എഴുത്ത്:-നൗഫു ചാലിയം
“വെള്ളത്തിന്റെ ബോട്ടിൽ ഇറക്കുന്ന ബിൽഡിങ്ങിന്റെ മുകളിലത്തെ നിലയിൽ നിന്നും വല്ലാത്തൊരു ബഹളം കേട്ടാണ് രണ്ടു കയ്യിലും ഉണ്ടായിരുന്ന ബോട്ടൽ നിലത്ത് വെച്ച് ഞാൻ മുകളിലേക്ക് ഓടിയത്…”
“കൂടേ ഉള്ള ബാവു വിന്റെ ശബ്ദമായിരുന്നു ഞാൻ കേട്ടത്…”
“പഹയൻ ഇനി ബോട്ടലും കൊണ്ടെങ്ങാനും വീണോ എന്നായിരുന്നു എന്റെ പേടി…”
“അവൻ വീണാൽ അവനെനന്തെങ്കിലും പറ്റുന്നതിനേക്കാൾ ഉപരി രണ്ടു ബോട്ടലും പൊട്ടി അതിലുള്ള 22 + 22 = 44 ലിറ്റർ വെള്ളം മുഴുവൻ ഫ്ലോർ മുഴുവൻ ഒലിച്ചിറങ്ങിയാൽ നാലാമത്തെ നില തൊട്ട് താഴെ യുള്ള ഗ്രൗണ്ട് ഫ്ളോറും കടന്നു അണ്ടർ ഗ്രൗണ്ടിലേക്കുള്ള മൂന്നു നിലയും തുടച്ചു തുടച്ചു വൃത്തിയാക്കേണ്ടി വരും..
ബിൽഡിങ്ങിലേക് കയറുമ്പോൾ തന്നെ നോട്ടക്കാരൻ പാകിസ്താനി പറഞ്ഞതാണ് ഞാൻ ഇപ്പൊ തുടച്ചു വൃത്തിയാക്കിയിട്ടേ ഉള്ളൂ..
ഒരു തുള്ളി പോലും നിലത്ത് ഇറ്റരുതെന്ന്…?
പൊതുവെ കുറച്ചു ലൂസുള്ള ബോട്ടലിന്റെ അടുപ്പിനുണ്ടോ നോട്ടക്കാരൻ പറഞ്ഞത് തിരിയുന്നു…
അതെന്നെത്തെയും പോലെ
ഒന്നേ രണ്ടേ മൂന്നേ എന്ന കണക്കിൽ തുള്ളി ഇട്ട് കൊണ്ട് തന്നെ ഇരുന്നു…
മുന്നിൽ പോയവന്റെ കൈകളിൽ ഉണ്ടായിരുന്ന ബോട്ടലിലെ അടപ്പിൽ നിന്നും വെള്ളം വീഴുന്നത് പാകിസ്താനി കണ്ടപ്പോൾ.. തന്നോടല്ലേ ഞാൻ പറഞ്ഞതെന്ന ഒരു നോട്ടം എന്നെ നോകിയെങ്കിലും…
ബായിക് രണ്ടു ബോട്ടൽ അല്ലേ വേണ്ടത് അതെന്റെ വക ഫ്രീ എന്നും പറഞ്ഞു ഞാൻ അവനെ ഒതുക്കി നിർത്തി…
ഏതായാലും കഴിഞ്ഞ പ്രാവശ്യത്തെ പോലെ ആകാഞ്ഞാൽ മതിയായിരുന്നു എന്നൊരു ആത്മഗതം ഉള്ളിൽ നിറഞ്ഞു ഞാൻ സ്റ്റെപ് കയറാൻ തുടങ്ങി…
കഴിഞ്ഞ ആഴ്ച ഒരു ബിൽഡിങ് മുഴുവൻ ബോട്ടൽ പൊട്ടിയ വെള്ളം കൊണ്ട് തുടക്കേണ്ടി വന്നത് ഓർത്തപ്പോൾ പിന്നെ ഓടുക അല്ലായിരുന്നു…സ്റ്റെപ് മുഴുവൻ ഞാൻ പറന്നു കയറി…”
“ആ സമയത്തുണ്ട് ഒരു കറുത്ത കാടം പൂച്ച സ്റ്റെപ് ഇറങ്ങി താഴോട്ട് ഇറങ്ങി വരുന്നുണ്ട്..
സാധാരണ കേൾക്കാരുള്ള മ്യാവൂ എന്നുള്ള ശബ്ദത്തിൽ നിന്ന് വ്യത്യാസതമായി ആയിരുന്നു അതിന്റെ മ്യാവൂ എന്നുള്ള ശബ്ദം…”
“ഇനി പഹയനെ പൂച്ച മാന്തിയോ എന്നായിരുന്നു പിന്നെ എന്റെ ചിന്ത…
അല്ല ബോട്ടൽ പൊട്ടിയിരുന്നേൽ വെള്ളം മുഴുവൻ ഒലിച്ചിറങ്ങി എന്നെക്കാൾ വേഗത്തിൽ ഒന്ന് രണ്ടു നില ഇറങ്ങേണ്ട സമയം കഴിഞ്ഞിരുന്നു.. “
” അല്ലെങ്കിലേ പഹയന് പൂച്ചയെ പേടിയാണ്..
