നീലാഞ്ജനം ഭാഗം 45~~ എഴുത്ത്:- മിത്ര വിന്ദ

_upscale

മുൻ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

അവൾക്ക് സങ്കടം സഹിയ്ക്കാൻ കഴിഞ്ഞില്ല അപ്പോളും..

എന്നാലും തന്റെ കണ്ണേട്ടൻ..

അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി.

“കല്ലു “

കണ്ണൻ വന്നു അടുത്ത് നിന്നപ്പോൾ ആണ് അവൾ അവനെ കണ്ടത്.

“നീ ഇത് ഏത് ലോകത്ത് ആണ് പെണ്ണെ… “

പെട്ടന്ന് അവൾ മിഴികൾ അമർത്തി തുടച്ചു കൊണ്ട് തിരിഞ്ഞു.

അവൻ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. എന്നിട്ട് ആ കവിളിൽ മെല്ലെ തലോടി…

“എന്ത് പറ്റി… മുഖം ഒക്കെ വല്ലാണ്ട്… “

പെട്ടന്നു അവൾ അവനെ പിടിച്ചു ബെഡിലേക്ക് ഇരുത്തി.

എന്നിട്ട് അവൻ മടക്കി ഉടുത്തിരുന്ന മുണ്ടിന്റെ അഗ്രം അല്പം മേല്പോട്ട് ഉയർത്തി.

“എന്താ കല്ലു…..”അവൻ ബലമായി തന്നെ താഴോട്ട് താഴ്ത്താൻ നോക്കി എങ്കിലും നടന്നില്ല

കല്ലു അപ്പോൾ ആണ് കണ്ടത്… മുട്ടിനു മുകളിലായി നീളത്തിൽ ഒരു വര…. നന്നായി മുറിഞ്ഞിട്ടുണ്ട്.

“ഇത് എന്താ കണ്ണേട്ടാ “

കരഞ്ഞു കൊണ്ട് അവൾ ചോദിച്ചു.

“ഒന്നുമില്ലെടി പെണ്ണെ… ഇതൊക്കെ ഇടയ്ക്ക് ഒക്കെ പതിവ് ആണ് “…

“എന്നാലും എന്റെ കണ്ണേട്ടൻ എന്തിനാ ആ പണിക്ക് ഒക്കെ പോയത്… എന്തെങ്കിലും പറ്റിയിരുന്നു എങ്കിൽ “

“എന്ത് പറ്റാൻ… എടി.. ഞാൻ ആദ്യം ആയിട്ട് അല്ല കിണറു പണിക്ക് പോകുന്നത്… ഇത് മുകളിൽ നിന്നവൻ വടം ഇട്ടു തന്നപ്പോൾ പറ്റിയത് ആണ്… കുറച്ചു കയറി വന്നേ ഒള്ളൂ… പെട്ടന്ന് ഒന്ന് സ്ലിപ് ആയി….”

അവൻ അത് പറയുകയും കല്ലു അവന്റ വായ മൂടി.

എന്നിട്ട് അവന്റെ നെഞ്ചോട് ചേർന്ന് ഇരുന്നു.

“കണ്ണേട്ടാ…. എനിക്ക്… എനിക്ക് കേട്ടിട്ട് പേടി ആകുന്നു…. എന്തിനായിരുന്നു ഇത്രയും തിടുക്കം… ടിപ്പർ ഓടുന്നുണ്ടല്ലോ..അത് മതി…”

“മ്മ്…. ഇനി പോകില്ല…”

“കണ്ണേട്ടൻ എന്തിനാ പോയത്… എന്തെങ്കിലും അത്യാവശ്യം ഉണ്ടായിരുന്നു എങ്കിൽ എന്റെ സ്വർണം ഏതേലും പണയം വെയ്ക്കാമായിരുന്നു “

“അതൊക്കെ പോട്ടെടി….. എനിക്ക് ഒന്നും പറ്റിയില്ലലോ.. പിന്നെ കയ്യിൽ കാശ് ഒക്കെ തീർന്നു.. അച്ഛനു വേണ്ടി ആശുപത്രിയിൽ അത്യാവശ്യം നല്ല പൈസ ആയില്ലേ…”

അവൾ ഒന്നും മിണ്ടാതെ അവനോട് ചേർന്ന് ഇരിന്നു.

