന്നിലെ വെല്ലുവിളി. ആ സമയത്താണ് സുബിനെ കൊറിഡോറിൽ കണ്ടത്. ആ മുഖം കണ്ടപ്പോ വെറുതെ ഒരു തോന്നൽ രണ്ട് പെഗ്ഗിൽ വീഴ്ത്താൻ കഴിയുന്നവൻ ആണെന്ന്. അവനാണ് ആ നിലയിലെ ഇൻചാർജ് എന്ന് മനസ്സിലായപ്പോൾ അവനെ വരുത്തിയിലാക്കാൻ വേണ്ടി താഴേക്ക് വിളിച്ച് ഒരു ജുസ് ആവശ്യപ്പെട്ടു. പ്രതീക്ഷിച്ചപ്പോലെ കൊണ്ട് വന്നത് സുബിൻ ആയിരുന്നു. കൂടെ പ്രതീക്ഷിക്കാതെ മറ്റൊരു വഴി കൂടെ ചെകുത്താൻ എനിക്ക് മുന്നിൽ കാണിച്ചു തന്നു. അവൾ ഓർഡർ ചെയ്ത ജ്യുസ്സ്. നിന്റ മുറിയിലേക്ക് ഉള്ളതാണ് അതെന്ന് പറഞ്ഞപ്പോൾ തന്നെ ഞാൻ ഉള്ളിൽ ചിരിച്ചതാ. അവനൊരു രണ്ട് പെഗ്ഗ് കൊടുക്കുന്നതിനിടയിൽ മായയുടെ സഹോദരൻ ആണെന്ന് ഞാൻ അവനെ തെറ്റിദ്ധരിപ്പിച്ചു. ഒളിച്ചോടിവന്ന അവളെ എങ്ങനേലും കൊണ്ടുപോകണം എന്നും. പെഗ്ഗിന്റെ പുറത്ത് അവനാ സഹായം വാഗ്ദാനം ചെയ്തപ്പോൾ തന്നെ എന്റെ പകുതി പണി കഴിഞ്ഞിരുന്നു.

ആ സമയത്തായിരുന്നു അവനൊന്നു ബാത്‌റൂമിൽ പോണം എന്ന് പറഞ്ഞത്. അതായിരുന്നു എനിക്ക് കിട്ടിയ അവസരവും. അവൻ ബാത്‌റൂമിൽ കേറിയ സമയം എന്റെ കയ്യിൽ ഉണ്ടായിരുന്ന പൊടി ഞാൻ ആ ജ്യുസ്സിൽ കലർത്തി സുബിൻ പോലും അറിയാതെ.. കൂടാതെ വാതിൽ അടയ്ക്കതിരിക്കാൻ ന്തേലും കള്ളം പറയണമെന്നു പറഞ്ഞപ്പോൾ അതും അവൻ സമ്മതിച്ചു.

അതെ ഹരി. ഈ കയ്യിൽ കിടന്നാടാ അവൾ പിടഞ്ഞത്. എന്റെ നെഞ്ചിലെ ചൂട് പറ്റി കിടക്കുമ്പോൾ എന്റെ പ്രതികാരത്തിന്റെ അഗ്നി ആയിരുന്നു അവളെ വിഴുങ്ങിയത്. ഹോ.. നല്ല ഉരുപ്പിടി ആയിരുന്നു. “

ഹരി ചുണ്ടുകൾ നുണഞ്ഞുകൊണ്ട് ഹരിയെ നോക്കുമ്പോൾ ഹരി ദേഷ്യത്തോടെ കാർത്തിയുടെ നെഞ്ചിൽ ആഞ്ഞു ചവിട്ടി. ചവിട്ടിന്റെ അഘാദത്തിൽ നിലത്തേക്ക് തെറിച്ചു വീണ കാർത്തിക് തല ചിന്നിയപ്പോലെ ഒന്ന് കുടഞ്ഞു.

” ന്റെ പെണ്ണിനെ നീ……. എന്നിട്ട് എന്നോട് തന്നെ നീ ചെയ്ത ത ന്തയില്ലായ്മയുടെ വീരസ്യം പറയുന്നോടാ? “

വീണിടത്തു നിന്ന് കാർത്തിക്കിന്റെ പിടിച്ചുയർത്തിയതും പിന്നിൽ നിന്നിരുന്ന സുദേവിന്റെ കാൽ കാർത്തിക്കിന്റെ നെഞ്ചിൽ പതിച്ചു.

