മുൻ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇങ്ങനെ ഇനിയും നിന്നാലേ എന്റെ കണ്ട്രോൾ പോകും കേട്ടോ… അമ്മാതിരി പിടുത്തം അല്ലെ പിടിച്ചത്.
അവൻ കളിയാക്കിയപ്പോൾ കല്ലു അവ്നിൽ നിന്നും അകന്നു മാറി.
“വാടോ.. വന്നു കിടക്കു “
“കണ്ണേട്ടാ….”
“മ്മ്”
“അല്ല… ശ്രീകുട്ടിയോട് ഒന്ന് പറയണോ “
“അവൾ ഉറങ്ങിയോ എന്ന് നോക്കാം…”…
“അല്ലെങ്കിൽ വേണ്ട ഏട്ടാ… നാളെ പറയാം. അച്ഛമ്മയും ഇപ്പൊ കിടന്നു കാണും “
.അവളും വന്നു കണ്ണന്റെ അടുത്തയി കിടന്നു…
“സന്തോഷം ആയോ കുട്ടി…”
അവൻ അവളുടെ നേർക്ക് തിരിഞ്ഞു കിടന്നു കൊണ്ട് ചോദിച്ചു.
“ഒരുപാട്… ഒരുപാട്… സന്തോഷം ആയി ഏട്ടാ…..”
“മ്മ്….. ഞാൻ പറഞ്ഞില്ലേ, നീ ഇങ്ങനെ ടെൻഷൻ അടിക്കേണ്ട കാര്യം ഇല്ലന്ന് “
“എന്നാലും… റിസൾട്ട് കാണാഞ്ഞപ്പോൾ… ഞാൻ പേടിച്ചു പോയി.”
“ഇപ്പൊ പേടി ഒക്കെ പോയില്ലേ “
“മ്മ് “
“എന്നാലേ… ഉറങ്ങിക്കോ… നാളെ എനിക്ക് കാലത്തെ ഒരു ഓട്ടം ഉണ്ട്…”
“ആണോ… എവിടെ ആണ് ഏട്ടാ “
“ചിങ്ങവനത്തു ഒരു വീട് പണി നടക്കുന്നുണ്ട് . അവിടേക്ക് മണ്ണടിക്കാൻ ആണ് “
“എപ്പോ വരും “
“വൈകുന്നേരം ആകും…”
“മറ്റന്നാൾ പോകാൻ ഏട്ടന്റെ ഏത് ഷർട്ട് ആണ് തേച്ചു വെയ്ക്കണ്ടത് “
. “ഏതെങ്കിലും മതി പെണ്ണെ.. “
അവൻ അവളെ തന്നിലേക്ക് അടുപ്പിച്ചു കൊണ്ട് കണ്ണുകൾ അടച്ചു.
കല്ലു കുറച്ചു സമയം അവനെ നോക്കി കിടന്നു.
അവന്റെ മീശ തുമ്പിൽ മെല്ലെ ഒന്ന് തൊട്ടു.
“മര്യാദക്ക് കിടന്ന് ഉറങ്ങു കല്ലു… വെറുതെ തൊട്ടും തലോടിയും എന്നേ ഒരു ബാലൻ കെ നായർ ആകരുതേ….”
കണ്ണൻ കണ്ണുകൾ അടച്ചുകൊണ്ട് തന്നെ അവളോട് പറഞ്ഞു.
കല്ലു ചിരിച്ചു കൊണ്ട് അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി..
അവന്റെ കൈകൾ ഒന്നൂടെ അവളെ വരിഞ്ഞു…
****************
രാവിലെ എഴുനേറ്റ് കുളി കഴിഞ്ഞു അവൾ വേഗം തന്നെ ശ്രീകുട്ടിയുടെ അടുത്തേക്ക് പോയി.
മാർക്ക് ന്റെ കാര്യം പറഞ്ഞു.
ശ്രീക്കുട്ടി അവളെ കെട്ടി പിടിച്ചു.
അഭിനന്ദനങ്ങൾ കല്ലുസേ…..
അവളുടെ കവിളിൽ മുത്തം കൊടുത്തു കൊണ്ട് ശ്രീ പറഞ്ഞു.
ശോഭയോട് ശ്രീക്കുട്ടി ആണ് ചെന്ന് പറഞ്ഞത്..
