കുടിയന്റെ കുടുംബം ~ ഭാഗം 05, എഴുത്ത്: ഷൈനി വർഗ്ഗീസ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

അവർ സഞ്ചരിച്ചിരുന്ന കാർ ഒരു വില്ലയുടെ മുന്നിലെത്തി നിന്നു. കാറിൽ ഇരുന്നു കൊണ്ടു തന്നെ വിലാസിനി പരിസരമാകെ ഒന്നു വീക്ഷിച്ചു പ്രൗഢി വിളിച്ചോതുന്ന ആധുനിക രീതിയിലുള്ള വില്ലയായിരുന്നു അത്.

മേരി ചേടത്തീടെ മൂത്തൻമകൻ അലക്സും ഭാര്യ നിതയും രണ്ടു കുട്ടികളുമാണ് ഇവിടെ താമസിക്കുന്നത്. ഇത്ര വലിയ വില്ലയുടെ ആവശ്യം. ഇവർക്കുണ്ടോ എന്നോർത്തു കൊണ്ടിരുന്ന വിലാസിനി

വീടെത്തി വിലാസിനി ഇറങ്ങിക്കോളു

വിലാസിനി മോളുടെ കൈയും പിടിച്ച് വിറയ്ക്കുന്ന കാലടികളോടെ കാറിൽ നിന്നും ഇറങ്ങി.

ഈ സമയം അലക്സ് വീടിൻ്റെ വാതിൽ തുറന്നകത്തു കയറി പിറകെ നിതയും കുട്ടികളും

വീടിനകത്തേക്കു കയറാതെ മടിച്ചു നിന്ന വിലാസിനിയോടായി നീത പറഞ്ഞു.

കേറി വാ വിലാസിനി എന്തിനാ മടിച്ചു നിൽക്കുന്നത്. നീ ഇന്നു മുതൽ ഇവിടാണ് താമസിക്കുന്നത്

മടിച്ചു മടിച്ചു വിലാസിനി വീടിനകത്തേക്കു കയറി മറ്റൊരു ലോകത്തെത്തിയ പ്രതീതി ആയിരുന്നു മോൾക്കും വിലാസിനിക്കും.

വാ നിനക്കും മോൾക്കുമുള്ള മുറി കാണിച്ചു തരാം വിലാസിനി നിതയുടെ പിന്നാലെ പോയി.

ദാ ഇതാണ് നിങ്ങളുടെ മുറി. നിങ്ങൾ കുളിച്ചു ഫ്രഷ് ആക് ഞാനുമൊന്ന് ഫ്രഷ് ആകട്ടെ അലക്സിനെ പറഞ്ഞു വിട്ട് കഴിക്കാനുള്ളതു പുറത്തൂന്ന് വാങ്ങിപ്പിക്കാം.

വിലാസിനി മുറിയിലൂടെ ഒന്നു കണ്ണോടിച്ചു. റൂം അറ്റാച്ചിടാണ്. ഭംഗിയായി വിരിച്ചിട്ടിരിക്കുന്ന ബെഡ്. കട്ടിലിനോടു ചേർന്ന് ഒരു മേശയും കസേരയും ഭിത്തിയിൽ വലിയൊരു ഷെൽഫ്. മോളാണങ്കിൽ എല്ലാം തൊട്ടും പിടിച്ചും നോക്കി നിൽക്കുന്നു.

ഇവിടാണോമ്മേ ഇനി മുതൽ നമ്മൾ താമസിക്കുന്നത്.

ഉം വിലാസിനി അലസമായൊന്നു മൂളി.

അപ്പോ ഞാനിനി എങ്ങനാമ്മേ സ്കൂളിൽ പോകുന്നത്.

അപ്പോഴാണ് വിലാസിനി ആ കാര്യം ഓർത്തത്. മോളുടെ ടി.സി പോലും വാങ്ങിയില്ലല്ലോന്ന്.

മാഡത്തിനൊടു ചോദിക്കണം മോളു

ഒരു വീട്ടുജോലിക്കാരിക്ക് താമസിക്കാൻ ഇത്ര വലിയ മുറിയോ എന്തിനായിരിക്കും ഇവർ എന്നെ ഇങ്ങോട് കൊണ്ടുവന്നത്. എന്തായാലും കാത്തിരുന്നു കാണാം.