” ന്റെ പെങ്ങളെ നീ… നിന്നെപ്പോലെ ഉള്ളവർ ഇനി ജീവിച്ചിരിക്കണ്ട… നിന്റ ഒന്നും കയ്യിൽ പെട്ടു ഒരു പെണ്ണിന്റെയും മാനവും ജീവനും ഇനി നഷ്ടപ്പെടരുത്.

സുദേവ് വീണുകിടക്കുന്ന കാർത്തിക്കിനരികിലേക്ക് ഓടിയിടുക്കുമ്പോൾ ആണ് തുറന്ന വാതിൽ കടന്ന് ഒരു ആമ്പുലൻസ് അകത്തേക്ക് വന്നത്. ഒരു നിമിഷം എല്ലാവരും അവിടേക്ക് നോക്കുമ്പോൾ കാർത്തിക് കിടന്ന കിടപ്പിൽ തന്നെ പുഞ്ചിരിച്ചു.

” ഇപ്പോൾ നീയൊക്കെ അടിച്ചത് അവസാനത്തെ അടിയാ “

അതും പറഞ്ഞവൻ പൊട്ടിച്ചിരിക്കുമ്പോൾ അമ്പുലൻസിന്റെ മുന്നിലെ ഡോർ തുറന്നിറങ്ങിയത് സുബിൻ ആയിരുന്നു.

അവനെ കണ്ടപ്പോൾ തന്നെ ഹരിക്ക് അപകടം മണത്തു. വർഷയെ കൊണ്ടു വന്നത് വെച്ച് വാസുദേവനെയും ഇവിടെ എത്തിക്കാനുള്ള കാർത്തിക്കിന്റെ പ്ലാൻ വിജയിച്ചിരിക്കുന്നു. അതിനു കൂട്ട് സുബിനെന്ന ചെ റ്റയും.

ആ സമയം അവരെ എല്ലാവരെയും ഒന്ന് നോക്കികൊണ്ട് സുബിൻ ആമ്പുലൻസിന്റെ പിറകിലേക്ക് നടന്നു. തിരികെ വന്നത് വീലചെയറിൽ വാസുദേവനെയും കൊണ്ടായിരുന്നു.

” ടാ… നീയൊക്കെ ചേർന്ന്… “

ഹരി രോഷത്തോടെ സുബിനരികിലേക്ക് നടക്കാൻ തുടങ്ങുമ്പോൾ അവൻ ഒരു ക ത്തിയെടുത്തു വാസുദേവന്റെ കഴുത്തിനോട് ചേർത്ത് വെച്ചു

” സാറ് വെറുതെ മസിലിന്റെ വലുപ്പം കാണിക്കാൻ ബുദ്ധിയില്ലായ്മ കാണിക്കരുത്. ഞാൻ ഈ ചേർത്തുപിടിച്ചിരിക്കുന്നത് നഖംവെട്ടിയല്ല.. പോത്തിനെ ഒറ്റ വെ ട്ടിനു പീസ് ആക്കുന്ന സാധനം ആണ്.. എന്നെ കൊണ്ട് ആ പണി ചെയ്യിപ്പിക്കരുത്. അതുകൊണ്ട് കാർത്തി സാറിനെ ഇങ്ങോട്ട് വിട്ട് സാറമ്മാരു പത്തടി മാറി നിൽക്ക്. “

ആ ക ത്തിയൊന്ന് അമർന്നാൽ വാസുവേട്ടൻ പിടഞ്ഞുവീഴും എന്ന് തോന്നിയപ്പോൾ ഹരി പെട്ടന്ന് നിശ്ചലമായി.

ഒന്ന് അനങ്ങാൻ പോലും കഴിയാതെ നിൽക്കുന്ന അവരെ നോക്കി പുഞ്ചിരിച്ചു കൊണ്ട് കാർത്തിക് മെല്ലെ എഴുനേറ്റ് അമ്പുലൻസിന്റെ അരികിലേക്ക് നടന്നു. പിന്നേ വാസുദേവന്റ കഴുത്തിൽ ചേർത്തുവെച്ച കത്തി വാങ്ങി മൂർച്ചയൊന്ന് നോക്കി.

