നമ്മൾ ഇപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വാഹനത്തിന്റെ ഗിയർ ഞാൻ ഒന്ന് മാറ്റുകയാണ്……
നിങ്ങൾ പിടിച്ചിരിക്കണം…!!
ഇനി ഇവിടുന്നങ്ങോട്ട് സുഗമമായ… പാതകൾ ഇല്ല…!!
അതുകൊണ്ടുതന്നെ എല്ലാവരും പിടിച്ചിരിക്കുക….
ഈ വണ്ടി നിർത്താൻ ബുദ്ധിമുട്ടാണ്….
ചാടിയിറങ്ങണം എന്ന മോഹമുള്ളവർക്ക് അങ്ങനെ ചെയ്യാം….
മനുഷ്യർ പലവിധമുണ്ട്…!!”
അതിന് നാടോ നഗരമോ… ഒരു പ്രശ്നമല്ല…
രാത്രിയുടെ അന്ത്യയാമങ്ങളിലും…
ഉണർന്നിരിക്കുന്ന ചിലരുണ്ട്….
അവിചാരിതമായെങ്കിലും അവിടെ എത്തിപ്പെട്ടാൽ….
നിരവധി കാഴ്ചകൾ കാണാം….
കുടുംബം പോറ്റാൻ ഉറക്കമൊഴിച്ച്… തട്ടുകട നടത്തുന്നവരെ നമുക്ക് അവിടെ കാണാം…
എന്തും കിട്ടുന്ന തട്ടുകടകളും അവിടെ പ്രവർത്തിക്കുന്നു…
എന്തും എന്ന് ആലങ്കാരികമായി പറഞ്ഞതല്ല….
എന്തും കിട്ടും…!!!
ഒരു നേരത്തെ അന്നത്തിനുവേണ്ടി…
മുഷിഞ്ഞ ഒരു പത്ത് രൂപ നോട്ടിനുവേണ്ടി….
മാനം വിൽക്കുന്ന സ്ത്രീകളെ നമുക്കിവിടെ കാണാം….
നിങ്ങളിൽ പലർക്കും എങ്കിലും ചിന്തിക്കാൻ പോലും കഴിയാത്ത… ഇതു പോലെ യുള്ള ചില പുരുഷന്മാരെയും കാണാം….!!
ആ.. രാത്രികാല നഗരക്കാഴ്ചകൾ….
നിങ്ങൾക്ക് ഒരുപക്ഷേ നരക കാഴ്ചകളായി തോന്നാം….
പക്ഷേ അവർക്ക് അത് സ്വർഗ്ഗമാണ്….
സെക്കന്റ്… ഗിയർ…!!”.
വലിയ വലിയ നഗരങ്ങളിൽ രാത്രിയായാൽ.. എന്തൊക്കെ സംഭവിക്കും എന്ന്…
തിരൂരിന്റെ നഗരങ്ങളിൽ നിന്ന്.. ഞാൻ കണ്ടതാണ്..
അത്തരം ഒരു ഭയം ഉള്ളതുകൊണ്ട് തന്നെയാണ്… ഞാനെന്റെ സുഹൃത്തിനെ ഒരു റൂം എടുക്കാൻ നിർബന്ധിച്ചത്…
പക്ഷേ ധാരാളം സിനിമ കാണും എന്നതിനപ്പുറം. മനുഷ്യരുടെ വിവിധ സ്വഭാവങ്ങളെ കുറിച്ച് അവന് ഒന്നും അറിയില്ല..
അവൻ വെറുമൊരു പാവം സുന്ദരൻ..!!
ഞങ്ങൾ കിടന്നിരുന്ന സ്ഥലം ഒരു ഏകദേശ ഐഡിയ വച്ച്..
അവിടെ ചെന്ന് നോക്കുമ്പോൾ..
ആ സ്ഥലം ശൂന്യമായിരുന്നു..!!
അതല്ലെങ്കിൽ അവിടെ കടൽ വെള്ളമായിരുന്നു..!!
സകല പ്രതീക്ഷയും നഷ്ടപ്പെട്ട അവൻ ഉറക്കെ കരയാൻ തുടങ്ങി..!!
ഉപ്പുവെള്ളവും മണലും പുരണ്ട ഈ ഇട്ടിരിക്കുന്ന ഡ്രസ്സ് അല്ലാതെ വേറൊന്നും ഞങ്ങളുടെ കയ്യിൽ ഇല്ല..!!