പേടി എന്ന് പറഞ്ഞാൽ ഒടുക്കത്തെ പേടി…അത് കൊണ്ട് തന്നെ സേഫ്റ്റി ഷൂ ഇട്ടേ പണിക് ഇറങ്ങു…പൂച്ച അടുത്തൂടെ പോയാൽ ചാടി മതിലിൽ കയറി നിൽക്കുന്ന തരത്തിലുള്ള പേടി യായിരുന്നു അവന്.. “
“മുകളിൽ എത്തിയിട്ടും ആളെ കാണാഞ്ഞിട്ട് വെള്ളം കൊടുക്കുന്ന കസ്റ്റമറിന്റെ റൂമിന് മുന്നിലൊക്കെ പോയി നോക്കിയെങ്കിലും അവൻ അവിടെ ഒന്നുമില്ല.. “
“പിന്നെയും മുകളിലേക്ക് കയറാനുള്ള് കോണി കൂട്ടിന്റെ മുകളിലത്തെ നിലയിലേക് ഞാൻ കയറി നോക്കി…
അവിടെ ഇരിക്കുന്നുണ്ട് പഹയൻ..”
“ബാവൂ …
എന്ത് പറ്റി..
പൂച്ച മാന്തിയോ…? “
ഞാൻ അവനെ കണ്ട ഉടനെ ചോദിക്കാനായി ഒരുങ്ങിയെങ്കിലും അവൻ മുന്നിലുള്ള ആളോട് പറയുന്നത് കേട്ടപ്പോൾ പറയാൻ വന്ന വാക്കുകൾ വിഴുങ്ങി അവിടെ തന്നെ തറച്ചു നിന്നു..
” നീ എന്താ വിചാരിച്ചേ…
ഞാൻ ഇവിടെ സ്റ്റിൽ ബാച്ചിലർ പോലെ നടക്കുമ്പോൾ നിങ്ങളുടെ കുൽസിതങ്ങളും കണ്ടു ഒന്നും മിണ്ടാതെ പോകുമെന്ന…
നിനക്കറിയോ ഞാനെ…. നാട്ടിൽ നിന്നും വന്നിട്ട് രണ്ടു വർഷമായി…”
അത് പറയുമ്പോൾ അവന്റെ ശബ്ദം കുറച്ചു ഇടറി പോയിരുന്നു…
“എനിക്കൊരു ഉമ്മ കിട്ടിയിട്ട് എത്ര കാലമായെന്ന് നിനക്കറിയോ…
വേണ്ടാ…ഞാൻ എന്റെ പെണ്ണിനെ ഒന്ന് തൊട്ടിട്ടു രണ്ടു കൊല്ലാം ആകാറായി…
ആ എന്റെ മുന്നിൽ വെച്ച് നിങ്ങളുടെ ഒരു പരിവാടിയും നടക്കൂല..
ഞാൻ കുളമാക്കും അത്…”
“ഇവൻ ഇതാരൊടാ പറയുന്നതെന്ന് കേൾക്കാൻ ഞാൻ അപ്പുറത്തുള്ള ആളെ ഒന്ന് നോക്കി…
ഒരു പെൺ പൂച്ചയായിരുന്നു അവന്റെ മുന്നിൽ ഇരിക്കുന്നത്…
ഇവനിതെന്താ എന്നോട് പറയുന്നതെന്ന് ചിന്തിച്ചു കൊണ്ട് വാല് ഇടക്ക് അങ്ങോട്ടും ഇങ്ങോട്ടും ഇട്ട് അവൻ പറയുന്നത് മുഴുവൻ ഒരക്ഷരം മറുത്തു പറയാതെ പാവം കേട്ടു നിൽക്കുന്നുണ്ട്…”
“ടാ…എന്താ പ്രശ്നം…നിന്റെ ബഹളം താഴെ കേൾക്കാമല്ലോ…”
ഞാൻ അവനെ തോണ്ടി കൊണ്ട് ചോദിച്ചു..
” ഹേയ് അതൊന്നും ഇല്ലെടാ…
ഇവളും ഇവളുടെ മറ്റവനും കൂടേ ഞാൻ ഇങ്ങോട്ട് കയറി വരുമ്പോൾ ഭയങ്കര സ്നേഹ പ്രകടനം…”
“മറ്റവനോ? “
ഞാൻ അവൻ പറഞ്ഞത് മനസിലാകാതെ ചോദിച്ചു..
“ആ ടാ.. താഴെ നീ വേറെ ഒന്നിനെ കണ്ടില്ലേ ഓൻ തന്നെ..
ഇവർക്കൊക്കെ എന്തും ആകാമല്ലോ… മനുഷ്യൻ ഇവിടെ നാട്ടിലൊന്ന് പോകാൻ കൊതിക്കാൻ തുടങ്ങിയിട്ട് ഒന്ന് രണ്ടു മാസമായി…അപ്പോഴാണ് ഇവളും ഇവന്റെ മറ്റവനും കൂടേ സ്നേഹിച്ചു നിൽക്കുന്നത് കാണുന്നത്..
