ഞാൻ പത്തനം തിട്ടയിലേക്ക് പോയ കൂട്ടർ.. വലിയ ഭക്തിയും വിശ്വാസവും ഉള്ള കൂട്ടർ ആയിരുന്നു..
പോകുന്ന വഴിയുള്ള പ്രധാനപ്പെട്ട അമ്പലങ്ങളിൽ എല്ലാം കേറിയിരുന്നു..
മലയാലപ്പുഴ അമ്പലം.. അങ്ങനെയാണ് ഞാൻ ആദ്യമായിട്ട് കാണുന്നത്..!!
അവരുടെ കൂടെ പോയപ്പോൾ ഉണ്ടായിരുന്ന ആവേശമെല്ലാം.. അവിടെ കഴിച്ചുകൂട്ടുന്ന ഓരോ ദിവസങ്ങളിലും.. എനിക്ക് നഷ്ടപ്പെട്ടു കൊണ്ടേയിരുന്നു..
അവർ ഓരോ ബന്ധുവീടുകളിലും..
ഓരോ ദിവസം താമസിക്കാൻ ആയിരുന്നു പ്ലാൻ…
ഞാനൊരു മുസ്ലിമാണ് എന്നറിയുമ്പോൾ.
ആതിഥേയരുടെ മുഖത്തുണ്ടാകുന്ന.. അമ്പരപ്പ് പക്ഷേ എനിക്ക് മറ്റൊരുതരത്തിലാണ് അനുഭവപ്പെട്ടത്..!!
അവരുടെ ഒരു ബന്ധുവിന് ഒരു ചെറിയ ഹോട്ടൽ ആണ്..
അവരെ പക്ഷേ എന്നെ നിറഞ്ഞ മനസ്സോടെയാണ് സ്വീകരിച്ചത്..
എന്റെ സമപ്രായത്തിലുള്ള ഒരുത്തൻ ഉണ്ട് അവിടെ..
അവനോട് ഞാൻ എന്റെ വിഷമങ്ങൾ പറഞ്ഞപ്പോൾ…
അവൻ അവന്റെ അച്ഛനോട് പറഞ്ഞു..
നാസർ ഇവിടെ നമ്മുടെ കൂടെ നിന്നോട്ടെ…
അവരുടെ സന്ദർശനം എല്ലാം കഴിഞ്ഞു പോകുമ്പോൾ അവൻ അവരുടെ കൂടെ പൊയ്ക്കോളും..!!
അവർക്ക് അതിൽ ഒരു എതിർപ്പും ഉണ്ടായിരുന്നില്ല..
എനിക്കത് വലിയൊരു ആശ്വാസമായി..
അദ്ദേഹം വാടകക്കാണ് ആ കട നടത്തുന്നത്..
കടയുടെ ഉടമ തൊട്ടടുത്ത് തന്നെ താമസിക്കുന്നുണ്ട്..
അയാൾക്ക് ഒരു 100 റബ്ബർ മരം ഉണ്ട്..
എനിക്കാണെങ്കിൽ ടാപ്പിംഗ് അത്യാവശ്യം അറിയാം…
ഒരു ദിവസം പത്തു രൂപ നിരക്കിൽ ഞാൻ ആ മരം വെട്ടാൻ തുടങ്ങി..
വെട്ടി കൊടുത്താൽ മാത്രം മതി ബാക്കിയെല്ലാം അവർ ചെയ്തോളും..
അത് എനിക്ക് വലിയ ഒരു ആശ്വാസമായി..
ബാക്കിയുള്ള സമയങ്ങളിൽ ഞാൻ ഹോട്ടലിൽ എന്തെങ്കിലുമൊക്കെ ജോലിയും ചെയ്യും..
വലിയ കച്ചവടമുള്ള ഹോട്ടൽ ഒന്നുമല്ല അത്..
എങ്കിലും അയാൾ നല്ലൊരു മനുഷ്യനായിരുന്നു..
ശേഖരൻ എന്നായിരുന്നുമകന്റെ പേര്..
എന്റെ കൂടെ വന്നവർ സന്ദർശനം എല്ലാം കഴിഞ്ഞ് മടങ്ങി പോകാൻ തയ്യാറെടുക്കുമ്പോൾ..
എനിക്ക് തിരിച്ചു പോകാൻ ഇഷ്ടമില്ലായിരുന്നു..
