മധുവിധു ~ അവസാനഭാഗം (09), എഴുത്ത്: അതുല്യ സജിൻ

ഭാഗം 08 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ….

അവൾ തളർന്നു ഇരിക്കുകയായിരുന്നു… ഞാൻ മെല്ലെ ചെന്നു അവളെ പിടിച്ചു….

അവൾ ഞെട്ടി പിന്നോട്ട് മാറി… മുഖം രക്തം വറ്റിയ പോലെ ആയിട്ടുണ്ടയിരുന്നു…എന്നെയും അച്ഛനെയും കണ്ടപ്പോൾ നിയന്ത്രണം വിട്ടു പൊട്ടിക്കരഞ്ഞു അവൾ…

കയ്യിൽ അപ്പോളും രക്തം പുരണ്ട ഒരു ഇരുമ്പ് കമ്പി മുറുകെ പിടിച്ചിരുന്നു….

ആ മുറിയിലെ ചുമരിൽ അങ്ങിങ്ങായി രക്തം തെറിച്ച പാടുകൾ കണ്ടു ..

അച്ഛൻ മുഖത്തെ കണ്ണട മാറ്റി തലയിൽ കൈ വെച്ചു അവിടെ തളർന്നു ഇരുന്നു പോയി….

ഞാനും എന്തു ചെയ്യണം എന്നറിയാതെ അവളുടെ അരികിൽ ആയി മുട്ട് കുത്തി ഇരുന്നു…

അവൾ വീണ്ടും ഭയത്തോടെ എന്നിൽ നിന്നും അകന്നു മാറി ഇരുന്നു പൊട്ടികരഞ്ഞു….

ആ ശരീരം കമിഴ്ന്നു കിടന്നിരുന്നു… ദേഹം ആകമാനo രക്തം…..നിലത്തുo രക്തം തളം കെട്ടി നിന്നിരുന്നു….

ഒന്നേ നോക്കാൻ കഴിഞ്ഞുള്ളു….

അച്ഛൻ എഴുന്നേറ്റു വന്നു ആ ശരീരം തിരിച്ചു ഇട്ടു…. മുഖം വികൃതമായിരുന്നു…

അവൾ അങ്ങോട്ട്‌ നോക്കി കൊണ്ടിരിക്കുന്നു…. അച്ഛൻ മൂക്കിന്റെ അടുത്ത് വിരൽ ചേർത്തു….

ചത്തില്ലേ അവൻ !!!

കണ്ണീരിന്റെ ഇടയിലും അവളുടെ മുഖത്തു കണ്ട പ്രകാശം എന്നെ അത്ഭുതപ്പെടുത്തി….

ലേഖ എന്താ നടന്നത്…??

ഞാൻ കൊന്നു വരുൺ എന്റെ അച്ഛനെ കൊന്നവനെ ഞാനും കൊന്നു….

നിനക്കറിയില്ല ഇവൻ എന്റെ അച്ഛനെ എന്ധോക്കെ ചെയ്‌തെന്ന്…. ഞാൻ തന്നെ അല്ലെ ഇവനെ കൊല്ലേണ്ടതു….

അല്ലെ അങ്കിൾ??

അവളുടെ കണ്ണുകളിൽ വേദന നിറയുന്നത് ഞാൻ കണ്ടു…

ആ കണ്ണുനീറിനു മുന്നിൽ പിടിച്ചു നിൽക്കാൻ ആവാതെ അച്ഛൻ തല താഴ്ത്തി….

മോൾ എന്നോട് ക്ഷമിക്കണം.. . എല്ലാം മോളിൽ നിന്നും മറച്ചു വെച്ചതിനു…

നിന്റെ അമ്മ അന്നേ ഇത് മുന്നിൽ കണ്ടിരുന്നു മോളെ….

അതുകൊണ്ട് തന്നെ ആണ് അവർ എന്നെ വിലക്കിയതും….

എന്റെ ശേഖരൻ …. അവൻ എനിക്ക് വെറും ഒരു സുഹൃത്ത് മാത്രം ആയിരുന്നില്ല…. എന്റെ കൂടെപിറപ്പ് പോലെ ആയിരുന്നു…

അതുകൊണ്ട് ആണ് ഇവിടുത്തെ എസ്റ്റേറ്റ് അവനെ ഞാൻ ധൈര്യത്തോടെ ഏൽപ്പിച്ചതു….