” എന്റെ ലിസ്റ്റിൽ നിങ്ങൾ ഇല്ലായിരുന്നു വാസുവേട്ടാ… പക്ഷേ, എന്ത് ചെയ്യാം.. പാപങ്ങളുടെ കണക്ക് പുസ്തകത്തിൽ അടയാളപ്പെടുത്താൻ നിങ്ങൾ സ്വയം കേറിവന്നതല്ലേ… സാരമില്ല.. ആയുസ്സിന്റെ വലുപ്പം അത്രേ ഉള്ളൂ എന്ന് കരുതി സമാധാനിക്ക്. “

വാസുവേട്ടന്റെ തലയിൽ ഒന്ന് തടവികൊണ്ട് കാർത്തിക് ഹരിക്ക് നേരെ തിരിഞ്ഞു.

“ആഹ്…. ഇനി ബാക്കി കഥ കൂടെ അറിഞ്ഞാൽ അല്ലെ ഈ അവസാനയാത്രയ്ക്ക് ഒരു ഹരം ഉണ്ടാകൂ ഹരി.. അതും കൂടെ കേട്ടിട്ട് പോകാം നിങ്ങൾക്ക്.”

അതും പറഞ്ഞ് കാർത്തിക് പൊട്ടിച്ചിരിച്ചു.

അന്ന് അവളെന്റെ കയ്യിൽ കിടന്ന് പിടയുമ്പോൾ നീ തിരികെ വരാതിരിക്കാൻ ഞാൻ പുറത്തു കുറച്ചു പേരെ ഏർപ്പാടാകിയിരുന്നു. സെൽവന്റ പിള്ളേരെ. അവരാണ് അന്ന് നിന്നെ പൊക്കിയതും ഇതേ ഗോഡൗണിൽ ആർക്കും കണ്ടെത്താൻ കഴിയാത്ത അണ്ടർഗ്രൗണ്ടിൽ പാർപ്പിച്ചതും. നിന്നെ തീർക്കാൻ ആയിരുന്നു അന്ന് സെൽവന്റ പ്ലാൻ.. പക്ഷേ, എന്റെ പ്രിയപ്പെട്ട കൂട്ടുകാരനെ കൊ ല്ലാൻ എന്റെ മനസ്സ് അനുവദിച്ചില്ല.. അങ്ങനെ നീ മരിക്കാൻ പാടില്ലല്ലോ. സ്നേഹിച്ച പെണ്ണ് നഷ്ടപ്പെടുമ്പോൾ ഉള്ള വേദന നീയും അറിയണ്ടേ. അറിയണം.

ബോധം നഷ്ടപ്പെട്ടവൾക്ക് പീnഡിപ്പിച്ച മുഖം വ്യക്തമല്ലാത്തത് കൊണ്ടും അതിനു ശേഷം നിന്റ മിസ്സിങ്ങും പോലീസിന് നിന്നിൽ സംശയം തോന്നി. അല്ല, അവർ ഉറപ്പിച്ചു. അത് മാറ്റിപ്പറയാൻ കഴിയുന്ന ഒരാൾ ഇവൻ ആയിരുന്നു. ഈ സുബിൻ. ഇവനെ കൂടെ വിലയ്ക്ക് വാങ്ങിയപ്പോൾ ഞാൻ ജയിച്ചതായിരുന്നു. പക്ഷേ ഈ കിളവൻ ഏല്ലാം നശിപ്പിച്ചു. ചത്തവൾ പുനർജനിച്ചെന്നും പറഞ്ഞ് ഈ കേസ് തോണ്ടാൻ ഇറങ്ങിതിരിച്ചപ്പോൾ ഞാൻ കരുതി പകുതിക്ക് നിർത്തുമെന്ന്. അതിനായിരുന്നു പാലക്കാട്‌ ഇവർ വന്ന് തിരികെ പോരുമ്പോൾ ഒന്ന് വട്ടംകേറി പേടിപ്പിച്ചത്. ജീവനിൽ ഉള്ള കൊതി കൊണ്ട് പിന്മാറും എന്ന് കരുതി. പക്ഷേ, അവിടെയും എനിക്ക് തെറ്റി. നിന്നെ പുറത്തിറക്കാൻ ഇയാൾ എന്നെ തന്നെ വിളിച്ചു.