വിലാസിനി പോയി കുളിച്ചു മോളെയും കുളിപ്പിച്ച് ഡ്രസ്സ് മാറ്റിച്ചു – വാതിൽ തുറന്ന് പുറത്തിറങ്ങി. അപ്പോഴെക്കും നിതയുടെ മക്കളായ ആനും ആൻഡ്രിയയും വന്ന് മോളൂനെ വന്നു കൈയിൽ പിടിച്ചു വലിച്ചു.

ഇല്ല ഞാൻ വരില്ല എന്നും പറഞ്ഞ് വിലാസിനിയുടെ സാരിയിൽ മുറുകെ പിടിച്ചു.

വാ നമുക്ക് കളിക്കാം.

ചെല്ലുമോളു ഇനി അവരാ മോൾടെ കൂട്ടുകാർ എന്നും പറഞ്ഞ് നിത വാത്സല്യത്തോടെ മോളൂ ൻ്റെ മുടിയിൽ തലോടി.

ഇല്ല ഞാനെൻ്റെ അമ്മേടെ കൂടെ കളിച്ചോളാമെന്നു പറഞ്ഞു മോളു വിലാസിനിയുടെ പിറകിലൊളിച്ചു.

ഇത്തിരി കഴിയുമ്പോൾ മോളു വരും പരിചയമില്ലാത്തോണ്ടാ അവളിപ്പോ ഇങ്ങനെ

എന്താ മോൾടെ പേര് നിത മോളു നോടായി ചോദിച്ചു

കൃഷ്ണപ്രിയ

നല്ല പേരാണല്ലോ പേരുപോലെ തന്നെ നല്ല സുന്ദരിക്കുട്ടിയും

അതു കേട്ടപ്പോ മോളു ചിരിച്ചു.

കൃഷ്ണപ്രിയക്ക് സ്കൂളിൽ പോകണ്ടെ എത്രയിലാ മോളു പഠിക്കുന്നത്.

2-ല്

എന്നാൽ നമുക്ക് രാവിലെ തന്നെ പോയി ചേച്ചിമാർ പഠിക്കുന്ന സ്കൂളിൽ അഡ്മിഷൻ എടുക്കാട്ടോ .ഭക്ഷണം കഴിച്ചിട്ട് നമുക്ക് പുറത്തു പോയി പുതിയ ബാഗും ഉടുപ്പും കുടയും എല്ലാം വാങ്ങണം

ഇതു കേട്ടപ്പോ മോളൂന് സന്തോഷമായി.

ആ സമയത്താണ് അലക്സ് വാതിൽ തുറന്ന കത്തേക്കു കയറിയത്. വലിയൊരു പൊതികൊണ്ടു വന്നു ഡൈനിംഗ് ടേബളിൽ വെച്ചു.

എല്ലാവരും വാ നമുക്ക് കഴിക്കാം കഴിച്ച് അല്പനേരം വിശ്രമിച്ചിട് evening നമുക്കൊന്നു പുറത്തു പോകണം

അലക്സും നിതയും കുട്ടികളും കഴിക്കാനിരുന്നു.

എന്താ വിലാസിനിയും കൃഷ്ണപ്രിയയും ഇരിക്കുന്നില്ലേ

ഞങ്ങള് പിന്നെ ഇരുന്നോളാം മേഡം. നിങ്ങൾ കഴിക്ക്

ഇവിടെ ഞങ്ങൾ നിങ്ങൾ എന്നൊന്നില്ല എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നു ടിവി കാണുന്നു. എല്ലാം ഒരുമിച്ച്

പിന്നെ ഈ മാഡം എന്നുള്ള വിളി നിർത്തണം എന്ന എൻ്റെ പേരു വിളിച്ചാ മതി.

ഉം ഇരിക്ക്.

വിലാസിനിയും ഇരുന്നു അവരോടൊപ്പം.

എല്ലാവരും ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ വിലാസിനി എല്ലാവരും കഴിച്ച പാത്രം എടുത്ത് കഴുകാനായി കിച്ചനിലേക്കു പോയി. പാത്രങ്ങളെല്ലാം സിങ്കില്ലിട്ടു വന്ന് ഡൈനിംഗ് ടേബിൾ തുടങ്ങാനായി തുടങ്ങി.