അവൻ അലറി കരഞ്ഞുകൊണ്ട്.. ഓരോ സ്ഥലത്തും കു ഴിച്ചു നോക്കാൻ തുടങ്ങി..
അവന്റെ കൂടെ ഞാനും ഇതുതന്നെ ചെയ്തു..
പക്ഷേ നിരാശയായിരുന്നു ഫലം..!!
ഏകദേശം ഒരു മണിക്കൂറോളം ഞങ്ങൾ നഷ്ടപ്പെട്ട പണത്തിനു വേണ്ടി ശ്രമിച്ചുകൊണ്ടേയിരുന്നു…
കുറച്ചകലെയുള്ള റോഡിൽനിന്ന് ഉയർന്നുനിൽക്കുന്ന ഇലക്ട്രിക് പോസ്റ്റിലെ നിയോൺ ബൾബിന്റെ പ്രകാശം.. അക്കേഷ്യ മരങ്ങൾ ക്കിടയിലൂടെ..അൽപ്പാൽപ്പമായി എത്തുന്നുണ്ട് എന്നതൊഴിച്ചാൽ.. വേറെ പ്രകാശമൊന്നും ഇല്ല..!!
കുഴിച്ച് കുഴിച്ച് ക്ഷീണിച്ച ഞങ്ങൾ. കുറച്ച് സമയം ആ മണലിൽ ഇരുന്നു..
പോയത് പോയി നമുക്ക് എങ്ങനെയെങ്കിലും നേരം വെളുപ്പിക്കാം..
അതിനുശേഷം ബസ് സ്റ്റാൻഡിൽ ചെന്ന്.. നാട്ടിലേക്ക് പോകാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് നോക്കാം..!!
ഇക്കാര്യത്തിൽ അവൻ എന്റെ തീരുമാനത്തിനൊപ്പം നിന്നു..!!
പക്ഷേ നമ്മുടെ തീരുമാനത്തിന് എന്ത് പ്രസക്തി..!!
ദൂരെ നിന്നും മൂന്നുപേർ സിഗരറ്റും വലിച്ചുകൊണ്ട് നടന്നുവരുന്നത് ഞങ്ങൾ കണ്ടു..!!
അവർ വരുന്നത് കണ്ടപ്പോൾ അവന് ഒരല്പം ആശ്വാസമായ പോലെ…!!
പക്ഷേ എനിക്കെന്തോ.. സംഭവിച്ചതിലും വലുതാണ്.. ഇനി വരാൻ പോകുന്നത് എന്ന് എനിക്ക് തോന്നി..!!
അതിന് പ്രധാന കാരണം എന്റെ സുഹൃത്തിന്റെ ശരീരപ്രകൃതമാണ്..!!
അവർ മൂന്നുപേരും ഞങ്ങളുടെ അടുത്തു വന്നു..
പൈസ പോയതിനെ കുറിച്ച് പറയണ്ട എന്ന് ഞാൻ അവനോട് പറയുന്നതിന് മുമ്പ് തന്നെ.. അവൻ കാര്യങ്ങളെല്ലാം വിശദമായിട്ട് അവരോട് പറഞ്ഞു..
മദ്യത്തിന്റെ രൂക്ഷഗന്ധം..!!
അപ്പോ നിങ്ങൾക്ക് നാട്ടിൽ പോകാൻ പൈസ വേണം ഇത്രയല്ലേ ഉള്ളൂ പ്രശ്നം..!!
അതിൽ ഒരുത്തൻ അങ്ങനെ ചോദിച്ചു കൊണ്ട്.. അവന്റെ തോളിൽ കയ്യിട്ടു..!!
അപകടം മനസ്സിലാക്കിയ ഞാൻ..
അവന്റെ കൈ പിടിച്ചു ഓടി…
പക്ഷേ ഇത് തികച്ചും അപ്രതീക്ഷിതമായിരുന്നു അവന്..
മാത്രമല്ല ആ മനുഷ്യന്റെ കൈ അപ്പോഴേക്കും അവനെ വരിഞ്ഞു മുറുക്കിയിരുന്നു..!!
ഒരുത്തൻ എന്റെ കൂടെ ഓടിയെങ്കിലും.. മiദ്യത്തിന്റെ ആസക്തി കാരണം.. അവന് എന്റെ ഒപ്പം എത്താനായില്ല…!!
അക്കേഷ്യ മരത്തിന്റെ ഇരുട്ടിലേക്ക്.. ഓടിയ ഞാൻ അവിടെ കണ്ട ഒരു അക്കേഷ്യ മരത്തിൽ.. വലിഞ്ഞു കയറി മുകളിൽ എത്തി.!!