പിന്നേ ഓരോ നിമിഷവും ഞാൻ ചിന്തിച്ചത് ഇത് ആരുടെ തലയിൽ കെട്ടിവെക്കും എന്നായിരുന്നു. അന്ന് നിന്റ മറ്റവൾ ഇയാളോട് ജ്യുസ് കുടിച്ചതിനു ശേഷം സംഭവിച്ചതും അത് കൊണ്ടുവന്നത് സുബിൻ ആണെന്നും പറഞ്ഞെന്ന് അറിഞ്ഞപ്പോൾ തന്നെ എനിക്ക് അപകടം മണത്തിരുന്നു.

ഇവനെ പൊക്കാം എന്ന് പറഞ്ഞ അന്ന് നിങ്ങൾക്കൊപ്പം നടന്നു നിങ്ങൾ കാണാതെ ഞാൻ ഇവനെ വിളിച്ചു. നമ്മൾ ഇവനെ തേടി വരുന്നതും പിടിക്കുന്നതും ചോദ്യം ചെയ്യുന്നതും അടിക്കുന്നതും എല്ലാം ഞാൻ പ്ലാൻ ചെയ്തപ്പോലെ ആണ് പിന്നീട് നടന്നത്. ഇവന്റെ മുന്നിൽ നിങ്ങളുടെ വിശ്വസ്ഥൻ ആകുമ്പോൾ ഇവൻ നിങ്ങൾക്ക് മുന്നിൽ എന്റെ വിശ്വാസ്തനാകുകയായിരുന്നു ഓരോ കള്ളങ്ങൾ കൊണ്ടും.

അന്ന് സുബിൻ പറഞ്ഞ ആ കള്ളം… ഏട്ടനാണെന്ന് പറഞ്ഞാണ് മായയെ ആക്രമിച്ചവർ റൂം എടുത്തത് എന്ന് പറയുമ്പോൾ അത് ആ നിമിഷം രക്ഷപ്പെടാൻ ഉള്ള കള്ളം മാത്രമായിരുന്നു. എന്നാൽ ഈ ആങ്ങളയെ സംശയിക്കുംവിധം ഈ കെളവൻ പറഞ്ഞ ചില കാര്യങ്ങൾ എന്റെ മുന്നിൽ ഒരു വഴി തെളിക്കുക യായിരുന്നു.

പക്ഷേ, അവിടെയും നിങ്ങൾ സ്കോർ ചെയ്തു. പിന്നേ ഉള്ളത് ഇയാളുടെ മരണം ആയിരുന്നു. മായയ്ക്ക് കാണാൻ പറ്റുന്ന ഇയാൾ ചാവണം എന്ന് തീരുമാനത്തോടെ ആയിരുന്നു അന്ന് സുദേവന്റ വീട്ടിൽ നിന്നും നാട്ടിലേക്ക് എന്നും പറഞ്ഞ് ഞാൻ തിരിച്ചത്. പക്ഷേ, ആ പോക്ക് നാട്ടിലേക്ക് അല്ലായിരുന്നു. എന്നെ കാത്ത് നിന്നിരുന്ന സെൽവന്റ അടുത്തായിരുന്നു. എന്റെ കാർ സെൽവനെ ഏല്പിച്ചു അവന്റ ചുവന്ന സ്വിഫ്റ്റിൽ ഞാൻ നിങ്ങൾക്ക് പിന്നിൽ ഉണ്ടായിരുന്നു തിരികെ കൊച്ചിയിലേക്ക്.

അന്ന് ഇയാളെ വഴിയിലിറക്കി നിങ്ങൾ തിരികെ പോരുമ്പോൾ അതായിരുന്നു എനിക്ക് കിട്ടിയ അവസരം. ചാവുമെന്ന് കരുതി.. പക്ഷേ, ദേ, ഇരിക്കുന്നു വെട്ടിമാറ്റിയിട്ടും മുറിക്കൂടി. ഇനി ഇവിടെ വെച്ച് എല്ലാവർക്കും ഒരുമിച്ചു മരിക്കാം. “

ഒരു നീണ്ട കഥയുടെ പര്യവസാനം പോലെ കാർത്തിക് പറഞ്ഞ് നിർത്തുമ്പോൾ എല്ലാവരുടെയും മുഖത്ത്‌ ഒരു ഞെട്ടൽ ഉണ്ടായിരുന്നു.

