കുടിയന്റെ കുടുംബം ~ അവസാനഭാഗം (06), എഴുത്ത്: ഷൈനി വർഗ്ഗീസ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

നിറഞ്ഞ സന്തോഷത്തോടെയാണ് വിലാസിനി തിരികെ വീട്ടിൽ എത്തിയത്. തൻ്റെ ജീവിതത്തിലെ മറ്റൊരാദ്ധ്യായം ഇവിടെ തുടങ്ങുകയാണ് നന്നായി പരിശ്രമിച്ചാൽ വിജയിക്കാം എന്നൊരാത്മവിശ്വാസം തോന്നി. തൻ്റെ കഴിവിൽ വിശ്വസിച്ചു കൊണ്ട് പുതിയൊരാകാശവും പുതിയൊരു ഭൂമിയും സ്വപ്നം കണ്ടു വിലാസിനി.

അങ്ങനെ ആഴ്ചകളും മാസങ്ങളും കടന്നു പോയി.

********************

ഇന്നലെ ബാറിൽ നടന്ന കത്തികുത്തിൽ വാസുവിന് കുത്തേറ്റു .ചോര വാർന്നു കിടന്ന വാസുവിനെ ആശുപത്രിലെത്തിക്കാൻ ആരും തയ്യാറായില്ല. പോലീസെത്തിയാണ് വാസുവിനെ ആശുപത്രിയിലേക്കു കൊണ്ടുപോയി

ലീല ചേച്ചീടെ ഭർത്താവ് താൻ കേട്ട വാർത്ത ലീല ചേച്ചിയോടു പറഞ്ഞു.

എന്നിട്ട്

സീരിയസ് ആണന്നറിയാൻ കഴിഞ്ഞത്.

വിലാസിനി എവിടായാണന്ന് അറിഞ്ഞിരുന്നെങ്കിൽ അറിയിക്കാമായിരുന്നല്ലോ

അവൾ ഇട്ടിട്ടു പോയതല്ലേ നീ പോയി കേണലിനോട് വിവരം പറ വിലാസിനി എവിടെയുണ്ടന്ന് അവർക്കറിയാമെങ്കിൽ അവരറിയിക്കട്ടെ.

അതു ശരിയാ ഞാൻ പോയി പറഞ്ഞിട്ടു വരാം

അന്ന് എല്ലാവർക്കുമൊരു ചർച്ചാ വിഷയമായിരുന്നു വാസുവിന് കുത്തേറ്റത്.

ചെന്നു വാങ്ങിയതാണന്നാ പറയുന്നത്.

അവനതു തന്നെ വേണം ആ തള്ളേടെ ശാപമാണ്.

തീർന്നു പോകൂന്നാ പറയണകേട്ടത്

അവളു രക്ഷപ്പെട്ടു.

തള്ള ചവാൻ നോക്കിയിരിക്കുകയായിരുന്നു അവള് പോകാൻ.

അങ്ങനെ നീണ്ടു പോയി ആളുകളുടെ സംസാരം

ചേട്ടൻമാരെ വിവരം അറിയിക്കാൻ സോമനും കൂട്ടരും പോയിട്ടുണ്ട് മരിക്കുന്നതിന് മുൻപ് അവരൊന്നു വന്നു കാണട്ടെ.

കേണലിനോട് വിവരം പറയാൻ ചെന്ന ലീല ചേച്ചിയോട് കേണൽ തട്ടി കയറി

ഇതെല്ലാം വന്ന് ഇവിടെ പറയുന്നതെന്തിനാ വാസു എൻ്റെ മോനാണോ അതോ മരുമോനോ

അല്ല വിലാസിനി എവിടെയുണ്ടന്നറിഞ്ഞിരുന്നെങ്കിൽ മോളെ ഒന്നുകൊണ്ടുവന്നു കാണിക്കാൻ പറയാമായിരുന്നു.

ഞാനെങ്ങനെ അറിയും വിലാസിനി എവിടെയുണ്ടന്ന് എന്നോടു പറഞ്ഞിട്ടല്ല അവളു പോയത്.

നിരാശയോടെ പിന്തിരിഞ്ഞ ലീലയെ കേണൽ തിരികെ വിളിച്ചു.

അവൻ ഏതാശുപത്രിയിലാണന്നാ പറഞ്ഞത്

മെഡിക്കൽ കോളേജിൽ സീരിയസ് ആണന്നാ പറയുന്ന കേട്ടത്. ഐ സി യു വിലാണ്.

ഉം പൊയ്ക്കോ.

