നിശാഗന്ധികൾ പൂക്കുമ്പോൾ
എഴുത്ത്:-ബിന്ദു എൻ പി
തണുത്ത വെള്ളം ശരീരത്തിൽ വീണപ്പോൾ എന്തോ വല്ലാത്തൊരശ്വാസം തോന്നി മായയ്ക്ക് . എത്ര നേരം ഷവറിന് കീഴിൽ നിന്നെന്നറിയില്ല.. ശiരീരം കുiത്തി നോവിക്കുന്ന വേദന . ഇതിനെന്നാണിനിയൊരവസാനം . അവൾ സ്വയം നെടുവീർപ്പിട്ടു . അപ്പോഴാണ് വാതിലിൽ തുരുതുരെ മുട്ട് കേട്ടത്.. വേഗം ഡ്രiസ്സ് മാറി തലയൊരു ടവ്വൽ ചുറ്റിക്കൊണ്ട് കതക് തുറക്കുമ്പോൾ മുന്നിൽ ശാലിനി നിൽക്കുന്നു .
“എത്ര നേരായി ചേച്ചീ ബാത്റൂമിൽ കയറിയിട്ട് . ദേവമ്മ ചേച്ചിയെ അന്വേഷിക്കുന്നുണ്ട് . വേഗം അങ്ങോട്ടേക്ക് പോകാൻ പറഞ്ഞു . “
എന്തിനാണോ ഈശ്വരാ .എന്നോർത്തുകൊണ്ട് വേഗത്തിൽ അങ്ങോട്ടേക്ക് നടന്നു .
അവളെ കണ്ടപാടെ ദേവമ്മ പറഞ്ഞു “വേഗം റെഡിയായി വാ .. ഒരു കസ്റ്റമറുണ്ട് . അയാൾക്ക് നിന്നെത്തന്നെ വേണമെന്ന് ..”
എതിർത്തൊന്നും പറയാൻ നിന്നില്ല . അല്ലെങ്കിലും എതിർത്തിട്ട് കാര്യമില്ലെന്നറിയാം . എന്ത് ചെയ്യാം തന്റെ വിധി . ഇന്നിത് എത്രാമത്തേതാണീശ്വരാ..
പെട്ടെന്നൊരുങ്ങി തലയിൽ മുല്ലപ്പൂവും ചൂടി റൂമിലേക്ക് നടക്കുമ്പോൾ അവളുടെ മനസ്സിൽ വിവിധ ചിന്തകൾ മിന്നിമറിഞ്ഞു .പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അമ്മ മരിക്കുന്നത് . അതിന്റെ ആഘാതത്തിൽ നിന്നു കര കയറാനാവാതെ വന്നപ്പോൾ അച്ഛൻ മiദ്യപാനത്തിൽ അഭയം തേടി . എങ്കിലും തന്നെ അച്ഛന് ജീവനായിരുന്നു .
പഠിക്കാൻ മിടുക്കിയായതുകൊണ്ട് തന്നെ പത്താം ക്ലാസ്സിൽ നല്ല മാർക്കോടുകൂടി പാസ്സാവുകയും ചെയ്തു . അതുകൊണ്ട് തന്നെ കോളേജിൽ അഡ്മിഷൻ കിട്ടാൻ ബുദ്ധിമുട്ടുണ്ടായില്ല . പുലർച്ചെ എഴുന്നേറ്റ് വീട്ടിലെ ജോലികൾ തീർത്തു കോളേജിൽ പോകും . തിരിച്ച് വന്നാലും ജോലികളുണ്ടാവും . അതിനിടയിലാണ് ഒരുദിവസം അച്ഛൻ സ്ഥിരമായി പോകുന്ന കiള്ളുഷാപ്പിലെ വെപ്പുകാരിയായ ദേവമ്മ എന്ന സ്ത്രീയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത് . “ഇനി മുതൽ ഇതാണ് നിന്റെ അമ്മ എന്ന് പറഞ്ഞപ്പോൾ എതിർത്തൊന്നും പറയാനായില്ല ..” പക്ഷേ അവരെക്കുറിച്ച് നാട്ടുകാർക്കൊന്നും അത്ര നല്ല അഭിപ്രായമല്ലായിരുന്നു .അതുകൊണ്ട് തന്നെ അവരോടവൾക്ക് വെറുപ്പായിരുന്നു .