മോൾ ഹോസ്റ്റലിൽ നിന്ന് വരുന്ന ദിവസം എല്ലാം മാറ്റി വെച്ച് വീട്ടിലേക് ഓടുന്ന അവനെ ഇന്നും ഓർമയുണ്ട് എനിക്ക്….

അവന്റെ വലിയ ആഗ്രഹം ആയിരുന്നു ഒരു കാർ വാങ്ങണം എന്നത്….

അതിനുള്ള പണം ഒരുപാട് തവണ ഞാൻ അവനു മുന്നിലേക്ക് വെച്ച് നീട്ടിയത് ആണ്…

അന്നെല്ലാം അവൻ അത് സ്നേഹപൂർവ്വം നിരസിച്ചു…

അവൻ അധ്വാനിച്ചു ഉണ്ടാകും എന്നിട്ട് എല്ലാവരും കൂടി ഒരു യാത്ര പോവും എന്നൊക്കെ ഇടയ്ക്കിടെ പറയും…

അത് മോളുടെ കൂടി ആഗ്രഹം ആയിരുന്നു എന്ന് എനിക്ക് അറിയാം….

അവന്റെ ശരീരം അവസാനം ആയി കാണാൻ നീ വാശി പിടിച്ചപ്പോൾ നെഞ്ച് നീറുന്ന വേദന കടിച്ചമർത്തി നിന്റെ അമ്മ എന്നോട് പറഞ്ഞതാണ്…. നീ ഒരിക്കലും ഇത് അറിയരുത് എന്ന്…..

അറിഞ്ഞാൽ ഒരിക്കൽ നീ നിന്റെ അച്ഛന്റെ കൊലയാളിയെ തേടി പോവും എന്ന്…

നിനക്ക് നിന്റെ അച്ഛനെ അത്ര പ്രാണൻ ആണ് എന്ന്….

എനിക്ക് ഇനി അവൾ മാത്രമേ ഉള്ളൂ എന്ന് എന്റെ കാലിൽ വീണു കരഞ്ഞു പറഞ്ഞപ്പോൾ….. അവന്റെ ജീവനറ്റ ശരീരതെ സാക്ഷി നിർത്തി ഞാൻ നിന്റെ അമ്മക്ക് വാക്ക് കൊടുത്തു…..

എന്റെ വായിൽ നിന്നും ഒരിക്കലും ഇത് മോൾ അറിയില്ല എന്ന്…..

പക്ഷെ എനിക്ക് അറിയാമായിരുന്നു ഒരിക്കൽ നീ ഇതറിയും എന്ന്…

നിന്റെ അമ്മ വിചാരിച്ച പോലെ തന്നെ സംഭവിച്ചു…. എല്ലാം…

ഇന്നലെ വരെ എനിക്ക് അറിയില്ലയിരുന്നു ഇത് എന്റെ അച്ഛൻ ആണ് എന്ന്…

വേറെ ആരോ ആണെന്ന് കരുതി ഞാൻ അന്വേഷണം നടത്തിയത്…ഇന്നലെ ഈ ഡയറി എന്റെ കയ്യിൽ കിട്ടുന്ന വരെ ഞാൻ അറിഞ്ഞില്ല എന്റെ അച്ഛന്റെ ആഗ്രഹങ്ങൾ ഒന്നാകെ ഇല്ലാതെ ആയ ഇടം ആയിരുന്നു ഇതെന്ന്….

ആ നിമിഷം തന്നെ ഞാൻ കരുതി അവനെ തേടി ചെല്ലാൻ…

പക്ഷെ അതിന്റെ ആവിശ്യം വന്നില്ല…

അവൻ വന്നു… ഇവിടെ വന്നു…. എന്റെ അച്ഛനെ ഇല്ലാതാക്കിയ ഇടത്തേക്ക്….ആ അച്ഛന്റെ മകൾ ആണ് ഞാൻ എന്നറിയാതെ… അവന്റെ പെൺശരീരത്തിനോടുള്ള പ്രാന്തു അവനെ എന്റെ മുന്നിൽ കൊണ്ട് എത്തിച്ചു…..അവന്റെ മരണം…. !! അത് എനിക്ക് ഉള്ളത് ആണ്…അത് ഇവിടെ വെച്ചു തന്നെ ഞാൻ നടത്തി….

ഇനി എന്തു തന്നെ വന്നാലും അതെനിക്ക് പ്രശ്നം അല്ല….