വീട്ടിൽ തിരിച്ചെത്തിയ ലിലയോട് ഭർത്താവും അയൽപക്കക്കാരും ചോദിച്ചു.

എന്തേലും വിവരം കിട്ടിയോ

ഇല്ല കേണലിന് അറിയില്ല

അവൻ വരുത്തിവെച്ചതല്ലേ. അവസാനമായി മോളെ ഒന്നു കാണാനുള്ള ഭാഗ്യം അവനില്ലാണ്ടായി.

ചേട്ടൻമാരോട് വിവരം പറയാൻ പോയ സോമനും കൂട്ടരും നിരാശയോടെയാണ് തിരിച്ചെത്തിയത്.

അവർക്ക് അങ്ങനെയൊരു സഹോദരനില്ലന്ന്‌. ഇനി ഈക്കാര്യം പറഞ്ഞ് ആരും അവിടെ ചെല്ലുതെന്നും കൂടി പറഞ്ഞു വിട്ടു.

വാസുവിൻ്റെ നില വഷളായി തന്നെ തുടർന്നു.

24 വെട്ട് ഉണ്ട് വയറ്റിലെ മുറിവിൽ 20 സ്റ്റിച്ചോളം ഉണ്ടന്നാ പറയുന്ന കേട്ടത്.അല്ലാതെ വേറേയും പിന്നെ ചോര വാർന്ന് എത്ര നേരമാ കിടന്നത്.

എല്ലാ കുടിയൻമാരുടെയും അവസ്ഥ ഇതൊക്കെ തന്നെ

രണ്ടു ദിവസം കഴിഞ്ഞ് അന്നൊരു വാർത്ത കേട്ടാണ് ആ നാട്ടുകാർ ഉണർന്നത്.

വാസുവിന് ബോധം വീണു അപകടനില തരണം ചെയ്തു.

ബോധം വീണപ്പോ മുതൽ അവൻ ബഹളമാണ് ഡോക്ടർമാരെയും നേഴ്സുമാരേയും ചീത്ത വിളിക്കുകയാണ്

അവനു കുടിക്കാൻ ക ള്ളു വേണമെന്ന്

ആശുപത്രിയിൽ കൂട്ടിരുന്ന കൂട്ടുകാർക്ക് മടുപ്പ് തോന്നി തുടങ്ങി.

ഭാര്യക്കും വേണ്ട ചേട്ടൻമാർക്കും വേണ്ട പിന്നെ നമ്മളെന്തിനാ ഇവിടെ കാത്തുകെട്ടി കിടക്കുന്നത്. നമ്മളിവിടെ നിന്നാൽ ഇനി എല്ലാം നമ്മുടെ തലയിലാവും. കുടിയൻമാരായ കൂട്ടുകാരും അവിടുന്നിറങ്ങി.

വാർഡിലേക്ക് വാസുവിനെ മാറ്റിയതറിഞ്ഞ് ലീല ചേച്ചിയും ഭർത്താവും രാവിലെ തന്നെ വാസുവിനെ കാണാനായി പുറപ്പെട്ടു.

ബാറിൽ വെച്ച് കുത്തേറ്റ വാസു ഏതു വാർഡിലാ സിസ്റ്റർ കിടക്കുന്നത്. എൻക്വയറിയിൽ കേറി ലില അനോഷിച്ചു.

നിങ്ങൾ വാസുവിൻ്റെ ആരാണ്

അയൽപക്കത്തുള്ളതാ

നിങ്ങൾ ഇവിടെ വന്ന സ്ഥിതിക്ക് കാര്യങ്ങൾ തുറന്നു പറയാം വാസു ഇന്നലെ രാത്രി വരെ വാർഡിൽ ഉണ്ടായിരുന്നു. മദ്യം വേണമെന്നും പറഞ്ഞ് ഭയങ്കര ബഹളമായിരുന്നു. രാവിലെ ഡ്യൂട്ടി നേഴസ് ഇഞ്ചക്ഷൻ എടുക്കാൻ ചെന്നപ്പോ അയാളു ബെഡിൽ ഇല്ല

എന്താ ഈ പറയുന്നത് ബെഡിൽ ആളില്ലന്നോ പിന്നെ എവിടെ പോയി

അറിയില്ല. ഞങ്ങൾ ഇവിടെല്ലാം അനോഷിച്ചു.പോലീസിൽ അറിയിച്ചിട്ടുണ്ട്. പിന്നെ അയാൾക്ക് ആരും ഇല്ലാത്തവനാണന്നു തോന്നുന്നു. മദ്യം കുടിക്കാൻ പോയതാണന്നു തോന്നുന്നു.