വിലാസിനി ഡൈനിംഗ് ടേബിൾ വൃത്തിയാക്കി ഡൈനിംഗ് റൂമും അടിച്ച് കിച്ചണിൽ ചെല്ലുമ്പോൾ നിത പാത്രം കഴുകുന്നതാണ് കണ്ടത്.

മാഡം എന്താ ഈ കാണിക്കുന്നത് ഞാൻ കഴുകാം

ഞാനിത്തിരി മുൻപ് പറഞ്ഞതെന്താന്ന് വിലാസിനിക്ക് മനസ്സിലായില്ലേ.

എന്താ മാഡം അല്ല ചേച്ചി.

ഇവിടെ എല്ലാവരും കൂടി ഒന്നിച്ചാണ് എല്ലാ കാര്യവും ചെയ്യുന്നത്. ഞാൻ മേഡവും നീ വേലക്കാരിയും അതു വേണ്ട ഇവിടെ. കേട്ടല്ലോ

കേട്ടു .

നിനക്കെത്ര വയസ്സായി ?നിത കഴുകി വെച്ച പാത്രങ്ങൾ തുടച്ചു വൃത്തിയാക്കുമ്പോളായിരുന്നു നിതയുടെ ആ ചോദ്യം

26

അപ്പോ നീ എന്നെ പേരു വിളിക്കണ്ട ചേച്ചീന്ന് വിളിച്ചാ മതിയെ

വിലാസിനി ഒന്നും മനസ്സിലാകാത്ത പോലെ നിതയുടെ മുഖത്തേക്കു നോക്കി.

എനിക്ക് 30 കഴിഞ്ഞു. അപ്പോ നീ എനിക്കു കുഞ്ഞനുജത്തിയാ. അതു പറയുമ്പോൾ നിതയുടെ ശബ്ദം ഇടറി നീ ഏതു വരെ പഠിച്ചു.

10 പാസ്സായി നല്ല മാർക്കുണ്ടായിരുന്നു.

ഉം ഇനി പോയി അല്പനേരം വിശ്രമിക്ക് evening പുറത്തൊന്നു പോകണം നിനക്ക് മാറിയുടുക്കാൻ ഡ്രസ്സൊന്നും അധികം കൊണ്ടു വന്നിട്ടില്ലാലോ പുറത്തു പോയി അത്യാവശ്യം കുറച്ച് സാധനങ്ങൾ വാങ്ങാം. ഇതും പറഞ്ഞ് മറുപടിക്ക് കാത്തുനിൽക്കാതെ നിത തൻ്റെ ബെഡ് റൂമിലേക്കു പോയി.

വിലാസിനി ഹാളിൽ ചെല്ലുമ്പോൾ മോളു അവരോടൊപ്പമിരുന്ന് കളിക്കുന്നതാണ് കണ്ടത്.

വിലാസിനി റൂമിലെത്തി ബെഡിൽ ഇരുന്ന് നല്ല പതുപതുത്ത ബെഡ് ഇതിൽ കിടാക്കാനുള്ള യോഗ്യത തനിക്കുണ്ടോ വിലാസിനിയുടെ മനസ്സിൻ്റെ കടിഞ്ഞാൺ പൊട്ടിച്ചു കൊണ്ട് അവളുടെ ചിന്ത നാട്ടിലേക്ക് പഞ്ഞു.