പക്ഷേ, ഹരി മാത്രം പുഞ്ചിരിച്ചു..അത് കണ്ട് കാർത്തിക്കിന്റെ മുഖത്ത്‌ ഭാവം മാറിയിരുന്നു.

” അതെ കാർത്തി. മരിക്കാം… ചെയ്ത് കൂട്ടിയ പാപങ്ങളുടെ ശമ്പളം മരണം തന്നെ ആണ്. ഒരു തരി ജീവൻ ബാക്കിവെച്ചു നിന്നെ വിട്ടാൽ നീ ഇഴഞ്ഞാണെങ്കിലും വരും പ്രതികാരണത്തിന്റെ മറ്റൊരു മുഖവുമായി. അത് പാടില്ല.. പ്രണയം ഇത്രമേൽ നിന്റ മനസ്സിനെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ്.. പക്ഷേ, അതിനു നീ തിരഞ്ഞെടുത്ത വഴി തെറ്റായിരുന്നു കാർത്തി. അത് മാത്രം ക്ഷമിക്കാൻ കഴിയില്ല. അപ്പൊ ഗുഡ്ബൈ “

എന്താണ് ഹരി പറയുന്നതെന്നോ സംഭവിക്കാൻ പോകുന്നതെന്നോ തിരിച്ചറിയുംമുന്നേ അവന്റെ വലതുവാരിയിൽ കൂടെ ഒരു ക ത്തി തുളച്ചു കയറിയിരുന്നു. ആ ക ത്തി വലിച്ചൂരി കഴുത്തിലേക്ക് ആഞ്ഞിറക്കുമ്പോൾ ആ മുഖം കണ്ട് കാർത്തി ഞെട്ടി….

“സ്..സു…. സുബി…. നീ “

പിന്നിൽ ചോ രയോലിക്കുന്ന ക ത്തിയുമായി നിൽക്കുന്ന സുബിന്റെ കഴുത്തിൽ പിടിക്കാൻ കൈ നീട്ടിയെങ്കിലും തളർന്ന ആ കയ്യിൽ പിടിച്ചു ഒന്നുകൂടി ക ത്തി വലിച്ചൂരി ആഞ്ഞുകുത്തി സുബിൻ. ഒന്നനങ്ങാനോ പ്രതികരിക്കാനോ കഴിയാതെ കാർത്തി നിലത്തേക്ക് വീഴുമ്പോൾ സുബിൻ അവന്റെ ദേഹത്തേക്ക് ക ത്തി വലിച്ചെറിഞ്ഞു.

ഇതെല്ലാം കണ്ട് പകച്ചു നിൽക്കുകയായിരുന്നു വാസുദേവനും സുദേവനും ദേവനുമെല്ലാം.

എന്താണ് സംഭവിച്ചതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ലായിരുന്നു. ഒന്ന് മാത്രം കണ്ടു, ഹരിയുടെ മുഖത്തെ പുഞ്ചിരി.

അതിനൊപ്പം അവന്റ മനസ്സിലൂടെ ചില നിമിഷങ്ങൾ ഓടിമറിയുകയായിരുന്നു.

*****************

മനീഷിന്റെ ഫോൺ വാങ്ങി വാസുവേട്ടനെ വിളിച്ചപ്പോൾ കെട്ട സംഭവങ്ങൾ ഹരിയെ വല്ലാതെ തളർത്തി. എത്രയും പെട്ടന്ന് കൊച്ചിയിൽ എത്തണം എന്ന ചിന്തയോടെ തിരിയുമ്പോൾ ആണ് കാർത്തിക്കിന്റെ മൊബൈലിൽ തെളിഞ്ഞ സുബിന്റെ പേര് ഹരിക്ക് ഓർമ്മ വന്നത്.

അങ്ങനെ എങ്കിൽ കാർത്തിക്കിന് ഇതിൽ പങ്ക് ഉണ്ടാകും. അതുപോലെ സുബിനും. ആ ചിന്തയോടെ ആണ് സുബിന്റെ നമ്പർ ഡയൽ ചെയ്തത്. മറുതലയ്ക്കൽ സുബിന്റെ ശബ്ദം കേട്ടപ്പോൾ വളരെ ശ്രദ്ധിച്ചായിരുന്നു ഹരി സംസാരിച്ചത്.