അവിടെവെച്ച് ഞാൻ കണ്ട കാഴ്ചകൾ…!!!
അത് ഞാൻ ഇവിടെ വിവരിക്കുന്നില്ല..!!
ഒന്ന് കരയാൻ പോലും സമ്മതിക്കാതെ.. അവന്റെ വായ ബലിഷ്ഠമായ അവരുടെ കൈകൾ കൊണ്ട് അമർത്തിപ്പിടിച്ചിരിക്കുന്നു..!!
ഏതാണ്ട് ഒരു മണിക്കൂറോളം വേണ്ട ക്രൂര പീഡനങ്ങൾക്ക് ശേഷം..!!
അവർ പോയി എന്ന് ഉറപ്പായപ്പോൾ…
ഞാൻ അവന്റെ അടുത്തേക്ക് ചെന്നു..!!
എന്നെ കണ്ടതും ഒരു അമ്പരപ്പോടെ അവൻ എന്നെ നോക്കി..!!
ആദ്യമായി എന്നെ അവൻ കാണുന്ന പോലെ…!!
അവൻ കരയുന്നുണ്ടായിരുന്നില്ല..!!
എന്തൊക്കെയാണ് സംഭവിച്ചത് എന്ന് പോലും അവന് മനസ്സിലായിട്ടില്ലേ..??
എനിക്കാകെ ഭയമായി..!!
ഞാൻ ശക്തിയായി അവന്റെ തോളിൽ തട്ടി അവന്റെ പേര് വിളിച്ചു..
അതുകൊണ്ടാണോ എന്നറിയില്ല പെട്ടെന്നവൻ ഞെട്ടി ഉണർന്ന പോലെ….!!
ഞാൻ പറഞ്ഞു നമുക്ക് ഇവിടെ നിന്നും പോകാം..
തൊട്ടടുത്ത എവിടെയെങ്കിലും പോലീസ് സ്റ്റേഷൻ ഉണ്ടെങ്കിൽ.. നമുക്ക് അങ്ങോട്ട് പോയി സംഭവിച്ചതെല്ലാം പറയാം..!!
അവർ എന്തായാലും ഒരു വഴി കാണിച്ചു തരാതിരിക്കില്ല..!!
ഈ പറഞ്ഞതിനോട് 100% വും അവൻ യോജിച്ചു.. അങ്ങനെ ഞങ്ങൾ തിരിച്ചു റോഡ് ലക്ഷ്യമാക്കി നടന്നു..
വളരെ പേടിച്ച് റോഡിന്റെ സൈഡിലൂടെ നിങ്ങൾ കുറച്ചു ദൂരം മുന്നോട്ടു പോയപ്പോൾ.. ഒരു ചെറിയ തട്ടുകടയുടെ പ്രകാശം ഞങ്ങൾ കണ്ടു..!!
അത് വലിയൊരു ആശ്വാസമായിരുന്നു..!!
ഒരു മധ്യവയസ്കൻ നടത്തുന്ന ഒരു കടയായിരുന്നു അത്..
അവിടെ ചെന്ന് സംഭവിച്ചതെല്ലാം അദ്ദേഹത്തോട് തുറന്നു പറഞ്ഞു..!!
അയാൾ രാത്രിയായാൽ ഈ സ്ഥലത്ത് നടക്കുന്നതിനെ കുറിച്ചും..
നിങ്ങൾ വീട്ടുകാർ ധിക്കരിച്ച് വന്നത് ശരിയായില്ല എന്നും.. ഒരുപാട് ഉപദേശങ്ങൾ ഞങ്ങൾക്ക് തന്നു..
ഓരോ ചായയും കടിയും തരുമോ..??
അവന്റെ ദയനീയമായ ഈ ചോദ്യം കേട്ടിട്ടോ എന്തോ.. അയാൾ ഞങ്ങൾക്ക് ഓരോ ചായയും പരിപ്പുവടയും തന്നു.
സമയം ഏതാണ്ട് മൂന്നര മണിയായി എന്ന് അദ്ദേഹത്തിൽ നിന്നും ഞാൻ മനസ്സിലാക്കി..!!
ഞങ്ങൾക്ക് നാട്ടിലേക്ക് പോകാൻ എന്തെങ്കിലും സാമ്പത്തിക സഹായം ചെയ്യാമോ എന്നായി.. അവന്റെ അടുത്ത ചോദ്യം..!!