വാസു അണ്ണൻ അറിഞ്ഞിട്ടുണ്ടാകുമോ തന്നേയും മോളേയും കാണാതായ വിവരം അറിയുമ്പോൾ എന്തായിരിക്കുമോ ആവോ? എന്താകാനാ മോളും ഭാര്യയും പോയതിൻ്റെ സങ്കടത്തിന് കുടിക്കുന്ന ക ള്ളിൻ്റെ അളവ് കൂട്ടും അത്ര തന്നെ ഈ 8 വർഷത്തിനിടയ്ക്ക വാസു അണ്ണൻ ജയിലിൽ കിടന്ന ആ പതിന്നാലു ദിവസമേ വാസു അണ്ണനെ പിരിഞ്ഞിരിന്നിട്ടുള്ളു അടിച്ചാലും ഇടിച്ചാലും എത്ര വഴക്കുണ്ടാക്കിയാലും എന്നും വരുന്ന സമയം തെറ്റിയാൽ ഉള്ളിലൊരാന്തലാ .പിന്നെ വഴികണ്ണുമായി കാത്തിരിക്കും. വന്നു രണ്ടു ചീത്ത വിളി കേട്ടാലേ സമാധാനമുള്ളു. വെറുക്കാൻ കഴിയില്ല. കുറച്ചു നാളെങ്കിലും പൊന്നുപോലെ സ്നേഹിച്ചതല്ലേ മോളുടെ അച്ഛനായി പോയില്ലേ കുടിച്ചാലും തല്ലിയാലും കൂടെയുള്ളതൊരു ധൈര്യമായിരുന്നു. പക്ഷേ മോളു വളർന്നു വരുകയല്ലേ അവളെ സംരക്ഷിക്കണ്ട ഉത്തരവാദിത്വം എനിക്കില്ലേ അമ്മ തളർന്നു കിടപ്പിലായിരുന്നെങ്കിലും ഒരു സമാധാനം ഉണ്ടായിരുന്നു മോളുടെ അടുത്ത് അമ്മയുണ്ടല്ലോ എന്നുള്ള സമാധാനം അമ്മ പോലും ഇല്ലാത്ത ആ വീട്ടിൽ മോളെ ഒറ്റക്കാക്കി എങ്ങനെ ജോലിക്ക് പോകും. മോളെ പഠിപ്പിക്കാനും . കടം വിട്ടാനും മേരി ചേടത്തീടെ വീട്ടീന്ന് കിട്ടുന്നത് തികയില്ല. അതോർത്തപ്പോളാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.

ഓരോന്നോർത്ത് വിലാസിനി ഒന്നു മയങ്ങി

ഡോറിൽ തട്ടുന്ന ശബ്ദം കേട്ടാണ് വിലാസിനി കണ്ണു തുറന്നത്.

എഴുന്നേറ്റ് മൂടി വാരിക്കെട്ടി സാരി നേരയാക്കി ചെന്നു വാതിൽ തുറന്നു

നിതയാണ്

എന്താ ചേച്ചി

വേഗം ഒരുങ്ങ് നമുക്കൊന്ന് പുറത്തേക്കു പോയി വരാം. അതും പറഞ്ഞ് നിത പോയി.

കളിച്ചു കൊണ്ടിരുന്ന മോളെയും വിളിച്ചു കൊണ്ടുവന്ന് കൊണ്ടുവന്നതിൽ നല്ലൊരു സാരിയെടുത്തുടുത്തു. മേളേയും ഒരുക്കി പുറത്തിറങ്ങി വാതിൽ ചാരി അപ്പോളേക്കും അലക്സും നിതയും മക്കളും ഒരുങ്ങിയിറങ്ങി.

വലിയൊരു മാളിന് മുന്നിലാണ് കാറു ചെന്നു നിന്നത്.

ആദ്യം പോയത് മോൾക്കുള്ള സാധനങ്ങൾ വാങ്ങാനായി കിഡ്സ് കോർണറിലേക്കായിരുന്നു. മോൾക്കാവശ്യമുള്ള ബാഗ് കുട ചെരുപ്പുകൾ പിന്നെ അവൾക്കാവശ്യമുള്ളതെല്ലാം വാങ്ങി.

മോൾക്കായി ഫ്രോക്കുകളും ഫാഷൻ രീതിയിലുള്ള ഉടുപ്പുകളും വാങ്ങിക്കൂട്ടി.

വിലാസിനിക്കായി ഡ്രസ്സെടുക്കാൻ ചെന്നിടത്തു നിത പറഞ്ഞു.

ചുരിദാറിനുള്ള മെറ്റീരിയൽസ് എടുത്താൽ മതി. രണ്ടു മൂന്ന് റെഡിമെയ്ഡ് ചുരിദാർ എടുത്തിട്ട് ബാക്കി മെറ്റീരിയൽസാണ് എടുത്തത്.രണ്ടു മൂന്ന് സാരിയും എടുത്തു.

എല്ലാം വാങ്ങി പുറത്തു നിന്നും കഴിച്ചിട്ടാണ് വീട്ടിലക്ക് തിരിച്ചത്

*************

ഈ സമയം വാസു നാലു കാലിൽ ആടിയാടിയാണ് വീട്ടിലെത്തിയത് – മുറ്റത്തെത്തിയപ്പോൾ കണ്ടു വീടിനുള്ളിൽ ലൈറ്റ് ഇല്ലന്ന് .