പിറ്റേന്നും അതിനടുത്ത ദിവസങ്ങളിലൊന്നും വാസുവിനെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല

വാസുവിനെ പിന്നെ ആരും ആ നാട്ടിൽ കണ്ടില്ല. പതുക്കെ പതുക്കെ എല്ലാവരും വാസുവിനേയും വിലാസിനിയേയും മറന്നു

************************

രണ്ടു വർഷം കഴിഞ്ഞൊരു ദിവസം ടിവിയിലെ വാർത്ത കാണുകയായിരുന്നു ലീല ചേച്ചിയും കുടുംബവും.

ഈ വർഷത്തെ ദേശിയ അവാർഡുകൾ പ്രഖ്യാപിച്ചു ഏറ്റവും മികച്ച തൊഴിൽ സംരഭക അവാർഡ് മലയാളി വനിത വിലാസിനിക്ക് .വാർത്തൊക്കൊപ്പം വിലാസിനിയുടെ ഫോട്ടോയും ടിവിയിൽ തെളിഞ്ഞു

ദേ നോക്കിയേമ്മേ അതു നമ്മുടെ വിലാസിനിചേച്ചിയല്ലേ. ലിലയുടെ മകൾ ശ്രുതി ടിവിയുടെ വോളിയം കൂട്ടിവെച്ചു –

ങാ ശരിയാണല്ലോ ഇത് വിലാസിനിയാണല്ലോ

സ്വന്തം പ്രയതനം കൊണ്ട് താൻ പഠിച്ച കൈ തൊഴിൽ കൈമുതലാക്കി കൊണ്ട്. ഉയന്നു വന്നവളാണ് ശ്രീമതി വിലാസിനി. DMK യുടെ ഉത്പന്നം ഇന്ന് ഇന്ത്യയുടെ ഏതു മുക്കിലും മൂലയിലും ലഭ്യമാണ്. പ്രധാന പട്ടണങ്ങളിലെല്ലാം DMK യുടെ പ്രവർത്തിക്കുന്നുണ്ട്.

എന്താടി ഈ DMK

അത് അമ്മേ ഒരു കമ്പനിയാണമ്മേ .ചുരിദാർ നൈറ്റി കുട്ടികളുടെ ഫ്രോക്ക് അതു പോലെ സ്ത്രികളുടെയും കുട്ടികളുടെയും എല്ലാ തരത്തിലുള്ള ഡ്രസ്സുകളും ഇന്ന് എല്ലാവരും ചോദിച്ചു വാങ്ങുന്നത് DMK യുടെ ബ്രാർഡാണ് വിലയും തുച്ഛം ഗുണമോ മെച്ചം.

കൊള്ളാലോ അന്ന് അവളോടി പോയത് ഇതിൻ്റെ മുതലാളീടെ കൂടെയാണോ

അമ്മയൊന്നു മിണ്ടാതിരിക്കുന്നുണ്ടോ

****************

ടിവിയിലെ വാർത്ത കേട്ട വിലാസിനി നിതയെ പോയി കെട്ടി പിടിച്ചു.

ഈ അവാർഡിന് ഞാനല്ല അർഹ ചേച്ചിയാണ്

അല്ല ഇതു നിനക്കു മാത്രം കിട്ടിയതാണ് നിൻ്റെ കഴിവിനുള്ള അംഗീകാരമാണ് ഈ അവാർഡ്.

ചേച്ചീടെ സ്ഥാപനം ചേച്ചീടെ ക്യാഷ് ബുദ്ധിയും ചേച്ചീടെ എല്ലാം

നിന്നോട് ഞാനിവിടെ വന്ന അന്നു പറഞ്ഞതല്ലേ നീ ഞാൻ എന്ന വേർതിരിവ് ഇവിടെയില്ലന്ന്

അതു പിന്നെ ചേച്ചി.

എടി അന്ന് അലക്സിൻ്റെ വീട്ടിൽ വെച്ച് അമ്മ നിന്നെ കുറിച്ച് പറഞ്ഞപ്പോൾ നിൻ്റെ കഴിവിനെ കുറിച്ചും പറഞ്ഞു. നന്നായി തയ്ക്കുമെന്ന് .അതാണ് നിന്നോട് എൻ്റെ കൂടെ ഡൽഹിക്ക് പോരെ എന്നു പറഞ്ഞത്. അന്നു പറഞ്ഞപ്പോ നിനക്ക് താത്പര്യമില്ല. പക്ഷേ നിനക്ക് വരേണ്ടി വന്നില്ലേ

നീ പോയി റഡിയാക് സമയത്തിന് മുൻപ് നമുക്കവിടെ എത്തണം.