ഈ ചോദ്യം പ്രതീക്ഷിച്ചു നിന്നപോലെ അയാളുടെ മുഖത്ത് ഒരു ഗൂഢ മന്ദഹാസം ഞാൻ കണ്ടു..!!
അയാളുടെ നോട്ടം അവനിലേക്ക് മാത്രമായി ചുരുങ്ങിയപ്പോൾ….
കാര്യങ്ങൾ ഇവിടെയും പന്തിയല്ല എന്ന് എനിക്ക് മനസ്സിലായി..
അയാൾ പക്ഷേ മറ്റുള്ളവരെ പോലെ ആയിരുന്നില്ല..
അവനോട് വളരെ സ്വകാര്യമായി അയാൾ എന്തോ പറഞ്ഞു..!!
ഒരു അമ്പരപ്പോടെ അയാളെ അവൻ നോക്കുന്നത് ഞാൻ കണ്ടു..!!
വളരെ ദയനീയമാ യി അവൻ എന്നെ ഒന്ന് നോക്കിയിട്ട്..
അയാളുടെ കൂടെ അവൻ.. അക്കേഷ്യ മരങ്ങളുടെ ഇരുട്ടിലേക്ക്.. മറയുന്നതും നോക്കി.. നിസ്സഹായാനായി സ്വയം ശപിച്ചുകൊണ്ട് ഞാൻ അവിടെ നിന്നു..
തിരിച്ചുവന്ന് അദ്ദേഹത്തോട് ഞങ്ങൾ പോകുന്നു എന്ന് പറഞ്ഞു എന്റെ കൈപിടിച്ച് അവൻ.. റോഡിലേക്ക് ഇറങ്ങുമ്പോൾ.. അവന്റെ വലത്തെ കയ്യിൽ രണ്ട് പത്ത് രൂപയുടെ നോട്ടുകൾ ഉണ്ടായിരുന്നു..!!
ഒരു കൈകൊണ്ട് എന്നെ അവൻ മുറുക്കി പിടിച്ചിരിക്കുന്നു..
കുറച്ചു ദൂരം നടന്നപ്പോഴാണ് ഞങ്ങൾ കെഎസ്ആർടിസി ബസ്റ്റാൻഡ് കണ്ടത്.. അവിടെ കച്ചവടങ്ങളും ധാരാളം ആളുകളുമുണ്ട്..
ഇടിഞ്ഞു പൊളിഞ്ഞ ആ ബസ്റ്റാൻഡിന്റെ സിമന്റ് തറയിലിരുന്ന്..
അവൻ ഒരു പ്രഖ്യാപനം നടത്തി..!!
നമ്മൾ നാട്ടിൽ പോകുന്നില്ല..!!
നേരം വെളുത്താൽ ഇവിടെ എന്തെങ്കിലും ജോലിക്ക് നമുക്ക് കയറണം..!!
നഷ്ടപ്പെട്ട പൈസ എങ്കിലും ഉണ്ടാക്കണം..!!
അപ്പോഴാണ് അവൻ ഉപ്പയുടെ ബെൽറ്റിനുള്ളിൽ നിന്നും മോഷ്ടിച്ച പൈസയാണ് ഇത് എന്ന് ഞാൻ അറിയുന്നത്.
പിറ്റേദിവസം ഞങ്ങൾ മിട്ടായി തെരുവിലേക്ക്..!!!
നിരവധി ഉന്തുവണ്ടി കച്ചവടക്കാർ..!!
അവിടെവച്ചാണ് ഞങ്ങൾ ദൈവദൂതനെ പോലെ.. പാലക്കാട്ടുകാരൻ ഉണ്ണിയെ കണ്ടുമുട്ടുന്നത്…!!
പേനകളും.. പേൻ ചീ പ്പുകളും.. ഉന്തുവണ്ടിയിൽ കച്ചവടം ചെയ്യുന്ന ഒരാളായിരുന്നു ഉണ്ണി.
അങ്ങനെ ഒരു ഉന്തു വണ്ടി ഞങ്ങൾക്ക് രണ്ടുപേർക്കും ആയി അദ്ദേഹം സംഘടിപ്പിച്ചു നൽകി..
100 രൂപക്ക് കച്ചവടം ചെയ്താൽ പത്ത് രൂപ കമ്മീഷൻ അതായിരുന്നു വ്യവസ്ഥ..