എടി വിലാസിനി എടി

വാതിലിൽ ചവിട്ടി തുറക്കാനായി ശ്രമിച്ചു കൊണ്ടു വിളിച്ചു

തുറക്കടിവാതിൽ ആരെയാടി വീടിനകത്ത് ഒളിപ്പിച്ചു വെച്ചിരിക്കുന്നത്.

തള്ള ചത്തപ്പോ നിനക്ക് സൗകര്യമായല്ലോ അല്ലേടി പന്ന ##@@@ മോളെ. ഞാനിപ്പോ വരില്ലന്നു നീ ഓർത്തോ

വിണ്ടും വീണ്ടും വാസു വാതിലിൽ ആഞ്ഞു തൊഴിച്ചു. ക്ഷീണിച്ച വാസു തിണ്ണയിൽ കിടന്നുറങ്ങി.

നേരം വെളുത്തപ്പോ ആ നാട്ടിലാകെ വാർത്ത പരന്നു. വിലാസിനി മോളേയും കൂട്ടി ഏതോ ഒരുത്തൻ്റെ കൂടെ ഒളിച്ചോടി. കഥകൾ മെനയാൻ മിടുക്കരായ ആ നാട്ടുകാർ പല കഥയും പറഞ്ഞു.

അവൾ രക്ഷപ്പെട്ടന്നോർത്താ മതി എന്നു ഒരു കൂട്ടർ

ഇത്തിരി കുടിക്കുമെങ്കിലും അവളും മോളും എന്നു വെച്ചാൽ ജീവനായിരുന്നു അവന് എന്നു ചില കുടിയൻമാർ

വാസു തൻ്റെ ചങ്ങാതികളേയും കൂട്ടി കേണലിൻ്റെ വീട്ടിലെത്തി.

ഇറക്കി വിട ടാ എൻ്റെ ഭാര്യയേയും മോളേയും

വീടിന് മുന്നിൽ ബഹളം കേട്ട് കേണലും ഭാര്യയും പുറത്തേക്കിറങ്ങി വന്നു.

എന്താടാ നിനക്ക് വേണ്ടത്

എൻ്റെ ഭാര്യയേയും മോളേയും

നീ നിൻ്റെ വീട്ടിലന്വേഷിക്കടാ അവരെ.

അവരവിടെയില്ലാ അവിരു ഇവിടെ ഉണ്ട് ഇറക്കിവിടടോ അവളെ

മോളേയും ഭാര്യയേയും കണ്ടില്ലങ്കിൽ നീ കൊണ്ടുപോയി കേസു കൊടുക്കണം അല്ലാതെ ഇവിടെ വന്ന് ബഹളം വെയ്ക്കുകയല്ല വേണ്ടത്.

കൊടുക്കൂടാ കള്ള കിളവാ ഞാൻ പോകുവാ പോലീസ് സ്റ്റേഷനിലേക്ക് അവരു ചോദിക്കുമ്പോൾ നീ പറഞ്ഞാ മതി അവരെവിടെയുണ്ടന്ന്.

നീ കൊണ്ടുപോയി കേസു കൊടുക്ക് പോലീസുകാർ വരുമ്പോ ഞാൻ പറഞ്ഞോളാം ഇന്നലെ നീ ഇടിച്ചതിൻ്റേയും തല്ലിയതിനേറെയും കഥ. തെളിവിനായി ഞാൻ ഫോട്ടോയും കൊടുക്കും. അതു കാണുമ്പോൾ പോലീസ് നിന്നെ കൊണ്ടു പൊയ്ക്കോളും. കൂട്ടുകാർക്കിട്ടു കിട്ടും.

ഇതു കേട്ട് ഭയന്നു കൂട്ടുവന്നവർ ഓടി. പിറകെ വാസുവും

**********************

ഈ സമയം നിത വിലാസിനിയേയും കൃഷണപ്രിയയേയും കൂട്ടി സ്കൂളിലേക്ക് പോയി. നിതയാണ് അഡ്മിഷനും വേണ്ടുന്ന എല്ലാം ചെയ്തതു. മോളെ സ്കൂളിലാക്കി നിതയും വിലാസിനിയും കൂടി കയറിയ കാറു ചെന്നു ചെന്നത് അടഞ്ഞുകിടക്കുന്ന പഴയ ഒരു കെട്ടിടത്തിന് മുന്നിലാണ്.

തുടരും…

Related Posts

Leave a Reply

Your email address will not be published. Required fields are marked *