വേഗം പോയി റെഡിയായിചേച്ചിക്കൊപ്പം യാത്ര ചെയ്യുമ്പോൾ തൻ്റെ മനസു രണ്ടു വർഷം മുൻപുള്ള ആ ദിവസത്തിലേക്ക് ഓടിപ്പോയി.

അടഞ്ഞുകിടക്കുന്ന വലിയൊരു കെട്ടിടത്തിനു മുന്നിലായി നിത ചേച്ചി കാർ നിറുത്തി എന്നോടും ഇറങ്ങാൻ പറഞ്ഞപ്പോ അല്പം പേടി തോന്നി.

ആകെട്ടിടത്തിൻ്റെ വാതിൽ തുറന്നകത്തു കയറി പെയിൻറടിച്ച് വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. രണ്ടു വലിയ ഫോട്ടോകൾ മാലിയിട്ടുവെച്ചിരിക്കുന്നു.

ചേച്ചി ആ ഫോട്ടോക്കു മുന്നിൽ ഒരു നിമിഷം കൈകൾ കൂപ്പി നിന്നു. നിറഞ്ഞു വന്ന നീർകണങ്ങൾ തുടച്ച് എൻ്റെ നേരെ തിരിഞ്ഞു

ഇത് ആരൊക്കെയാണന്ന് മനസ്സിലായോ നിനക്ക്

ഇല്ല

ഇതെൻ്റെ ഡാഡിയും അനിയത്തിയുമാണ്.

വളരെ സന്തോഷത്തോടെയാണ് ഡാഡിയും മമ്മയും ഞങ്ങൾ രണ്ടു മക്കളും ജീവിച്ചു പോന്നത്.ആ സന്തോഷത്തിന് കരിനിഴൽ വീണത് പെട്ടൊന്നു ദിവസമാണ് മമ്മയുടെ മരണം അറ്റാക്കായിരുന്നു. ബിസിനസ്സ്മാനായിരുന്ന ഡാഡിയെ തകർത്തു കളഞ്ഞു മമ്മയുടെ മരണം ഡാഡി തൻ്റെ ദുഃഖം മറക്കാൻ തിരഞ്ഞെടുത്ത വഴിയാണ് മദ്യപാനം അതിന് ഇര ആയതാണ് എൻ്റെ അനിയത്തി നീന

ഫാഷൻ ഡിസൈനിംഗ് പഠിച്ചു കൊണ്ടിരുന്ന ക്ലാസെല്ലാം കഴിഞ്ഞ് എക്സാമും കഴിഞ്ഞ നീനയെ ഹോസ്റ്റലിൽ നിന്നും കൂട്ടാൻ പോയതാണ് ഡാഡി മദ്യപിച്ച് വണ്ടിയോടിച്ച ഡാഡിയുടെ കൈയിൽ നിന്ന് എപ്പഴോ വണ്ടിയുടെ നിയന്ത്രണം വിട്ടു. എതിരെ വന്ന ലോറിയിലിടിച്ച് വണ്ടി മറിച്ചു. തത്ക്ഷണം തന്നെ എൻ്റെ നീന

ഗുരുതരമായ പരിക്കുപറ്റി ആശുപത്രിയിലായ ഡാഡിയും എന്നെ വിട്ടു പോയി മാനസികനില തെറ്റിയ എന്നെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയത് അലക്സാണ്.

എൻ്റെ നീനയുടെ വലിയൊരു സ്വപ്നമായിരുന്നു സ്ത്രികൾക്കും കുട്ടികൾക്കും വേണ്ടി സ്വന്തമായി ഡിസൈൻ ചെയ്ത ട്രെൻഡിംഗ് വസ്ത്രങ്ങളുടെ ഒരു ശേഖരം. മാറുന്ന കാലത്തിനനുസരിച്ചുള്ള മാറ്റം ഡ്രസ്സിലും വേണമെന്നാവളാഗ്രഹിച്ചു. അവൾ പഠിച്ചിറങ്ങുമ്പോളെക്കും ഉത്ഘാടനം ചെയ്യാൻ പണിത് ഇട്ടാതാണി ഈ കെട്ടിടം.

ഞാൻ ഈ കെട്ടിടത്തിൻ്റെ താക്കോൽ നിന്നെ ഏൽപ്പിക്കുകയാണ്. നിൻ്റെ കഴിവിൽ എനിക്കു വിശ്വാസമാണ്.