ഡിഗ്രിക്ക് ചേർന്ന സമയത്താണ് അച്ഛൻ മരിക്കുന്നത് . അതോടെ ആ സ്ത്രീയുടെ സംരക്ഷണയിലായി പിന്നത്തെ ജീവിതം . അതോടെ പഠിപ്പ് നിർത്തേണ്ടി വന്നു . കൊഴിഞ്ഞു വീഴുന്ന തന്റെ സ്വപ്നങ്ങളെ വേദനയോടെ കണ്ടു നിൽക്കാനേ അവൾക്കായുള്ളൂ .
അച്ഛൻ പോയതോടെ അവരെത്തേടി പലരും വീട്ടിലേക്ക് വരാൻ തുടങ്ങി . അതിനെ അവൾ എതിർത്തതോടെ അവിടെ വഴക്ക് പതിവായി . തന്നേക്കൂടി ഇവർ ആർക്കെങ്കിലും കാiഴ്ച വെക്കുമോ എന്ന് ഭയന്ന് ഭയന്നാണ് ഓരോ ദിവസവും അവൾ കഴിച്ചു കൂട്ടിയത് . ഒടുവിൽ അതും സംഭവിച്ചു . ഒരുദിവസം ഒരു മഴയുള്ള രാത്രിയിൽ അവരെ തേടി വന്ന ഏതോ ഒരാൾക്ക് അവർ അവളെ കാഴ്ച വെച്ചു . മുറിയിലാക്കി വാതിൽ അവർ പുറത്തു നിന്നു പൂട്ടി . കുറേ അലറിവിളിച്ചെങ്കിലും തന്റെ ശബ്ദം മഴയിലലിഞ്ഞുപോയി . തന്റെ ശiരീരത്തിൽ അയാൾ മiതിയാവോളം തന്റെ കാiമലീലകൾ കാട്ടി ഇറങ്ങിപ്പോയപ്പോൾ ഒരു പഴന്തുണിക്കെട്ട് പോലെ അവൾ ചുരുണ്ടു കിടന്നു .സ്വബോധം തിരിച്ച് കിട്ടിയപ്പോൾ ഒരു ഭ്രാന്തിയെപ്പോലെ അലറികരഞ്ഞു .പിന്നീട് ഒരു പുതിയ ഇരയെക്കിട്ടിയ സന്തോഷമായിരുന്നു അവർക്ക് .
ഏറെ വൈകാതെ അവർ തന്റെ ബിസിനസ്സ് ടൗണിലേക്ക് മാറ്റി.. എവിടെ നിന്നൊക്കെയോ ചില പെiൺകുട്ടികളെയും അവർ വശത്താക്കി. അതോടെ അവരുടെ ബിസ്സിനസ്സ് സാമ്രാജ്യം കുറച്ചുകൂടി വലുതായി . മണിക്കൂറിന് എത്ര പൈസ കൂടുതൽ പറഞ്ഞാലും ആളുകൾ റെഡിയായിരുന്നു . സ്ഥിരം കiസ്റ്റമർക്ക് സമയത്തിൽ ഇളവും ഉണ്ടായിരുന്നു .
ഒരിക്കൽ എല്ലാം നഷ്ടപ്പെട്ടപ്പോൾ അവൾ ഭ്രാന്തിയെപ്പോലെയായിരുന്നു . പതിയെപ്പതിയെ അവൾ അതുമായി പൊരുത്തപ്പെട്ടു . ഇതുവരെ എത്രപേർ വന്നുപോയെന്നറിയില്ല . ആരുടേയും മുഖം നോക്കാറില്ല .. സ്വപ്നങ്ങളുടെ ചിറകുകൾ നഷ്ടപ്പെട്ടവൾക്ക് ഇനിയെന്ത് ..
ആരാവും പുതിയ കസ്റ്റമർ . അയാൾക്കെന്തേ ഞാൻ തന്നെ മതിയെന്ന് ഇത്ര നിർബന്ധം എന്നൊക്കെയോർത്തുകൊണ്ടാണ് റൂമിലേക്ക് കയറിയത് . അയാൾ ജാലകവിരികൾക്കിടയിലൂയിടെ പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു .
“സർ ” അവളുടെ വിളിക്കേട്ട് അയാൾ മുഖം തിരിച്ചു . മെല്ലെ വന്ന് സോഫയിലിരുന്നു . അവൾ ഒരു ഗ്ലാസ്സിലേക്ക് അല്പം മiദ്യം പകർന്നു കൊണ്ട് അയാൾക്ക് നേരെ നീട്ടി . അത് വാങ്ങുന്നതിന് പകരം അയാൾ അവളോടവിടെ ഇരിക്കാൻ ആവശ്യപ്പെട്ടു .