ഞാൻ ഇതിനുള്ള ശിക്ഷ അനുഭവിച്ചോളാം….

ഒരു വിഷമം മാത്രം ഉള്ളു എനിക്ക് അത് നിങ്ങളെ ഓർത്ത് ആണ്….

തനിച്ചു ആയ എന്നെ ചേർത്തു പിടിച്ചു കൂടെ കൂട്ടിയ എന്റെ വരുണിന്റെ ജീവിതം ഞാൻ കാരണം നശിച്ചു എന്നോർത്ത്….

ഒരിക്കലും ഒരു ഭാര്യയുടെ അവകാശം ചോദിച്ചു ഞാൻ വരില്ല…

എന്നെ മറന്നേക്ക് വരുൺ….

എന്താ ഈ പറയുന്നേ ലേഖ…നിന്നെ മറക്കാനോ…നീയില്ലാതെ എനിക്ക് ഒരു ജീവിതം ഇല്ല മോളെ….

അവൻ അവളെ തന്റെ മാറോടു ചേർത്ത് പിടിച്ചു….

അവൾ തേങ്ങി കരഞ്ഞു കൊണ്ട് ആ കൈകൾ അടർത്തി മാറ്റി….

വേണ്ട ഒരു കൊലയാളി ആണ് ഞാൻ !!!

നിങ്ങൾ ഇനി ഇവിടെ നിൽക്കേണ്ട…. പൊക്കൊളു… ഞാൻ പോലീസ്ൽ കീഴടങ്ങിക്കോളാം….

നീ ആരും ആയിക്കോട്ടെ… നിന്നെ ഞാൻ ആർക്കും കൊടുക്കില്ല.. ഒരു നിയമത്തിനുo….

അവൻ അവളുടെ കയ്യിലെ കമ്പി വാങ്ങി ദൂരെക്കു വലിച്ചെറിഞ്ഞു… എന്നിട്ട് അവളെ പുണർന്നു…

അവർ രണ്ടു പേരും പരസ്പരം പുണർന്നു കൊണ്ട് കരഞ്ഞു….

അത് കണ്ടു നിൽക്കാൻ ആവാതെ മോഹൻ തന്റെ കണ്ണുകൾ തുടച്ചു കൊണ്ട് പുറത്തേക്കു ഇറങ്ങി പോയി…..

കുറച്ചു കഴിഞ്ഞു തിരിച്ചു വന്നു..

അവർ അപ്പോഴും പരസ്പരം പതം പറഞ്ഞു കരയുകയാണ്…

മക്കളെ നിങ്ങൾ ഒന്ന് സമാധാനപ്പെടു ഞാൻ വർക്കിയെ വിളിച്ചിട്ടുണ്ട്… അവൻ വരട്ടെ എന്നിട്ട് നമുക്ക് എന്താ വേണ്ടതെന്നു തീരുമാനിക്കാം…

എന്നിട്ട് ആ മൃതദേഹം നോക്കി പറഞ്ഞു…

ഇവൻ ചാവേണ്ടവൻ തന്നെയാ മോളെ…ഞാൻ ജയിലിൽ കിടക്കേണ്ടി വന്നാലും ശരി മോളെ എങ്ങോട്ടും വിടില്ല…

ഇവനെ കൊന്ന കുറ്റത്തിന് ജയിലിൽ പോവേണ്ടി വന്നാൽ എനിക്ക് അഭിമാനമേയുള്ളൂ…

വേണ്ട അങ്കിൾ ഇയാളെ ഞാനാണ് കൊന്നത് അതിന്റെ ശിക്ഷ ഞാൻ അനുഭവിച്ചോളാം….

ഞാൻ കാരണം എല്ലാരും വിഷമിക്കുന്നത് കാണുന്നത് ആണ് ഇതിലും വലിയ ശിക്ഷ…

ആരും എവിടെയും കിടക്കേണ്ടി വരില്ല….

എന്ധെങ്കിലും വേഗം തീരുമാനിക്കണം അച്ഛ….

അതിനു മുൻപ് ഇന്നലെ രാത്രിയിൽ ഇവിടെ എന്തു സംഭവിച്ചു എന്നറിയണം… ഇയാൾ എങ്ങനെ ഇവിടെ വന്നു….

മോൾ എല്ലാം ഞങ്ങളോട് തുറന്നു പറയണം…..