അദ്ദേഹത്തോട് സംസാരിച്ചപ്പോൾ..
ഇപ്പോൾ നിൽക്കുന്നത് പോലെ അടങ്ങി ഒതുങ്ങി നിന്നാൽ നിനക്ക് ഇവിടെ നിൽക്കാം…
എനിക്ക് ഇഷ്ടപ്പെടാത്തത് കണ്ടാൽ.. ഞാനത് തുറന്നു പറയും..
ഈ വ്യവസ്ഥയിൽ ഞാൻ തിരിച്ചു പോവാതെ അവിടെത്തന്നെ നിന്നു.
ഞങ്ങളുടെ തൊട്ടടുത്ത് വലിയ ഒരു തറവാടുണ്ട്…
കൊച്ചുകളീക്കൽ തറവാട് എന്നാണ് അത് അറിയപ്പെടുന്നത്..
അവിടെ ഒരു ഹോമിയോ ഡോക്ടർ രമേശൻ നായർ..
അദ്ദേഹത്തിന്റെ ഭാര്യ കലാദേവി എന്ന.. നഴ്സ്..
പാർവതി എന്ന ഏഴാംക്ലാസിൽ പഠിക്കുന്ന കുട്ടിയും..
ഉണ്ണികൃഷ്ണൻ എന്ന എൽകെജി വിദ്യാർത്ഥിയും..!!
അവരുടെ വീടിന്റെ ചുറ്റുപാടും ഏതാണ്ട് 250 ഓളം റബ്ബർ മരങ്ങളുണ്ട്..
കൂടാതെ അയാൾക്ക് കൊല്ലം ജില്ലയിൽ ഏനാത്ത് എന്ന സ്ഥലത്ത്.. മുന്നൂറോളം മരങ്ങൾ വേറെയുമുണ്ട്..!!
ഇങ്ങനെ ഒരാൾ ഇവിടെ വന്നിട്ടുണ്ട് എന്നറിഞ്ഞ അദ്ദേഹം..
എന്നെ കണ്ട് കാര്യങ്ങളെല്ലാം അന്വേഷിച്ചു..!!
എനിക്ക് രണ്ട് സ്ഥലത്ത് മരങ്ങൾ ഉണ്ട് നിനക്ക് വെട്ടാൻ സാധിക്കുമോ എന്ന് ചോദിച്ചു..!!
മുന്നും ആലോചിക്കാതെ ഞാൻ സമ്മതിച്ചു..!!
ജീവിതത്തിൽ പുതിയ ഒരു പ്രതീക്ഷയായി..
കടയിലെ ചേട്ടനോട് കാര്യം പറഞ്ഞപ്പോൾ.. അയാൾക്കും സന്തോഷം..!!
പക്ഷേ പിന്നീട് എനിക്ക് ഹോട്ടലിൽ കൂടുതൽ സഹായിക്കാൻ സാധിക്കില്ല എന്ന് മനസ്സിലാക്കിയ ഞാൻ..
എന്റെ ഭക്ഷണത്തിന്റെയും..
ഞാനിവിടെ കിടക്കുന്നതിന്റെയും.. ചിലവിലേക്ക് എന്തെങ്കിലുമൊക്കെ ഞാൻ തരാം എന്ന് അദ്ദേഹത്തോട് പറഞ്ഞു..
അയാൾ സ്നേഹപൂർവ്വം അത് നിരസിച്ചു..
ആദ്യം നിന്റെ ജോലിയിൽ നീ പ്രവേശിക്കുക അത്.. എല്ലാം ശരിയായാൽ നമുക്ക് അപ്പോൾ ആലോചിക്കാം..!!
എന്റെ മുതലാളി എന്ന് പറയുന്ന ഈ രമേശൻ നായർ.. വലിയ വാശിക്കാരൻ ആണ്..
ആ വാശിപ്പുറത്തു ഒരുപാട് പണം അയാൾ കളഞ്ഞിട്ടുമുണ്ട്..
അയാൾ ഇപ്പോൾ രോഗികളെഒന്നും ചികിത്സിക്കാറില്ല..
എന്തായാലും നീ അയാൾ പറഞ്ഞ ജോലികൾ ചെയ്യുക..
ഉറക്കത്തെക്കുറിച്ച് ഭക്ഷണത്തെക്കുറിച്ചും നീ ഇപ്പോൾ ടെൻഷൻ അടിക്കേണ്ട കാര്യമില്ല..!!