മിഠായിതെരുവിന്റെ ഒത്ത നടുക്ക് സ്ഥിതി ചെയ്യുന്ന രാധാ തിയേറ്ററിന്റെ.. തൊട്ടടുത്തുള്ള ഷാലിമാർ ഫുട്വെയർ..?അതിന്റെ ഉള്ളിൽ.. ചെരുപ്പും ഷൂമൊക്കെ കൊണ്ട് വരുന്ന വലിയ പെട്ടികൾ..?ആ പെട്ടികൾ കിടക്കയാക്കി മാറ്റിയാണ് ഞങ്ങൾ കിടന്നിരുന്നത്..!!
അസാമാന്യ കൊതുകകടി ആണെങ്കിലും.. ഒരു രൂപയും മുടക്കാതെ അവിടെ താമസിക്കാൻ പറ്റി..!!
ഞങ്ങൾ ജോലി കഴിഞ്ഞു വരും.. ഒരു സിനിമ കാണും ഭക്ഷണം കഴിക്കും കിടന്നുറങ്ങും..!!
കുളിക്കാനും ബാത്റൂം സൗകര്യവും എല്ലാം അവിടെ ഉണ്ട്..!!
പിന്നീട് ഞങ്ങൾക്ക് മറ്റൊരു ഉന്ത് വണ്ടി കൂടി അദ്ദേഹം സംഘടിപ്പിച്ചു തന്നു..
രണ്ടുപേർക്കും രണ്ട് ഏരിയയിൽ ആയി.. ഞങ്ങൾ കച്ചവടം തുടർന്നു..!!
ഞായറാഴ്ച നല്ല കച്ചവടം ഉണ്ടാകും.. അന്ന് പ്രധാനപ്പെട്ട കടകളെല്ലാം അടഞ്ഞുകിടക്കുന്നത് കൊണ്ട് തന്നെ.. മിഠായിതെരുവിൽ എവിടെയും ഞങ്ങൾക്ക് കച്ചവടം ചെയ്യാം..!!
അങ്ങനെ ധാരാളം കൂട്ടുകാരും ഞങ്ങൾക്ക് ഉണ്ടായി..!!
ഒരു ദിവസം അപ്സര തിയേറ്ററിൽ സെക്കൻഡ് ഷോ സിനിമ കാണാൻ..
ഞങ്ങൾ അഞ്ച് പേരാണ് പോയത്..
ഇന്റർവെൽ സമയത്ത് ഓരോ ചായകുടിച്ച്.. നിൽക്കുക യായിരുന്നു ഞങ്ങൾ..!!
പെട്ടെന്നാണ്.. എന്റെ സുഹൃത്ത് എന്റെ കയ്യിൽ മുറുകെ പിടിച്ചത്..!!
ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഭാവമാറ്റം കണ്ട് ഞാൻ സത്യത്തിൽ ഭയപ്പെട്ടുപോയി..!!
എന്തു പറ്റിയെടാ എന്ന് ഒരു ചെറിയ നിലവിളിയോടെ ഞാൻ അവനോട് ചോദിച്ചു..!!
അവൻ വിറക്കുന്ന കൈകളോട് ചൂണ്ടിയ സ്ഥലത്തേക്ക് ഞാൻ നോക്കി..!!
അവിടെ മൂന്നുപേർ സിഗരറ്റ് വലിച്ച്.. വർത്തമാനം പറഞ്ഞ് നിൽക്കുന്നു..!!
നിനക്ക് അവരെ മനസ്സിലായോ…??
അവന്റെ പ്രത്യേക ശബ്ദത്തിൽ ഉള്ള ചോദ്യം..!!
അപ്പോഴാണ് ഞാൻ അവരെ സൂക്ഷിച്ചു നോ ക്കുന്നത്..!!
അതെ അന്ന് കടപ്പുറത്ത്.. ഇവനെ ക്രൂരമായി പീഡിപ്പിച്ചവർ..!!
മറ്റു മൂന്നു പേർക്കും അവരെ കാണിച്ചു കൊടുത്തു അവൻ..!!
സിനിമ കഴിഞ്ഞിട്ടു മതിയോ അതോ ഇപ്പൊ വേണോ…??
ഇതായിരുന്നു അവരുടെ ചോദ്യം..!!
അതിനു മുന്നേ തന്നെ എന്റെ സുഹൃത്ത്.. അവൻ ഉടുത്തിരുന്ന കള്ളിത്തുണി.. നിലത്ത് വിരിച്ച് അതിൽ മൂന്ന് വലിയ കല്ലുകൾ എടുത്തു വെക്കുന്നത് ഞാൻ കണ്ടു..
