എഴുത്ത്:-രാജീവ് രാധാകൃഷ്ണപണിക്കർ
ചെവിക്കiല്ല് ഇളകുന്ന തരത്തിലുള്ള അiടിയായിരുന്നു.
തലക്കുള്ളിലൂടെ ആയിരം കരിവണ്ടുകൾ മൂളി പറക്കുന്നത് പോലെ.
ബാലൻസ് കിട്ടാതെ വേച്ചു വേച്ചു പോകുന്നതിനിടയിടയിൽ അയാളുടെ വാക്കുകൾ മുറിയിലെങ്ങും മുഴങ്ങുന്നതറിഞ്ഞു.
“ഇവിടെ എന്റെ ഇഷ്ടം എന്താണോ അതേ നടക്കുകയുള്ളു.അല്ലാത്ത പക്ഷം ഇവിടെ നിന്നും ഇറങ്ങി കൊള്ളണം.”
അiടിയുടെ ശബ്ദവും ഉച്ചത്തിലുള്ള സംസാരവും കേട്ട് ഉറങ്ങി കിടക്കുകയായിരുന്ന കുട്ടികൾ ഓടിവന്നു.
നിത്യേനയെന്നോണമെന്നുള്ള ആവർത്തനങ്ങൾ ആയതിനാൽ അവർക്ക് വിങ്ങി പൊട്ടി നിൽക്കാനേ കഴിഞ്ഞുള്ളു.
കരച്ചിലിന്റെ ശബ്ദം ഉയർന്നാൽ തങ്ങൾക്കും അiടി കിട്ടുമെന്ന് അവർക്കറിയാം.
ഓരോ ദിവസവും ഓരോരോ കാരണങ്ങൾ.
കാരണങ്ങൾ എന്തായാലും അവസാന ഫലം എല്ലാ ദിവസവും ഒന്നു തന്നെ. തനിക്ക് ലഭിക്കുന്ന താഡനങ്ങൾ.
ഇന്ന് തന്നെ നിസ്സാരമായ കാര്യമായിരുന്നു.
രാവിലെ ചിക്കൻ വാങ്ങി തന്നിട്ട് വൈകിട്ട് വരുമ്പോൾ കറി വയ്ക്കാൻ പറഞ്ഞിട്ടാണ് പോയത്.
ചിക്കൻ നന്നാക്കുന്നത് കണ്ടപ്പോൾ പൊടി മോൾക്ക് ഒരാഗ്രഹം.
കറി വയ്ക്കണ്ട വറുത്താൽ മതി എന്ന്. ഒഴിച്ച് കൂട്ടാൻ ആയി സാമ്പാറും ഉണ്ടാക്കി.
രാത്രി പ്രദീപേട്ടൻ കയറി വന്നത് പതിവ് പോലെ നാലു കാലിൽ ആണ്.
ഊണ് മേശയിൽ അടച്ചു വച്ചിരുന്ന കറി പാത്രം തുറന്നതെയുള്ളൂ.
പച്ച തെiറിയാണ് വായിൽ നിന്നും വീണത്.
ഒഴിച്ച് കൂട്ടാൻ സാമ്പാർ ഉണ്ടെന്നു പറയലും ചോറെടുത്ത കൈ കൊണ്ട് കരണത്തിട്ട് ഒiരടി യായിരുന്നു.അതിന്റെ പുകിലായിരുന്നു ഇതുവരെ.
അകത്തു നിന്നും കൂർക്കം വലി ഉയർന്നു കേൾക്കുന്നുണ്ട്.
നാളെ രാവിലെ ഇന്ന് നടന്നതൊന്നും അറിയാത്ത ഭാവത്തിൽ ആയിരിക്കും എഴുന്നേറ്റു വരുക. എന്തൊരു മനുഷ്യൻ.
താഴെ വീണ ചോറൊക്കെ പറക്കി എടുത്ത്തറ വൃത്തിയാക്കി.
മക്കൾ രണ്ടു പേരും മരപ്പാവകൾ കണക്കെ നോക്കി നിൽപ്പുണ്ട്.
വയ്യ. സഹിക്കാവുന്നതിന്റെ പരമാവധി സഹിച്ചു കഴിഞ്ഞു.
ജീവൻ അങ്ങ് ഉപേക്ഷിച്ചാലോ എന്ന് പല തവണ ചിന്തിച്ചതാണ്.
പക്ഷേ ഈ തങ്കക്കുടങ്ങളുടെ മുഖം കാണുമ്പോൾ അതിനും കഴിയുന്നില്ല.
ചെറുതെങ്കിലും ഒരു ജോലി കിട്ടിയിരുന്നെങ്കിൽ ഇവിടെ നിന്നും മാറി നിൽക്കാമായിരുന്നു.
മുപ്പത് വയസായ പ്ലസ്ടുകാരിക്ക് ആര് ജോലി തരാനാണ്.
പക്ഷേ സമയം അതിക്രമിച്ചിരിക്കുന്നു. ഇനി വെറുതെ ഇരുന്നു കൂടാ
മാളൂട്ടിയുടെ സ്കൂളിൽ ക്ലീനിങ് സ്റ്റാഫിന്റെ വേക്കൻസി ഉണ്ടെന്നു കേട്ടു. ആരെങ്കിലും ഉണ്ടെങ്കിൽ പറയാൻ പിടിഎ പ്രസിഡണ്ട് പറഞ്ഞിരുന്നു.
നാളെ തന്നെ ആ ജോലി തനിക്ക് തരുവാൻ പറയണം.തന്റെ അടുപ്പക്കാരിയാണ് അവർ.
കാര്യങ്ങൾ പറഞ്ഞാൽ തരാതിരിക്കില്ല.
ഒരു കൂട്ട ആത്മഹiത്യയേക്കാൾ ഭേദമാണ് ചെറുതെങ്കിലും ഒരു ജോലി.
അമ്മയുടെ മരണ ശേഷം തറവാട് ആളില്ലാതെ ഒഴിഞ്ഞു കിടക്കുകയാണ്. അനിയൻ മനു പുതിയ വീട് പണിത് താമസം മാറി.
മനുവിനോട് പറഞ്ഞിട്ട് തറവാട്ടിലേക്ക് താമസം മാറാം. അവൻ തടസം പറയില്ല. അവനിപ്പോഴും തന്നെയും കുട്ടികളെയും ജീവനാണ്.
ഈ കiള്ളുകുടിയന്റെ കൂടെ അയാളുടെ വളർത്തു മൃഗങ്ങൾ ആയി ജീവിക്കുന്നതിലും ഭേദം അതാണ്.
മക്കൾക്കെങ്കിലും തന്റെ ഗതി വരാതെ നോക്കണം.
ഉറച്ച കാൽവയ്പ്പുകളോടെ അവൾ തന്റെ മുറിയിലേക്ക് നടന്നു.
മംഗളം