അവൾ കണ്ണുനീർ തുടച്ചു…. അപ്പോൾ വേദനക്കു പകരം ആ കണ്ണുകളിൽ കനൽ ആയിരുന്നു…..

ഇന്നലെയിലേക്ക് അവൾ വീണ്ടും സഞ്ചരിച്ചു….

🖤🖤🖤🖤🖤🖤🖤🖤🖤

പുറം തിരിഞ്ഞു നടക്കുന്ന അവളെ അയാൾ അടിമുടി ഒന്നുഴിഞ്ഞു നോക്കി…

ആ വഷളൻ ചിരി അയാളുടെ മുഖത്തു തെളിഞ്ഞു..

അവളുടെ ശരീരത്തിൽ അയാളുടെ കണ്ണുകൾ ഓടി നടന്നു…

അവൾ ഇടയ്ക്കിടെ തിരിഞ്ഞു നോക്കി അയാൾക് ഒരു വശ്യതയാർന്ന ചിരി എറിഞ്ഞു..

തിരിഞ്ഞു കൊണ്ട് ദേഷ്യം കടിച്ചമർത്തി…

അവർ രണ്ടു പേരും ആ വീടിനുള്ളിൽ കയറി നിന്നെ മൊത്തത്തിൽ എനിക്കങ്ങു ബോധിച്ചു പെണ്ണെ…

നിന്നെ കണ്ട അന്നു മുതലേ ഞാൻ മോഹിച്ചു…ഇപ്പോൾ ഇതാ അത് നടക്കാൻ പോവുന്നു…

അതേ നടക്കാൻ പോവുന്നു.. ഞാൻ ആഗ്രഹിച്ചതും ഇന്ന് നടക്കാൻ പോവുന്നു..

ആ ഇനി എനിക്ക് ക്ഷമിക്കാൻ വയ്യ നീ ഇങ് അടുത്ത് വന്നേ പെണ്ണെ…

അവൾ അയാളുടെ കണ്ണിലെ കാമത്തിന്റെ കൂരമ്പുകളെ തന്റെ പകയുടെ അഗ്നി കൊണ്ട് ചുട്ടെരിക്കാൻ ഒരുങ്ങി..

അയാൾ അവളെ ചുമരിനോട് ചേർത്ത് വെച്ച് എന്നിട്ട് അടുത്തേക്ക് വന്നു…

അയാളുടെ മുഖത്തേക് നോക്കി അവൾ തന്റെ കൈ അടുത്ത് കണ്ട ഇരുമ്പ് കമ്പിയിലേക് ചലിപ്പിച്ചു…

അയാൾ അവളുടെ കഴുത്തിടുക്കിലേക് മുഖം ചേർക്കാൻ ആഞ്ഞതും അവളുടെ കമ്പിയിലെ പിടി മുറുകി..

അവൾ അയാളുടെ തലയിൽ ആഞ്ഞടിച്ചു..രക്തം തലയിൽ നിന്നും ഒഴുകി..

അയാൾ തലയിൽ കൈ വെച്ച് വേച്ചു പുറകോട്ട് മറഞ്ഞു…

നീ എന്താടാ നാ യെ കരുതിയത് നിന്നെ സുഖിപ്പിക്കാൻ ആണ് ഞാൻ ഇവിടെ എത്തിച്ചത് എന്നോ….

എന്റെ പ്രതികാരം തീർക്കാനാണ് നിന്നെ ഇങ്ങോട്ട് വരുത്തിച്ചത്..

പ്രതികാരമോ?? അതിനു ഞാൻ….

നിനക്കറിയില്ല ഞാൻ പറഞ്ഞു തരാം…ഈ സ്ഥലം നീ മറന്നോ..ഇവിടെ വെച്ച് നീയും നിന്റെ കൂട്ടാളികളും ചെയ്ത ക്രൂരത മറന്നോ…..ഒരു പാവം മനുഷ്യനെ……അയാളുടെ മോളാണെടാ ഞാൻ… നീ ഒക്കെക്കൂടെ ഇല്ലാതാക്കിയത് എന്റെ കുടുംബം ആണെടാ….നിന്നെ ഞാൻ വെറുതെ വിടില്ല….