“എന്റെ പെണ്ണ് ഇത്രയും മാർക്ക്‌ മേടിച്ചു പാസ്സ് ആയിട്ട് ഒരു ചെറിയ മോതിരം പോലും ഇല്ലാതെ എങ്ങനെ ആണ്… അതുകൊണ്ട് അങ്ങ് പോയതാ..നീ ക്ഷമിക്ക് “

അവന്റ വാക്കുകൾ കേട്ടതും കല്ലു തറഞ്ഞു ഇരുന്നു.

അവളുടെ ഏങ്ൽ കൂടി കൂടി വരിക ആണ്.

“കല്ലു….” “വേണ്ട.. എന്നോട് മിണ്ടണ്ട…”

“എന്താടി ഇത്… ചുമ്മ ഇരുന്നു കരഞ്ഞോളും “

“എനിക്ക് എന്റെ കണ്ണേട്ടൻ ഒന്നു ചേർത്തു നിറുത്തി അഭിനന്ദിച്ചത് മാത്രം മതി… അതാണ് എനിക്ക് ഏറ്റവും സന്തോഷം…അല്ലാതെ ഒന്നും വേണ്ട…”

“മ്മ് ശരി ശരി… ഇനി ഇപ്പൊ അതും പറഞ്ഞു കരയാതെ വന്നു കിടക്കു.. നേരം ഒരുപാട് ആയി..”

“കണ്ണേട്ടാ….” ..”സത്യം ചെയ്യൂ.. ഇനി ഇങ്ങനെ ഒന്നും പോകില്ല എന്ന് “

“ഇല്ലന്നേ….”

“അങ്ങനെ പോരാ.. എന്റെ തലയിൽ തൊട്ട് സത്യം ചെയ്യ”

അവൾ ബലം ആയി അവന്റെ കൈ എടുത്തു അവളുടെ നെറുകയിലേക്ക് വെച്ചു.

“ഇനി പറയ് “

“എന്ത് “

“ദേ… കണ്ണേട്ടാ… വെറുതെ കളിയ്ക്കല്ലേ..”

അവൾ മുഖം വീർപ്പിച്ചു..

“ശരി.. എന്താണ് പറയേണ്ടത്…”

“ഇനി മേലാൽ ഇങ്ങനെ പോകില്ല എന്ന് സത്യം ചെയ്യ”

“മ്മ്… ഇനി ഇങ്ങനെ മേലാൽ ഒന്നും പോകില്ല… സത്യം..സത്യം.. സത്യം..”

“ഉറപ്പ് ആണോ “

“സത്യം ചെയ്തത് പോരേ “

“ഹ്മ്മ്…”അവൾ ചിരിച്ചു കൊണ്ട് കണ്ണനോട് ഒന്നുടെ ചേർന്ന് ഇരുന്നു.

“കല്ലു…”

“എന്താ ഏട്ടാ!

“ഈ കാര്യം തത്കാലം ഇവിടെ ആരോടും പറയേണ്ട കെട്ടോ… നാളെ ഒരു നല്ല കാര്യത്തിന് പോകാൻ ആണ് നമ്മൾ എല്ലാവരും.. അതുകൊണ്ട് ഇതു പറഞ്ഞു ഇവിടെ ഒരു സീൻ ആക്കണ്ട

“ഹ്മ്മ്…. “..

അവൾ ഒന്നുടെ അവനോട് ചേർന്ന്..

“ഏട്ടാ….”

. “എന്താണ് പെണ്ണെ.ഇനി സത്യം ചെയ്യണോ ..”

“അതൊന്നും അല്ല….”

“വേറെ എന്താണ് “

“അത്.. പിന്നെ…ഞാൻ…. ഞാൻ നാളെ വരുന്നില്ല…”

“അത് ഞാൻ തീരുമാനിച്ചോളാം.ഇപ്പൊ നീ വന്നു കിടക്കാൻ നോക്ക്…. സമയം ഒരുപാട് ആയി… ..”