ആഹ്ഹ.. നല്ല കാര്യം ആണല്ലോ കല്ലു… നീ ഇത്രയും നന്നായി പഠിച്ചുല്ലോ.. മിടുക്കി..
ശോഭയും അവളെ അഭിനന്ദിച്ചു.
കല്ലുവിന് ഒരുപാട് സന്തോഷം തോന്നിയിരുന്നു.
“അമ്മയ്ക്ക് പഠിക്കുന്ന കുട്ടികളോട് ഭയങ്കര സ്നേഹം ആണ് കല്ലു… പണ്ട് മുതലേ ഇങ്ങനാ..”
ശ്രീ പറഞ്ഞു അച്ഛന്റെ അടുത്തേക്ക് രണ്ടാളും കൂടി ചെന്നു..
കല്ലുവിന്റെ മാർക്ക് അറിഞ്ഞപ്പോൾ രാജനും അവളെ അഭിനന്ദിച്ചു.
കണ്ണൻ എഴുന്നേറ്റ് വന്ന് വേഗം തന്നെ കുളിയും പല്ലുതേപ്പും ഒക്കെ നടത്തിയ ശേഷം, വണ്ടിക്ക് ഓട്ടം ഉണ്ടെന്നും പറഞ്ഞ് ബൈക്കും എടുത്തു പോയി..
ഇന്നെന്താ ഇത്ര ധൃതി… തന്നോട് ഒന്നും സംസാരിച്ചു പോലുമില്ലല്ലോ, എന്ന് കല്ലു ഓർത്തു.
അവളുടെ മനസ്സിൽ ഒരു കുഞ്ഞു നോവ് പടർന്നു..
” ശ്രീക്കുട്ടി, വന്നു കാപ്പി കുടിക്കടീ “
ശോഭ വിളിച്ചപ്പോൾ ശ്രീക്കുട്ടി കോളേജിലേക്ക് പോകാനായി ഒരുങ്ങി വരുന്നുണ്ടായിരുന്നു..
“കല്ലു… നീ ഇപ്പൊ കഴിക്കുന്നുണ്ടോ “
“ഞാൻ കുറച്ചു കഴിഞ്ഞു ഇരുന്നോളാം.. ശ്രീക്കുട്ടി കഴിച്ചിട്ട് പോകാൻ നോക്കിക്കോ “
കല്ലു മുഷിഞ്ഞ തുണികൾ എല്ലാം നനയ്ക്കാനായി ഇറങ്ങി.
ശ്രീക്കുട്ടി പോയ ശേഷം ശോഭ പതിയെ കല്ലുവിന്റെ അടുത്തേക്ക് ചെന്നു.
“തുണി ഒക്കെ നനച്ചു കഴിഞ്ഞോ “
“ദേ ഈ മുണ്ട് കൂടി ഒള്ളൂ അമ്മേ…”…
“മ്മ്… ഞാൻ ഇത്തിരി പുല്ല് അരിഞ്ഞിട്ട് വരാം.. ഇത്തിരി കഴിഞ്ഞാൽ വെയിൽ ആകും “
. “മ്മ്.. ശരി അമ്മേ “…
ഇങ്ങനെ ഒരു പതിവ് ഇല്ലാത്തത് ആണല്ലോ എന്ന് കല്ലു ഓർത്തു. അല്ലെങ്കിൽതന്നോട് അങ്ങനെ ഒന്നും മിണ്ടില്ല..
ആഹ് എന്തെങ്കിലും ആവട്ടെ എന്ന് കരുതി കല്ലു വീണ്ടും തുണി നനയ്ക്കാൻ തുടങ്ങി.
അതിനു ശേഷം വന്നു അവൾ അച്ഛമ്മയെ ഫോൺ വിളിച്ച് തന്റെ റിസൾട്ട് അറിയിച്ചു..
” അച്ഛമ്മയെ ഞാൻ കാലത്തെ മുതൽ വിളിക്കുന്നതാണ് ഫോൺ സ്വിച്ച് ഓഫ് ആയിരുന്നല്ലോ”
” എന്റെ മോളെ ഇന്നലെ ഉച്ച കഴിഞ്ഞപ്പോൾ ഇവിടെ നല്ല മഴയായിരുന്നു…കറന്റ് പോയി എന്റെ ഉഷയുടെയും ഒക്കെ ഫോൺ സ്വിച്ച് ഓഫ് ആയി പോയി.. ഇപ്പോഴാണ് കറന്റ് വന്നത്..”
