സ്വർഗത്തിലോ നരകത്തിലോ വസിക്കുന്നത് എന്നറിയാത്ത തന്റെ മാതാ പിതാക്കളെ തെ റി വിളിക്കുന്നത് കേൾക്കുമ്പോൾ പാവം കല്യാണി മീൻ കറി……..

ചാള അഥവാ മത്തി

എഴുത്ത്:- രാജീവ്‌ രാധാകൃഷ്ണപണിക്കർ

കനാൽ തിണ്ടത്തെ ഷാ പ്പ് കാണുമ്പോൾ കുട്ടപ്പന്റെ മനസ്സിൽ തിരയിളക്കം നടക്കും.

കുട്ടപ്പൻ സത്യത്തിൽ ആള് ശുദ്ധനാണ്.

പകൽ സമയം ഇട്ടൂപ്പ് മുതലാളിയുടെ തടിമില്ലിൽ നല്ല അന്തസ്സായി ഒന്നൊന്നര ആളുടെ പണിയെടുക്കും.

വൈകിട്ട് കൂലിയും വാങ്ങി വീട്ടിലേക്ക് തിരിക്കുമ്പോൾ ചന്തയിൽ കയറി വീട്ടിലേക്കാവശ്യമുള്ള സാധനസാമഗ്രികൾ വാങ്ങും.

കൂട്ടത്തിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ചാളയും (മത്തി )

പിന്നീടാണ് പ്രശ്നം.

തിരിച്ചു കനാൽ തിണ്ടത്തു കൂടെ വീട്ടിലേക്ക് പോകുന്ന വഴി വാസൂട്ടിയുടെ ഷാ പ്പിൽ കേറി ആന മയക്കി കലക്കിയ അന്തി മോന്തും.

പിന്നെ ഷാ പ്പിലെ സ്ഥിരം സന്ദർശകരായ മത്തായിയോടും വേലപ്പനോടുമെല്ലാം നാട്ടു വർത്തമാനങ്ങൾ പറഞ്ഞിരിക്കും.

ഒടുവിൽ ഷാ പ്പ് അടച്ചു കഴിയുമ്പോൾ എട്ട് എട്ടര മണിയോടെ സാധനങ്ങൾ നിറച്ച സഞ്ചിയുമായി വീട്ടിൽ എത്തും.

ചെന്ന പാടെ തന്റെ ഇഷ്ട ഭോജ്യമായ ചാളയുടെ പൊതി കെട്ട്യോളെ ഏല്പിക്കും.

അപ്പോൾ തന്നെ കറി റെഡിയാക്കണം.

രാവിലെ മുതൽ വീട്ടിലും പശുത്തൊഴുത്തിലുമുള്ള ജോലിയും കഴിഞ്ഞ് ഒന്നു നടു നീർത്താമെന്ന് കരുതിയിരിക്കുമ്പോഴാണ് ചാളയും കൊണ്ടുള്ള വരവ്.

കല്യാണി മുഖം കറുപ്പിച്ചുകൊണ്ട് ചാള നാളെ എടുത്താൽ പോരെ വേറെ കറിയുണ്ടെന്നെങ്ങാനും പറഞ്ഞാൽ കുട്ടപ്പന്റെ വായിൽ നിന്ന് പൂരപ്പാട്ടായിരിക്കും . അടുക്കളയിലെ പാത്രങ്ങൾ പുറത്തേക്ക് തെറിക്കും. ചിലപ്പോൾ തല്ലും കിട്ടും.

സ്വർഗത്തിലോ നരകത്തിലോ വസിക്കുന്നത് എന്നറിയാത്ത തന്റെ മാതാ പിതാക്കളെ തെ റി വിളിക്കുന്നത് കേൾക്കുമ്പോൾ പാവം കല്യാണി മീൻ കറി വയ്ക്കും.

മീൻ കറി തെയ്യാറാകുമ്പോഴേക്കും കുട്ടപ്പൻ തിണ്ണയിൽ കിടന്ന് കൂർക്കം വലിച്ചുറങ്ങി കഴിഞ്ഞിരിക്കും.

ഇനി ഉറക്കത്തിൽ നിന്ന് വിളിച്ചെണീപ്പിക്കാമെന്നു കരുതിയാൽ വീണ്ടും തെറിവിളി.

“നിങ്ങളെന്തിനാ എല്ലാ ദിവസവും ച ത്തുപോയ എന്റെ കാർന്നോമ്മാരെ തെറി പറയുന്നതും എന്നെ തല്ലുന്നതും?”

ഒരു ദിവസം രാവിലെ പതിവുപോലെ തലേദിവസത്തെ സംഭവങ്ങളെല്ലാം വിസ്മരിച്ച് തടിമില്ലിൽ പോകാനായി ഒരുങ്ങിയിറങ്ങിയ കുട്ടപ്പനോട് കല്യാണി തിരക്കി.

“എനിക്ക് നിന്നെയല്ലാതെ അപ്പുറത്തെ വീട്ടിലെ മാധവിയെ തെ റിപറയാൻ പറ്റ്വോ “

കുട്ടപ്പൻ വിജയിയുടെ ഭാവത്തിൽ പറഞ്ഞു.

അപ്പൊ അതാണല്ലേ കാര്യം.

‘ദിപ്പോ ശരിയാക്കിത്തരാം ‘എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് കല്യാണി പുറത്തെ ചാർത്തിൽ കാന്താരിക്ക്‌ ഒഴിക്കാൻ സൂക്ഷിച്ചു വച്ചിരുന്ന നെയ്‌ച്ചാളയുടെ വെള്ളം എടുത്തുകൊണ്ടുവന്ന് കുട്ടപ്പന്റെ തല വഴി അഭിഷേകം ചെയ്തു.

“എന്തു പോക്രിത്തരമാണെടി നീ കാണിച്ചത്”

കുട്ടപ്പൻ അലറി

“നിങ്ങളൊന്നു അടങ്ങ് മനുഷ്യാ. എനിക്ക് നിങ്ങടെ മേത്തേക്കല്ലാതെ അപ്പുറത്തെ വീട്ടിലെ മാധവേട്ടന്റെ മേത്തേക്ക് മീൻ വെള്ളം ഒഴിക്കാൻ പറ്റ്വോ?”

എന്തായാലും കുട്ടപ്പൻ ഡീസന്റ് ആയി എന്നാ കേട്ടത്😄

ശുഭം

വാൽക്കഷ്ണം : കുട്ടപ്പനുമായി ഞമ്മക്കൊരു ബന്ധവും ഇല്ലാട്ടോ

Related Posts

Leave a Reply

Your email address will not be published. Required fields are marked *