“സുബിനല്ലേ.. ഞാൻ ഹരി “

“ആഹ്.. സർ.. പറയൂ “

” ഒരു കാര്യം പറയാൻ വേണ്ടി മാത്രം വിളിച്ചതാ. നിന്റ മരണം അടുത്തു സുബി. അത് ഞങ്ങടെ കൈ കൊണ്ട് ആയിരിക്കില്ല.. നിന്നെ ഓരോന്ന് പറഞ്ഞ് പഠിപ്പിച്ച നിന്റ യജമാനന്റെ കൈ കൊണ്ട് ആയിരിക്കും. കാർത്തിക്കിന്റെ.!”

ആ പേര് കേട്ടതും സുബിനിൽ ഞെട്ടലുളവാക്കുന്നത് ഹരിക്ക് മനസ്സിലായി. ഇയാൾ ഇതെങ്ങനെ അറിഞ്ഞു എന്ന ചിന്തയിൽ ആയിരുന്നു സുബി.

അവന്റ മൗനം തന്നെ ഹരിക്ക് വലിയ സൂചന ആയിരുന്നു കാർത്തിക്കും സുബിനും തമ്മിൽ ബന്ധമുണ്ട് എന്നതിനും അവർക്കീ കേസിൽ വലിയ പങ്ക് ഉണ്ട് എന്നതിനും.

” ഞങ്ങൾക്ക് ഏല്ലാം മനസ്സിലായെന്ന് അവനിപ്പോ അറിയാം. അത് പറഞ്ഞത് നീ ആണെന്നും ആണ് അവന്റ മനസ്സിൽ. കാരണം നിനക്ക് മാത്രം അല്ലെ ഏല്ലാം അറിയൂ.. അതുകൊണ്ട് ഏത് നിമിഷവും അവൻ നിന്നെ തേടി വരും. “

അത് കേട്ടതോടുകൂടി സുബിന്റെ കൈകാലുകൾ വിറയ്ക്കാൻ തുടങ്ങി.

” സർ, ഞാൻ… ഞാൻ അല്ല ഒന്നും ചെയ്തത്..അയാളാ… ഞാൻ അറിഞ്ഞു കൊണ്ടല്ല ഒന്നും.. പക്ഷേ, എന്റെ കുടുംബം നശിപ്പിക്കും എന്ന് പറഞ്ഞപ്പോൾ കൂട്ട് നിൽക്കേണ്ടി വന്നു. മൗനം പാലിച്ചതിനു കുറെ കാശു തന്നു. “

ഇത്ര നേരം വെറും സംശയം മാത്രമായിരുന്നു. പക്ഷേ ഭയം ഇവനെ കൊണ്ട് സത്യം പറയിക്കുന്നു. കാർത്തി തന്നെ ആണ് ഇതിനൊക്കെ പിന്നിൽ എന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ആയിരുന്നു.

” നീ സത്യം തുറന്ന് പറഞ്ഞാൽ നിനക്ക് ഒന്നും സംഭവിക്കാതെ ഞങ്ങൾ നോക്കാം. പക്ഷേ ഞങ്ങൾ പറയുന്നപോലെ നീ ചെയ്യണം, അവന്റ വിശ്വസ്ഥൻ ആയിത്തന്നെ. “”

സുബിനൊന്ന് മൂളി. മരിക്കാൻ ഭയമുള്ള ഒരുവൻ ജീവൻ പോകാതിരിക്കാൻ എന്തിനും തെയ്യാറാണെന്നപ്പോലെ.!

*****************

വർഷ തൂക്കിയിട്ടുണ്ടെന്ന ദേവന്റെ വിളി വന്നപ്പോ തന്നെ കാർത്തിയെ അവിടെ പ്രതീക്ഷിച്ചിരുന്നു. വാസുവേട്ടനെ വണ്ടി ഇടിച്ചത് കാർത്തി ആണെന്ന് മായ പറഞ്ഞെന്ന് കൂടെ അറിഞ്ഞപ്പോൾ ഉറപ്പിച്ചിരുന്നു വർഷയുടെ തിരോധനത്തിൽ കാർത്തിയുടെ പങ്ക്. ദേവൻ കാൾ കട്ട് ആക്കിയ ശേഷം കൊച്ചിയിലേക്ക് തിരിക്കുമ്പോൾ ആണ് സുബിനെ ഒന്ന് വിളിക്കാമെന്ന് തോന്നിയത്. വേഗം സുദേവന്റ ഫോൺ വാങ്ങി വണ്ടി ഒന്ന് ഒതുക്കി നിർത്താൻ ആവശ്യപ്പെട്ടു ഹരി. പിന്നേ ഫോണുമായി പുറത്തേക്ക് ഇറങ്ങി.