” ഞാൻ കരുതി എന്ത് പറ്റിയെന്ന്.. “
” വേറെ കുഴപ്പമൊന്നുമില്ല മോളെ . അതിരിക്കട്ടെ അവിടെ എല്ലാവരും എന്തിയേ “
” കണ്ണേട്ടൻ രാവിലെ ഓട്ടം പോയി ശ്രീകുട്ടി കോളേജിലേക്കും.. പിന്നെ അമ്മ കിഴക്കുവശത്ത്, പാടത്ത് നിന്ന് പുല്ലരിയാനായി പോയി.. “
” മോളുടെ ജോലിയൊക്കെ കഴിഞ്ഞോ “?
” ഏറെക്കുറെ എല്ലാം കഴിഞ്ഞു അച്ഛമ്മേ “
” ആട്ടെ…മോളുടെ കോളേജിലേക്ക് എന്നാണ് ചെല്ലേണ്ടത്”
” അതിനെക്കുറിച്ച് ഒന്നും വ്യക്തമായി അറിയില്ല… എനിക്ക് മരിയയോട് ഒന്നു വിളിച്ച് ചോദിക്കണം “
” എല്ലാം കാര്യങ്ങളും വേണ്ടപോലെ ചെയ്തോണം കേട്ടോ… ഇനി തുടർന്ന് പഠിപ്പിക്കാം എന്ന് അവര് നേരത്തെ വാക്കു പറഞ്ഞതുകൊണ്ട് പേടിക്കാൻ ഒന്നുമില്ല മോളെ… “
” എനിക്കറിയാം അച്ഛമ്മേ….കണ്ണേട്ടൻ എന്നോട് പറഞ്ഞിട്ടുണ്ട് പിജിക്ക് വിടാമെന്ന്”
“മ്മ്…. അത് തന്നെ വലിയ കാര്യമാണ് മോളെ “
“അതേ അച്ഛമ്മേ… സത്യം ആണ്.. പിന്നേ, അപ്പച്ചിയുടെ കയ്യിൽ ഒന്നും ഫോൺ കൊടുക്കുമോ “
അവർ ഫോൺ മകളുടെ കയ്യിൽ കൊടുത്തു.
കല്ലു അവരോടും തന്റെ റിസൾട്ട് അറിയിച്ചു..
മുറ്റത്താരോ വിളിക്കുന്നത് കേട്ടപ്പോൾ കല്ലൂ ഫോൺ വെച്ചിട്ട് വേഗം ഉമ്മറത്തേക്ക് പോയി.
കുമാരേട്ടൻ ആയിരുന്നു, ഒപ്പം കഴിഞ്ഞ ദിവസം പൈക്കളെ വന്നു നോക്കിയ ചേട്ടനും ഉണ്ട്..
” കണ്ണൻ എവിടെ “
” ഏട്ടൻ കാലത്തെ പോയല്ലോ… കയറിയിരിക്കു, കേട്ടോ ഞാൻ അമ്മയെ വിളിക്കാം”
. അവൾ മുറിയിലേക്ക് ചെന്ന് അച്ഛനോട് വിവരം പറഞ്ഞിട്ട്, പാടത്തേക്ക് നടന്നു
ശോഭ പുല്ലെല്ലാം ചെത്തി വാരി കൂട്ടി വച്ചിട്ടുണ്ട്.
“അമ്മേ
..കുമാരേട്ടൻ വന്നിട്ടുണ്ട് “
“അതെയോ… ഇന്നെന്താ ആവോ.. തനിച്ചാണോ “
“അല്ല അമ്മേ… തോമാ ചേട്ടനും ഉണ്ട് കൂടെ ” അതുകേട്ടതും ശോഭ പുല്ലും വാരി കെട്ടി കൊണ്ട് കല്ലുവിന്റെ ഒപ്പം വീട്ടിലേക്ക് നടന്നു.
തൊഴുത്തിന്റെ അരികിലായി നന്ദിനിയുടെ നെറ്റിയിൽ തലോടിക്കൊണ്ട് തോമാചേട്ടൻ നിൽപ്പുണ്ട്.
ശോഭയാണെങ്കിൽ കൊണ്ടുവന്ന പു ല്ല് എല്ലാം പൈക്കൾക്ക് നിരത്തി ഇട്ടു കൊടുത്തു.