അങ്ങനെ പിറ്റേദിവസം അദ്ദേഹത്തിന്റെ കാറിൽ.. പറക്കോട് എന്ന ഞങ്ങൾ നിൽക്കുന്ന സ്ഥലത്ത് നിന്നും.. ഏനാത്ത് എന്ന് പറയുന്ന സ്ഥലത്തേക്ക് പുറപ്പെട്ടു..
ഇവിടുന്ന് വെറും ഏഴു കിലോമീറ്റർ ഉള്ളങ്കിലും.. അവിടെ എത്തുമ്പോൾ അത് കൊല്ലം ജില്ലയായി മാറും..
അവിടെയുള്ള മരങ്ങളെല്ലാം കാണിച്ചു തന്ന അദ്ദേഹം.. അവസാനം ഇങ്ങനെ പറഞ്ഞു..
ആളുകൾ പലതും പറയും അതൊന്നും നീ വിശ്വസിക്കരുത്..!!
ശരി എന്ന അർത്ഥത്തിൽ തലയാട്ടി അദ്ദേഹത്തോടൊപ്പം തിരിച്ചുപോരുമ്പോൾ..
കുറെ ആശങ്കകളും എന്റെ കൂടെ ഉണ്ടായിരുന്നു..!!
എന്തായാലും പിറ്റേന്ന്..
അദ്ദേഹം സമ്മാനിച്ച സൈക്കിളിൽ..ടാപ്പിങ് കത്തിയുമായി ഞാൻ..
ആ
തോട്ടത്തിലേക്ക് പ്രവേശിച്ചു..
ഏതാണ്ട് 10 20 ഓളം മരങ്ങൾ വെട്ടികഴിഞ്ഞപ്പോൾ..
രണ്ടുമൂന്നു പേർ തോട്ടത്തിലേക്ക് വരുന്നു..!!
ഒരാളുടെ കയ്യിൽ ഒരു വലിയ വെട്ടുകത്തിയും ഉണ്ട്..!!
എന്റെ അടുത്ത് എത്തി ഉടനെ വളരെ പരുഷമായിട്ട്.. അവർ എന്നോട് ഓരോന്ന് ചോദിക്കാൻ തുടങ്ങി..!!
ഞാൻ ഈ നാട്ടുകാരൻ അല്ല എന്നറിഞ്ഞതോടുകൂടി.. അതിൽ ഒരുത്തൻ എന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു..
ഈ തോട്ടത്തിലെ മുൻ പണിക്കാരനും മുതലാളിയും തമ്മിൽ..
വലിയ തർക്കം ഉണ്ടായിരുന്നത്രെ..!!
അങ്ങനെ ഈ മരം രണ്ടു വർഷമായിട്ട് ആരും വെട്ടാറില്ലത്രേ..!!
നിനക്ക് ജീവൻ വേണോ ജോലി വേണോ…??
ഇതായിരുന്നു അവരുടെ ചോദ്യം..
എനിക്ക് എന്റെ ജീവൻ മതി എന്ന് പറഞ്ഞ്..
ഞാൻ വളരെ പെട്ടെന്ന് തന്നെ സൈക്കിളിൽ തിരിച്ചുപോന്നു.
മുതലാളിയെ കണ്ട് ഞാൻ കാര്യങ്ങൾ പറഞ്ഞു..
അയാളുടെ ചാടി പുറത്തിറങ്ങി.. എന്നോട് കാറിൽ കയറാൻ പറഞ്ഞു..
തൊട്ടടുത്ത പോലീസ് സ്റ്റേഷന്റെ മുമ്പിലാണ് കാർ നിന്നത്..!!
അവിടെ ചെന്ന് സംഭവിച്ച കാര്യങ്ങൾ എല്ലാം പറഞ്ഞു..
പോലീസുകാരുടെ പെരുമാറ്റത്തിൽ നിന്ന് എനിക്ക് മനസ്സിലായി ഇദ്ദേഹം ഇവിടത്തെ സ്ഥിരം സന്ദർശകനാണ് എന്ന്..!!
പിറ്റേദിവസം രണ്ട് പോലീസുകാരുടെ സെക്യൂരിറ്റിയോടെ ഞാൻ വെട്ടാൻ തുടങ്ങി..
