എഴുത്ത്:- നൗഫു ചാലിയം
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
“ഇക്കയുടെ ബൈക്ക് ഒരു കാറിൽ ഉരസിയതുമായുള്ള തർക്കം ഒരു അടിയിലേക് എത്താൻ അതികം നേരമൊന്നും വേണ്ടിയിരുന്നില്ല…
അടിയെന്ന് പറഞ്ഞാൽ പൊരിഞ്ഞ അടി…
ഇക്ക അങ്ങോട്ട് ഒന്ന് കൊടുത്തപ്പോൾ ഇങ്ങോട്ട് വന്നത് നാലെണ്ണം ഒരേ സമയത്തായിരുന്നു…”
” ഞാൻ പിടിച്ചു വെച്ചിട്ടും പോയി കേറി കൊടുത്തതല്ലേ…
എന്നെ കണ്ടിട്ടാണെൽ വേണ്ടാ എന്നുള്ള ഒരു നോട്ടം ഇക്ക എന്നെ ദയനീയ മായുള്ള നോട്ടത്തിനുള്ള മറുപടി എന്ന പോലെ ഞാനും കൊടുത്തു…
രണ്ടും കയ്യും കെട്ടി ഇക്കാക് കിട്ടുന്ന അടിയുടെ എണ്ണം മന കണ്ണിൽ എണ്ണുന്ന പോലെ ഞാൻ എണ്ണി…
ഒന്ന്…
രണ്ട്…
മൂന്ന്…
അങ്ങനെ അങ്ങനെ അങ്ങനെ…തുടരെ തുടരെ…”
“നാട്ടിലെ സകല കച്ചറക്കും മുൻപന്തിയിൽ തന്നെ ഉണ്ടവറുള്ള ക ഞ്ചാവ് സുഹൈൽ തന്നെ ആയിരുന്നു ഇക്കയെ അടിക്കാൻ മുന്നിൽ തന്നെ ഉണ്ടായിരുന്നത്…”
അവനാണേൽ എന്നോട് പണ്ടത്തെ ഒരു ദേഷ്യവുമുണ്ട്…
എന്നോട് ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്നും പറഞ്ഞു വീട്ടിൽ വന്നപ്പോൾ ഉപ്പ ആട്ടി ഇറക്കി വിട്ട ദേഷ്യമാണ്…
കണ്ടോ നിന്റെ ഇക്ക എന്റെ കയ്യിൽ കിടന്നു പിടയുന്നതെന്നും മനസിൽ പറഞ്ഞു ഇക്കയുടെ മൂക് പത്തിരി പരത്തുന്നത് പോലെ ഇ ടിച്ചു പ രത്തുകയാണ് പഹയൻ..
എന്റെ മുന്നിൽ ആളാകാൻ വേണ്ടി യാണെന്നതാണ് സത്യം..
പക്ഷെ ഒന്നും അറിയാത്ത എന്റെ ഇക്ക..
“അല്ലെങ്കിലും പഹയന് എന്നെക്കാൾ സുന്ദരിയയൊരു ഭാര്യയും അവളുടെ കുറേ സ്വത്തും കിട്ടിയതല്ലേ…
പിന്നെ എന്തിനാ എന്റെ മുന്നിൽ ആളാകുന്നതെന്ന് എനിക്ക് തോന്നിയെങ്കിലും അതിനും ഉത്തരം ഉണ്ടായിരുന്നു…
പത്തു നാല്പത് വയസ്സ് കഴിഞ്ഞ ഒരു പെണ്ണിനെ ആയിരുന്നു അവൻ കെട്ടിയത്…അതും രണ്ട് കുട്ടികൾ ഫ്രീ ആയി കിട്ടിയ…
ഏതോ പാവപെട്ട കോടീശ്വരനായ മുതലാളിയുടെ ഒരേ ഒരു ഭാര്യയെ കയ്യും കാലും ( കയ്യും കാലും കണ്ടാൽ എങ്ങനെയാ വളയുക എന്ന ചോദ്യം നിരോധിച്ചിരിക്കുന്നു ).. കാണിച്ചു വളച്ചെടുത്തതാണെന്ന് ഇവിടുത്തെ കൊച്ചു കുട്ടികൾക്ക് പോലും അറിയാമല്ലേ…
അതായിരിക്കും…”
*****************
“ഞങ്ങളന്നു ഇക്കയുടെ കുടുംബത്തിലെ ഒരു കല്യാണത്തിന് പോകുകയായിരുന്നു…
മക്കളു രണ്ടാളും ഉമ്മമ്മയുടെ കൂടേ നിന്നോളം എന്ന് പറഞ്ഞപ്പോൾ കുറേ കാലത്തിനു ശേഷം ഇക്കയുടെ കൂടേ ഒരുമിച്ചു പോകാമല്ലോ എന്നോർത്തു ഒരു ജീൻസും അതിന് ചേർച്ചയുള്ള ഒരു ടോപ്പും ധരിച്ചു ഞാൻ ഇറങ്ങി..”