” കയറിയിരിക്ക് തോമാ ചേട്ടാ ഞാൻ ചായ എടുക്കാം “
” ഇപ്പോൾ ഒന്നും വേണ്ട ശോഭേ… പോയിട്ട് ലേശം ധൃതിയുണ്ട് “
” നാളെ വരുമെന്നല്ലേ പറഞ്ഞത്”
” അതെ നാളെ വരാൻ ആയിരുന്നു… കണ്ണനാണ് വിളിച്ചുപറഞ്ഞത് നിങ്ങൾക്ക് നാളെ മറ്റെന്തോ പ്രോഗ്രാം ഉണ്ടെന്ന് “
. “ഉവ്വ്… ഇളയ മോൾക്ക് ഒരു ആലോചന… പയ്യന്റെ വീട്ടിലേക്ക് ഒന്നു പോകാം എന്ന് കരുതിയാണ്”
. “അതെയോ…”
. “ആം…. “
“എനിക്കും ഒരു മാമോദീസ ഉണ്ട്.. അതാ കാലത്തെ ഇറങ്ങിയത്.. ഞാൻ എന്നാൽ ഇത് ഏൽപ്പിച്ചേക്കാം…”
അയാൾ ഒരു പൊതി എടുത്തു അവരുടെ കൈലേക്ക് കൊടുത്തു.
ശോഭയുടെ കൈയിൽ അറിയാതെ ഒരു വിറയൽ പടർന്നു.
32വർഷം ആയിട്ട് പൈക്കളെ വളർത്തുന്നത് ആണ് തോമാച്ച…. എന്നാ പറയാനാ, ശരീരം വയ്യാതെ വന്നാൽ… ” അവർക്ക് ശരിക്കും സങ്കടം വന്നു അത് പറയുമ്പോ ൾ.
കല്ലു അല്പം മാറി നിൽക്കുക ആയിരുന്നു.അവൾ അവർക്ക് രണ്ടാൾക്കും ഉള്ള ചായ എടുത്തു കൊണ്ട് വന്നത് ആണ്
കുമാരേട്ടൻ അച്ഛന്റെ മുറിയിൽ നിന്നും ഇറങ്ങി വന്നു..
കല്ലു അയാൾക്ക് ചായ കൊടുത്തു
“ആഹ് മോളെ…. ഒന്നും വേണ്ടായിരുന്നു “
ഒന്നു പുഞ്ചിരിച്ചത് അല്ലാതെ അവൾ അതിന് മറുപടി പറഞ്ഞില്ല.
ശോഭ ആണെങ്കിൽ തൊഴുത്തിൽ കയറി നിറമിഴികളോട് പൈക്കളെ ഒക്കെ അഴിച്ചു.
തോമാ ചേട്ടന്റെ കൈലേക്ക് കൊടുത്തപ്പോൾ ശോഭയ്ക്ക് ഹൃദയം നുറുങ്ങുന്ന വേദന ആണ് ഉണ്ടായത്.
നന്ദിനിയും കുഞ്ഞും ശോഭയെ നോക്കി..
മ്മാ….
അവൾ ഒന്ന് കരഞ്ഞു.
അവറ്റകൾക്ക് മനസിലായി തങ്ങൾ ഇവിടം വിട്ടു പോകുക ആണെന്ന്.
തോമ ചേട്ടനും കുമാരേട്ടനും കൂടി അവയെ കൊണ്ട് പോയപ്പോൾ നന്ദിനി പൈയ് തിരിഞ്ഞു തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.
ശോഭ കരഞ്ഞു കൊണ്ട് അകത്തേക്ക് കയറി പോയി.
കല്ലുവിനും കരച്ചിൽ വന്നു..
പാവം അമ്മ…. ഒരുപാട് വിഷമം ആയെന്ന് അവൾക്ക് മനസിലായിരുന്നു.
അകത്തെ മുറിയിൽ നിന്നും അമ്മയുടെ അടക്കി പിടിച്ച തേങ്ങൽ കേൾക്കാം.
അച്ഛൻ എന്തൊക്കെയോ പറഞ്ഞു അശ്വസിപ്പിക്കുണ്ട്.
കല്ലു വെറുതെ അടുക്കളയിൽ പോയി ഇരുന്നു..
