കുടിയന്റെ കുടുംബം ~ ഭാഗം 04, എഴുത്ത്: ഷൈനി വർഗ്ഗീസ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

വാസുവിൻ്റെ ഷർട്ടിൽ കുത്തി പിടിച്ചു കൊണ്ട് വിലാസിനി അലറി

ചത്തുതൊലഞ്ഞതല്ല കൊന്നതാ നിങ്ങളെൻ്റെ അമ്മയെ .ഒരു ഭ്രാന്തിയെ പോലെ വിലാസിനി അലറി. എന്തിനാ ആ പാവത്തിനെ കൊന്നത്.എനിക്കാരുമില്ലാതാക്കിയില്ലേ നിങ്ങള്.പോ എനിക്കിനി കാണണ്ട നിങ്ങളെ . വാസുവിനെ പിടിച്ചു തള്ളി.

വിലാസിനിയുടെ വാക്കുകൾ കേട്ട് വാസു നടുങ്ങിത്തരിച്ചു നിന്നു പോയി

ഒരു വിറയലോടെ അയാളു അമ്മയുടെ നേരെ നോക്കി. അയാളിലെ മ ദ്യത്തിൻ്റെ ലഹരി ആവിയായി മാറിയത് അയാളറിയുന്ന ണ്ടായിരുന്നു. അമ്മ കിടക്കുന്ന കട്ടിലിൻ്റെ ചുവട്ടിലേക്ക് ഇരുന്നു കൊണ്ട് അയാളാ മുഖത്തൊന്നു തലോടിപ്പെട്ടന്ന് എന്തോ ഓർത്തതുപോലെ അയാൾ എഴുന്നേറ്റു പോയി.

ആളുകൾ അറിഞ്ഞും കേട്ടും ഓരോരുത്തരായി വന്നുകൊണ്ടിരിക്കുന്നത് വിലാസിനി അറിയുന്നുണ്ടായിരുന്നു.അമ്മയെ അവരെടുത്തു ഹാളിൽ പായ് വിരിച്ച് അതിൽ കിടത്തി രാത്രി വൈകിയപ്പോഴേക്കും മക്കളെല്ലാം എത്തിച്ചേർന്നു. മോളു വന്നു തലക്കലിരുന്നു അലമുറയിട്ടു കരയുന്നതു കേട്ടപ്പോവിലാസിനിക്ക് പുച്ഛമാണ് തോന്നിയത്.

4 വർഷമായി ഒരിക്കൽ പോലും തിരിഞ്ഞു നോക്കാത്തവളാണ് അലമുറയിടുന്നത്

നാളെ അമ്മയെ കണാൻ വരാനിരിക്കുകയായിരുന്നല്ലോമ്മേ ഞാൻ അമ്മക്കു വേണ്ടി പോത്തിറച്ചി വരട്ടി കൊണ്ടിരിക്കുമ്പോളണല്ലോ വിളി വന്നത് ഞാനിതെങ്ങനെ സഹിക്കുമെൻ്റെ ദൈവമേ.

മക്കളുടെയും മരുമക്കളുടെയും പതം പറഞ്ഞുള്ള കരച്ചിൽ നേർത്തു നേർത്തു വന്നു. ഈ സമയമെല്ലാം വാസുവിനെ അവിടെയാരും കണ്ടില്ല

രാത്രി ഇരട്ടി വെളുത്തു. വിലാസിനി ഇരുന്നിടത്തുനിന്ന് എഴുന്നേറ്റില്ല അമ്മ അവസാനമായി ഒരാഗ്രഹമേ പറഞ്ഞുള്ളു അതു സാധിച്ചു കൊടുക്കാൻ പറ്റാത്തതിൻ്റെ വേദന വിലാസിനിക്ക് സഹിക്കാൻ പറ്റുന്നതായിരുന്നില്ല ഇല്ല ഇനി അമ്മയില്ല അമ്മ ആ മുറിയിൽ ഉണ്ടായിരുന്നത് എനിക്കൊരു ധൈര്യമായിരുന്നു അമ്മക്ക് വേണ്ടിയാ ഞാനിതെല്ലാം സഹിച്ചത്.എന്നിട്ടും അമ്മ എന്നെ തോൽപ്പിച്ചു കളഞ്ഞല്ലോ മ്മേ മോളേയും ചേർത്തു പിടിച്ച് വിലാസിനി മൂകമായിരുന്നു കരഞ്ഞു.

ഇനി ആരും വരാനില്ലാല്ലോ. ബലിയിടാനുള്ളവർ കുളിച്ചു വരു ബലിയിടാനായി മക്കളും കൊച്ചുമക്കളും കുളിച്ചു വന്നു.വാസു നാലു കാലിലാണ് ബലിയിടാനായി വന്നത്.