അയാളുടെ മുഖത്തെ അമ്പരപ്പ് മാറി അവിടെ ദേഷ്യം നിറഞ്ഞു.. അവളുടെ പിടുത്തം ഒന്നുകൂടെ മുറുകി…

ഓ അവന്റെ മോളാണല്ലേ നീ…

അപ്പൊ അച്ഛനെ തീർത്ത ഇടത്തു തന്നെ *****മോളെ നിൻടെയും അവസാനം…

അയാൾ കൈ കുത്തി എഴുന്നേൽക്കാൻ തുനിഞ്ഞതും അവൾ ശക്തിയോടെ വീണ്ടും വീണ്ടും അയാളുടെ തലയിൽ ആഞ്ഞടിച്ചു…

അയാൾ ഒരാർത നാദത്തോടെ നിലം പതിച്ചു…രക്തം ഒഴുകി പടർന്നു….

അവൾ പൊട്ടിച്ചിരിച്ചു…… പൊട്ടിക്കരഞ്ഞു…. പിന്നീട് അതൊരു നേർത്ത തേങ്ങലായി പരിണമിച്ചു…

അച്ഛന്റെ ഡയറി നെഞ്ചോടു ചേർത്ത് നിലത്തേക് ഊർന്നിറങ്ങി ഇരുന്നു അവൾ…..

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

എല്ലാം പറഞ്ഞു അവൾ വരുണിന്റെ നെഞ്ചിൽ വീണു.

അപ്പോൾ വർക്കിച്ചേട്ടൻ അമ്പരപ്പോടെ അവിടേക്ക് കടന്നു വന്നു ..

അവളെയും മൃതദേഹം വും മാറി മാറി നോക്കി…

എടൊ വർക്കി അയാൾ മരിച്ചു…

മോൾക്കൊരു അബദ്ധം പറ്റിപ്പോയി….

ഇല്ല അച്ഛാ ഞാനും മനസ്സിൽ കണക്കു കൂട്ടി വേണം എന്ന് കരുതി തന്നെ ചെയ്തതാ…

എന്റെ അച്ഛനെ ഇല്ലാതാക്കിയവനെ ഞാൻ പിന്നെ എന്തു ചെയ്യണം??

വർക്കി ചേട്ടൻ മോഹനേ നോക്കി…

സംശയിക്കണ്ട തന്റെ ചന്ദ്രന്റെ മകൾ തന്നെയാ…

ആ കണ്ണുകളിൽ വാത്സല്യം നിറഞ്ഞു.. അത് രണ്ടു തുള്ളി യായി പുറത്തേക്കൊഴുകി….

എന്റെ ചന്ദ്രന്റെ മോളായിരുന്നോ ഇത്..

മോൾ വിഷമിക്കണ്ട.. മോളുടെ സ്ഥാനത്തു ആരായിരുന്നാലും ഇതുതന്നെ ചെയ്യും…

നമുക്കൊരു കാര്യം ചെയ്യാം..ഈവീട് അങ്ങ് കത്തിക്കാം… പിന്നെ വരുന്നിടത്തു വേച്ചു കാണാം….

ഇനി ഇതിന്റെ പേരിൽ എന്തു തന്നെ വന്നാലും ആ കുറ്റം ഞാൻ ഏറ്റെടുത്തോളാം.

എന്റെ ചന്ദ്രന് വേണ്ടി… അവന്റെ മോൾക്ക് വേണ്ടി ഇത്രയെങ്കിലും എനിക്ക് ചെയ്യണ്ടേ….

അവനെ കാണാനില്ല എന്നും പറഞ്ഞു ആരും ഇവിടെ കേസ് കൊടുക്കാനൊന്നും പോണില്ല…അവന്റെ കെട്ട്യോൾ അവൻ എങ്ങനെ എങ്കിലും ഒന്ന് ചത്തു കിട്ടിയാൽ മതി എന്ന് കരുതി ഇരിക്ക…

ഈ വീടിനോട് കൂടി എല്ലാം എരിഞ്ഞടങ്ങട്ടെ…

നേരം പുലരുന്നതിനു മുൻപ് നിങ്ങൾ പൊക്കൊളു….

ഇത് ഞാൻ നോക്കിക്കോളാം….

ചേട്ടൻ ഒറ്റയ്ക്ക് ചെയ്യണ്ട ഞാനും സഹായിക്കാം….

വരുൺ ഗ്യാരേജിൽ പോയി ഒരു വലിയ മണ്ണെണ്ണ കന്നാസ് കൊണ്ട് വന്നു…

വീടിനുള്ളിലും പുറത്തു മുഴുവനും ഒഴിച്ച് തീ കൊളുത്തി..