നിതയോടൊപ്പം വിലാസിനിആ കെട്ടിടം കേറി കണ്ടു. രണ്ടു നില കെട്ടിടമാണ്. താഴത്തെ നിലയിൽ വിവിധ തരത്തിലുള്ള തയ്യൽ മെഷീനുകൾ അറേഞ്ച് ചെയ്തിട്ടിരുന്നു മുകളിലെ നിലയിൽ തുണികൾ അടുക്കി വെയ്ക്കാനുള്ള ഷെൽഫുകളും ഒരുക്കിയിരുന്നു.

അവിടെ നിന്നിറങ്ങിയ ഞങ്ങളുടെ കാറു ചെന്നു നിന്നത് ഫാഷൻ ഡിസൈനിംഗ് പഠിപ്പിക്കുന്ന ഒരു സെൻ്ററിൻ്റെ മുന്നിലായിരുന്നു. അവിടെ എനിക്കായി ഒരു അഡ്മിഷൻ എടുത്തിട്ടാണ് അവിടെ നിന്നും ഇറങ്ങിയത്.

ഡൽഹിയിലെ ചേരിപ്രദേശത്ത് പഠനം കഴിഞ്ഞിരിക്കുന്ന പെൺകുട്ടികളെ കണ്ടെത്തി അവർക്ക് സൗജന്യമായി തയ്യൽ പരിശീലനം കൊടുത്തുകൊണ്ട് നീനയുടെ സ്വപ്ന സാക്ഷാത്ക്കാരത്തിന് തുടക്കമിട്ടു. തയ്യൽ പഠിച്ചിറങ്ങിയ കുട്ടികൾ തുന്നിക്കൂട്ടിയ വസ്ത്രങ്ങളുമായി തൊഴിലില്ലാത്ത ചെറുപ്പക്കാരെ കണ്ടെത്തി വഴിയോര കച്ചവടത്തിനായി പറഞ്ഞയച്ചു. തുണിയുടെ മേന്മയും തയ്യലിൻ്റെ പ്രത്യേകതയും ഫാഷൻ രംഗത്തുള്ള വെറൈറ്റിയും വഴിയോര കച്ചവടങ്ങൾ ചെറിയ ചെറിയ ടെക്സ്റ്റൈൽസ് ഷേപ്പായി മാറാൻ അധികനാൾ വേണ്ടി വന്നില്ല. പിന്നെയൊരു കുതിച്ചു കയറ്റമായിരുന്നു. DMK ബ്രാൻഡുകളുടെ

ഇതിനിടയിലാണ് ഒരിക്കൽ കേണലും മേരി ചേടത്തിയും ഡൽഹിക്ക് വരുന്നത് കൂടെ മറ്റൊരാളുമുണ്ടായിരുന്നു.

വാസു അണ്ണൻ.

അന്ന് ആശുപത്രിയിൽ നിന്നിറങ്ങി പോയ വാസു അണ്ണനെ കേണലിൻ്റെ ആളുകൾ കേണലിൻ്റെ നിർദ്ദേശപ്രകാരമാണ് ഒരാശ്രമത്തിലെത്തിച്ചത്. അതൊരു ഡീ അഡിക്ഷൻ സെൻ്റർ ആയിരുന്നു. ധ്യാനവും യോഗയും നീണ്ട കാലത്തെ ചികിത്സയും അതോടൊപ്പം കൗൺസിലിംഗും നടത്തി പുതിയൊരാളായിട്ടാണ് വാസു അണ്ണനെ അവരെവിടെ എത്തിച്ചത്.

എനിക്കെൻ്റെ പഴയ വാസു അണ്ണനെ തിരികെ കിട്ടിയപ്പോൾ സന്തോഷമിരട്ടിയായി. മോൾക്ക് അച്ഛനെ കണ്ടപ്പോൾ സന്തോഷമായി. ആദ്യമൊക്കെ അച്ഛൻ്റെ അടുത്ത് അടുക്കാൻ മടിച്ചു നിന്ന മോൾ ഒരച്ഛൻ്റെ സ്നേഹവും വാത്സല്യവും കിട്ടിയപ്പോൾ പിന്നെ അവൾക്കു എന്നെ വേണ്ടാതായി അത് എന്നെ സന്തോഷിപ്പിച്ചേയുള്ളു.

അച്ഛൻ മോളെ സ്നേഹിക്കാനും മോളു അച്ഛനെ സ്നേഹിക്കാനും മത്സരിക്കുകയായിരുന്നു.