“മായയ്ക്കെന്നെ ഓർമ്മയുണ്ടോ ?”
അപ്പോഴാണ് അവൾ ശരിക്കും അയാളുടെ മുഖം കണ്ടത് . അന്ന് ആ കാള രാത്രിയിൽ തന്നെ ആദ്യമായി പിiച്ചിച്ചീiന്തിയ മനുഷ്യൻ.. ഒരു പെണ്ണും ഒരിക്കലും തന്നെ ആദ്യമായറിഞ്ഞ പുരുഷനെ മറക്കില്ലല്ലോ . ഏത് അബോധവസ്ഥയിലും അവൾക്ക് ആ സ്പർശനം തിരിച്ചറിയാം .എങ്കിലും അവൾ അയാളോട് ഒരനിഷ്ടവും കാണിച്ചില്ല .. ചിരിച്ചു കൊണ്ടവൾ പറഞ്ഞു
“ഓർമ്മയുണ്ട് “
“തനിക്കെന്നോട് വെറുപ്പ് തോന്നുന്നില്ലേ ..”
“എന്തിന്..? ഇതെന്റെ വിധിയായിരിക്കാം . അതും പറഞ്ഞുകൊണ്ടവൾ സാരിയുടെ കുiത്തഴിക്കാൻ തുടങ്ങി ..
“പ്ലീസ് .. നിർത്തൂ ..”അയാൾ അവളെ തടഞ്ഞു .
“ഞാൻ ഇതിനൊന്നുമല്ല ഇവിടെ വന്നത് . മായയ്ക്കറിയ്യോ അന്ന് ഞാൻ കാട്ടിക്കൂട്ടിയ പരാക്രമങ്ങൾ എന്തൊക്കെയാണെന്ന് പോലും എനിക്കോർമ്മയില്ല . ജീവിതത്തിൽ എല്ലാം തകർന്നൊരു ദിവസം… പത്തുവർഷം പ്രണയിച്ച പെണ്ണ് തന്നെ തള്ളിക്കളഞ്ഞ ദിവസം .. ജീവിതം തന്നെ മടുത്തെന്ന് തോന്നിയപ്പോൾ മരിച്ചാലോന്ന് പോലും ആലോചിച്ചതാ . കൂട്ടുകാരുടെ കൂടെ ബോധം പോകുവോളം മiദ്യപിച്ചു . അവരാരോ ആണ് അന്ന് ആ വീട്ടിൽ എന്നെയെത്തിച്ചത് . മiദ്യാസക്തിയിൽ എന്തൊക്കെയോ കാട്ടിക്കൂട്ടുമ്പോഴും തന്നെ ചതിച്ച പെണ്ണിന്റെ മുഖമായിരുന്നു മനസ്സിൽ . അവളോടുള്ള പക എന്നെ അന്ധനാക്കുകയായിരുന്നു .”
“അബോധവസ്ഥയിലാണെങ്കിലും തന്റെ മുഖം എന്റെയുള്ളിൽ പതിഞ്ഞിരുന്നു . അതിന് ശേഷം ഞാൻ വിദേശത്തേക്ക് പോയെങ്കിലും ഇന്നും എനിക്ക് മനഃസമാധാത്തോടെ ഒന്നുറങ്ങാൻ കഴിഞ്ഞിട്ടില്ല .. ഒരുപാട് പണം ഞാനുണ്ടാക്കി . പക്ഷേ .. ഞാൻ ആദ്യമായും അവസാന മായും അറിഞ്ഞ പെണ്ണ് താനാണെടോ .. എനിക്ക് താൻ മാപ്പ് തരില്ലേ ..”
“സാർ വിഷമിക്കേണ്ട . എനിക്കൊരു സങ്കടവുമില്ല . സാറല്ലെങ്കിൽ ആ സ്ഥാനത്ത് മറ്റൊരാൾ എന്ന വ്യത്യാസം മാത്രമേ എന്റെ ജീവിതത്തിൽ ഉണ്ടാവുമായിരുന്നുള്ളൂ . ഇതെല്ലാം എന്റെ വിധിയാണ് സാർ ..”
“ഞാൻ ഒന്ന് ചോദിച്ചോട്ടെ .. ഞാൻ തന്നെ വിവാഹം ചെയ്തോട്ടെ ..?