വിലാസിനി വാ വന്നു അമ്മയെ യാത്രയാക്ക്. ലില ചേച്ചി വന്നു വിലാസിനിയെ വിളിച്ചു.

ഇല്ല ചേച്ചി ഞാൻ വരുന്നില്ല. എനിക്കു കാണണ്ട. എൻ്റെ അമ്മക്കായി എനിക്ക് ഒന്നും ചെയ്യാൻ പറ്റിയില്ലല്ലോച്ചി

ആരാ നിന്നോടിതു പറഞ്ഞത് നീ നന്നായി തന്നെ നോക്കി ‘ഭവാനി ചേച്ചി ഭാഗ്യം ചെയ്തവളാ ഇങ്ങനെയൊരു മരുമോളെ കിട്ടിയില്ലേ . അവസാന നിമിഷം വരെ ഒരു മടുപ്പും തോന്നാതെ നീ നോക്കിയില്ലേ

അമ്മയുടെ ദേഹം ദഹിപ്പിക്കാനായി ചിതയിലേടുത്തതും മക്കളൊരുത്തരായി പോയി തുടങ്ങി.പോകാൻ നേരം മൂത്ത ചേട്ടൻ വാസുവിനോടായി പറയുന്നതു കേട്ടു . സജ്ഞയനത്തിന് ഞങ്ങളെ പ്രതീക്ഷിക്കണ്ടാട്ടോ. ഇപ്പോ ഞങ്ങളിവിടെ വന്നതു തന്നെ പെറ്റ തള്ളയാണന്നുള്ള ബോധം ഉള്ളതുകൊണ്ടാ അമ്മക്കാ ബോധ്യം ഇല്ലായിരുന്നു.എന്നാലും മക്കളായി പോയില്ലേ അതാ വന്നതും സഹകരിച്ചതും.

എല്ലാവരും പോയി കഴിഞ്ഞതും ലില ചേച്ചി വിലാസിനിയെ നിർബന്ധിച്ച് കുളിക്കാൻ പറഞ്ഞു വിട്ടു. കുളിച്ചിറങ്ങി വന്ന വിലാസിനിക്ക് ലില ചേച്ചി ചൂടു കഞ്ഞിയും ചമ്മന്തിയും പപ്പടം കാച്ചിയതും കൊടുത്തു.

മോളെന്തിയേചേച്ചി

മോളിവിടെയുണ്ട് നീ കഴിക്ക്. നീ സമാധാനപ്പെട് .ഒരു കണക്കിന് ഭവാനി ചേച്ചി പോയതു നന്നായി എത്ര നാളായി ഇങ്ങനെ കിടക്കുന്നു

മൂന്നാലു ദിവസം അങ്ങനെ കടന്നു പോയി. വിലാസിനിക്ക് ഇതുവരെ ഉൾകൊള്ളാനായിട്ടില്ല അമ്മയുടെ വിയോഗം എല്ലാ ദിവസവും വാസു കുടിച്ച് വന്നു ബഹളം വെയ്ക്കും വിലാസിനി ഒന്നും മിണ്ടാതെ മോളെയും കൊണ്ട് മുറിയിൽ കയറി വാതിലടക്കും. മുറിക്കു പുറത്തു നിന്നു വാതോരാതെ ചീത്ത വിളിക്കും

അമ്മേ നമുക്ക് എങ്ങോട്ടേലും പോകാം എനിക്കു പേടിയാമ്മേ അച്ഛനെ .

അങ്ങനെ പറയാതെ മോളെ നമ്മുടെ അച്ഛനൊരു പാവമാ അച്ഛനെ കൊണ്ടു ഇതൊക്കെ ചെയ്യിക്കുന്നത് മദ്യമാണ് മോളെ.

പിറ്റേന്ന് രാവിലെ മോളെ മടിയിലിരുത്തി കൊഞ്ചിക്കുന്ന വാസു അണ്ണനെ കണ്ടപ്പോ വിലാസിനി ആ കാഴ്ച കുറച്ചു നേരം നോക്കി നിന്നു.ആദ്യമായിട്ടാ വാസു അണ്ണൻ മോളെ ഇങ്ങനെ മടിയിലിരുത്തുന്നത്.വാസു അണ്ണന് മാറ്റം വന്നു തുടങ്ങിയോ

വാസു പോയി കുറച്ചു കഴിഞ്ഞപ്പോൾ വിലാസിനി മോൾടെ മുടി ചീകി കൊണ്ടിരിക്കുമ്പോളാണ് വിലാസിനി അതു ശ്രദ്ധിച്ചത് മോൾടെ കാതിലെ കമ്മലുകാണാനില്ല.

