സീമയുടെ ഭർത്താവ് വിനു വിദേശത്ത് ആണ് ജോലി ചെയുന്നത്.വീട്ടിൽ ഉള്ള അമ്മ തനിച്ചു ആയത് കൊണ്ട് അമ്മക്ക് കൂടെ നിൽക്കാൻ ആള്ളില്ലാത്ത കൊണ്ട്……

ആഴങ്ങളിൽ

Story written by Treesa George

ഓഫീസിലെ തുറന്നിട്ട ജാലകത്തിലൂടെ സീമാ പുറത്തെ കാഴ്ചകളിലോട്ട് നോക്കിയിരുന്നു. തുറന്നിട്ട ജാലകത്തിനു അപ്പുറം അപ്പോൾ മഴ ചെറുതായി പെയ്യുന്നുണ്ടായിരുന്നു.

ദൂരെ ഉള്ള കുളത്തിൽ അപ്പോൾ മഴയെയും വക വക്കാതെ ഒരു അരയന്നം നീന്തി തുടിക്കുന്നുണ്ടായിരുന്നു. അതിന്റെ ചുവട്ടിൽ ആയി നിന്നാ പേര് അറിയാത്ത ആ മരം നിറയെ പൂത്തിരുന്നു. പക്ഷെ അവളുടെ മനസ് പുറത്തെ കാഴ്ചകൾ ആസ്വാധിക്കാൻ പറ്റാത്ത വിധം അസ്വാസം ആയിരുന്നു.

വളുടെ മനസ്സിൽ അപ്പോൾ അന്ന് രാവിലെ വീട്ടിൽ നടന്ന സംഭാഷണത്തിൽ ആയിരുന്നു.

സീമയുടെ ഭർത്താവ് വിനു വിദേശത്ത് ആണ് ജോലി ചെയുന്നത്.വീട്ടിൽ ഉള്ള അമ്മ തനിച്ചു ആയത് കൊണ്ട് അമ്മക്ക് കൂടെ നിൽക്കാൻ ആള്ളില്ലാത്ത കൊണ്ട് കൂട്ടിനു ആയിട്ട് ആണ് അവളെ അവൻ കല്യാണം കഴിച്ചത്. അത്‌ കൊണ്ട് തന്നെ അവളെ അവൻ കൂടെ കൊണ്ട് പോയിരുന്നില്ല.

വിനുവിന്റെ പെങ്ങൾ ശാലിനിയെ പ്രസവത്തിനു ആയി 7 യാം മാസത്തിൽ ഈ ആഴ്ച വീട്ടിലോട്ട് കൂട്ടിക്കൊണ്ട് വരും. അതിന് മുന്നോടിയായി

വീട്ടിൽ നടന്ന സംഭാഷണങ്ങൾ ആയിരുന്നു അവളുടെ മനസ്സിൽ ഉണ്ടായിരുന്നത്.

രാവിലെ ഓഫീസിൽ പോകാൻ ആയി ഇറങ്ങുമ്പോൾ ആണ് വിനുവിന്റെ അമ്മ അവളോട്‌ പറയുന്നത്.

സീമാ നീ നിന്റെ ജോലി രാജി വെക്കണം.

പെട്ടെന്ന് ഉള്ള അമ്മയുടെ പറച്ചിൽ കേട്ട് ഞാൻ അവരുടെ മുഖത്തോട്ടു തുറിച്ചു നോക്കി.

എന്റെ നോട്ടം കണ്ടിട്ട് ആവും അവർ എന്നോട് പറഞ്ഞത്.

ശാലിനിയെ ഈ ആഴ്ച കൂട്ടികൊണ്ട് വരും. നിനക്ക് അറിയാല്ലോ എനിക്ക് ഇവിടെ പശുക്കളും ആടുകളും ഉള്ള കൊണ്ട് അവളുടെ കൂടെ നിന്ന് മുഴുവൻ സമയം അവളെ നോക്കാൻ പറ്റില്ല . അവൾ ഇവിടെ ഇനി ആറു മാസം ഉണ്ടാവും അതോണ്ട് നീ വേണം അവളുടെ കാര്യങ്ങൾ നോക്കാൻ.

ഞാൻ പറഞ്ഞു. എനിക്കു 6 മാസം ലീവ് കിട്ടുമെന്ന് തോന്നുന്നില്ല.