അവൻ ലൈറ്റ് off ചെയ്തു വന്നു കിടന്നു… ഒപ്പം അവളും.

“കണ്ണേട്ടാ…. പ്ലീസ്.. ഞാൻ പറയുന്നത് ഒന്ന് കേൾക്കാമോ “.

“ഇല്ല്യ…. നീ ഒരക്ഷരം പോലും ഇങ്ങോട്ട് പറയണ്ട… കിടന്നു ഉറങ്ങു “
.

അവൻ കണ്ണുകൾ അടച്ചു കിടന്നു.

പിന്നീട് കല്ലു ഒന്നും സംസാരിക്കാൻ പോയില്ല

************”””

കാലത്തെ അഞ്ച് മണിക്ക് തന്നെ കല്ലു ഉണർന്ന് കുളിച്ചു അടുക്കളയിൽ എത്തി.

ശോഭയും അപ്പോൾ എഴുന്നേറ്റു..

ഇഡലി മാവ് എല്ലാം പുളിച്ചു പൊങ്ങി ഇരിപ്പുണ്ട്.

“ആഹ് മോളെ…. നീ നേരത്തെ ഉണർന്നോ “

കല്ലുവിനോട് അവർ ചോദിച്ചു.

കല്ലു ഒന്ന് പുഞ്ചിരിച്ചു.

“ഇന്നലെ വരെ പാലും തൈരും എല്ലാം ഇഷ്ടം പോലെ ആയിരുന്നു…..”

അവർ കട്ടൻ ചായക്ക് ഉള്ള വെള്ളം വെച്ച് കൊണ്ട് കല്ലുവിനോട് പറഞ്ഞു

കല്ലു അപ്പോൾ ഫ്രിഡ്ജ് തുറന്ന് പച്ചക്കറികൾ ഒക്കെ എടുത്തു വെച്ചു..

സാമ്പാർ വെയ്ക്കാൻ ആണ്…

“അമ്മേ.. ഇത് മതിയാകുമോ “

“മതി മോളെ.. എല്ലാം എടുത്തു ആ വെള്ളത്തിലേക്ക് ഇട്ടു വെയ്ക്കു”

“മ്മ് “

രണ്ടാളും കൂടി ഓരോ ജോലികൾ ചെയ്തു കൊണ്ട് ഇരുന്നപ്പോൾ ആണ് രേഖ എഴുന്നേറ്റു വന്നത്.

“ആഹ്… കാലത്ത് എല്ലാം ആയോ ചേച്ചി…”

“ഇഡലി പുഴുങ്ങുവാടി…… കാപ്പിടെ പണി കഴിഞ്ഞു ചോറ് ഇടാം “

. “മ്മ്…. ശ്രീക്കുട്ടി എഴുന്നേറ്റില്ലേ “

. “ഇല്ലടി.. ഇന്നലെ താമസിച്ചല്ലേ കിടന്നത്… അതോണ്ട് വൈകുന്നത് “

. “മ്മ്…. ഈ പഠിത്തം നല്ലത് അല്ല കേട്ടോ… നേരത്തെ കാലത്തെ ഉണർന്നു അടുക്കളയിൽ കേറണം പെൺകുട്ടികളു… വെല്ലോ വീട്ടിലും ചെല്ലുമ്പോൾ അവർ തള്ളമാരെ കുറ്റം പറയത്തൊള്ളൂ…”

രേഖ അനിഷ്ടത്തോടെ പറഞ്ഞു.

“ആഹ് ദേവു നെ അങ്ങനെ ഒക്കെ അങ്ങ് പഠിപ്പിച്ചു വിട്ടാൽ മതി കേട്ടോ ചിറ്റെ…. ചിറ്റക്ക് ബെസ്റ്റ് മദർ അവാർഡ് കിട്ടട്ടെ…”

കണ്ണൻ അതും പറഞ്ഞു കൊണ്ട് അടുക്കളയിലേക്ക് കയറി വന്നു.