വരുൺ വന്നു എന്നെ ചേർത്തു പിടിച്ചു….

ഞാൻ ആ എരിയുന്ന തീയിലേക്ക് നോക്കി…ആ തീനാളങ്ങൾ അവന്റെ ഉടലിനെ വിഴുങ്ങുന്നത് ഞാൻ മനസ്സിൽ കണ്ടു…

എന്റെ പകയും ആ വീടിനോടൊപ്പം എരിഞ്ഞടങ്ങി…..

💙💙💙💙💙💙💙💙💙💙💙

മാസങ്ങൾ ഒരുപാട് കഴിഞ്ഞു….

അതിൽ നിന്നും മുക്തയാവാൻ കുറച്ചു കാലം വേണ്ടി വന്നെങ്കിലും അവളെ പഴയതിനേക്കാൾ പ്രസരിപ്പോടെ ഞങ്ങൾക്ക് തിരിച്ചു കിട്ടി….

വർക്കി ചേട്ടൻ പറഞ്ഞത് പോലെ തന്നെ അന്വേഷിച്ചു വരാൻ ആരുമില്ലാത്തതു കൊണ്ട് അയാളുടെ തിരോധാനം തേഞ്ഞു മാഞ്ഞു പോയി….

ആ നാട്ടിലെ സ്ത്രീകൾ അതോടെ ആശ്വാസം കണ്ടെത്തി…

ഇന്ന് അവളുടെ ബര്ത്ഡേ ആണ്..

അവൾക്കൊരു സർപ്രൈസ് മായി ഞാൻ അവളെ ചെന്നു വിളിച്ചു

ഹാപ്പി ബര്ത്ഡേ മൈ സ്വീറ്റ് ഹേർട് ❤️.

താങ്ക്സ് ഡിയർ…

അവളെ ചേർത്ത് പിടിച്ചു നിറുകയിൽ ഒന്ന് ചുംബിച്ചു…

അവൾ കൊച്ചു കുഞ്ഞിനെ പോലെ എന്റെ നെഞ്ചിൽ പറ്റിച്ചേർന്നു നിന്നു…

താൻ വാ ഒരു സൂത്രം കാണിക്കാം..

കുറച്ചു കഴിയട്ടെ വരുൺ..

അപ്പൊ തനിക്കു ബർത്ത് ഡേയ് ഗിഫ്റ്റ് വേണ്ടേ..

ആ വേണം…

എന്നാ നടക്കു…ഒരു മിനിറ്റ് അതിനു മുൻപ് നിന്റെ കണ്ണൊന്നു പൊത്തണം

അവൻ അവളുടെ കണ്ണുകൾ പൊത്തി പിടിച്ചു പുറത്തേക് കൊണ്ട് പോയി….

കണ്ണു തുറന്നപ്പോൾ കണ്ട കാഴ്ച അവളെ ഞെട്ടിച്ചു

ബുള്ളറ്റ് !!

അവൾ അവനെ തിരിഞ്ഞു നോക്കി…

അവൻ പോക്കറ്റിൽ നിന്നും കീ എടുത്തു അവളുടെ കയ്യിൽ വെച്ച് കൊടുത്തു…

താങ്ക്യൂ സോ മച് വരുൺ…. ബ്ലാക്ക്..!! മൈ ഫേവറൈറ്റ് കളർ..

ലവ് യു ഡാ…

അവൾ അവനെ കെട്ടിപ്പിടിച്ചു..

അപ്പോഴാണ് ഇതെല്ലാം കണ്ടു ചിരിച്ചു നിൽക്കുന്ന അച്ഛനെയും അമ്മയെയും ലച്ചുവിനെയും അവൾ ശ്രദ്ധിച്ചത്…

അവൾ ചമ്മി പുറകോട്ട് മാറി…

അത് അമ്മേ പെട്ടന്ന്…

അത് പോട്ടെ മോളെ മോൾക്ക്‌ ഗിഫ്റ്റ് ഇഷ്ട്ടായോ…

ഒരുപാട് ഇഷ്ട്ടായി…

നിങ്ങൾക്കറിയോ എന്റെ ഡ്രീം ആണ് ഹിമാലയത്തിലേക് ബുള്ളറ്റിൽ ഒരു സോളോ ട്രിപ്പ്‌…ഇനി അത് നടക്കാൻ പോവല്ലേ.. മോൾ എന്നും ഇങ്ങനെ സന്തോഷത്തോടെ ഇരിക്കണം….

