ന്റെ ഇംഗ്ലീഷ് കേട്ടിട്ടാണെന്ന് തോന്നുന്നു അടുക്കളയിലെ ജനവാതിൽ വഴി കണ്ണും മിഴിച്ചു കയ്യിലെ ചട്ടുകം വീശി എനിക്ക് റ്റാറ്റാ പറഞ്ഞു അവൾ അകത്തേക്ക് ഗെറ്റ് ഔട്ടായി……

എഴുത്ത്:-സൽമാൻ സാലി

” ഡാഡ് ഇന്ന് മുതൽ ഈ വീട്ടിൽ നമ്മൾ ഇംഗ്ലീഷ് മാത്രമേ സംസാരിക്കാന് പാടുള്ളു ..

രാവിലെ ജോലിക്കിറങ്ങാൻ നേരം മോളുടെ വക വീട്ടിൽ പുതിയ നിയമം പാസ്സാക്കി..

ഇത് കേട്ടപ്പോ കെട്യോൾക് ഒരു മസില് പിടുത്തം .. ഇംഗ്ലീഷ് അറിയാം എന്നുള്ള അഹങ്കാരം അല്ലാതെന്ത് …

ഞനും വിട്ട് കൊടുത്തില്ല ഇംഗ്ലീഷ് പുഷ്പ്പം പോലെ ഉപയോഗിക്കുന്ന ഞമ്മളോടാണ് കളി.( പുഷ്പ്പം ഏതാണെന്ന് ചോയ്ക്കണ്ട അത് നീലക്കുറിഞ്ഞി ആണ് )

” അല്ല മോളെ ഇന്ന് തന്നെ ഇംഗ്ലീഷ് ആക്കണോ .. ഇന്ന് കേരളപ്പിറവി ആണ് ..

” നോ നോ .ഡാഡ് . മാം സെഡ് ടുഡേ ഓൺവെർഡ്സ് ഓൾ സ്റ്റുഡന്റഡ് വിൽ ടോക് ഇൻ ഇംഗ്ലീഷ് .. സൊ നോ എക്സ്യൂസ് ..

” ഹാ ഇംഗ്ലീഷ് എങ്കിൽ ഇംഗ്ലീഷ് ..

” മൈ ഡിയർ വൈഫ് കം ആൻഡ് ഗിവ് മി സെൻഡോഫ് ..

എന്നും യാത്രയാക്കാൻ വരുന്ന കെട്യോളെ കാണാതായപ്പോ ഇംഗ്ളീഷിൽ തന്നെ അങ്ങട് വിളിച്ചു …

ന്റെ ഇംഗ്ലീഷ് കേട്ടിട്ടാണെന്ന് തോന്നുന്നു അടുക്കളയിലെ ജനവാതിൽ വഴി കണ്ണും മിഴിച്ചു കയ്യിലെ ചട്ടുകം വീശി എനിക്ക് റ്റാറ്റാ പറഞ്ഞു അവൾ അകത്തേക്ക് ഗെറ്റ് ഔട്ടായി .. കിട്ടിയ റ്റാറ്റയും വാങ്ങി ഞാനിറങ്ങി ..

ഉച്ചക്ക് കടയടച്ചു വീട്ടിലെ പോകാൻ നേരത്ത് അവളെ ഒന്ന് വിളിച്ചത് ..

” ഹായ് ഗോൾഡ് .. ടുഡേ വാട്ട് ലഞ്ച് .?
( പൊന്നേ ചോറിനെന്താ കറി എന്ന് ഇംഗ്ളീഷിൽ തന്നെ അങ്ങട് ചോതിച്ചു )

‘’ ടുഡേ ലഞ്ച് ലേഡീഫിങ്കർ തോരൻ വിത്ത് സാമ്പാർ ആൻഡ് പപ്പടം …

” ഒഹൊ സാമ്പാറിൽ നിന്റെ വിരലും മുറിച്ചിട്ടു അല്ലെ .. എനിക്കൊന്നും വേണ്ട നിന്റെ വിരലിട്ട സാംബാർ ..

” മൈ ഡിയർ ഗോൾഡ് മാൻ .. ലേഡീഫിങ്കർ എന്ന് പറഞ്ഞാൽ വിരൽ മുറിച്ചിട്ട് എന്നല്ല വെണ്ടക്ക എന്നാണ് .. കേട്ടോ .. എന്നും പറഞ്ഞു ഓള് ഫോൺ കട്ടാക്കി ..

പുല്ല് ഹലാക്കിന്റെ ഇംഗ്ലീഷ് ആണ് വീട്ടിൽ എങ്കിൽ മിക്കവാറും ഞാൻ പട്ടിണിയാകും എന്നാണ് തോന്നുന്നത് ..

വീട്ടിലെത്തി ഒരക്ഷരം മിണ്ടാതെ ചോറും തിന്ന് ഫോണിൽ ക്രിക്കറ്റ് കണ്ടോണ്ടിരിക്കുമ്പോ കെട്യോളുടെ വിളി ..

” ഹേ ഹണി കം ഹിയർ ഫോർ എ സെക്കൻഡ് ..

ഓൾടെ ഒരു ഹണി .. എന്നും പ്രാകികൊണ്ട് റൂമിലേക്ക് ചെന്നത് ..

” വാട്ട് തേങ്ങാ യുവാണ്ട് .?

എന്ത് തേങ്ങായ നിനക്ക് വേണ്ടത് എന്ന് ചോദിച്ചതും തുണി മടക്കികൊണ്ടിരുന്ന ഓള് കിടക്കയിൽ നിന്നും എണീറ്റ് സ്റ്റാൻഡ് അപ്പായി ..

വൈ യു ആംഗ്രി ടുഡേ …

നിന്ന നിപ്പിൽ ഓള് പിന്നേം ഇംഗ്ലീഷിൽ എന്തിനാ ഇങ്ങക്ക് ദേഷ്യം പിടിക്കുന്നെ എന്ന് കൂടെ ചോയ്ച്ചപ്പോ എനിക്കങ് കലിപ്പ് കേറി ..

” ഹമ് .. ടോപ് ഓഫ് ബീറ്റിങ് സ്റ്റിക്ക് .. അല്ല പിന്നെ ..

എന്റെ ഇംഗ്ലീഷിൽ ഒലക്കേടെ മൂഡ് എന്ന് കേട്ടിട്ടാണെന്ന് തോന്നുന്നു ഓള് ഷോക്കടിച്ച പോലെ ഒറ്റ നിപ്പാണ് .. ഓളെ കയ്യിലെ എന്റെ കറുപ്പ് ജോക്കി ജെട്ടി 110 kv ലൈനിൽ ഷോക്കടിച്ച കാക്കയെ പോലെ തൂങ്ങിയാടുന്നുണ്ടായിരുന്നു ..

ഇനി ഈ വീട്ടിൽ ഞാൻ മിണ്ടില്ല മിണ്ടിയാൽ അല്ലെ ഇംഗ്ളീഷ് വേണ്ടു സോ ഞമ്മക്ക് മലയാളത്തിൽ മിണ്ടതിരിക്കാലോ .. അല്ലെ ..

Leave a Reply

Your email address will not be published. Required fields are marked *