“കല്ലു മോളെ…”
അച്ഛൻ വിളിക്കുന്നത് കേട്ടു കല്ലു അവിടേക്ക് ചെന്ന്.
“എന്താ അച്ഛാ…”
“ഇവൾക്ക് എന്തോ പരവേശം പോലെ.. ഇത്തിരി കഞ്ഞി വെള്ളം ഉപ്പിട്ട് എടുക്ക് “
“അയ്യോ.. എന്ത് പറ്റി “
“ഒന്നുല്ല കല്ലു… ഇത്തിരി വെള്ളം തന്നാൽ മതി “
“ഇപ്പൊ കൊണ്ട് വരാം അമ്മേ .”
അവൾ വേഗം തന്നെ ഒരു കപ്പിലേക്ക് കഞ്ഞിവെള്ളം എടുത്തു കൊണ്ട് വന്നു.
അമ്മേ… ഇത് കുടിക്ക്.
അവൾ നീട്ടിയപ്പോൾ ശോഭ അത് മേടിച്ചു കുടിചു.
അമ്മേ… കണ്ണേട്ടനെ വിളിക്കട്ടെ.. എന്താ പറ്റിയത് അമ്മേ..
“ഒന്നുമില്ല കല്ലു… തല ചുറ്റുന്നത് പോലെ തോന്നി…. ഇപ്പൊ മാറി “
“അയ്യോ.. അമ്മേ… നമ്മൾക്ക് ഒന്ന് ഹോസ്പിറ്റലിൽ പോയാലോ “
“വേണ്ട…. കുഴപ്പമില്ല ന്നെ… മാറിക്കോളും “
“എന്നാൽ അമ്മ ഇത്തിരി സമയം ഇവിടെ കിടക്കു… ഞാൻ ഫാൻ ഇടട്ടെ “
“ആഹ്….”
അവൾ ഫാൻ ഇട്ടിട്ട് അവിടെ അവർക്കടുത്തായി നിന്നു.
“നീ പോയി എന്തെങ്കിലും കഴിച്ചോ… മണി 11കഴിഞ്ഞു “
“അത് കുഴപ്പമില്ല അമ്മേ..ഇത്തിരി കഴിഞ്ഞു നമ്മൾക്ക് ഒരുമിച്ചു കഴിക്കാം “
“ഹ്മ്മ്… “
“അമ്മ എന്നാൽ ഒന്ന് മയങ്ങി എഴുന്നേൽക്കു.. അപ്പോളേക്കും ക്ഷീണം മാറും.. ഇല്ലെങ്കിൽ നമ്മൾക്ക് ഹോസ്പിറ്റലിൽ പോകാം.. അല്ലെ അച്ഛാ “
“അത് മതി മോളെ… “
അയാളും അത് ശരി വെച്ചു.
കല്ലു മുറിയിൽ നിന്നും ഇറങ്ങി പോയി.
കണ്ണനെ വിളിച്ചപ്പോൾ ഫോൺ എടുത്തില്ല.
വണ്ടി ഓടിക്കുമ്പോൾ അവൻ ഫോൺ അങ്ങനെ എടുക്കാറില്ല.
അതുകൊണ്ട് അവൾ പിന്നീട് വിളിക്കാനും പോയില്ല.
തൊടിയിലെ മുരിങ്ങയിൽ നിന്നും കുറച്ചു ഇല അവൾ പൊട്ടിച്ചു.
കുറച്ചു ചക്കക്കുരു തോല് കളഞ്ഞു ചെറുതായി അരിഞ്ഞു.
രണ്ടും കൂടി ഇട്ടു തോരൻ പോലെ വെയ്ക്കാൻ ആയിരുന്നു.
മോര് കറി ഇരിപ്പുണ്ട്.. ഇത്തിരി ഉണക്ക ചെമ്മീനും ചമ്മന്തി ഇടിക്കാം എന്നവൾ കരുതി.
ഇല എല്ലാം എടുത്തു അവൾ പൊടിയും പുഴുക്കളും ഒക്കെ ഉണ്ടോ എന്ന് നോക്കി..
തോരൻ കറി അടുപ്പത്തേക്ക് വെച്ചപ്പോൾ ആണ് ശോഭ എഴുനേറ്റ് വന്നത്.
“അമ്മേ… എങ്ങനെ ഉണ്ട് “
“കുഴപ്പമില്ല കല്ലു..”