“ആഹ് ഇവനു എന്നേ കാണുന്നത് ചതുർത്തി ആണ്…. ഞാൻ എപ്പോ വന്നാലും ഇവൻ എന്നോട് ഒന്നും രണ്ടും പറഞ്ഞ ഉടക്കും”

” എന്റെ ചിറ്റേ…ഞാൻ ഉടക്കിയത് ഒന്നുമല്ല. ഉള്ള കാര്യമാണ് പറഞ്ഞത്.. ഇപ്പോൾ ശ്രീക്കുട്ടി തന്നെ കണ്ടില്ലേ നേരം ആറുമണി കഴിഞ്ഞു ഇതുവരെ ഉണർന്നിട്ടില്ല, അതുകൊണ്ടാണ് ഞാൻ ചിറ്റയോട് പറഞ്ഞത്, ദേവുനെ എങ്കിലും നന്നായി വളർത്താൻ “

” എന്റെ മോളെ ഞാൻ അങ്ങനെ തന്നെയാണ് വളർത്തുന്നത്… എല്ലാ ദിവസവും5. 30ന് അവൾ എഴുന്നേൽക്കും”

രേഖ യും വിട്ടുകൊടുത്തില്ല അവൻ അമ്മയോടായി ഒരു കപ്പ് കാപ്പി ആംഗ്യത്തിൽ കാണിച്ചു..

ശോഭ കാപ്പി കൊടുത്തതും അവൻ അതു മേടിച്ചു കൊണ്ട് ഉമ്മറത്തേക്ക് പോയി.

ശ്രീക്കുട്ടി അപ്പോളാണ് ഉണർന്ന് വന്നത്.

“നീ എന്താടി ഇപ്പൊ ആണോ എഴുന്നേൽക്കുന്നത്… നേരം എത്രയായി എന്നറിയാമോ”

” എന്റെ ചിറ്റേ ഇന്നലെ ദേവു കുട്ടിയുമായി വർത്താനം പറഞ്ഞു പറഞ്ഞു ഉറങ്ങിയപ്പോൾ 12 മണി കഴിഞ്ഞു…. അതുകൊണ്ടാണ് താമസിച്ചത്”

” എന്നിട്ട് ദേവു എവിടെ “

” അവളെ ഞാൻ വിളിച്ചതാ… പക്ഷേ പത്തു മണി ആകാതെ അവൾ എഴുന്നേൽക്കില്ല എന്ന് എന്നോട് പറഞ്ഞു.. അവധിദിവസം അങ്ങനെയാണത്രേ”

കാപ്പി കുടിച്ച ഗ്ലാസുമായി അകത്തേക്ക് വന്ന കണ്ണൻ അത് കേട്ടു..

” എന്താടി ശ്രീക്കുട്ടി നീ ഇപ്പോൾ പറഞ്ഞത്”

അവൻ ചോദിച്ചു.

ശ്രീകുട്ടി കാര്യം വിശദീകരിച്ചപ്പോൾ

കണ്ണൻ താടിക്ക് കയ്യും കൊടുത്ത് രേഖയെ നോക്കി..

രേഖ പക്ഷേ ഒരക്ഷരം പോലും സംസാരിച്ചില്ല..

****************

കാലത്തെ ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞപ്പോഴേക്കും ഓരോരുത്തരായി പോകുവാനായി റെഡിയാകാൻ തുടങ്ങി..

കല്ലു ഒരുപാട് ഒഴിഞ്ഞുമാറാൻ നോക്കിയെങ്കിലും കണ്ണൻ സമ്മതിച്ചില്ല.

ഒടുവിൽ അവളും പോകുവാൻ തയ്യാറായി..

അങ്ങനെ 11 മണിയോടുകൂടി എല്ലാവരും ചെക്കന്റെ വീട്ടിലേക്ക് പുറപ്പെട്ടു.

അത്യാവശ്യം ആളുകൾ ഒക്കെ അവിടെയും ഉണ്ടായിരുന്നു.

കണ്ണനും ചെറുക്കന്റെ ചേട്ടൻ സുമേഷും പരിചയമുള്ളതിനാൽ വേറെ കുഴപ്പങ്ങളൊന്നും ഇല്ലായിരുന്നു..

