ഇത്താക്ക് പഴയ സ്നേഹം ഞങ്ങളോട് ഇല്ലേ എന്നുള്ള ആലോചനക്ക് ഇടയിൽ ആയിരുന്നു പുറത്ത് നിന്നും മോനേ അപ്പു എന്നൊരു വിളി ഞാൻ കേട്ടത്…

എഴുത്ത് -നൗഫു ചാലിയം

“നീ കളിക്കാൻ വരുന്നില്ലെ…”

അന്നൊരു ബലി പെരുന്നാളിന്റെ അന്ന് സ്കൂൾ ലീവ് ഉള്ള ദിവസം അച്ചു വന്നു ചോദിച്ചതും…

ഞാൻ വീടിനു പുറത്തേക് പോലും ഇറങ്ങാതെ മടിയോടെ ഇരുന്നു കൊണ്ടു അവനോട് പറഞ്ഞു…

“നീ പൊയ്ക്കോ ഞാൻ വന്നോളാം…”

“നീ ഇരിക്കുന്നത് എന്തിനാന്നൊക്കെ എനിക്കറിയാം..

എടാ പൊട്ടാ…

ഇത്ത രാവിലെ തറവാട്ടിലേക് പോയി…

ഞാൻ കണ്ടതാ…

അവർക് ഇന്നവിടെയാണ് പെരുന്നാൾ… ബന്ധുക്കൾ എല്ലാം വന്നിട്ടുണ്ട് അവിടെ…

നീ വെറുതെ വായിൽ വെള്ളം നുണഞ്ഞു ഇരിക്കണ്ട…

വേഗം വന്നാൽ ഏതേലും ടീമിൽ കയറി കളിക്കാം…”

“അവൻ അതും പറഞ്ഞു തിരിഞ്ഞ് നടക്കുന്നതിന് ഇടയിൽ വീണ്ടും തിരിഞ്ഞു എന്നെ നോക്കി കൊണ്ടു വീണ്ടും പറഞ്ഞു..

കഴിഞ്ഞ ചെറിയ പെരുന്നാളിന് ഓർമയുണ്ടല്ലോ…

രാത്രി വരെ ഇരുന്നിട്ടും എന്തേലും കിട്ടിയോ…

അവർ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ടാണ് വന്നത്…

വെറുതെ ബിരിയാണി സ്വപ്നം കണ്ട് നിൽക്കണ്ട…

ഇപ്പൊ വന്നാൽ നിന്റെ ബോളിൽ ഞാൻ അഞ്ചാറു സിക്സ് അടിക്കുന്നത് കാണിച്ചു തരാം..

വേഗം വ…

എന്നെ കളിയാക്കി പറഞ്ഞുകൊണ്ട് അവൻ അവിടെ നിന്നും പോയി.. ”

“അവൻ പറഞ്ഞത് ശരിയായിരുന്നു…

കഴിഞ്ഞ പെരുന്നാളിനും ഞാൻ ആ ബിരിയാണി കിട്ടുമെന്ന് കരുതി വൈകുന്നേരം വരെ ഇരുന്നിട്ടും ഒന്നും കിട്ടിയിരുന്നില്ല…

ഇത്ത യെ അവിടുത്തെ ഇക്ക പ്രണയിച്ചു കെട്ടി കൊണ്ടു വന്നത് മുതൽ പത്തു കൊല്ലത്തോളം എല്ലാ പെരുന്നാളിനും ഇത്താന്റെ ബിരിയാണിയായിരിക്കും അന്നത്തെ ദിവസം..

ബിരിയാണി മാത്രമല്ലട്ടോ മറ്റ് പലതും അവിടെ നിന്നായിരുന്നു…

വൈകുന്നേരത്തെ കടിയും… ചിലപ്പോൾ ചായ പോലും അവിടെ നിന്നായിരുന്നു…

ഞാൻ എന്ന പത്തു വയസ്സ് ക്കാരന് അവർ ഉമ്മയായിരുന്നു…അവർക്ക് ഞാൻ മകനും…

ഇത്ത എന്ത് ഉണ്ടാക്കിയാലും…അതിനൊരു പ്രത്യക സ്വദ് ആയിരുന്നു…

അതിലുപരി ആ ബിരിയാണിയോടുള്ള മുഹബ്ബത്ത്..”