എനിക്ക് സഹിക്കോ… സഹിച്ചില്ല…ഞാൻ രണ്ടിനെയും ഓടിച്ചു വിട്ടു…
അല്ല പിന്നെ…”
അവൻ എന്നെ നോക്കി ഒരു വിജയിയെ പോലെ പറഞ്ഞു…
“ഓ അതാണോ കാര്യം…
വെറുതെ അല്ല താഴെ ഉണ്ടായിരുന്നവൻ ശബ്ദം മാറ്റി വിളിച്ചത്…
മ്യാവൂ…മ്യാവൂ ന്ന്…
സ്‌നേഹ പ്രകടനം മുറിഞ്ഞു പോയതിലുള്ള സങ്കടം ആയിരുന്നല്ലേ…..
എന്നാലും എന്റെ പൊട്ടാ അവർ ഒന്ന് രണ്ടു മിനിറ്റ് സ്നേഹിചോട്ടെടാ..
നീ എന്തിനാ അവർക്കിടയിൽ കട്ടുറുമ്പ് ആകുന്നത്. “
ഞാൻ അവനോട് ചോദിച്ചു…..
” അങ്ങനെ ഞാൻ പട്ടിണി കിടന്നിട്ട് ഇവിടെ ആരും ബിരിയാണി തിന്ന് നടക്കണ്ട…”
എന്നും പറഞ്ഞു കയ്യിൽ അഞ്ചാറു ബോട്ടലും പിടിച്ചു അവൻ താഴെക്ക് ഇറങ്ങി പോയി.. “
“ഞാൻ കസ്റ്റമറേ ബെല്ലടിച്ചു വിളിച്ചു കാലി യായ ബോട്ടലും എടുത്തു താഴേക്ക് ഇറങ്ങി ഗ്രൗണ്ട് ഫ്ലോറിൽ എത്തിയ നേരത്തുണ്ട്..
എന്റെ പാട്ണർ അണ്ടർ ഗ്രൗണ്ടിൽ നിന്നും കയറി വരുന്നു.. നേരത്തെ പിടിച്ച കാലിയായ ബോട്ടിലും ഉണ്ട് അവന്റെ കയ്യിൽ…”
“എന്താടാ നീ താഴെക്ക് പോയേ അവിടെയും ഉണ്ടോ നിന്റെ ശത്രുക്കൾ..”
അവനെ കളിയാക്കി എന്ന പോലെ ഞാൻ ചോദിച്ചു..
“പോടാ നാറി.
.ഞാൻ ആ പൂച്ചകളെ കുറിച്ച് ആലോചിച്ചു ആലോചിച്ചു… ഗ്രൗണ്ട് ഫ്ലോർ എത്തിയതൊന്നും അറിഞ്ഞില്ല… ഏറ്റവും താഴെ എത്തി കണ്ണൊന്നും കാണാതെ ഇരുട്ട് മൂടി..
അപ്പോഴാണ്…
പടച്ചോനെ ഞാൻ എവിടെ എത്തി എന്ന് നോക്കിയത്…”
അവൻ കയ്യിലെ ബോട്ടൽ ഒന്ന് നേരെയാക്കി കൊണ്ട് പറഞ്ഞു…
“ആ…
അനക് അങ്ങനെ തന്നെ വേണം..
പൂച്ച ക്ഷാഭമാണ് മോനേ…
നിന്റെ കാര്യം പോക്കാ…”
ഞാൻ അവനെ ഒന്ന് പേടിപ്പിക്കാൻ ആയിരുന്നു പറഞ്ഞത്…
“ഓ ഇനി അതിന്റെ കുറവും കൂടേ ഉള്ളൂ.. വല്ല പൂച്ചയും ആയി ജനിച്ചാൽ മതിയായിരുന്നു..
ഓ… ആലോചിക്കുമ്പോൾ തന്നെ എന്താ സുഖം..
എന്റെ മുന്നിൽ ഒന്ന് മേല് മുഴുവൻ കുലുക്കി നടന്നു പോകുമ്പോൾ ഞാൻ അവനോട് പറഞ്ഞു…”
“ആ നല്ല സുഖമാണ്…
ഏതേലും വണ്ടിക്ക് അട വെച്ച് ചാവാം…അവസാനം.. “
“ഓ.. അങ്ങനെയും ഉണ്ടല്ലോ ഒരു കാര്യം…
ഒരൊറ്റ എണ്ണം നല്ലത് പോലെ ചാവുന്നത് ഞാൻ കണ്ടിട്ടില്ല…
പണ്ടാറം..
അതും നടക്കൂല എന്നും പറഞ്ഞു അവൻ അവന്റെ പണികൾ തുടർന്നു…
” ഈ മദം പൊട്ടിയ പൂച്ചയെ നാട്ടിലേക് കയറ്റി വിടണമല്ലോ എന്നോർത്തു ഞാനും…”
ഇഷ്ട്ടപെട്ടാൽ 👍👍👍
ബൈ
😍