അങ്ങനെ വാസു അണ്ണൻ്റെ നിർദ്ദേശപ്രകാരമാണ് സ്ത്രീകൾക്കാവശ്യമായ കിച്ചൺ സെറ്റുകൾ DMK യുടെ ബ്രാൻഡിൽ ഇറക്കാൻ തുടങ്ങിയത്.അതിൻ്റെ ചുമതല വാസു അണ്ണനാണ്.

DMK യുടെ ബ്രാൻഡുകൾ ഒറ്റ ഷോറൂമിൽ നിന്ന് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ തുടങ്ങുന്ന ഷോപ്പിംഗ് മാളിൻ്റെ ഉത്ഘാടനമാണ് ഇന്ന് .അവിടേക്കാണ് ഈ യാത്ര അലക്സാച്ചായനും വാസു അണ്ണനും രണ്ടു ദിവസമായി അവിടെയാണ്.

അടുത്തയാഴ്ച കേരളത്തിലും ഉത്ഘാടനം ചെയ്യുന്നുണ്ട് പുതിയൊരുഷോപ്പിംഗ് മാൾ

ഓരോന്നു ചിന്തിച്ചിരുന്ന് സ്ഥലത്തെത്തിയത് അറിഞ്ഞില്ല.

ഉത്ഘാടനം ചെയ്യാനെത്തിയത് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ആയിരുന്നു.

ഉത്ഘാടനം കഴിഞ്ഞ് ചടങ്ങെല്ലാം കഴിഞ്ഞപ്പോൾ ഷോപ്പിംഗ് മാളിൽ നല്ല തിരക്കായി.

അലക്സ് ഇച്ചായൻ വാസു അണ്ണനേയും കൂട്ടി ഞങ്ങളുടെ അടുത്തക്കെത്തി.

നിങ്ങൾ ഇന്നേ പുറപ്പെട്ടോളൂ. അവിടെ പോയി ഉത്ഘാടനത്തിനു വേണ്ട കാര്യങ്ങൾ ചെയ്യു.ഞങ്ങൾ തലേന്ന് എത്തിക്കോളാം വെറുതെ കുട്ടികളുടെ ക്ലാസ്സ് കളയണ്ട.

വാസുവും വിലാസിനിയും അന്നു തന്നെ കേരളത്തിലേക്ക് പുറപ്പെട്ടു.

വിലാസിനിയുടെ വീടിന് മുന്നിൽ കാറു കിടക്കുന്നതു കണ്ട് നാട്ടുകാരെല്ലാം അങ്ങോടു വന്നു. വീടിന് മുന്നിൽ നിൽക്കുന്ന വിലാസിനിയെ കണ്ട് ആളുകൾ പകച്ചു പോയി. ഇവിടെ നിന്നു പോയ വിലാസിനി ആയിരുന്നില്ല. കെട്ടിലും മട്ടിലും എല്ലാം ഇരുത്തം വന്നൊരു പ്രൗഢയായൊരു സ്ത്രി.

നീ ഒറ്റക്കേയുള്ളോ വിലാസിനി

അല്ല കൂടെ ഭർത്താവും ഉണ്ട്.

പുതിയതോ അതോ പഴയതോ അവിടെ കൂടിയിരുന്നവരിൽ നിന്നാരോ വിളിച്ചു ചോദിച്ചു.

ആർക്കാഡാ അറിയേണ്ടത് വാ കാണിച്ചു തരാം. വിലാസിനി ചോദിക്കുന്നതു കേട്ട് എല്ലാവരും നിശബദ്ധരായി.

ആ സമയം വീടിനുള്ളിൽ നിന്നും കറുത്ത ജുബ്ബയും കറുത്ത കര മുണ്ടും ഉടുത്ത ഒരു ചെറുപ്പക്കാരൻ ഇറങ്ങി വന്നു.

അവിടെ കൂടിയിരുന്നവരുടെ ചുണ്ടുകൾ പിറുപിറുത്തു

വാസു

കണ്ടോളു ഇതാണ് എൻ്റെ പഴയ ഭർത്താവ് എൻ്റെ പുതിയ വാസു അണ്ണൻ.

ആളുകളെല്ലാം അത്ഭുതപ്പെട്ടു പോയി.

ആളുകൾ നോക്കിനിൽക്കെ വാസുവും വിലാസനിയും കാറിൽ കയറി പോയി.