“ഹോ ഇപ്പൊ നിന്നെ കണ്ടാൽ എന്റെ മോളാണെന്ന് തോന്നുമല്ലേ എന്നുള്ള ഇക്കയുടെ കമെന്റ് ഞാൻ കേട്ടതായി പോലും ഭാവിക്കാതെ ഇക്കയുടെ പുറകെ ബുള്ളറ്റിലേക് കയറി അള്ളി പിടിച്ചു ഇരുന്നു..
അല്ലെങ്കിലും മൂപ്പരുടെ പുറകെ ഇങ്ങനെ ചേർന്നു കെട്ടി പിടിച്ചു യാത്ര പോകുന്നതൊരു സുഖമാണ്…”
ഇടക് കുട്ടികൾ ഉണ്ടായപ്പോൾ ആ സ്ഥലം അവർ കയ്യെറി.. പട്ടയം അടക്കി വെച്ചിരുന്നു…
“അങ്ങാടിയിൽ എത്തിയപ്പോൾ ആയിരുന്നു നേരത്തെ പറഞ്ഞ പ്രശ്നങ്ങളുടെ തുടക്കം..
ഇക്കയോട് ആദ്യമേ ചെറുക്ക് (ദേഷ്യം) ഉണ്ടായിരുന്ന ഒരുവന്റെ കാറിൽ ആയിരുന്നു അവൻ പെട്ടന്ന് ബ്രേക്ക് ഇട്ടപ്പോൾ ഇക്ക കൊണ്ട് പോയി ഇടിച്ചത്..
അവൻ ബ്രേക്ക് ഇട്ടോ ഇല്ലയോ എന്നത് ഒരു പ്രശ്നം അല്ലല്ലോ…ലോകത്തിലെ സകല സ്ഥലങ്ങളിൽ പുറകിൽ പോയി ഇടിച്ചാൽ ഇടിച്ചോന് തന്നെ ആണ് കുറ്റക്കാരൻ എന്നത് കൊണ്ട് ഇക്ക മിണ്ടാതെ തന്നെ ഇരുന്നിരുന്നു..
പക്ഷെ വണ്ടി നന്നാക്കാൻ പത്തു പതിനയ്യായിരം രൂപ വേണമെന്ന് പറഞ്ഞപ്പോൾ ഇക്കയുടെ സ്വഭാവം മാറി..
ഇക്ക കേസ് ആകുവാനോ.. ഇൻഷുറൻസ് ക്ലയിം ചെയ്യുവാനോ പറഞ്ഞു..
പക്ഷെ ആ കാറിന് ഇൻഷുറൻസ് ഇല്ലായിരുന്നു..
അത് കൊണ്ട് തന്നെ അവർക്ക് അവർ ചോദിച്ച പൈസ കൊടുക്കണം എന്നതിൽ തന്നെ അവരും ഉറച്ചു നിന്നു..
അപ്പോഴാണ് ആ വഴി യിലൂടെ നേരത്തെ പറഞ്ഞ ക ഞ്ചാവ് സുഹൈൽ വരുന്നത്…
എന്നെ x വൺ സൈഡ് ലവർ…
അവന്റെ ദോസ്താണ് കാറിൽ ഉണ്ടായിരുന്നവർ…വന്നപാടെ കാര്യം എന്താണെന്നു പോലും അറിയാതെ അവനും അവരുടെ കൂടേ കൂടി.. ഇക്കയെ ത ല്ലുമെന്ന ഘട്ടം എത്തി.. അങ്ങോട്ടും ഇങ്ങോട്ടും ഉന്തും തള്ളുമായി…”
“ഇടക്ക് ഒന്ന് രണ്ടു തോണ്ടലും കൂടേ കിട്ടി…എല്ലാം കൂടേ ആയപ്പോൾ ഇക്ക അവരെ ഒറ്റക് പ്രതിരോധിക്കാൻ തുടങ്ങി…
നാട്ടുകാർ എല്ലാം കാഴ്ച കാരെ പോലെ നോക്കി നിൽക്കുകയാണ്..
അവരെ പറഞ്ഞിട്ടും കാര്യമില്ല…
ക ഞ്ചാവ് സുഹൈൽ അല്ലേ എതിരിൽ നിൽക്കുന്നത്…
എതിർത്താൽ ആകെ നാറ്റ കേസാകും…
ഇക്കയെ എടുത്തു അവർ അലക്ക് കല്ലിന്മേൽ ഇറ്റടിക്കുന്നത് പോലെ അങ്ങോട്ടും ഇങ്ങോട്ടും പന്ത് തട്ടി അടിയോടെ അടി…
ഒറ്റപ്പെട്ടു ആകെ തളർന്നത് പോലെ ആയപ്പോൾ ആയിരുന്നു ഞാൻ ഗോദ യിലേക്ക് ഇറങ്ങിയത്..”