കുറച്ചപ്പുറത്ത് മറ്റവർ അവർ വന്നു നോക്കി.. പോകും..!”
ഒന്നിടവിട്ട ദിവസങ്ങളിൽ..
ഇതൊരു പതിവായതോടെ..
പോലീസുകാർക്ക് എന്നോട് വലിയ ദേഷ്യമായി..!!
എന്റെ മുതലാളിയെ കുറിച്ച് വളരെ മോശമായ ഭാഷയിൽ അവർ സംസാരിച്ചു.
എന്നോടും വളരെ അസഹ്യമായ തെറികൾ അവർ പറയാൻ തുടങ്ങി..
ഞാൻ ധൈര്യം സംഭരിച്ച്.. എന്നോട് വഴക്കുണ്ടാക്കിയ ആളുകളെ കണ്ടു സംസാരിച്ചു..
ഒരു യമണ്ടൻ നുണ..
അവരെ ഞാൻ പറഞ്ഞ വിശ്വസിപ്പിച്ചു..
എനിക്ക് 7 സഹോദരിമാരാണ്..
ഉപ്പയും ഉമ്മയും രോഗിയാണ്…
കടം കൊണ്ട് വലഞ്ഞ്..
നാടുവിട്ട് പോന്നതാണ് ഞാൻ…
എനിക്ക് ജോലി ചെയ്തേ മതിയാകൂ..
നിങ്ങൾക്കെന്നെ കൊല്ലണമെങ്കിൽ കൊല്ലാം..!!
പോലീസുകാരുടെ സമീപത്ത് വച്ചാണ് ഇവരോട് ഞാൻ സംസാരിക്കുന്നത്..
ഇതിൽ ഇവർ ശരിക്കും വീണു..
പോലീസുകാരും അവരോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി..
അതോടുകൂടി അവരുടെ ശല്യം തീർന്നു..
പിന്നീട് വളരെ സുഖകരമായി മുന്നോട്ടു പോയി..
ഒരിക്കൽ രാത്രി 7 മണിയായിട്ടും ശേഖരന്റെ അച്ഛൻ വന്നില്ല..!!
ശേഖരന്റെ മുഖത്ത് വലിയ ഒരു ഭീതി ഞാൻ കണ്ടു..
എന്താ പ്രശ്നം എന്ന് ചോദിച്ചപ്പോൾ..
അച്ഛൻ ഇതുവരെ വന്നില്ല..
ഇനി അച്ഛൻ വരുമ്പോൾ അദ്ദേഹത്തിന്റെ കണ്ടീഷൻ മോശമായിരിക്കും..
അതുകൊണ്ട് നീ അദ്ദേഹത്തോട് ഒന്നും സംസാരിക്കരുത്..
എനിക്കൊന്നും മനസ്സിലായില്ലെങ്കിലും..
ഞാൻ സമ്മതിച്ചു.
മൂക്കറ്റം കുടിച്ചിട്ടാണ് ആ മനുഷ്യൻ കടന്നുവന്നത്..
ഇതുവരെ ഞാൻ കാണാത്ത ഒരു ഭാവമായിരുന്നു അദ്ദേഹത്തിന്..
വളരെ ദേശ്യ ത്തോടെ എല്ലാവരോടും സംസാരിക്കുകയും..
ഒന്ന് രണ്ട് ഗ്ലാസുകൾ തറയിൽ എറിഞ്ഞുടക്കുകയും ചെയ്തു..
അദ്ദേഹത്തിന്റെ ഭാര്യയെ അടിക്കാൻ ശ്രമിക്കുന്നത് കണ്ട് ഞാൻ.. അറിയാതെ അയാളുടെ കയ്യിൽ കയറി പിടിച്ചു..
അതിരൂക്ഷമായി എന്നെ നോക്കി അയാൾ…
ഇന്നത്തെ രാത്രി നീ ഇവിടെ കിടന്നോ…
നാളെ നേരം വെളുത്താൽ നിന്നെ ഇവിടെ കണ്ടു പോകരുത്..!!
ഈ അന്ത്യശ്വാസനം എനിക്ക് തന്നിട്ട്..
അയാൾ മുറിയിൽ കയറി ശക്തമായി വാതിൽ വലിച്ചടച്ചു..
തുടരും….
മുന് ഭാഗം വായിക്കാന് ഇവിടെ ക്ലിക്ക് ചെയ്യൂ