” സർ.. ചെറിയ ഒരു പ്രശ്നം ഉണ്ട്. അയാൾ ആ പെൺകുട്ടിയെ കൊണ്ടു പോയിട്ടുണ്ട്. അതിന്റ അച്ഛനെ ഹോസ്പിറ്റലിൽ നിന്ന് അവിടെ എത്തിക്കാൻ ആണ് എന്നോട് പറഞ്ഞിട്ടുള്ളത്. “

സുബിൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞ് നിർത്തുബോൾ ഹരി ഒന്ന് മൂളി. പിന്നേ മനസ്സിൽ ചില കണക്ക് കൂട്ടലുകൾ നടത്തിക്കൊണ്ട് ആണ് സുബിനോട് സംസാരിച്ചത്.

” അവൻ പറഞ്ഞപോലെ നീ ചെയ്യ്.. കൂടെ നിനക്ക് ജീവിക്കാൻ വേണ്ടിയും. നിനക്കും നിന്റ കുടുംബത്തിനും സമാധാനത്തോടെ ജീവിക്കാൻ ഒറ്റ വഴിയേ ഉള്ളൂ. “

ഹരിയുടെ വാക്കുകൾ കേട്ട് സുബിൻ മറുതലയ്ക്കൽ തലയാട്ടുകയായിരുന്നു മനസ്സിൽ ചില ഉറച്ച തീരുമാനങ്ങൾ എടുത്തുകൊണ്ട്. ജീവിക്കണം… ഭയമില്ലാതെ…!.

*****************

കാർത്തിക്കിനരികിൽ നിൽക്കുന്ന സുബിന്റെ അരികിലേക്ക് നടക്കുമ്പോൾ സുദേവിനും ദേവനും വർഷയെ നോക്കാൻ നിർദ്ദേശം കൊടുത്തിരുന്നു ഹരി.

പിന്നേ സുബിന്റെ തോളിൽ കൈ വെച്ചു.

“നീയിപ്പോൾ ചെയ്തതൊരു ശരിയാണ്. അറിഞ്ഞുകൊണ്ട് അല്ലെങ്കിലും ചെയ്തുകൂട്ടിയ തെറ്റിനുള്ള പ്രായശ്ചിത്തം. ഇനി ഒരു ജയിൽവാസം. ചെയ്യാത്ത കുറ്റത്തിന് ഞാൻ അനുഭവിച്ചിട്ടുണ്ടെങ്കിൽ ഇപ്പോൾ നിനക്കും സന്തോഷത്തോടെ അത് സ്വീകരിക്കാം. തിരികെ ഇറങ്ങുമ്പോൾ നല്ലൊരു മനുഷ്യൻ ആവുക. കുടുംബത്തെക്കാൾ വലുതല്ല കൂട്ടികൊടുപ്പ്.”

ഹരി അവന്റ തോളിൽ ഒന്ന് തട്ടുമ്പോൾ അവന്റ മുഖം താഴ്ന്നിരുന്നു.

അപ്പോഴേക്കും വർഷയെയും കൊണ്ട് സുദേവനും ദേവനും അവർക്കരികിലേക്ക് വന്നു. മുന്നിൽ അച്ഛനെ കണ്ടതും ഓടിവന്നവൾ വാസുദേവനെ കെട്ടിപിടിച്ചു. “മോളെ ” എന്ന് വിളിച്ചുകൊണ്ടു അയാളും. അവരുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞൊഴുകുമ്പോൾ ഹരി പതിയെ വാസുവേട്ടന്റെ അരികിൽ ഇരുന്നു.

“വാസുവേട്ടാ….. മായയ്ക്ക് സന്തോഷം ആയോ എന്ന് ചോദിച്ചുനോക്ക് “

അവന്റ പുഞ്ചിരി കണ്ടപ്പോൾ അയാൾ അവന്റ കയ്യിൽ മെല്ലെ ഒന്ന് പിടിച്ചു.

” അവൾക്ക് സന്തോഷം ആയെടാ. അവൾ ദേ, സന്തോഷം കൊണ്ട് കരയുവാ “

മായയുടെ മുഖത്തെ സന്തോഷം ആ സമയം വാസുദേവന്റ മുഖത്തും കാണാമായിരുന്നു.