തുണിയുടെ രണ്ടു ഭാഗവും പിരിച്ച്… അത് ഒന്നാന്തരം ആയുധമാക്കി അവൻ മാറ്റിയിരുന്നു..!!
ഇപ്പോ ഈ നിമിഷം ഇവിടെ വച്ച്.. ചെയ്യണം..!!
ഇത് പറഞ്ഞതും അവൻ അവരുടെ നേരെ നടന്നു..
അവനൊപ്പം തന്നെ മറ്റു മൂന്നുപേരും.. ഏറ്റവും പുറകിലായി ഇനി എന്തൊക്കെ സംഭവിക്കുമെന്ന.. കടുത്ത ഭീതിയോടെ ഞാനും..!!
അവൻ അവിടെ ചെന്ന് ചോദ്യവും പറച്ചിലും ഒന്നുമില്ലായിരുന്നു..
അവന് ഏറ്റവും ക്രൂരമായി പിടിച്ചവന്റെ തലമണ്ട നോക്കി.. ആദ്യത്തെ അടി അവൻ കൊടുത്തു..
അയാളുടെ മുഖത്ത് കൂടെ ചോര ഒഴുകുന്നത് ഞാൻ കണ്ടു.. ഇതേ സമയം മറ്റു രണ്ടുപേരെ ഞങ്ങളുടെ സുഹൃത്തുക്കളും നന്നായിട്ട് പെരുമാറി..
5 മിനിറ്റ് കൊണ്ട് സംഗതി എല്ലാം കഴിഞ്ഞു..
അവരുടെ അലർച്ച കേട്ട് ആളുകൾ ഓടികൂടുന്നതിന് മുമ്പ് തന്നെ…
ഗേറ്റ് ചാടിക്കടന്ന് ഞങ്ങൾ രക്ഷപ്പെട്ടു.
ഈ സംഭവത്തോടെ എനിക്ക്.. അവിടെ മടുത്തു തുടങ്ങി..
കാരണം ഞങ്ങൾപ്രതികാരം ചെയ്തത്.. അവിടുത്തെ ഏറ്റവും വലിയ ഫ്രോഡുകളോടാണ്..
അവർ തീർച്ചയായും തിരിച്ചടിച്ചേക്കാം..!!
രണ്ടുമൂന്ന് ദിവസങ്ങൾക്ക് ശേഷം.. എന്റെ ശക്തമായ സമ്മർദ്ദത്തെ തുടർന്ന്.. ഞങ്ങൾ നാട്ടിലേക്ക് തിരിച്ചുപോ ന്നു..!!
നാട്ടിൽനിന്ന് കൊണ്ടുപോയ പൈസയുടെ ഇരട്ടിയിലധികം അവന്റെ കയ്യിൽ ഉണ്ടായിരുന്നതുകൊണ്ട് തന്നെ.. വീട്ടിൽ അവന് വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല..
പിന്നീട് അവനെ അവർ അവിടെ നിന്നും മാറ്റി മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി..
ഞാൻ വീണ്ടും നാട്ടിൽ തേരാപ്പാര നടക്കാൻ തുടങ്ങി..!!
നാട്ടിലെ ഉറ്റ സുഹൃത്തുക്കളുമായി.. നിരവധി രസകരമായ നേരം പോക്കുകൾ…
ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കടന്നുപോകുന്നു…
ആ സമയത്താണ് ഞങ്ങളുടെ പ്രദേശത്ത് ഒരു ഫാമിലി താമസിക്കാൻ വന്നത്..
അവിടെയുള്ള വിനോദ് എന്ന ചെറുപ്പക്കാരുമായി ഞാൻ വളരെയധികം കമ്പനിയായി..
അവരുടെ ശരിക്കും ഉള്ള സ്ഥലം പത്തനംതിട്ടയിലാണ്..
ഒരിക്കൽ അവൻ എന്നോട് ചോദിച്ചു.. ഞങ്ങൾ നാട്ടിൽ പോകുന്നുണ്ട് നീ വരുന്നോ…??
എനിക്ക് കൂടുതൽ ഒന്നും ആലോചിക്കാൻ ഉണ്ടായിരുന്നില്ല..!!
ഞാൻ അവരുടെ കൂടെ പത്തനംതിട്ടയിലേക്ക്…..
തുടരും…
മുന് ഭാഗം വായിക്കാന് ഇവിടെ ക്ലിക്ക് ചെയ്യൂ