“പണ്ടേണ്ടോ ഒന്ന് രണ്ടാഴ്ച കരാട്ടെ ക്ലാസിൽ പോയതും ഇന്നലെ കണ്ട rdx മൂവിയിലെ ബോട്ടിൽ വെച്ചുള്ള ഫൈറ്റ് സീൻ ഒക്കെ ഓർത്തപ്പോൾ എന്റെ രക്തത്തിന് ചൂട് പിടിച്ചു രോമ കുമ്പങ്ങൾ എഴുന്നേറ്റ് നിന്നു…
ഒന്നും പോരാത്തതിന് ഇന്നലെ ഏതോ തമിഴ് മൂവിയിലെ ഒരു ക്ലിപ്പും കണ്ടിരുന്നു…
വില്ലന്മാരെ മുഴുവൻ ഭർത്താവിനെ രക്ഷിക്കാൻ എടുത്തിട്ട് ഊക്കുന്ന ഒരു പെൺ പുലിയുടെ…
അത് കണ്ടപ്പോ മുതലുള്ള ആശയുമാണ് ഇക്കയെ ആരെങ്കിലും തല്ലിയിരുന്നേൽ പറന്ന ടിക്കായിരുന്നു…
ഇന്നലെ രാത്രി ആ സീരിസിൽ ഉള്ള ഒന്ന് രണ്ട് സ്വാപനവും കണ്ടിട്ടുണ്ടായിരുന്നു ഞാൻ…”
“ഇക്കയെ മാറ്റി നിർത്തി ക ഞ്ചാവ് സുഹൈലിന്റെ നെഞ്ചിൻ കൂട് നോക്കി ഒരൊറ്റ ചവിട്ടായിരുന്നു….
പട്ടി മോങ്ങുന്നത് പോലെ മോങ്ങി കൊണ്ട് പറന്നു പറന്നു… അവൻ അടുത്തുള്ള പീടികയുടെ മതിലിൽ പോയി ഇടിച്ചു വീണപ്പോൾ ആയിരുന്നു ഞാൻ കണ്ണു തുറന്നത്…”
“ഒരു നിമിഷം ഞാൻ എന്താണ് സംഭവിച്ചതെന്ന് ഓർത്തു നോക്കി..”
“ഹേ… സുഹൈൽ അല്ലേ ആ പറന്നു പോയത്……
എന്റെ റബ്ബേ എന്റെ ഇടിക്ക് ഇത്രക് പവറോ?…”
“വീണ്ടും ഞാൻ ആ പട്ടി മോങ്ങുന്നത് പോലുള്ള ശബ്ദം കേട്ടു കിടക്കുന്നിടത് നിന്നും തല പൊന്തിച്ചു നോക്കി..”
“എന്റെ റബ്ബേ…
എന്റെ എല്ലാമെല്ലാമായ ഇക്ക…തലയും കു ത്തി ചുമരിൽ ചാരി കിടക്കുന്നു…
മോങ്ങുന്നതിനിടയിൽ…
ഉമ്മ എന്നും പറഞ്ഞുള്ളു കുഞ്ഞ് ശബ്ദവും ഞാൻ കേൾക്കുന്നുണ്ട്..”
“എന്ത് പറ്റി ഇക്കാ എന്നും ചോദിച്ചു ഇക്കയുടെ അടുത്തേക് എഴുന്നേറ്റ് ഓടുമ്പോൾ ആ മുഖത്തെ ഭാവം ഞാൻ കണ്ടു…”
“ഉമ്മ എന്നെ ഇവൾ തല്ലി കൊ ല്ലാൻ പോകുന്നെ എന്നായിരിക്കുമോ?… “
ഇക്കയെ എഴുന്നേൽപ്പിക്കാൻ ശ്രമിപ്പിക്കുമ്പോഴും എന്റെ ഉള്ളിലെ ചോദ്യം മറ്റൊന്നായിരുന്നു…
” അല്ല ഇന്ന് ഇക്കയുടെ കുടുംബത്തിൽ ഒരു കല്യാണമുണ്ട്…
അതിന് ഞാനും ഇക്കയുമാണ് പോകുന്നതും..
ഞാൻ കണ്ട സ്വപ്നത്തിലെ ഡ്രസ്സ് തന്നെയാണ് ഇന്നലെ രാത്രിയിൽ ഇസ്തിരി ഇട്ട് വെച്ചിട്ടും ഉള്ളത്…
പടച്ചോനെ… പുലർച്ചെ കണ്ട സ്വാപ്നമാണ്…
സ്വാപ്നത്തിൽ ആണേൽ ഞാൻ കരാട്ടെ പഠിച്ചതൊക്കെ തള്ളിയിട്ടും ഉണ്ട്…
ഇനി എന്തൊക്കെയാണാവോ സംഭവിക്കാൻ പോകുന്നത്…
ഇക്കയുടെ ബോഡി ഞാൻ ഒരുവട്ടം കൂടേ ഒന്ന് നോക്കി…
എന്റെ ചവിട്ട് കിട്ടിയതിൽ കുറച്ചു ചതവ് ഉണ്ടെന്നേ ഉള്ളൂ…”
അം…. വൈറ്റിങ് 😁😁😁 ത്രില്ലിട്
ഇഷ്ടപ്പെട്ടാൽ👍👍👍
ബൈ
🤣