തരക്കേടില്ലാത്ത ഒരു വാർക്കവീട്ആ ണ് അവരുടെത്..

സാധാരണക്കാരായ ആളുകൾ ആയിരുന്നു അവരും.

പെണ്ണിന്റെ വീട്ടിൽ നിന്നും പോയവർക്ക് എല്ലാവർക്കും ഇഷ്ടമായി..

സ്ത്രീധനത്തെക്കുറിച്ച് പറഞ്ഞപ്പോൾ അതൊക്കെ നിങ്ങളുടെ ഇഷ്ടം പോലെ ആവാം ചെറുക്കന്റെ അച്ഛൻ പറഞ്ഞത്..

താമസിക്കാതെ കല്യാണം നടത്താൻ പറ്റുമെങ്കിൽ അത്രയും സന്തോഷം എന്ന് ചെറുക്കന്റെ അമ്മ താല്പര്യ അറിയിച്ചു..

രണ്ടുമാസത്തിനുള്ളിൽ ശ്രീക്കുട്ടിയുടെ പഠനം തീരും.. അതുകൊണ്ട് വരുന്ന ചിങ്ങത്തിൽ കല്യാണം നടത്താമെന്ന് കണ്ണനും പറഞ്ഞു.

എല്ലാവർക്കും ഇഷ്ടപ്പെടുകയാണെങ്കിൽ അങ്ങനെ പറയാമെന്നും കണ്ണൻ തലേദിവസം അച്ഛനോടും അമ്മയോടും പറഞ്ഞിരുന്നു.

..
അങ്ങനെ വാക്കാൽ വിവാഹം ഉറപ്പിച്ചിട്ട് ഏറ്റവും അടുത്ത മുഹൂർത്തം നോക്കി നിശ്ചയം നടത്താം എന്ന തീരുമാനമെടുത്ത് എല്ലാവരും പിരിഞ്ഞു.

തിരികെ വന്നപ്പോൾ ശോഭയ്ക്ക് ഒരുപാട് സന്തോഷമായിരുന്നു..

ശ്രീക്കുട്ടിക്ക് തരക്കേടില്ലാത്ത ഒരു ബന്ധം വന്നതിനാൽ രാജിയും കണ്ണനും ഒക്കെ അതേ അവസ്ഥയിൽ തന്നെയായിരുന്നു.

ശോഭയ്ക്ക് വന്ന മാറ്റം കണ്ണനും ശ്രദ്ധിച്ചിരുന്നു… കാരണം അവിടെവെച്ച് അവർ കല്ലുവിനെ എല്ലാവർക്കും പരിചയപ്പെടുത്തി…കല്ലുനോട് ആണെങ്കിലും ശോഭ ഒരുപാട് സംസാരിക്കുന്നുണ്ടായിരുന്നു..

അതൊക്കെ കണ്ടപ്പോൾ കണ്ണനും സന്തോഷവും സമാധാനവും തോന്നി..

ഏകദേശം രണ്ടു മണി കഴിഞ്ഞിരുന്നു എല്ലാവരും തിരികെ വീട്ടിലെത്തിയപ്പോൾ..

വന്നുകഴിഞ്ഞ് ഒരു മണിക്കൂറിനുള്ളിൽ തന്നെ രാജിയും സുമേഷും അമ്മയും കൂടെ തിരികെ പോയിരുന്നു.

അവരുടെ അടുത്തുള്ള അമ്പലത്തിൽ ഉത്സവമാണ്.. ഇന്ന് കൊടിയേറ്റ് ആയതു കൊണ്ട് നേരത്തെ ചെല്ലണമെന്ന് പറഞ്ഞ് അവർ പോയത്.

. ഒപ്പം കണ്ണനെയും കല്ലുവിനെയു ഉത്സവം തീരും മുൻപ് ഒരു ദിവസം വരണമെന്ന് പറഞ്ഞ് പ്രത്യേകം ക്ഷണിക്കുകയും ചെയ്തു.