“എനിക്ക് അവളെ ഒന്ന് കാണാൻ പറ്റോ വാസുവേട്ടാ.. “

അവന്റ ആ ചോദ്യം അയാളെയും അവളെയും വല്ലാതെ തളർത്തി. പക്ഷേ, അവൾ ഇല്ലെന്ന് തലയാട്ടി. പിന്നേ നന്ദിയെന്നോണം അയാൾക്ക് മുന്നിൽ തൊഴുകയോടെ നിന്നു.

പിന്നേ സുദേവനെയും ഹരിയെയും മാറിമാറി നോക്കിക്കൊണ്ട് കണ്ണുകൾ ഈറനായി.

” അവൾ pokuv ഹരി. അവളുടെ ആത്മാവ് ഇപ്പോൾ ആണ് സ്വാതന്ത്രമായത്. നിത്യശാന്തി കിട്ടിയ അവൾ അവളുടെ ലോകത്തേക് പോവാടാ “

ആർക്കും ഒന്നും മിണ്ടാൻ കഴിയാതെ അവിടം മൗനം കൊണ്ട് മൂടപ്പെട്ടു. പിന്നേ എല്ലാവരും ആ ഗോഡൗണിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ ഹരി വിഷമത്തോടെ ചോദിക്കുന്നുണ്ടായിരുന്നു

” പ്രണയം നഷ്ടപ്പെട്ടതിന്റെ പേരിൽ ഒരാൾ ങ്ങനെ ഒക്കെ ചെയ്യുമോ വാസുവേട്ടാ?”

അയാൾ ഒന്ന് അമർത്തി മൂളി. പിന്നേ വർഷയുടെ കയ്യിൽ പതിയെപിടിച്ചു.

” ചിലതങ്ങനെ ആണ് ഹരി. അതിനെ പ്രണയം എന്ന് വിളിക്കാൻ കഴിയുമോ എന്നറിയില്ല.ഒരു തരം ഭ്രാന്ത്. എനിക്ക് കിട്ടാത്തത് മറ്റാർക്കും വേണ്ടെന്നുള്ള വാശി. അവിടെ ബന്ധങ്ങൾക്ക് വിലയില്ല. സ്വാർത്ഥതയ്ക്ക് ആണ് വില. കാർത്തിക് പ്രണയത്തിനു വേണ്ടി ചവാൻ വരെ തയ്യാർ ആയിരുന്നു. പക്ഷേ, മറ്റുള്ളവരുടെ മനസ്സ് മാത്രം തിരിച്ചറിഞ്ഞില്ല ആഹ്… പ്രണയത്തിന്റെ മറ്റൊരു മുഖമായിരുന്നു അവന്. ചിരിക്കാനും ചതിക്കാനും കഴിയുന്ന തിരശീലയ്ക്ക് പിന്നിലെ ആട്ടക്കാരന്റെ മുഖം “

അയാൾ പറഞ്ഞ് നിർത്തുമ്പോൾ എല്ലാവരും വണ്ടിക്ക് അരികിൽ എത്തിയിരുന്നു. വാസുദേവനെ മെല്ലെ ഉള്ളിലേക്ക് ഇരുത്തി എല്ലാവരും കാറിൽ കേറാൻ തുടങ്ങവേ വാസുദേവൻ പുറത്തേക്ക് തന്നെ നോക്കി പുഞ്ചിരിയ്ക്കു ന്നുണ്ടായിരുന്നു,

അവിടെ അവർക്ക് നേരെ കൈ വീശി യാത്രയയപ്പ് നൽകാൻ മായയും ഉണ്ടായിരുന്നു.

ഇനി തനിക്കും ഒരു യാത്രപറച്ചിൽ അനിവാര്യമെന്നപ്പോലെ!!!

ശുഭം

കഥ എത്രത്തോളം നന്നായി എന്നറിയില്ല. എന്ത് തന്നെ അഭിപ്രായം ആണെങ്കിലും എനിക്കായി രണ്ട് വരി കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മനസ്സ് തുറന്ന അഭിപ്രായം പ്രതീക്ഷിച്ചുകൊണ്ട് എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ ❤️🙏

Related Posts

Leave a Reply

Your email address will not be published. Required fields are marked *