അവർ എല്ലാവരും അകത്തേക്ക് കയറി പോയി..

ഞാൻ ബുള്ളെറ്റിനെ ഒന്ന് തലോടി വരുണും എന്റെ തോളിലൂടെ കയ്യിട്ട് നോക്കി നിന്നു…

പെട്ടന്ന് എന്റെ ഡ്രെസ്സിൽ ആരോ പിടിച്ചു വലിച്ചു…

തിരിഞ്ഞു നോക്കിയപ്പോൾ ലതിക ചേച്ചി നിൽക്കുന്നു…

യൂണിഫോം ഇട്ടു ബാഗുമായി മോനും…

അവന്റെ കയ്യിൽ എന്തോ പിടിച്ചിട്ടുണ്ട്..

ഹാപ്പി ബർത്ത്ഡേ ചേച്ചി.. അതും പറഞ്ഞു അവൻ ആ കാർഡ് എനിക്കു നേരെ നീട്ടി…

താങ്ക്യൂ മോനു.. അത് വാങ്ങി.

ഞാൻ മുട്ടുകുത്തി ഇരുന്നു അവനെ ചേർത്തു പിടിച്ചു നിറുകയിൽ ഒരു മുത്തം നൽകി..

ചേച്ചിടെ മോൻ നന്നായിട്ട് പടിക്കണേ…അവൻ ചിരിച്ചു കൊണ്ട് തലയാട്ടി…

മോൻ പൊയ്ക്കോ…

അവൻ ടാറ്റ തന്നു പോയി…

ഞാൻ ലതിക ചേച്ചിടെ മുഖത്തെക്കു നോക്കി…

ഇവിടെ വന്നതിനു ശേഷാ എന്റെ മോൻ വിശപ്പ് അറിയാതെ ഒന്നുറങ്ങിയത്..മോളോട് നന്ദി പറഞ്ഞാൽ അത് കുറഞ്ഞു പോവും.

ഇന്നലെ മുഴുവൻ ഇരുന്നു അവൻ തന്നെ ഉണ്ടാക്കീതാ അത് അവന്റെ ചേച്ചിക് തരാൻ…

ഒത്തിരി സന്ദോഷം ആയി ചേച്ചി.. അവൻ നല്ല കുഞ്ഞായി വളരട്ടെ…

ചേച്ചി അകത്തേക്ക് പോയപ്പോൾ ഞാൻ ആ പല നിറങ്ങൾ ചാലിച്ച കാർഡ് എടുത്തു നിവർത്തി….

“എന്റെ ചേച്ചിയമ്മക്ക് ഒരായിരം പിറന്നാൾ ആശംസകൾ “

ആ വാക്കുകളിലൂടെ വിരലോടിച്ചു കൊണ്ട് ഞാൻ അവൻ പോയ വഴിയേ നോക്കി..

എന്റെ കണ്ണുകൾ നിറഞ്ഞു സന്ദോഷo കൊണ്ട് അതിലുപരി അഭിമാനം കൊണ്ട്…..

അതേ ലേഖ ഈ സോളോ ട്രിപ്പ്‌ തന്നെ വേണോ….

ഹണിമൂൺ ട്രിപ്പായാൽ പ്രോബ്ലം ഉണ്ടോ??

ഞാൻ അവനെ നോക്കി ചിരിച്ചു..

നോ പ്രോബ്ലം മോനെ ദിനേശാ…..

എന്ന പകുതിക്കു വെച്ച് നിന്നു പോയ നമ്മുടെ മധുവിധു അങ്ങ് പൂർത്തിയാക്കാം ലെ…

ഓക്കേ ഡൺ 👍

താങ്ക്യൂ ഡി മുത്തേ…..

എന്നിട്ട് എന്റെ കവിളിൽ ഒരു കടിയും തന്നു അവൻ ഒരൊറ്റയോട്ടം…

ഞാനും വെച്ചു പിടിച്ചു അവന്റെ പുറകെ…

❤️ശുഭം❤️

എന്റെ കഥ കാത്തിരുന്നു വായിച്ച എല്ലാവരോടും ഒരുപാട് നന്ദി…

സ്നേഹം, 💞❤️

Athulya Sajin😍🥰😘❤️

Related Posts

Leave a Reply

Your email address will not be published. Required fields are marked *