“ഇക്ക ഒരു കൊല്ലം മുമ്പ് ആക്‌സിഡന്റ് ആയി മരണ പെട്ടു കുറച്ചു നാളുകൾക്കു ശേഷമായിരുന്നു ഇത്താന്റെ വീട്ടുകാർ ബന്ധം വീണ്ടും സ്ഥാപിച്ചതും കഴിഞ്ഞ പെരുന്നാളിന് ആ വീട്ടിലേക് കൂട്ടി കൊണ്ടു പോയതും..

ഇത്താക്ക് മക്കൾ ഇല്ലായിരുന്നു..

ഒരുപക്ഷെ ഇത്താന്റെ മക്കൾ ആയിരിക്കാം ഞാനും എന്റെ കൂട പിറപ്പും..

പക്ഷെ ഇപ്പൊ…???”

“ഇത്താക്ക് പഴയ സ്നേഹം ഞങ്ങളോട് ഇല്ലേ എന്നുള്ള ആലോചനക്ക് ഇടയിൽ ആയിരുന്നു പുറത്ത് നിന്നും മോനേ അപ്പു എന്നൊരു വിളി ഞാൻ കേട്ടത്…”

പെട്ടന്ന് തന്നെ കിടക്കുന്നിടത്തു നിന്നും ചാടി എഴുന്നേറ്റ് എന്തെ ഇത്ത എന്നും ചോദിച്ചു ഞാൻ വാതിൽ തുറന്നു…

“അപ്പു …

അമ്മയില്ലേടാ …”

“അമ്മ…

അമ്മമ്മയെ കാണാനായി പോയതാ ഇത്ത…”

ഞാൻ ഇത്തയോടായി പറഞ്ഞതും ഇത്ത കയ്യിലെ രണ്ടു പ്ളേറ്റും കോലായി തിണ്ണയിലേക് വെച്ചു കൊണ്ടു പറഞ്ഞു…

“അപ്പൂസേ…

ഇത്ത ഇന്ന് ഉണ്ടാക്കിയ ബിരിയാണിയാ…

രാവിലെ തറവാട്ടിൽ പോയത് കൊണ്ട് നേരത്തിനു കൊണ്ട് വരാൻ കഴിഞ്ഞില്ല..

ഇത് എല്ലാരോടും കഴിക്കാൻ പറയണേ…

പ്ളേറ്റ് അമ്മ വന്നിട്ട് ഇത്ത വന്നു എടുത്തോളാട്ടോ…”

അവർ അതും പറഞ്ഞു എന്നെ നോക്കി മനോഹരമായി പുഞ്ചിരിച്ചു കൊണ്ട് അവിടെ നിന്നും പോയി…

കാലം വീണ്ടും മുന്നോട്ട് പോയി..

“മഴ വന്നു വെയിൽ വന്നു… കാറ്റും കോളും വന്നു…

ഇത്ത പഴയ പടി ഞങ്ങളെ മക്കളെ പോലെ തന്നെ കണ്ടു…

ഞങ്ങളെ കൂടേ കളിച്ചും ചിരിച്ചും ജീവിച്ചു..”

“അതിനിടയിൽ ഇത്തയെ ഒറ്റക്ക് ഈ വീട്ടിൽ നിൽക്കേണ്ടെന്നും പറഞ്ഞു ഒരു ദിവസം ആങ്ങള കൂട്ടി കൊണ്ട് പോയി…

വല്ലാത്തൊരു ഏകാന്തതയായിരുന്നു പിന്നീട് ആ വീട്ടിലേക് നോക്കുമ്പോൾ…”

“ഞാൻ വളർന്നു വലുതായി സ്വന്തം കാലിൽ നിൽക്കുവാനും വിദേശത് നല്ല ഒരു പൊസിഷനിലും എത്തി…

ഇടിഞ്ഞു പൊളിഞ്ഞു വീഴാനായ വീടിന് പകരും പുത്തൻ വീട് ഉണ്ടാക്കി…

നാട്ടിൽ പേരും പ്രശസ്തിയും ഉണ്ടായി..