അതാ ഞാൻ നിന്നോട് ജോലി രാജി വെക്കാൻ പറഞ്ഞത്. അമ്മ എന്നോട് പറഞ്ഞു.

നമുക്ക് ഒരു ജോലിക്കാരിയെ വെക്കാം. ഞാൻ പൈസ മുടക്കികൊള്ളാം.

അതോടെ വിനുവിന്റെ അമ്മ സാരിയുടെ തുമ്പു കൊണ്ട് കണ്ണ് മൂക്കും തുടച്ചു കൊണ്ട് പറഞ്ഞു. വിനുവിന് 3 വയസ് ഉള്ളപ്പോൾ ആണ് അവന്റെ അച്ഛൻ മരിക്കുന്നത്. അന്ന് തൊട്ട് ഇന്ന് വരെ ഞാൻ ഒരു ജോലി ക്കാരെയും വെച്ച് എന്റെ മക്കളെ നോക്കിച്ചിട്ടില്ല. ഞാൻ ഒരു കാര്യം ചോദിച്ചപ്പോൾ അവൾക്കു വയ്യ. ജോലി ഉള്ളതിന്റെ അഹങ്കാരം അല്ലേ നിനക്ക്. ഇതും പറഞ്ഞുകൊണ്ട് അവർ അകത്തോട്ടു കേറിപോയി.

അപ്പോൾ തൊട്ട് അവരുടെ മുഖം ആണ് അവളുടെ മനസ്സിൽ. അല്ലേലും നമ്മൾ പെണ്ണുങ്ങൾ അങ്ങനെ ആണല്ലോ. ബാല്യത്തിൽ നമ്മൾ നമ്മുടെ വീട്ടുകാർക്ക് വേണ്ടി ജീവിക്കും. നമ്മൾക്കു ഇഷ്ടപെട്ട ആളെ പ്രേമിച്ചു കെട്ടിയാൽ നമ്മൾ കുടുംബ സ്നേഹം ഇല്ലാത്തവൾ ആയി. വീട്ടുകാർക്ക് വേണ്ടി സ്നേഹിച്ച ആളെ വേണ്ടാന്ന് വെച്ചാൽ സ്നേഹിച്ച ആളിന് നമ്മൾ തേപ്പുകാരി.

കല്യാണം കഴിഞ്ഞാലോ ക,ല്യാണം കഴിഞ്ഞ വീട്ടിൽ നമ്മൾ പട്ടിയെ പോലെ പണി എടുത്താൽ,പരാതികൾ ഒന്നും പറയാതെ ഇരുന്നാൽ നമ്മൾ ഉത്തമ കുടുംബിനി. ജോലികളിൽ എപ്പോൾ എങ്കിലും നമുക്ക് മടുപ്പ് തോന്നി എന്ന് പറഞ്ഞാലോ നമ്മൾ മടിച്ചി. പരാതി പറഞ്ഞാലോ,കുടുംബ കാര്യങ്ങളിൽ അഭിപ്രായം പറഞ്ഞാലോ നമ്മൾ അഹങ്കാരി.ഒരു പെണ്ണ് ജോലിക്കു പോകണം എങ്കിൽ പോലും പലരുടെയും അനുവാദം ആണ്. അത് കൊണ്ട് തന്നെ നമ്മൾ പെണ്ണുങ്ങൾ മുമ്പിൽ പലപ്പോഴും രണ്ടു ഓപ്ഷൻ മാത്രേമേ ഉണ്ടാവും. ഒന്നുകിൽ മടുപ്പ് തോന്നുന്ന ഇടത്തിൽ നിന്നും എല്ലാം ഇട്ട് എറിഞ്ഞു പുറത്ത് പോകുക. അല്ലേൽ എല്ലാം സഹിച്ചു മറ്റുള്ള വരുടെ സന്തോഷ ങ്ങളിൽ സ്വയം സന്തോഷിച്ചു ജീവിക്കുക. അപ്പോൾ ഭർത്താവും മക്കളും സ്വന്തം വീട്ടുകാരും എല്ലാം കൂടെ ഉണ്ടാവും.

അതെ. എനിക്കു എല്ലാവരും കൂടെ വേണം.അത്‌ വരെ ഉള്ള ചിന്തകളെ മുറിച്ചു അവൾ കമ്പ്യൂട്ടറിൽ തന്റെ രാജി കത്ത് ടൈപ്പ് ചെയിതു തുടങ്ങി….

Related Posts

Leave a Reply

Your email address will not be published. Required fields are marked *