കല്ലു ആണെങ്കിൽ ശ്രീക്കുട്ടിയോട് വള്ളി പുള്ളി വിടാതെ അവിടുത്തെ വിശേഷങ്ങൾ ഒക്കെ പറഞ്ഞു കേൾപ്പിച്ചു..

വീടിനെക്കുറിച്ചും ചുറ്റുപാടിനെ കുറിച്ചും ഒക്കെ അവൾ വിശദീകരിച്ചു..

രേഖയ്ക്ക് ഇതൊന്നും കണ്ടിട്ട് അത്ര സുഖിച്ചില്ല എങ്കിലും. ശോഭ ഇപ്പോൾ കല്ലുവിന്റെ പക്ഷത്ത് ആയതുകൊണ്ട് കൂടുതൽ അതിലേക്ക് തലയിടാനായി പോയില്ല..

നാലുമണിയോടുകൂടി രേഖയും ഭർത്താവ് ദിനേശനും മക്കളും യാത്ര പറഞ്ഞു പോയി..

ആ സമയത്ത് രാജന്റെ അരികിലേക്ക് കണ്ണൻ ചെന്നത്..

“അച്ഛാ… തരക്കേടില്ലാത്ത ആളുകളാണ്… ഞാൻ മുൻപേ പറഞ്ഞിരുന്നല്ലോ, അതുപോലെ ഒക്കെ തന്നെ.. പിന്നെ അവരെ എല്ലാവരെയും അച്ഛൻ നേരിട്ട് കണ്ടതും ആണല്ലോ… ഇനി അച്ഛന് ചെറുക്കന്റെ വീട് പോയി കണ്ടിട്ടാണെങ്കിൽ അങ്ങനെ അതിനുശേഷം നമുക്ക് ബാക്കി കാര്യങ്ങൾ ഉറപ്പിക്കാം”

“അതൊന്നും വേണ്ട മോനെ… നീ പോയല്ലോ അതുമതി…ഇനി വൈകാതെ കാര്യങ്ങളൊക്കെ നടത്താം.. ഒരു കല്യാണം ഇപ്പോൾ കഴിഞ്ഞതല്ലേ ഉള്ളൂ അതുകൊണ്ട് നമ്മുടെ അവസ്ഥ അറിയാല്ലോ “

“അതൊന്നും ഓർത്ത് അച്ഛൻ വിഷമിക്കേണ്ട… ശ്രീക്കുട്ടിയുടെ കാര്യം നമ്മൾക്കെങ്ങനെയും നടത്തി വിടാം.. ഒരു സ്ഥിര വരുമാനമുള്ള ജോലിക്കാരൻ ആയതുകൊണ്ട് ശ്രീക്കുട്ടിക്കും സുനീഷിനും ബുദ്ധിമുട്ടൊന്നും കൂടാതെ ജീവിക്കാ അച്ഛാ “

“മ്മ് കാര്യം ഒക്കെ ശരിയാണ് മോനെ…. പക്ഷേ…. നമ്മുടെ സാമ്പത്തികം “

” അവർ സ്ത്രീധനം ആയിട്ടൊന്നും ചോദിച്ചിട്ടില്ല… എന്നാലും നമ്മൾക്ക് പറ്റാവുന്നതിന്റെ പരമാവധി കൊടുത്തു വേണമച്ചാ അവളെ ഇറക്കി വിടാൻ “

“സ്വർണ്ണത്തിനൊക്കെ നല്ല വിലയല്ലേ മോനെ… എങ്ങനെയാണ് ഇപ്പോൾ “

“അമ്മ കണക്ക് കൂട്ടിയിട്ട് 8 പവന്റെ സ്വർണമുണ്ട്… പിന്നെ ഒരു 12 പവൻ കൂടി മേടിക്കണം, ഇനി അവർക്ക് കാശ് ആയിട്ട് വേണമെങ്കിൽ… അത് ഞാൻ സുമേഷിനോട് ചോദിച്ചിട്ട് നമ്മൾക്ക് ബാക്കി കാര്യം തീരുമാനിക്കാം…”

“ആഹ്… അങ്ങനെ ചെയ്യാം മോനെ… “

തുടരും

Leave a Reply

Your email address will not be published. Required fields are marked *