പുതിയ ഷോറുമിലേക്ക് വിവിധ തസ്തികയിലേക്കുള്ള ഇൻ്റർവ്യം നടക്കുന്ന സ്ഥലം

വാസു അണ്ണനും വിലാസിനിയും കേണലും ആണ് ഇൻ്റർവ്യം നടത്തുന്നത്

ശ്രുതിക്കാണ് ബിൽ സെക്ഷനിൽ ജോലി കിട്ടിയത്.അങ്ങനെ ആ നാട്ടിലെ തൊഴിലില്ലാത്തതും കഴിവുള്ളതുമായ ചെറുപ്പക്കാരെ വിവിധ തസ്തികകളിൽ നിയമിച്ചു.

ഇനി മാനേജർ തസ്തികയിലേക്കുള്ള നിയമനമാണ് നടക്കേണ്ടത്‌

അതിനായി തങ്ങളുടെ മുന്നിൽ ആദ്യം എത്തിയത്.വാസുവിൻ്റെ ജേഷ്ഠനായിരുന്നു.എന്നാൽ വാസു കണ്ട പരിചയം പോലും കാണിച്ചില്ല.

വാസുവിനേയും വിലാസിനിയേയും അവിടെ കണ്ട ജേഷ്ഠൻ അതീവ സന്തോഷത്തോടെ വിളിച്ചു.

മോനെ വാസു

ആരാ മനസ്സിലായില്ലാലോ

പരിഹസിച്ചതാണന്നറിയാത്ത ജേഷ്ടൻ

ങേ എടാ ഇതു ഞാനാ മോനെ നിൻ്റെ ഏട്ടൻ.

എനിക്ക് ഇങ്ങനെ ഒരു ചേട്ടനില്ല’

മാനേജരായി കഴിവുള്ള നല്ലൊരാളെ നിയമിച്ച് ഇൻ്റർവ്യ കഴിഞ്ഞ്വാസുവും വിലാസിനിയും കേണലും കാറിനടുത്ത് എത്തിയപ്പോൾ കാറിനടുത്തായി ഏട്ടൻമാരും സഹോദരിയും തൻ്റെ കുഞ്ഞനുജനെ കാണാതായി കാത്തു നിൽക്കുന്നുണ്ടായിരുന്നു.എന്നാൽ വാസു അവരെ കണ്ടിടും കാണാത്ത മട്ടിൽ കാറിൽ കയറി പോയി.

ഒരാഴ്ച കഴിഞ്ഞ ഒരു ദിവസം ഭവാനിസ് മാളിൻ്റെ ഉത്ഘാടനം തൊഴിൽ വകുപ്പ് മന്ത്രി ഉത്ഘാടനം ചെയ്തു. തിരിച്ച് ഡൽഹിക്കു പോകാനായി ഫ്ലൈറ്റിലിരിക്കുമ്പോൾ വിലാസിനി ചോദിച്ചു.

വാസു അണ്ണൻ നാട്ടിൽ ചെന്നിട്ടെന്താ പഴയ കൂട്ടുകാരെ കാണാൻ പോകാത്തത്.

വേണ്ട ഇനി പഴയ ജീവിതത്തിലേക്കൊരു തിരിഞ്ഞുനോട്ടം എനിക്ക് ഓർക്കാൻ വയ്യ.

നീയും അമ്മയും എൻ്റെ മോളും കഷ്ടപ്പെട്ടതോർക്കുമ്പോൾ ഞാൻ നഷ്ടപ്പെടുത്തിയത് എന്തൊക്കെയാണെന്ന് ഞാനിപ്പോ തിരിച്ചറിയുന്നു. നീയും അമ്മയും മാത്രമാണ് ഞാൻ ക ള്ളുകുടി നിർത്തണമെന്ന് ആഗ്രഹിച്ചത്. ബാക്കി എല്ലാവരും ഞാനൊരു മുഴുക്കുടിയൻ ആകണമെന്നാഗ്രഹിച്ചവരാ ഒരു ഭാര്യക്കേ ഇത്രയും സഹിക്കാൻ പറ്റു. ഇനി വേണ്ട ഞാൻ കാരണം ഒരിക്കലും ഈ കണ്ണു നിറയാൻ പാടില്ല.

ഡൽഹിയിലെത്തി കഴിഞ്ഞപ്പോൾ നിത ചേച്ചി DMK ബ്രാൻഡിൻ്റെ എല്ലാ ഉത്പന്നത്തിൻ്റേയും സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം വിലാസിനിയുടെ പേരിൽ എഴുതി കൊടുത്തു.