“ഞാൻ കഴിക്കാൻ എടുക്കാം.. അമ്മയ്ക്ക് വിശക്കുന്നില്ലേ “
“എനിക്ക് ഒന്നും ഇറങ്ങില്ല കല്ലു… നീ കഴിച്ചോ “
“യ്യോ.. അങ്ങനെ പറഞ്ഞാൽ ഒക്കില്ല.. അമ്മ കൂടി വാ “
അവൾ ഒരു പാത്രത്തിലേക്ക് ഇഡലി എടുത്തു.. ചമ്മന്തിയും ഒഴിച്ച്.
അമ്മേ.. ഇത്തിരി കട്ടൻ ചായ കൂടി എടുക്കട്ടെ.?
“എനിക്ക് വേണ്ട… നിനക്ക് വേണമെങ്കിൽ കുടിച്ചോ “
“ഹേയ് വേണ്ടമ്മേ…”
അവൾ ഇരുവർക്കും ഉള്ള ഭക്ഷണം ആയിട്ട് മേശമേൽ കൊണ്ട് വെച്ചു.
ശോഭ ഒരു തരത്തിൽ ഇഡലി ഒരെണ്ണം കഴിച്ചു.
അവർക്ക് നല്ല സങ്കടം ഉണ്ടന്ന് കല്ലുവിന് അറിയാം.
പക്ഷെ ഇപ്പൊ എന്തെങ്കിലും ചോദിച്ചാൽ അമ്മ പിന്നീട് ഭക്ഷണം കഴിക്കില്ല. അതുകൊണ്ട് അവൾ മിണ്ടാതെ ഇരുന്നു.
“കണ്ണൻ വിളിച്ചാരുന്നോ “
“ഇല്ല അമ്മേ…. ഞാൻ വിളിച്ചിട്ട് എടുത്തില്ല “
“ആഹ്….”
“രാജി ചേച്ചി എപ്പോ വരും “
“ഉച്ച കഴിഞ്ഞു വരും “
“മ്മ്…”
കഴിച്ചു കഴിഞ്ഞ പാത്രങ്ങൾ എല്ലാം കൊണ്ട് പോയി വെച്ചിട്ട് ശോഭ ഉമ്മറത്തു പോയി.അവിടെ കസേരയിൽ ഇരുന്നു.
തൊഴുത്തിലേക്ക് നോക്കും തോറും അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി.
“അമ്മേ….”
. കല്ലു അവരുടെ തോളിൽ കൈ വെച്ചു.
“അമ്മ ഇങ്ങനെ വിഷമിക്കല്ലേ.. അമ്മയ്ക്ക് വയ്യാത്തത് കൊണ്ട് അല്ലെ “
“അറിയാം കല്ലു.. എന്നാലും എനിക്ക് ഭയങ്കര വിഷമം പോലെ… നീ കണ്ടതല്ലേ നന്ദിനി കുട്ടി ആ വേലിക്കപ്പുറത്തു ചെന്നിട്ട് തിരിഞ്ഞു നോക്കിയത്.. ഒരു മൃഗം ആണേലും ഇവറ്റകളുടെ സ്നേഹ കണ്ടോ..”
“സാരമില്ല അമ്മേ… പോട്ടെ “
. “ഇതിനു മുൻപും ഞാൻ പൈക്കളെ കൊടുത്തത് ആണ്. അപ്പോളേക്കെ ഒന്ന് രണ്ട് എണ്ണം തൊഴുത്തിൽ കാണും… “
അവർ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു.
“അമ്മ ഇങ്ങനെ വിഷമിക്കാതെ… അമ്മേടെ ആരോഗ്യം കൂടി നോക്കണ്ടേ.. അച്ഛനും വയ്യാതായി…”
അവൾ ഓരോന്ന് പറഞ്ഞു അവരെ സമാധാനിപ്പിച്ചു.
ശോഭയും അറിയുക ആയിരുന്നു കല്ലുവിനെ.
അവളുടെ നന്മ ഉള്ള മനസിനെ..
ആരെങ്കിലും ഒക്കെ പറയുന്നത് കേട്ട് അവളെ താൻ ഉള്ളു കൊണ്ട്വെ.റുത്തു പോയതിൽ ശോഭ ഈശ്വരനോട് ക്ഷമ പറഞ്ഞു.
തുടരും…