“എന്നോടുള്ള സഹതാപവും കുറ്റബോധവുമാണ് സാറിനെ കൊണ്ട് ഇങ്ങനെയൊക്കെ പറയിപ്പിക്കുന്നതെന്ന് എനിക്കറിയാം.ഞാനിപ്പോ ഹാപ്പിയാണ് സർ .. വിഷമങ്ങളൊന്നുമില്ല… അല്ലെങ്കിലും ആശയുള്ള വർക്കല്ലേ നിരാശയുണ്ടാവൂ സർ .”
അവളുടെ ഓരോ വാക്കുകളും അയാളുടെ ചങ്കിൽ തറയ്ക്കുന്നതുപോലെ തോന്നി ..
“എന്താവശ്യമുണ്ടെങ്കിലും എന്നെ വിളിച്ചോളൂ” എന്ന് പറഞ്ഞ് തന്റെ പോക്കറ്റിൽ നിന്ന് ഒരു കാർഡെടുത്ത് അവളുടെ നേരെ നീട്ടിയ ശേഷം അയാൾ പുറത്തേക്കിറങ്ങിപ്പോയി .അവൾ ആ പേരിലൂടെ വെറുതേ കണ്ണോടിച്ചു .
“ജീവൻ ജോയ് , നിശാഗന്ധി, തിരുവനന്തപുരം ..”ഒപ്പം ഫോൺ നമ്പറും ഉണ്ടായിരുന്നു.. അവൾ ഒരു ദീർഘനിശ്വാസത്തോടെ ആ കാർഡ് ചുരുട്ടി ഒരു മൂലയിലേക്കെറിഞ്ഞു .
ഈ സംഭവം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞു കാണും .. ദേവമ്മ അവളോട് പറഞ്ഞു .. “ഒരു കസ്റ്റമറുണ്ട് ..ഇവിടെ വരില്ല .അങ്ങോട്ട് പോകണം .കുറച്ച് ദിവസത്തേക്ക് നിന്നെ അയാൾക്കാവശ്യമുണ്ട് . അതുകൊണ്ട് പത്തു മണിയാവുമ്പോഴേക്കും ഒരുങ്ങി നിൽക്കണം . അപ്പോഴേക്കും നിന്നെ കൊണ്ടുപോകാനുള്ള കാറ് വരും ..”
അങ്ങോട്ട് ചോദ്യങ്ങൾ ചോദിക്കുന്നത് ദേവമ്മയ്ക്കിഷ്ടമല്ല . അതുകൊണ്ട് തന്നെ തിരിച്ചൊന്നും ചോദിച്ചില്ല . പറഞ്ഞ സമയത്ത് കാറ് വന്നു . പതിവില്ലാതെ ദേവമ്മ കാറിന്റെ അടുത്ത് വരെ വന്നു . അവൾ കാറിൽ കയറുന്നതുവരെ അടുത്ത് നിന്നു . ഇതൊന്നും പതിവില്ലാത്തതാണല്ലോ എന്നവളോർത്തു ..
ഏതൊക്കെയോ വഴിയിലൂടെ കാറ് മുന്നോട്ടുപോയി . ചെന്ന് നിന്നത് ഒരു വലിയ വീടിന്റെ മുന്നിലായിരുന്നു . മുറ്റത്ത് പല നിറങ്ങളിലുള്ള ബോഗൻ വില്ലകൾ പൂവിട്ടു നിന്നിരുന്നു.. ഓർക്കിഡും ആന്തൂറിയവും ഒരു സൈഡിൽ .. പല നിറത്തിലുള്ള റോസാപൂക്കൾ അവിടെ വിടർന്നു നിന്നിരുന്നു ..
കാറിൽ നിന്നിറങ്ങി ഡ്രൈവർ മുന്നിൽ നടന്നു . അവൾ പിറകേയും . മുന്നിലെ ചുമരിൽ ഭംഗിയായി കൊത്തിവെച്ച പേരിൽ അവളുടെ കാണുകളുടക്കി . “നിശാഗന്ധി”.. ഈ പേര് താനെവിടെയോ കേട്ടിട്ടുണ്ടല്ലോ എന്നവളോർത്തു .അപ്പോഴേക്കും അല്പം പ്രായമുള്ള ഒരു സ്ത്രീ വന്ന് വാതിൽ തുറന്നു.. “മോളകത്തേക്ക് വന്നോളൂ .. അവർ പറഞ്ഞു .”
അവൾ ചുറ്റുപാടും കണ്ണോടിച്ചു . എല്ലാം അടുക്കിലും ചിട്ടയിലും തുക്കിക്കി വെച്ചിരിക്കുന്ന മനോഹരമായ ഹാൾ.. “മോള് വരുമെന്ന് സാറ് പറഞ്ഞിരുന്നു .എന്തോ അത്യാവശ്യത്തിനായി പുറത്തേക്ക് പോയതാ . ഇപ്പൊ വരും.. മോളിരിക്കൂ ..”
അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ അവളവിടെയിരുന്നു .. ആ ശീതീകരിച്ച മുറിയിലിരുന്ന് ഉറങ്ങിപ്പോയതറിഞ്ഞില്ല ..
“ഉറക്കമാണോ ?”എന്ന ചോദ്യം കേട്ട് പെട്ടെന്നവൾ ഞെട്ടിയുണർന്നു . മുന്നിൽ നിൽക്കുന്നയാളെ വിശ്വാസം വരാതെ അവൾ വീണ്ടും വീണ്ടും നോക്കി .ജീവൻ ജോയ് ..
“അത്ഭുതപ്പെടേണ്ട ഞാൻ തന്നെയാണ് ജീവൻ .വരൂ ..” ഒരു യന്ത്രപ്പാവ കണക്കെ അവൾ അയാളുടെ കൂടെ മുകളിലേക്ക് നടന്നു .. എന്താവും ഈയാളുടെ ഉദ്ദേശ്യം . അവളുടെ മനസ്സിലൂടെ വിവിധ ചിന്തൾ മിന്നി മറിഞ്ഞു .
മുകളിലെ വിശാലമായ ഹാളിൽ നേർത്ത സംഗീതം കേട്ട് അവരിരുന്നു…
“എനിക്ക് മായയോട് കുറച്ച് സംസാരിക്കാനുണ്ട് ..”?അവൾ അമ്പരപ്പോടെ ജീവനെ നോക്കി .
“ഇനി മുതൽ മായയുടെ വീട് ഇതാണ് . ഇനി ഇവിടുന്ന് താൻ തിരിച്ചു പോകുന്നില്ല . തന്റെ ദേവമ്മയ്ക്ക് ചോദിച്ച കാശ് ഞാൻ കൊടുത്തിട്ടുണ്ട് . ഇനിയവർ തന്റെ കാര്യങ്ങളിലിടപെടില്ല .മായയ്ക്ക് വേണ്ടി ഞാനെന്റെ ഓഫീസിൽ ഒരു ജോലി ശരിയാക്കിയിട്ടുണ്ട്… ഇനി പഴയതെല്ലാം മറക്കണം .. മറന്നേ പറ്റൂ ..ഇന്നുമുതൽ താൻ പുതിയൊരാളാണ് ..ഞാൻ തന്റെ കാര്യത്തിൽ കൂടുതൽ സ്വാതന്ത്ര്യം കാട്ടുന്നുവെന്ന് തോന്നുന്നു വെങ്കിൽ എന്നോട് ക്ഷമിക്കുക.. അറിയാതെ ചെയ്തുപോയൊരു തെറ്റിന് എനിക്കിത്രയെങ്കിലും ചെയ്തേ പറ്റൂ .. എന്റെയൊരു മനഃസമാധാനത്തിനു വേണ്ടിയെങ്കിലും . താനെതിർത്തൊന്നും പറയരുത് ..”
അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു .. ആ ദുരിതത്തിൽ നിന്നൊരു മോചനം ഒരിക്കലും ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചതല്ല . നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചുകൊണ്ട് അവൾ അയാൾക്ക് മുന്നിൽ കൈകൂപ്പി .
അയാൾ അവളുടെ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു “ഇനിയൊരിക്കലും ഈ കണ്ണ് നിറയരുത് കേട്ടോ .. പിന്നെ ഒരു കാര്യം കൂടി .. എന്നെങ്കിലും ആ മനസ്സ് മാറുകയാണെങ്കിൽ ഈ ജീവിതത്തിൽ ഒപ്പം കൈകോർത്തു നടക്കാൻ എന്നെ അനുവദിക്കണം .. ഒരിക്കലും ഞാൻ നിർബന്ധിക്കില്ല ട്ടോ .. ആ മനസ്സ് പാകമാവുന്നതുവരെ എത്ര കാലം വേണമെങ്കിലും തനിക്ക് വേണ്ടി കാത്തിരിക്കാൻ ഞാൻ തയ്യാറാണ് .”
അത് കേട്ടപ്പോൾ അവൾ നിറ കണ്ണുകളോടെ അയാളെ നോക്കിചിരിച്ചു .. അപ്പോൾ അവളുടെ സ്വപ്നങ്ങൾക്കും ചിറകുകൾ മുളച്ചു തുടങ്ങുക യായിരുന്നു .