അന്നത്തെ ബിരിയാണി കൊതിച്ചിരുന്ന ബാല്യത്തിൽ നിന്നും പത്തോ നൂറോ ബിരിയാണി വാങ്ങിച്ചു കൊടുക്കാൻ മാത്രം ഞാൻ വളർന്നു…”

“അമ്മയും അച്ഛനും അനിയനുമായി സന്തോഷത്തോടെ പോകുമ്പോൾ ആയിരുന്നു അമ്മ ഒരു കാര്യം പറഞ്ഞത്..

നബീസു താത്ത വീണ്ടും പഴയ വീട്ടിലേക് വന്നിരിക്കുന്നു. …

ആങ്ങള മരണപെട്ടപ്പോൾ ആ വീട്ടിൽ തീർത്തും ഒറ്റപെട്ടന്നും അതിനാൽ ഇങ്ങോട്ടു തന്നെ പോന്നതാണെന്നും ഞാൻ അറിഞ്ഞു…”

“വീണ്ടും ബലി പെരുന്നാളിന്റെ അമ്പിളി മാനത് വിരിഞ്ഞപ്പോൾ ആയിരുന്നു… നാട്ടിലേക് പോകാനായി കൊതിച്ചത്…

നബീസുമ്മയുടെ കൂടേ പെരുന്നാൾ ആഘോഷിക്കാനുള്ള കൊതിതന്നെ ആയിരുന്നു ഓനത്തിന് നാട്ടിലേക് പോകാൻ കൊതിച്ചിരുന്ന എന്നെ മൂന്നു മാസങ്ങൾക് മുമ്പ് നാട്ടിലേക് എത്തിച്ചത്…”

“ബലി പെരുന്നാളിന്റെ അന്ന് നിസ്കാരം കഴിഞ്ഞു ആളുകൾ റോട്ടിലൂടെ പോകുന്ന നേരം ഞാനും അമ്മയും അച്ഛനും അനിയനും ആ വീട്ടിലേക് കയറി ചെന്നു…

ഞങ്ങളെ കണ്ടതും ഇത്ത നിസ്ക്കാര പായയിൽ നിന്നും എഴുന്നേറ്റു..

ഒറ്റക് ആയിരുന്നത് കൊണ്ടായിരിക്കാം ഇത്ത ഒന്നും ആ വീട്ടിൽ ഉണ്ടാക്കിയിട്ടില്ലായിരുന്നു…

പ്രവാസത്തിനു ഇടയിൽ എപ്പോയൊ പഠിച്ചു വെച്ച എന്റെ കൈ കൊണ്ട് ഉണ്ടാക്കിയ ധം ബിരിയാണി ചെമ്പ് ഞാൻ മേശക്ക് മുകളിലേക്കു വെച്ചപ്പോൾ ആയിരുന്നു ഇത്ത നിസ്ക്കാര കുപ്പായം മാറ്റി പുറത്തേക് വന്നത്..

ഞങ്ങളെ എല്ലാവരെയും കൂടേ ബിരിയാണിയും കൂടേ കണ്ടപ്പോൾ ഇത്തയുടെ കണ്ണുകൾ നിറഞ്ഞു വന്നു…

ഇത്തയെ അമ്മ തന്നെ ചേർത്തു നിർത്തി മേശ ക്ക് അടുത്തേക് ഇരുത്തി… ബിരിയാണി വിളമ്പി കൊടുത്തു…

കൂടേ ഞങ്ങളും ഇരുന്നു…

അപ്പോയേക്കും ഇത്തയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി വിളമ്പി വെച്ച ചോറിലേക് ഇറ്റി ഇറ്റി വീണു തുടങ്ങിയിരുന്നു ..…

ഒരു വാക് പോലും സംസാരിക്കാൻ കഴിയാതെ ഞങ്ങളുടെ കണ്ണുകളും…”

ഇഷ്ടപ്പെട്ടാൽ…👍

ബൈ

😘

Leave a Reply

Your email address will not be published. Required fields are marked *