ഇന്ന് വിലാസനിയും വാസുവും പുതുതായി വാങ്ങിയ ഫ്ലാറ്റിൻ്റെ warming ആണ്. ആഘോഷമെല്ലാം കഴിഞ്ഞ് എല്ലാവരും പോയി കഴിഞ്ഞപ്പോൾ വിലാസ നി കുളി കഴിഞ്ഞ് ബെഡ് റൂമിലെത്തുമ്പോൾ വാസു ഉറങ്ങാതെ ലാപ്പും നോക്കിയിരിക്കുകയായിരുന്നു.വാസുവിനൊപ്പം ലാപ്പിൽ നോക്കിയിരിക്കുന്ന മോളോട്

മോളെ സമയം ഒരുപാടായി പോയി കിടന്നേ

അമ്മേ ഇത്തിരി നേരം കൂടി

വേണ്ട വേണ്ട ഇനി നാളെ

മോളെ ഉറങ്ങാനായി പറഞ്ഞു വിട്ട വിലാസിനി കണ്ണാടിക്കു മുന്നിൽ നിന്നു മുടി മിനുക്കുകയായിരുന്നു.

നേർത്തൊരു നൈറ്റ് ഗ്രൗണായിരുന്നു വിലാസിനിയുടെ വേഷം

വാസു അണ്ണൻ ഉറങ്ങുന്നില്ലേ കണ്ണാടി മുന്നിൽ നിന്നു കൊണ്ട് വിലാസനി ചോദിച്ചു

വാസു തലതിരിച്ച് നോക്കുമ്പോൾ പുറം തിരിഞ്ഞ് നിൽക്കുന്ന വിലാസിനിയെയാണ് കണ്ടത്.

നേർത്ത ഗൗണിൽ വിലാസിനിയെ അങ്ങനെ കണ്ടതും വാസുവിൻ്റെ മനസ്സിൽ വികാരത്തിൻ്റെ വേലിയേറ്റമുണ്ടായി. പതുക്കെ വിലാസിനിയുടെ അടുത്തുചെന്ന് വട്ടം കെട്ടിപ്പിടിച്ച് തൻ്റെ മുഖം വിലാസിനിയുടെ കഴുത്തിലുരുമ്മി

വിലാസിനിയും ആതാഗ്രഹിച്ചതു പോലെ നിന്നു കൊടുത്തു.

വാസു വിലാസിനിയെ തിരിച്ചു നിർത്തി തൻ്റെ നേഞ്ചോടു ചേർത്ത് വരിഞ്ഞു മുറുക്കി

വാസു അണ്ണാ എനിക്കൊരാഗ്രഹം

എന്താടി പെണ്ണേ

മോളൂനൊരനിയനെയോ അനിയത്തിയെയോ കൊടുക്കണ്ടെ

കൊടുത്തേക്കാം ഇപ്പോ തന്നെ ചിരിച്ചു കൊണ്ട് വാസു തൻ്റെ കൈ കൊണ്ട് വിലാസിനിയുടെ മുഖം ചേർത്തു പിടിച്ചു കൊണ്ടു പറഞ്ഞു.

വാസു ആ ചുണ്ടുകളിൽ തൻ്റെ ചുണ്ടു ചേർത്തുവെയ്ക്കുമ്പോൾ എന്തിനോ വേണ്ടി ദാഹിക്കുകയായിരുന്നു വിലാസിനിയുടെ മനസ്സും ഇരുവരും കട്ടിലിലേക്ക് ചാഞ്ഞ് അവൻ അവളിലേക്കമരുമ്പോൾ പഴയതെല്ലാം ഒന്നും അവരു ഓർക്കുന്നുണ്ടായിരുന്നില്ല.

അവസാനിച്ചു.

അമിതമായ മദ്യപാനം ഒരു ദു:ശീലമല്ല മദ്യപാനവും ഒരുതരം രോഗമാണ്. അതു തിരിച്ചറിഞ്ഞ് ചികിത്സിച്ചാൽ എത്രയോ കുടുംബം രക്ഷപ്പെടും

നിങ്ങളാഗ്രഹിച്ചപോലെ കഥ അവസാനിപ്പിക്കാൻ പറ്റിയോന്ന് എനിക്കറിയില്ല. നിങ്ങൾ എനിക്കു തന്ന സപ്പോർട്ടിന് എല്ലാവർക്കും ഒരായിരം ഒരായിരം നന്ദി വാരി വിതറി കൊണ്ട് വിലാസിനിയേയും വാസുവിനേയും സാമാധാനമായി ജീവിക്കാൻ വിട്ടു കൊണ്ട് അടുത്ത കഥയുമായി ഓടിവരാവേ

Related Posts

Leave a Reply

Your email address will not be published. Required fields are marked *