മോളെ നിൻ്റെ കമ്മ ലെവിടെ

അതച്ഛനൂരി എടുത്തല്ലോ പുതിയത് നാളെ വാങ്ങി അച്ഛൻ വാങ്ങി തരുമല്ലോ

തരും തരും നോക്കിയിരുന്നോ

വിലാസിനി,എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി ഇത് ഇങ്ങനെ മുന്നോട്ടു പോയിട്ട് കാര്യമില്ല മോളു പറഞ്ഞതുപോലെ എങ്ങോട്ടേലും പോവുക. ഇനി സഹിക്കാൻ വയ്യ ഇന്നു മോളുടെ കമ്മലു വിറ്റു കള്ളുകുടിക്കാൻ വേണ്ടി. നാളെ ഞങ്ങളെ തന്നെ വിൽക്കോന്ന് ആർക്കറിയാം.

വൈകുന്നേരം രണ്ടു മഞ്ചു മിഠായിയും വാങ്ങി കൊണ്ട് നാലുകാലിലാണ് വാസു വന്നത്.

മോളെ അചേടെ മോൾക്ക് അച്ഛഎന്താ കൊണ്ടു വന്നിരിക്കുന്നതെന്ന് നോക്കിയേ.രണ്ടു മഞ്ചു മിഠായി മോൾക്ക് നേരെ നീട്ടികൊണ്ട് മോളാടായി പറഞ്ഞു.

ഇതു കണ്ട് കലിപൂണ്ട വിലാസിനി ആ മിഠായി വാങ്ങി എറിഞ്ഞു കളഞ്ഞു.

എൻ്റെ മോൾടെ കമ്മലെവിടെ അതും വിറ്റുതുലച്ചല്ലേ.

അതു ഞാൻ അടുത്ത ആഴ്ച എൻ്റെ മോൾക്കു വാങ്ങി കൊടുക്കും അല്ലേ മോളെ എന്നും പറഞ്ഞ് മോൾടെ അടുത്തേക്കു ചെന്നു വാസു

മോളു പേടിച്ച് പിന്നോട്ടു മാറി വിലാസിനിയുടെ പുറകിൽ പോയി ഒളിച്ചു.

മോളെ പറഞ്ഞു നീ തിരിപ്പിച്ചല്ലേ ഞാൻ മോൾക്ക് വാങ്ങി കൊണ്ടുവന്ന മിഠായി നീ വാങ്ങി എറിഞ്ഞു കളഞ്ഞല്ലേന്നും ചോദിച്ചു കൊണ്ട് വിലാസിനിയുടെ മുടിക്ക് കുത്തി പിടിച്ച് ഭിത്തിയിലിടിച്ചു. നെറ്റി പൊട്ടി ചോര വരുന്നതു കണ്ട് മോളു പേടിച്ചു ഉച്ചത്തിൽ കരഞ്ഞു.

നിർത്തടി നായിൻ്റെ മോളെ കിടന്നു മോങ്ങുന്നോ ? കുഞ്ഞിൻ്റെ ചെവിയിൽ പിടിച്ചു കിഴുക്കു കൊടുത്തു. മോളു വേദന കൊണ്ടു പുളഞ്ഞു.

ദിവസവും ഇതുതന്നെയായി കലാപരിപാടി

7 ൻ്റെ അന്നു മോളെ കൊണ്ടു ബലിയിട്ടു. പിറ്റേന്നു മുതൽ വിലാസിനി മേരി ചേടത്തീടെ വീട്ടിൽ പോയി തുടങ്ങി. വിലാസിനി പോയി തുടങ്ങി എന്നറിഞ്ഞപ്പോ മുതൽ വാസൂൻ്റെ കലി കൂടി അന്നു രാത്രി .

നിനക്ക് ആ പരട്ട കിളവിനില്ലാതെ പറ്റില്ല അല്ലേടി. നിന്നോടു ഞാനവിടെ പോകരുതെന്നു പലവട്ടം പറഞ്ഞതല്ലേടി

ഞാനവിടെ പോകുന്നത് നിർത്താം ആദ്യം നിങ്ങൾ നിങ്ങളുടെ കള്ളുകുടി നിർത്ത് എന്നിട്ട് പണിക്ക് പോയി എനിക്കും മോൾക്കും ചിലവിന് താ

ഞാൻ കള്ളുകുടി നിർത്താൻ ഉദ്ദേശിക്കുന്നില്ലടി ആ പേരും പറഞ്ഞ് നീ ഇനി അവിടെ പോയാൽ ചവിട്ടി കൂട്ടും നിന്നെ ഞാൻ അതും പറഞ്ഞ് വിലാസിനിക്ക് ഒരു തൊഴികൊടുത്തു.

എന്നാൽ എന്നേയും മോളേയും ഒന്നു കൊന്നു താ

കൊല്ലൂടി വേണ്ടിവന്നാൽ കൊല്ലും ഞാൻ നിന്നേയും നിൻ്റെ ജാരസന്തതിയേയും

വഴക്കു മൂത്തപ്പോൾ വിലാസിനി മോളേയും കൂട്ടി മുറിയിൽ കയറി വാതിലടച്ചു. വിലാസിനി പിറ്റേന്ന് ഉറച്ച തീരുമാനമെടുത്തു കൊണ്ടാണ് വിലാസിനി കേണലിൻ്റെ വീട്ടിലേക്ക് പോയത്.

മേരി ചേടത്തിയോടും മരുമോളോടും മോളും ഞാനും ഡൽഹിക്ക് പോകാൻ സമ്മതമാണന്നറിയിച്ചു.

നീ ഇതു ഇന്നു പറഞ്ഞതു നന്നായി നാളെ ഇവർ പോകും. നീ ഒരു കാര്യം ചെയ്യ് ഡെൽഹിക്കാ പോകുന്നതെന്ന് ആരോടും പറയണ്ട. നിൻ്റെ കടം എത്രയുണ്ടന്ന്. പറ അതെല്ലാം കൊടുത്തു തീർത്തീട്ടു നീയിവിടെ നിന്നു പൊയ്ക്കോ

കുടുംബശ്രീയിൽനിന്നും ഒരു ലക്ഷം രൂപ ലോണെടുത്തിട്ടുണ്ട്. ലീല ചേച്ചീടെ കൈയിൽ നിന്നും അമ്പതിനായിരം പലിശക്കും വാങ്ങിയിട്ടുണ്ട്. പിന്നെത്തെ കടം ഇവിടുത്തേതും.

നീ പോകുമ്പോൾ ഒന്നര ലക്ഷം രൂപ തന്നു വിടാം അതുകൊണ്ടു പോയി കടം വീട്ടി നാളെ രാവിലെ മോളേയും കൂട്ടി നിൻ്റെയും മോളുടെയും നല്ല രണ്ടു ജോടി ഡ്രസ്സും എടുത്തു നീ പോരെ. ആരും അറിയണ്ട. കേട്ടോ

കേട്ടു .

മേരി ചേടത്തി പറഞ്ഞതുപോലെ എല്ലാം ചെയ്തു. രാവിലെ മോളേയും കൂട്ടി മേരി ചേടത്തീടെ വീട്ടിലെത്തി. പത്തു മണിയോടു കൂടി മേരി ചേടത്തീടെ മക്കളോടൊപ്പം പുതിയൊരു ദേശത്തേക്ക് യാത്രയായി

അവിടെയെന്താ എന്നേയും കാത്തിരിക്കുന്നതെന്നന്നറിയാതെ യാത്ര തുടർന്നു.

മോൾ ഇടക്കു ചോദിക്കുന്നുണ്ട് എവിടേക്കാ നമ്മളു പോകുന്നതെന്ന് അതിനുത്തരം നൽകാൻ എന്തു കൊണ്ടോ വിലാസിനക്ക് തോന്നിയില്ല.

ഫ്ലൈയിറ്റിലായിരുന്നു യാത്ര ആദ്യത്തെ ഫ്ലൈറ്റ് യാത്ര. മോൾക്കിഷ്ടമായി ഫൈറ്റിറങ്ങി അവരുടെ ഫ്ലാറ്റിലേക്കുള്ള യാത്രയിൽ എന്തോ ഒരു ഭയം വിലാസിനിയെ വന്നു മൂടി. കാറിൻ്റെ പിൻ സീറ്റിൽ മോളേയും ചേർത്തു പിടിച്ചിരിക്കുമ്പോൾ വിലാസിനിക്ക് തോന്നി.വേണ്ടായിരുന്നു. പോരണ്ടായിരുന്നു.

എന്താ വിലാസിനി താനൊന്നും മിണ്ടാത്തത് – വീട്ടിൽ നിന്നിറങ്ങിയേ പിന്നെ നീ മിണ്ടിയിട്ടില്ലല്ലോ

എന്താ നിനക്ക് ഭയം തോന്നുന്നുണ്ടോ വരണ്ടായിരുന്നു എന്നു ഇപ്പോ തോന്നുന്നുണ്ടോ തൻ്റെ മനസ്സു വായിച്ചെടുത്തു പോലെ മേഡം ചോദിച്ചപ്പോൾ വിലാസിനിയുടെ ഭയം ഇരട്ടിയായി. മോളെ ഒന്നും കൂടി തൻ്റെ നെഞ്ചോടു ചേർത്തു പിടിച്ചു.

തുടരും…

Related Posts

Leave a Reply

Your email address will not be published. Required fields are marked *